പ്രണയമന്താരം – 4 Like

ആ വാ മോനെ ആഹാരം കഴിക്കാം മോനെ നോക്കി നിക്കുക ആയിരുന്നു അവൾ..

മോളെ തുളസി ഇങ്ങുവാ കൃഷ്ണ മോൻ വന്നു കഴിച്ചിട്ട് ഇറങ്ങാൻ നോക്ക്.. തുളസിയുടെ അമ്മ പറഞ്ഞു

ദാ വന്നു അമ്മേ…

റൂമിൽ നിന്നും ഇറങ്ങിയ തുളസിയെ അമ്മ ഒന്ന് നോക്കി കൃഷ്ണയും.. അവളുടെ നെറ്റിയിൽ ചന്ദനകുറിയും അതിനു താഴെ പിരികങ്ങളുടെ നടുവിൽ ഒരു കറുത്ത കുഞ്ഞു പൊട്ടും…. അതും കൂടെ ആയപ്പോൾ ആരായാലും അവളെ ഒന്ന് നോക്കി നിന്ന് പോകും..

തന്നെ നോക്കി നിക്കുന്ന അമ്മയെയും, കൃഷ്ണ യും കണ്ടപ്പോൾ അവൾ ചിരിച്ചു..

കഴിക്കാം.. ടാ എന്തു നോക്കി നിക്കുവാ ബാ പോകണ്ടേ നമുക്ക്..

കൃഷ്ണ അവളിൽ നിന്ന് നോട്ടം മാറ്റി ഒന്ന് ചിരിച്ചു…
അവർ ഒന്നിച്ചു ഇരുന്ന് ഭക്ഷണം കഴിച്ചു അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി… സൂക്ഷിച്ചു പോണം, നേരത്ത ഇങ്ങു വരണം എന്നാ സ്നേഹം കൊണ്ടുള്ള സ്ഥിരം പല്ലവികൾ കേട്ടു..

ആരെകാണാൻ ആണ് പോകുന്നത് എന്ന് ടീച്ചർ പറഞ്ഞില്ലല്ലോ..

കാറിൽ പോകവെ കൃഷ്ണ തുളസിയോട് ചോദിച്ചു…

അതു അവിടെ ചെല്ലുമ്പോൾ കാണാല്ലോ.. നീ ഒന്ന് അടങ്ങു ചെക്കാ.. അവൾ ചിരിച്ചു..

O ആയികോട്ടെ.. അവൻ അതും പറഞ്ഞു വെളിയിലേക്ക് ശ്രെദ്ധ തിരിച്ചു

അതു കണ്ടു തുളസി ഒന്ന് ചിരിച്ചു..

കൃഷ്ണ… കൃഷ്ണ.. ടാ പെണങ്ങിയോ നീ…

ഓ ഇല്ലേ.. നമ്മൾ ആർക്കും സ്പെഷ്യൽ ഒന്നും അല്ലല്ലോ….

അതു കേട്ടു തുളസിയുടെ കണ്ണു വിരിഞ്ഞു… ചിരിച്ചു.. അവനെ തന്നെ നോക്കി ഇരുന്നു…

അതൊക്കെ പോട്ടെ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ കേക്കുമൊ കൃഷ്ണ..

അവൻ അവളെ ഒന്ന് നോക്കി….

എന്തു കാര്യം ആണ്..

അതൊക്ക ഉണ്ട്.. കേക്കുമൊ നീ

ആ നോക്കാം. കാര്യം പറ…
ഈ പ്രാവിശ്യം എന്തായാലും നമുക്ക് +2 എഴുതണം…. അതൊക്കെ കല്യാണി ടീച്ചർ പ്രിൻസിയോട് പറഞ്ഞു ok ആക്കിട്ടുണ്ട്… നീ സ്കൂളിന്റെ റാങ്ക് സ്വപനം ആയിരുന്നല്ലോ അതു കൊണ്ട് പേപ്പർസു എല്ലാം ശെരിയാക്കി +1 നല്ല മാർക്ക് അല്ലായിരുന്നു അതുകൊണ്ട് എല്ലാം ok ആണ്.. അപ്പോൾ എന്തു പറയുന്നു…

അവൻ ഒന്ന് കൃഷ്ണയെ നോക്കി ഒരു അദിശയത്തോടെ…

കല്യാണി അമ്മ ഒന്നും പറഞ്ഞില്ലല്ലോ എന്നിട്ട്..

അതൊക്കെ സാവധാനം പറയും നിന്നോട്… ഞാൻ ഒന്ന് സുചിപ്പിച്ചു എന്നേ ഉള്ളു…. അച്ഛനും, അമ്മയും എല്ലാരും അതു ആഗ്രഹിക്കുന്നുണ്ട് നീ സമ്മദിക്കണം കൃഷ്ണ. നീ നല്ല പോലെ പഠിക്കും ടോപ്പിക്ക് ഒക്കെ ഒന്ന് നോക്കിയാൽ മതി. ബാക്കി ഞാനും, കല്യാണി ടീച്ചറും, ആതിരയും ഒക്കെ ഉണ്ടല്ലോ…..

ശെരി ആകുമോ… എല്ലാരും ok ആണ് എങ്കിൽ ഞാനും ശ്രെമിക്കാം…

അതു കേട്ടു തുളസി ചിരിച്ചു

അതു മതി ബാക്കി ഞങ്ങൾ ഏറ്റു…

പൊട്ടു ഒക്കെ തൊട്ടപ്പോൾ കാണാൻ ഒന്നുടെ സുന്ദരി ആയിട്ടോ….

അതു കേട്ടു തുളസിയുടെ കവിൾ തുടുത്തു
ഞാൻ പറഞ്ഞിട്ട് ആണോ പൊട്ടു തൊട്ടേ

ആണെന്ന് കുട്ടിക്കൊ.. അവൾ ചിരിച്ചു

സത്യം… അവൻ തിരക്കി..

നീ ഒന്ന് പോയെ. എന്തൊക്കെ അറിയണം ചെക്കന്… അവൾ ചിരിച്ചു എന്നിട്ട് ശ്രദ്ദ മാറ്റി

കൃഷ്ണ വെളിയിലേക്ക് നോക്കി ചിരിച്ചു

അങ്ങനെ ഓരോരോ കാര്യങ്ങൾ സംസാരിച്ചു ഉച്ചയോടെ അവർ തൃശൂർ എത്തി. ഫോൺ വിളിച്ച ആൾ പറഞ്ഞ സ്റ്റലത്ത് വെയിറ്റു ചെയ്തു അവർ..

ആളു ഇപ്പോൾ വരും.. ഒന്ന് ഫോൺ ചെയ്തു നോക്ക് ടീച്ചറെ നമ്മൾ വന്നിട്ട് കുറച്ചു ആയി സമയം…

ടാ ഇപ്പോൾ വരും നീ ഒന്ന് സമാധാനീക്കു കൃഷ്ണ.. അതു പറഞ്ഞപ്പൊൾ അവൾ ചിരിച്ചു ഒരു കള്ള ചിരി..

എന്തോ കൃഷ്ണക്കു ഒരു ആദി പോലെ ആരാണ് ടീച്ചറെ തെരക്കി വരുന്നതു, അത്രയ്ക്ക് സ്പെഷ്യൽ ആര് ആണ്.. കല്യാണി അമ്മ പറഞ്ഞതു വെച്ച് അമ്മ അല്ലാത്ത ആരും ടീച്ചർക്കു ഇല്ല പിന്നെ ഉള്ളത് ആതിര ടീച്ചർ ആണ് ഇതു ആര് ആയിരിക്കും.. അവൻ നഖം കടിച്ചു അവിടെ നിന്ന്….

അവിടെ ഒരു ഓട്ടോയുടെ സൗണ്ട് കേട്ടു കൃഷ്ണയും, തുളസിയും തിരിഞ്ഞതു…

അതിൽ നിന്നും 60 അടുപ്പിച്ചു പ്രായം ചെന്ന ഒരു അമ്മ ഇറങ്ങി. അവരെ കണ്ടു തുളസി ചിരിച്ചു.. അമ്മേ എന്നു വിളിച്ചു കെട്ടിപിടിച്ചു.. ആ അമ്മ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അവർ എന്താക്കയോ സംസാരിച്ചു. കൃഷ്ണയുടെ മുഖത്തു ഒരു ചിരി തെളിഞ്ഞു അതു വേറെ ഒന്നും കൊണ്ട് അല്ല സ്പെഷ്യൽ ആണ് എന്ന് പറഞ്ഞത് ഒരു അമ്മ ആണ് എന്നുള്ള സമാധാനം..
ആ അമ്മേ ഇതു കൃഷ്ണ.. ആൾടെ വീട്ടിൽ ആണ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത്.. എന്റെ സ്കൂളിലെ ടീച്ചർ ആണ് കൃഷ്ണയുടെ അമ്മ കല്യാണി.

Leave a Reply

Your email address will not be published. Required fields are marked *