പ്രണയം – 5

എനിക്ക് കുഞ്ഞാറ്റ എന്ന് വിളിക്കലോ ?.

വിളിക്കാം ടീച്ചർ
ടീച്ചർ ഒന്നും കുടിച്ചില്ലല്ലോ ?..
ഞാൻ വിട്ടു പോയതാണ് ഇപ്പൊ കുടിക്കാൻ എടുക്കാം ,,

ഒരു മിനിറ്റ് കുഞ്ഞാറ്റ അടുക്കള ഭാഗത്തേക്ക് നീങ്ങി…

ഒരു ചെറു പുഞ്ചിരിയോടെ ടീച്ചർ പറഞ്ഞു …
കുഞ്ഞാറ്റ എന്ന ഒരു ക്ലാസ് പച്ചവെള്ളം തന്നെക്കു
വേറെ ഒന്നും വേണ്ട ,,,,

ശരി ടീച്ചർ …

*********** ********* *******

അൻവറിന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല…

തലേന്ന് രാത്രി സൂപ്രണ്ട് പറഞ്ഞിട്ട് പോയ ഓരോവാക്കുകളും മനസ്സിലിട്ട് എത്രയോ വട്ടം അൻവർ റിവൈന്റ് ചെയ്തു നോക്കി ,,
എന്നിട്ടും അതിനുള്ള ഉത്തരം കിട്ടിയില്ല…

മനസ്സ് ഏകാകൃതമാക്കി
അൻവർ കണ്ണടച്ചു കൊണ്ട്
സൂപ്രണ്ട് സെല്ലടച്ചു തന്റെ അരികിൽ വന്നത് മുതൽ ഒന്നും കൂടെ ഓർത്തു ….,,

നിനക്ക് എന്താ ഡാ
ഇപ്പൊ പുറത്തേക്ക് ഇറങ്ങാൻ ഒരു തിടുക്കം ?….

ആരാ അതിന് പുറത്തേക്ക് പോവുന്നത് ,, സൂപ്രണ്ടിന്റെ ചോദ്യം കേട്ട് ഞാൻ ഓർത്തു..

നിന്നെ ഇറക്കാൻ ആരൊക്കെയോ
കാര്യമായി ശ്രെമിക്കുന്നുണ്ട് .
ഡാ …മോനെ എനിക്കും ഇപ്പൊ ചിലതൊക്കെ തെളിഞ്ഞു വരുന്നുണ്ട് ,,

നിന്റെ കള്ളകഥകൾ ..
അണിയറയിൽ എന്തെങ്കിലും പ്ലാനിങ് ഉണ്ടങ്കിൽ അതങ്ങു കളഞ്ഞേക്ക്…

പല്ല് ഞെരിച്ചു കൊണ്ട്. അടുത്തു വന്ന് സൂപ്രണ്ട് പറഞ്ഞു ….

നീ എവിടെ ഒളിപ്പിച്ചാലും
കണ്ടെത്തും നിന്റെ മറ്റവളെ ഞാൻ… അത് നിങ്ങളെ
രക്ഷിക്കാൻ അല്ലെന്ന് അറിഞ്ഞോ നീ… .

അതും പറഞ്ഞയാൾ ഇറങ്ങി പോയി..

എനിക്ക് ഇപ്പോയും മനസ്സിലാവുന്നില്ല ഹംന
അയാൾ. പറഞ്ഞത് ഒന്നും..

ആരാ എന്നെ പുറത്തു ഇറക്കാൻ ശ്രെമിക്കുന്നത് ?.

ഭൂമിക്ക് മുകളിൽ ഇല്ലാത്ത എന്റെ മുത്തിനെ അയാൾ എങ്ങനെ കണ്ടെത്തും ?..

എന്തൊക്കെയാ അയാൾ പറഞ്ഞത്
എനിക്ക് എത്ര ആലോജിച്ചും മനസ്സിലാവുന്നില്ല ഹംന..
മാസങ്ങൾക്ക് ശേഷമുള്ളൊരു സുപ്രഭാതം..

മോളെ കുഞ്ഞാറ്റെ …
ഇന്നാ പൊതി ചോർ
മുഴുവനും തിന്നണെ ,,

ഉമ്മ ലഞ്ച്ബോക്സ് തട്ടത്തിൽ തുടച്ചു കൊണ്ട് അവളുടെ ബാഗിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു…,,

ഈ ഉമ്മാക്ക് എന്നും ഇതേ പറയാൻ ഉള്ളു..
ഞാൻ തിന്നാറുണ്ട് .
പിന്നെ സൂപ്പർമർക്കറ്റ് ആയത് കൊണ്ട് തിന്നുമ്പോ കസ്റ്റമർ വന്നാ അപ്പൊ ഓടണം …,,

എന്നാ ഞാൻ ഇറങ്ങുകയാണേ ഉമ്മാ..
കുഞ്ഞോളെ വൈകുന്നേരം കണാട്ടോ ,

ഇൻ ഷാ അല്ലാഹ് കൂട്ടി പറയ് മോളെ …
ഉമ്മ പറഞ്ഞു..

ഇനി പറയാം മറന്നു പോവുന്നതാ … അതും പറഞ്ഞു കൊണ്ട്
കുഞ്ഞാറ്റ സ്റ്റെപ്പ് ഇറങ്ങി വയൽ വരമ്പിലൂടെ നടന്നു..,,

ഇത്താക്ക് ഒത്തിരി മാറ്റം ഉണ്ടല്ലെ ഉമ്മാ ഇപ്പൊ ,,
കുഞ്ഞോൾ ചോദിച്ചു..

അതെ മോളെ ആ ടീച്ചറാണ് ഇതിനൊക്കെ കാരണം ആ ടീച്ചറോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..
ഇടയ്ക്ക് ഇടയ്ക്ക് വന്നുള്ള
അവരുടെ ഉപദേശവും സ്നേഹവും ഒക്കെ എന്റെ കുഞ്ഞാറ്റയെ ഒരുപാട് മാറ്റി എടുത്തു….,,

ശെരിയാ .. ആ ടീച്ചറോട് സംസാരിച്ചാൽ എനിക്ക് തന്നെ വല്ലാത്തൊരു സുഖമാണ് മനസ്സിന് ..

കുടുംബശ്രീ സൂപ്പർമാർക്കറ്റ് ആയത് കൊണ്ട് ഇവിടെ എനിക്ക് ആധി ഇല്ലാതെ ഇരിക്കാൻ പറ്റുന്നുണ്ട്…,
പിന്നെ വൈകുന്നേരം ആയാൽ നിങ്ങൾ രണ്ടു പേരും എത്തും വരെ
ബല്ലാത്തൊരു ബേജറാണ് ഉള്ളിൽ…,,
ഉമ്മ പറഞ്ഞു നിർത്തി .

ബേജറായിരിക്കാതെ ന്റെ ഉമ്മക്കുട്ടി ഇപ്പൊ കുഞ്ഞോൾക്ക് ഭക്ഷണം എടുത്ത് താ..
അപ്പോയേക്കും ഞാൻ മുടി കെട്ടിയിട്ട് വരാം …,

സ്കൂളിൽ പോകാൻ ഒരുങ്ങുന്ന കുഞ്ഞോൾക്ക് ഉള്ള ഭക്ഷണം വിളമ്പാൻ ഉമ്മ അടുക്കളയിലേക്ക് നടന്നു…..

കുഞ്ഞാറ്റയുടെ മാറ്റമാണ് വലിയൊരു ആശ്വാസം
ജോലിക്ക് പോയി തുടങ്ങിയ ഒരാഴിച്ച കഴിഞ്ഞപ്പോൾ ആണ് ,
കുഞ്ഞാറ്റ എന്നോട് പറഞ്ഞത് ഉമ്മ ഇനി ജോലിക്ക് പോവേണ്ട എന്ന്…

എനിക്ക് കിട്ടുന്ന ശമ്പളം ഉമ്മാക്ക് കിട്ടുന്നതിലും കൂടുതൽ ആണ്.
അത് കൊണ്ട് ഞാൻ നോക്കും ഇനി ഉമ്മാനെയും കുഞ്ഞോളെയും …..,,,,
ഇനി എനിക്കെന്റെ ഹസിമോളും കൂടി ഒന്ന് കാണണം അവളെ കുറ്റം പറയാൻ ഒക്കുലാ .,

അവളിപ്പോ ഒരു മകള് മാത്രം അല്ല മരുമകളല്ലെ
സ്വന്തം ആയി തീരുമാനം എടുത്ത് ആഗ്രഹിച്ചാലും അവർ അറിയാതെ ഇങ്ങോട്ട് ഓടി വരാൻ ആവില്ല…

ഉമ്മാ… ഞാൻ ഇറങ്ങുവാണെ …
എന്ന കുഞ്ഞോളുടെ വിളിയാണ്
ഉമ്മയെ ചിന്തകളിൽ നിന്ന് ഉണർത്തിയത് …,,,

മോളെ ശ്രേദ്ദിച്ചു പോവണെ ,
കഴിവതും ഒറ്റയ്ക്ക് നടക്കരുത്ട്ടോ “

ഓർമ്മയുണ്ട് ഉമ്മാ..
ഉമ്മ ടെൻഷൻ അടിക്കാതെ ഇരുന്നോ ,,

കുഞ്ഞോളും പോയപ്പോൾ ഉമ്മ അകത്തു കയറി വാതിലടച്ചു..,,

********** ********** *******

രാഹുലേട്ടൻ പരോൾ കഴിഞ്ഞു വന്നത് തൊട്ട്
തന്നോട് മിണ്ടിയിട്ടില്ല ..

ചോദിക്കുന്നതിന് മ്മ്മ്.. എന്ന ഒരു മൂളൽ ആണ് മറുപടി

ഇവിടെ ആരോടും മിണ്ടുന്നില്ല എപ്പോഴും മൂകമായി ഇരിക്കും എന്തായിരിക്കും രാഹുലേട്ടന് പറ്റിയത് ?..

കുറച്ചു ദിവസം കൊണ്ട് രാഹുലേട്ടൻ ക്ഷീണിച്ചിട്ടുണ്ട്
ഒത്തിരി പ്രായം ആയപോലെ . എന്തായാലും ഒന്ന് കൂടെ അന്വേഷിച്ചു നോക്കാം …,,
അൻവർ രാഹുലിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു ആ വരാന്തയിൽ ,

രാഹുലേട്ടാ….

രാഹുൽ തായ്‌തിയിട്ട തല ഉയർത്തി അൻവറിനെ നോക്കി
ആ കണ്ണുകൾ ചുവന്നിരുന്നു പക്ഷെ മുഖം എപ്പോ വേണേലും തളർന്നു വീഴും പോലെ ആണ് ഉണ്ടായത്..

എന്താ ഏട്ടാ .. എന്താ ഇങ്ങനെ വിഷമിക്കാൻ കാരണം ?..

എന്തിനാ മോനെ ഞാൻ പരോളിന് ഇറങ്ങിയത് ?..
എന്തിനാ ഈ സത്യങ്ങൾ ഞാൻ അറിഞ്ഞത് ?..

അൻവർ രാഹുലിനെ ഒന്നും മനസ്സിലാവാതെ നോക്കി ഇരുന്നു .. ഭായ് എന്നുള്ള വിളി മോനെ എന്നാക്കിയതും അൻവർ ശ്രേദ്ധിച്ചു,,,

രാഹുലേട്ടൻ ഭാര്യയെ കണ്ടോ ?..

കണ്ടു… എന്നെ ഒരു നോക്ക് കാണാൻ കാത്തിരിക്കുക ആയിരുന്നു അവൾ…
രാഹുൽ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു ,,

അവർ എന്താ രാഹുലേട്ടനോട് പറഞ്ഞത് ?..
രാഹുലിന്റെ പരവശവും അൻവറിന്റെ ചോദ്യങ്ങളും ശ്രേദ്ദിച്ച് ചില തടവ് പുള്ളികളും രണ്ട് കാവൽ പോലീസും ..
രാഹുലിന്റെ വാക്കുകൾക്ക് വേണ്ടി കാതോർത്തു…

ഇതൊന്നും ശ്രേദ്ദിക്കാതെ രാഹുൽ പറഞ്ഞു തുടങ്ങി…

അന്ന് പരോൾ കിട്ടിയ ഞാൻ
നേരെ പോയത്
ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലേക്കാണ് …

അവളെ കണ്ടില്ല പകരം പുതിയൊരു യുവാവും കുഞ്ഞിനേയും കണ്ടു അവൾ കുളിക്കുക ആണെന്നാ പറഞ്ഞത് …
ആ യുവാവിന് എന്നെ മനസ്സിലായില്ലെന്ന് എനിക്ക് തോന്നി…

വീട് മാറി പോയെന്ന് കള്ളം പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി ..
ഒന്ന് നിർത്തിയിട്ട് രാഹുൽ കിതപ്പോടെ വീണ്ടും പറഞ്ഞു തുടങ്ങി..

എല്ലാം അവിടെ തീർന്നെന്ന് കരുതി ഇനി അറിഞ്ഞോ അറിയാതെയോ അവൾക്ക് മുന്നിൽ പോയി പ്പെടരുത് എന്നാഗ്രഹിച്ചു,,,
പക്ഷെ ?..

അപ്പോഴാണ് എല്ലാരേയും ഞെട്ടിച്ച് കൊണ്ട് സൂപ്രണ്ടിന്റെ അട്ടഹാസം

Leave a Reply

Your email address will not be published. Required fields are marked *