പ്രണയം – 5

അന്ന് വീട്ടിന്ന് ഇറങ്ങി പോവാൻ പറഞ്ഞു എന്നോട് അമ്മാവൻമ്മാരും കൂടെ പിറപ്പുകളും ..

ഇവള് കാരണം ആണല്ലോ ഞാൻ വീട്ടിന്ന് പുറത്തായത് എന്നുള്ള കുറ്റബോധം കൊണ്ട് ,
സൈനു എനിക്കെന്നും ആരും കാണാതെ ഭക്ഷണം എത്തിക്കുമായിരുന്നു..
ഞാൻ അന്തിയിറങ്ങുന്ന പിഷാരടി ചേട്ടന്റെ കടയോട് ചേർന്ന കുഞ്ഞ്‌ ചായ്പ്പിൽ..

അപ്പോഴും ഞങ്ങൾ പ്രണയിച്ചിരുന്നില്ല..

വീട്ടിലേക്ക് മടങ്ങി പോവാനും . വിഷമിക്കാതിരിക്കാനും ഇവളെന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു…,,

അങ്ങനെ ഒരിക്കൽ ഭക്ഷണ കള്ളകടുത്ത്‌ ഇവളുടെ വീട്ടുകാർ കയ്യോടെ പിടിച്ചു എന്റെ ചായ്‌പ്പിൽ വെച്ച് ,,

ഒരുപാട് തല്ലും മുറിയിൽ പൂട്ടി ഇടലും ഒക്കെ ആയി
സൈനൂന്‍റെ വീട്ടുകാർ

കാണാതിരിന്നപ്പോഴാണ് സൗഹൃദത്തിനും അപ്പുറം ഞങ്ങളുടെ ഉള്ളിൽ പ്രണയം ഉണ്ടെന്ന് പരസ്പ്പരം തിരിച്ചറിയുന്നത് ..,,

ജോലിക്കായി അലഞ്ഞു ഒരുപാട് . ജോലി കിട്ടിയപ്പോൾ
ഒരു വാടക വീട് എടുത്തു താമസം തനിച്ചായി…,,

അതിനിടയ്ക്ക് രണ്ട് മൂന്ന് വട്ടം ഞാൻ
ഇടയ്ക്ക് വീട്ടിൽ പോയി അമ്മയെയും കുഞ്ഞുപെങ്ങളെയും കണാം എന്നോർത്തിട്ട് .

പടിപ്പുരയുടെ വാതിൽ മുറ്റത്തു നിന്നും പ്രവേശനം നിഷേധിച്ചു കാർണവന്മാരും ജേഷ്ട്ടന്മാരും അവളോട് മിണ്ടില്ലന്ന് ഞാൻ വാക്ക് നൽകാതെ കയറ്റില്ല എന്നായിരുന്നു വാശി.,,

ഞാൻ ആ വാശിക്ക് നിന്നില്ല…

സൈനൂന്റെ നിക്കാഹ് വീട്ടുകാർ എടിപിടി എന്ന് ഉറപ്പിച്ചു..
ഉള്ളിലെ പ്രണയത്തിന്റെ അഗ്നി പേറി മൈലാഞ്ചി രാവിൽ ഞാൻ സൈനുവിന് ആശംസനേരാൻ ഇരുട്ടിന്റെ മറവിൽ അവിടെ പോയി…
ജനാല വഴി ഹൃദയത്തിന്റെ വേദന മറച്ചു കൊണ്ട് ഞാൻ സൈനുവിന് ആശംസ പറഞ്ഞപ്പോൾ വല്ലാതെ വിതുമ്പി പോയി കൂടെ അവളും….,,

പക്ഷെ അപ്പോഴും ചാരകണ്ണുകൾ ഞങ്ങൾ ഒളിച്ചോടാൻ പ്ലാൻ ഇടുന്നു എന്ന് നിമിഷ നേരംപറഞ്ഞു പരത്തി…,,
ചോദ്യങ്ങൾ ചോദിച്ചു ഉത്തരം നൽകാൻ സമ്മതിക്കാതെ
കല്യാണ വീട്ടിലെ കാക്കാമാരുടെ തല്ല് എന്നെ തളർത്തി ഇട്ടപ്പോ,, സൈനു അകത്ത്‌ ആത്മഹത്യക്ക് ശ്രേമിച്ചു ആസ്പത്രിയിൽ ആയി…,,

ഒരേ ആസ്പത്രിയിൽ ഞങ്ങൾ icuവിൽ കിടന്നു…
പിന്നീട് ഉറച്ച തീരുമാനത്തോടെ ഞങ്ങൾ ജീവിതത്തിലേക്കും…,,

അതോടെ വീട്ടിൽ എനിക്ക് ഇരിക്ക പിണ്ഡവും വെച്ചു…

അങ്ങനെ ഇരിക്കുമ്പോഴാണ് കാര്യസ്ഥൻ കുഞ്ഞുപെങ്ങളെ കല്യാണ നിശ്ചയം പറഞ്ഞത് ,
ഞാൻ ഉണ്ടാക്കിയ നാണക്കേട് മാറ്റാൻ മറ്റൊരു വലിയ തറവാട്ടിൽ നിന്നും സംബദ്ധം…,

ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു , ഇതുമായിട്ട് എന്ത് ബന്ധമാണ് അമ്മാവാ എനിക്ക് ?..

അമ്മാവൻ തുടർന്നു…

കാര്യസ്ഥൻ വീണ്ടും വന്നു
വീട്ടിൽ നടന്ന ഭൂകമ്പത്തെ കുറിച്ച് പറഞ്ഞത്. ,,

എന്റെ പ്രശ്നം പുറത്തു നടക്കുമ്പോൾ തറവാടിന് അകത്ത്‌ അതിലും വലിയ ഭൂകമ്പം നടക്കുക ആയിരുന്നു…,,
പുറം ലോകം അറിയാതെ എന്റെ കുഞ്ഞുപെങ്ങൾ പ്രസവിച്ചു…
വ്യക്തമായി പറഞ്ഞാൽ പിഴച്ചു പ്രസവം…..,,

അതിനെ കാര്യസ്ഥൻ വഴി ഉപേക്ഷിക്കാൻ കാരണവമ്മർ കൊടുത്തു വിട്ടു…,

കാര്യസ്ഥന്റെ രണ്ടാം ഭാര്യയുടെ കുഞ്ഞായി തറവാടുക്കാർ. അറിയാതെ ദൂരെ നാട്ടിൽ ആ കുഞ്ഞ്‌ വളർന്നു…

ആ സമയത്ത്‌ എന്റെ കുഞ്ഞുപെങ്ങളുടെ കല്യാണം ആർഭാടമായി കഴിഞ്ഞു..,
രണ്ടു വയസ്സിന്റെ ഇളയതായിരുന്നു മിനിമോള്
നാട് കടത്തിയ കുഞ്ഞുമായിട്ട് ,,

എന്റെ ഉള്ളം കിടുങ്ങാൻ തുടങ്ങി എനിക്ക് അമ്മാവൻ പറഞ്ഞു വരുന്നത് എന്താണെന്ന് ഏകദേശം മനസ്സിലായി എങ്കിലും മുഴുവനും അറിയാൻ വേണ്ടി ഒരു കേൾവിക്കാരൻ ആയി …,,

മിനിമോളുടെ കല്യാണത്തിന്
ശേഷം മോന്റെ ജോലിയും മറ്റുമായി നിങ്ങൾ ഈ നാട്ടിൽ വന്ന് താമസമാക്കി..,

കാര്യസ്ഥൻ ഒരു ദിവസം എന്റെ മുന്നിൽ വന്ന് നിന്നു ഒരു യുവാവുമായി..
എന്റെ കുഞ്ഞുപെങ്ങളുടെ മകനായിരുന്നു അത് .
സ്വന്തം പെറ്റമ്മ പോലും കാണാത്ത മോൻ….,,,

പ്രായം ചെന്ന മനസ്സിന് രഹസ്യങ്ങൾ താങ്ങി നിർത്താൻ ആയില്ല..!

വളർത്തു മകനാണ് എന്നുള്ള സത്യം അറിയാതെ ഒരിക്കൽ പറഞ്ഞു പോയി…,

ആരോടും അവകാശം ചോദിക്കാനോ സ്ഥാപിക്കാനോ അല്ല.., എല്ലാരേയും ഒന്ന് കാണണംറ്റ്എന്ന് പറഞ്ഞപ്പോൾ ഒരു അമ്മാവനെ കാണിച്ചു തരാം എന്ന് പറഞ്ഞിട്ടാണ് എന്റെ മുന്നിൽ കൊണ്ട് വന്നത്….,,

അവന്റെ യാചന കണ്ടപ്പോൾ മിനി മോളെ കാണിച്ചു കൊടുക്കാം എന്ന് ഈ കിളവന് തോന്നി പോയി…,,

മിനിമോള് എന്നോട് പറഞ്ഞതാണ് എത്രയോ വട്ടം എനിക്ക് ഇങ്ങനൊരു ഏട്ടൻ ഉണ്ടെന്ന് രാഹുലേട്ടനോട് പറയട്ടെ എന്ന് …,,

അത് കേട്ടതും അൻവർ ഞാൻ അവിടെ തളർന്ന് വീണ് പോയി….,,
ഞാനാണ് മോനെ മിനിയെ അതിൽ നിന്നും വിലക്കിയത് മോൻ ഇതറിഞ്ഞാൽ മിനിയുടെ അമ്മയെ വെറുക്കും എന്ന് ഭയന്നു ഞാൻ ,,,

രാഹുലേട്ടനോട് പറയാൻ വയ്യാതെ ഓരോ ദിവസവും ഞാൻ വീർപ്പ് മുട്ടി…
സ്വന്തം ഏട്ടൻ പെങ്ങളുടെ ജീവിതം തകരാതിരിക്കാൻ വേണ്ടി ഒളിച്ചും പാത്തും വന്നു ..,,
അത്രയ്ക്ക് ഇഷ്ടമായിരുന്നു എന്നോട്..
മിനിയാണ് അത് പറഞ്ഞത്
ഒരു പാവം ഏട്ടൻ ആയിരുന്നു അത് ,,

വലിയ തറവാട്ടുക്കാരനായ രാഹുലേട്ടൻ ഇതറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന ഭയം അമ്മാവൻ എന്നോട് പങ്കു വെച്ചപ്പോൾ
എനിക്കും ഭയമായി….,,

ഏട്ടൻ അന്ന് വന്നത് അവസാനമായി എന്നോട് യാത്ര ചോദിക്കാൻ ആണ് .,

ഏട്ടന് ദൂരെ നാട്ടിൽ ജോലി കിട്ടിയെന്നും എനി എന്നെ കാണാൻ ഇങ്ങനെ വരാൻ പറ്റില്ലെന്നും പറഞ്ഞിട്ട്..,

അന്നാദ്യമായി എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു….,,
പക്ഷെ കാര്യം അറിയാതെ അപ്പോയേക്കും രാഹുലേട്ടൻ ഏട്ടനെ !!!…

ആ മോൻ ഒരു ക്യാൻസർ രോഗി ആയിരുന്നു ഡോക്ക്റ്റമാർ കൈ വിട്ട അവസാന നാളുകളിൽ ആയിരുന്നു മിനിമോളെ അടുത്തേക്ക് ഇടയ്ക്കിടെ വന്നത് ..,, അമ്മാവനും വിതുമ്പി…

കള്ള കാമുകനെ അകത്തു കൂട്ടിയവൾ എന്ന് ഈ നാടും കേരളവും പരിഹസിച്ചു കാർക്കിച്ചു തുപ്പിയപ്പോയും ന്റെ കുട്ടി ആരെ മുന്നിലും സത്യം തിരുത്താൻ പോയില്ല…!

അങ്ങനെ തിരുത്തിയാൽ അമ്മയുടെയും കൂടെ പിറപ്പുകളുടെയും എല്ലാം ജീവിതം പപ്പടം പോലെ പൊടിഞ്ഞു പോവും എന്നോർത്തിട്ട് ചങ്കിൽ കൊണ്ട് നടന്നു ഈ സത്യം…

പെറ്റമ്മ വന്ന് ശപിച്ചും തല്ലിയും മുന്നിൽ നിന്ന് കുടുംബത്തിന്റെ അഭിമാനത്തെ കുറിച്ച് പറഞ്ഞിട്ടും മറുത്തൊരു അക്ഷരം മിണ്ടിയില്ല ന്റെ കുട്ടി… അമ്മായി പറഞ്ഞു…,,

എനിക്ക് അറിയാം രാഹുലേട്ടാ .. ഏട്ടന് എന്നോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് ഈ കൈ പിഴവ് സംഭവിച്ചത് എന്ന്…. രാഹുലേട്ടനെ കുറ്റപ്പെടുത്താൻ എനിക്കാവില്ല ,,

അന്നത് ഞാൻ തുറന്നു പറയാതിരുന്നത് പോലെ
രാഹുലേട്ടൻ എന്നോട് ചോദിച്ചുമില്ല…,,
ഞാൻ പറഞ്ഞിരുന്നെങ്കിൽ ഇന്നെനിക്ക് ഇങ്ങനെ……,,,

മിനിയെ നോക്കാൻ പോലും ശക്തി ഇല്ലാതെ ഞാൻ തകർന്നു പോയി എന്തൊരു മഹാപാപിയാണ് ഞാൻ ….,,
രാഹുലിന്റെ ശബ്ദ്ദം കേൾക്കാതായപ്പോൾ അൻവർ വിളിച്ചു നോക്കി

Leave a Reply

Your email address will not be published. Required fields are marked *