പ്രണയമന്താരം – 5 Like

പടക്കം പൊട്ടുന്ന പോലെ ഒരു അടി അടിച്ചു തുളസി.. അവളുടെ സകല വിഷമവും അതിൽ ഉണ്ടായിരുന്നു….

കൃഷ്ണ ഒന്ന് ചിരിച്ചു… അവളെ കൊണ്ട് കാറിൽ ഇരുത്തി…. അവൻ ഫോൺ എടുത്തു 108 ആംബുലൻസ് വിളിച്ചു കാര്യം പറഞ്ഞു തിരിച്ചു വണ്ടിയിൽ വന്നു കേറി……

ബാ വണ്ടി എടുക്കു നമുക്ക് പോകാം… അതു കേട്ടു തുളസി ഒന്ന് ചിരിച്ചു ഒരു മങ്ങിയ ചിരി.. വണ്ടി ഓടിക്കുമ്പോൾ എല്ലാം കൃഷ്ണ അവളുടെ മുഖത്തു നോക്കി ആകെ ഒരു വിഷമം, ഒന്നും മിണ്ടുന്നില്ല ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് അവൾ……

ടീച്ചറെ…….. ടീച്ചറെ…… അവൻ ഉറക്കെ വിളിച്ചു..

ഒരു മറുപടിയും ഇല്ലായിരുന്നു..

തുളസി….
അവൾ അവനെ നോക്കി

വണ്ടി ഒതുക്കു……

പെട്ടന്ന് സൈഡിൽ ഒതുക്കി ബ്രേക്ക്‌ ഇട്ടു.. അവൾ അവനെ നോക്കി..

ബാ ഇറങ്ങു ഇങ്ങനെ വണ്ടി ഓടിച്ചാൽ ശെരിയാകില്ല..

അവൾ വണ്ടിയിൽ നിന്നും ഇറങ്ങി നോക്കി…. അവളുടെ മനസ്സിൽ ഒരു സമാധാനം വന്നു ആ സ്ഥലം കണ്ടപ്പോൾ.. തൃശൂരിന്റെ ഹൃദയം, അവരുടെ അഹങ്കാരം… വടക്കുന്നാദന്റെ സന്നിധിയിൽ…

അവൻ അവളുടെ കയ്യിപിടിച്ചു ഇറങ്ങി നടന്നു… ആദ്യം കണ്ട ആൽമര ചോട്ടിൽ അവർ ഇരുന്നു കൃഷ്ണയുടെ തോളിൽ ചാരി അവന്റ കയ്യിൽ വട്ടം കൈയ്യ് ചുറ്റിപിടിച്ചു ഇരുന്നു അവൾ…. അവളുടെ മനസു വല്ലാത്ത ഒരു അവസ്ഥയിൽ ആണ് എന്ന് അവനു മനസിലായി…… കുറെ നേരം അങ്ങനെ ഇരുന്നിട്ട് ഞെട്ടി മാറി ഇരുന്നു തുളസി………

സോറി…….

എന്തിനാ സോറിയോക്കെ അത്ര ഉള്ളോ ഞാൻ…… അതു പോട്ടെ പേടിച്ചോ തുളസികൊച്ചു….

ആ വിളികേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു… എന്നിട്ടു കുസൃതി നിറഞ്ഞ മുഖത്തോടെ അവനെ നോക്കി.
ടാ വേണ്ട ഞാൻ നിന്റെ ചേച്ചി ആണ്… അതു മറക്കണ്ട…

ആണോ അതു പുതിയ അറിവ് ആണല്ലോ…… ഒന്ന് ചിരിച്ചല്ലോ അതു മതി…..

ടാ അയാള് ചത്തു കാണുമോ……. ഒരു പേടിയോടെ തുളസി ചോദിച്ചു….

ഹേയ്.. ചാവില്ല… ആ കൈ ഇനി പൊങ്ങില്ല അത്രേ ഉള്ളു….

ഒരു ദീർക്കാ ശ്വാസം വിട്ടു ലക്ഷ്മി…

ഒത്തിരി പ്രേതീക്ഷകൾ ഉണ്ടായിരുന്നു… കുഞ്ഞിലെ അച്ഛൻ മരിച്ചു.. അമ്മ ഒത്തിരി കഷ്ടപെട്ടു ആണ് പഠിപ്പിച്ചതു അമ്മയുടെ കഷ്ടപാട് ഓർത്തു ഞാനും പഠിച്ചു.. വലിയ സുഹൃത്ത് ബന്ധങ്ങൾ പോലും ഇല്ലായിരുന്നു അമ്മയുടെ കഷ്ടപാട് ആയിരുന്നു മനസ് നിറയെ ഒന്നിനും വേണ്ടി വാശിപിടിച്ചട്ടില്ല ജീവിതത്തിൽ. കോളേജ് കഴിഞ്ഞു ടീച്ചർ ആകുക ആയിരുന്നു ലക്ഷ്യം പഠിച്ചു കഴിഞ്ഞു ജോലി ഒക്കെ കിട്ടിട്ടു മതി കല്യാണം അതും അമ്മയ്ക്ക് നിർബന്ധം ഉള്ളത് കൊണ്ട് മാത്രം. ഏല്ലാ കോഴ്സ് കഴിഞ്ഞു psc കോച്ചിംഗ് പോകുന്ന ടൈമിൽ ആണ് അമ്മക്ക് ഒരു നെഞ്ചുവേദന വന്നത്.. പിന്നെ അമ്മക്ക് ആദി ആയി എന്നേ ആരുടെയെങ്കിലും കയ്യിൽ എപ്പിച്ചു കണ്ണടക്കണം എന്ന്.. അടുത്ത ബെന്തത്തിൽ നിന്നുള്ള ആലോചന നല്ല തറവാട്ടുകാർ, ഒറ്റ മകൻ, നല്ല സാമ്പത്തികം പിന്നെ എന്തു വേണം അമ്മ ഒന്നും നോക്കിയില്ല എന്റെ ഭാവി ഓർത്തു കല്യാണം നടത്തി.. ഒത്തിരി പ്രേതീക്ഷകളും ആയി കേറി ചെന്ന എനിക്ക്‌ കിട്ടിയ ആൾ സ്ത്രീ വിരോധി ആയിരുന്നു എന്ന് ഞാൻ വൈകി ആണ് അറിഞ്ഞത്. അയാൾ സുഖം കണ്ടെത്തിയത് പുരുഷന്മാരിൽ ആണ്.. ഒന്നാതരം “ഗെ”. പലതും സഹിച്ചു ഞാൻ അവിടെ നിന്ന് എന്റെ അമ്മയെ ഓർത്തു. പിന്നെ പിന്നെ അയാൾ എന്നേ അയാളുടെ പാർട്ണർക്കു ഒരു കൊച്ചു പയ്യന്
റെ കൂടെ അന്തിഉറങ്ങാൻ പറഞ്ഞു എന്റെ ജീവൻ പോകുന്നത് പോലെ തോന്നി അവിടുന്ന് ഇറങ്ങി. അവിടെ ഉള്ള ആകെ ആശ്രയം ആ അമ്മ ആയിരുന്നു. അമ്മക്ക് കാര്യങ്ങൾ ഒക്കെ അറിയാമായിരുന്നു. നിയമപരമായി ഞങ്ങൾ വെർ പിരിഞ്ഞു. ഞാൻ എന്റെ അമ്മയുകൊണ്ട് അവിടുന്ന് പോയി ആതിരയുടെ ഹെല്പ് ഉണ്ടായത് കൊണ്ട് ടീച്ചർ ആയി. ആ അമ്മ ഇല്ലേ ഇന്ന് വന്ന എന്നേ സഹായിച്ചതു അവർ ആയിരുന്നു ഞാൻ സ്വന്തം മോള് ആയിരുന്നു. എന്റെ പേരിൽ ആണ് അവരുടെ സ്വത്ത്‌ വരെ എഴുതി വെച്ചേക്കുന്നത്. അയാള് ആ അമ്മയെ നോക്കുക പോലും ഇല്ല, പാവം ഇടക്ക് എന്നേ വിളിക്കും ആ അമ്മ ആർക്കു ആകെ ഉള്ള ഒരു സമാധാനം ആണ് ഞാൻ…

Leave a Reply

Your email address will not be published. Required fields are marked *