പ്രണയമന്താരം – 7 Like

അതൊക്കെ poട്ടെ എന്റെ മോനു നല്ല ശീലം ഒക്കെ എന്ന് തുടങ്ങി….

എന്താ അമ്മ അങ്ങനെ…..

തുളസി വണ്ടി ഒതുക്കി അങ്ങോട്ട്‌ വന്നു…

അല്ല എന്റെ മോൻ അമ്പലത്തിൽ പോകാൻ ഒക്കെ തുടങ്ങി അതോണ്ട് ചോദിച്ചതാ… കണ്ണ് നിറഞ്ഞു അതു ചോദിക്കുമ്പോൾ കല്യാണി ടീച്ചറുടെ

ആയെ എന്റെ അമ്മ കരയുക ആണോ… ശേ മോശം മോശം… അവൻ ആ അമ്മയെ കെട്ടിപിടിച്ചു… ഇതു കണ്ടു തുളസിയും അമ്മയും ചിരിച്ചു…..
ടീച്ചർ കരയുക ആണോ തുളസി ചോദിച്ചു…

ഹേയ് സന്തോഷം കൊണ്ട് ആണ്…..

എന്റെ കല്യാണി കുട്ടി വന്നെ ഇന്ന് തുളസി ടീച്ചർ ജോയിൻ ചെയ്യുക അല്ലേ…

ആ ഞാൻ അതു മറന്നു…

അങ്കിൾ എന്തിയെ ടീച്ചറെ..

മാധവെട്ടൻ പോയി… ഞാൻ തുളസിയുടെ കൂടെ വരാന്നു വെച്ചു… മോൾക്ക്‌ വഴിയും അറിയില്ലല്ലോ…

ആ അതു ഉപകാരം ആയിട്ടോ… നമുക്ക് ഇനി ഒന്നിച്ചു വരുകയും പോകുകയും ചെയ്യാല്ലോ…

അതൊക്കെ പോട്ടെ എനിക്ക്‌ വിശക്കുന്നു തുളസി ടീച്ചറെ…..

അതു കേട്ടു കല്യാണി ടീച്ചർ ഞെട്ടി.. ഒന്ന് ചിരിച്ചു…..

ഒന്ന് അടങ്ങടാ വന്നത് അല്ലെ ഉള്ളു.. ഏല്ലാം ok ആണ് ഇവിടെ…. ബാ ടീച്ചറെ കഴിക്കാം….

അപ്പോളും തുളസിയെയും, കൃഷ്ണയെയും മാറി മാറി നോക്കുക ആയിരുന്നു കല്യാണി അമ്മ…. അവർക്കു കൗതുകവും വിസ്മയവും ഒക്കെ ആയി അവരുടെ സംസാരവും, ഇടപെടലും ഒക്കെ കണ്ടു…

അവിടുന്ന് ഒന്നിച്ചു കാപ്പി കുടിച്ചു.. കൃഷ്ണയും, കല്യാണി ടീച്ചറും വീട്ടിലേക്കു പോയി…. പിന്നെ പോകാൻ റെഡിയായി തുളസിയുടെ വീട്ടിൽ വന്നു… വതുക്കൽ തന്നെ തുളസിയുടെ അമ്മ ഉണ്ടായിരുന്നു… കല്യാണി ടീച്ചർ അമ്മയും ആയി സംസാരിച്ചു ആ സമയം തുളസിയെ നോക്കി അകത്തേക്ക് പോയി കൃഷ്ണ….
ടീച്ചറെ…..

ആ ഞാൻ ഇവിടെ ഉണ്ടടാ ഇങ്ങു പോര്..

കൃഷ്ണ തുളസിയുടെ മുറിയിൽ കേറി…

ബാഗിൽ സാധനങ്ങൾ ഒക്കെ റെഡിയാക്കി വെക്കുക ആയിരുന്നു തുളസി…

അപ്പോൾ ഞാൻ ഇനി ഒറ്റയ്ക്ക് ഇരിക്കണം അല്ലെ… കൃഷ്ണ ഒരു വിഷമത്തോടെ തിരക്കി..

എന്തു പറ്റിയടാ ഒരു വിഷമം…

ഓ ടീച്ചർ പോകുക അല്ലെ അതോണ്ട്….

അതോണ്ട് എന്താ… ഞാൻ ഇങ്ങു വരില്ലേ വൈകുന്നേരം…

ആ അത്രെയും നേരം ഒറ്റയ്ക്ക് ആകുല്ലോ…

ഇവിടെ അമ്മ ഉണ്ടല്ലോ പിന്നെ എന്താ….

ടീച്ചർടെ കുട്ടു ആണോ അമ്മ…

അതു കേട്ടു ഒരു കൗതുകത്തോടെ നോക്കി കൃഷ്ണയെ തുളസി… എന്നിട്ട് ചിരിച്ചു…

എന്താണ് മോനെ….
ഞാൻ ശെരിക്കും മിസ് ചെയ്യും ടീച്ചറെ… അതു പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞു…

അയ്യേ എന്തു പറ്റി…. കണ്ണ് നിറഞ്ഞല്ലോ..

ഹേയ് എന്തോ പോലെ…

തുളസിക്കു അവന്റെ തന്നോട് ഉള്ള കെയർ കാണുമ്പോൾ അതിശയം ആണ്.. അവനു തന്നോട് ഒരു അടുപ്പം ഉണ്ട് എന്നു അവൾക്കു മനസിലായി.. ആ വിഷയം മാറ്റാൻ വേണ്ടി ശ്രെമിച്ചു തുളസി

അതൊക്കെ പോട്ടെ… ക്സാമിന് പ്രിപ്രെഷൻ തുടങ്ങണം.. എക്സാം ടൈം പബ്ലിഷ് ചെയ്തു ഞാൻ വൈകുന്നേരം ടെക്സ്റ്റ്‌ ഒക്കെ കൊണ്ടു വരാം……. നീ വന്നെ ടൈം ആയി…. ഞാൻ വൈകുന്നേരം വരുമ്പോൾ നിനക്ക് വല്ലോം വേണോ…

ഹേയ് എനിക്ക്‌ ഒന്നും വേണ്ട പെട്ടന്ന് വന്നാൽ മതി…

എന്നാൽ ബാ… ഞാൻ പോകുകയാണ്

ഹും… പിന്നെ വിഷ് യൂ അൾ ദാ വെരി ബെസ്റ്റ് തുളസി ടീച്ചർ……

Ooo…. താങ്ക്സ് ടാ കണ്ണാ…..

അതെ ടുണിൽ പറഞ്ഞു തുളസി…

അവിടുന്ന് കല്യാണി ടീച്ചറെടെ കൂടെ പുതിയ സ്കൂളിലേക്ക് യാത്ര തിരിച്ചു തുളസി…

അവിടെ ചെന്നപ്പോൾ ആതിര അവരെ വെയ്റ്റ് ചെയ്തു നിപ്പുണ്ടായിരുന്നു..
ഹായ്…… ആതിരയെ കൈ പൊക്കി കാണിച്ചു തുളസി…

തുളസിയെ ഒന്ന് നോക്കിയ ശേഷം ആതിര കൈ പൊക്കി കാണിച്ചു….

വണ്ടി സ്റ്റാൻഡിൽ വെച്ചു കല്യാണി ടീച്ചറുടെ കൂടെ ആതിരയുടെ അടുത്ത് ചെന്നു തുളസി..

ആ ഇനി ആതിര ഉണ്ടല്ലോ.. എനിക്ക്‌ ഫസ്റ്റ് പിരിടു ക്ലാസ്സ്‌ ഉണ്ട് ഞാൻ പോട്ടെ മോളെ… അതോ ഞാൻ വരണോ പ്രിൻസിപ്പളിനെ കാണാൻ..

ഹേയ് വേണ്ട ടീച്ചറെ.. ഞങ്ങൾ പൊക്കോളാം ആതിര പറഞ്ഞു…

കല്യാണി ടീച്ചറോഡ് യാത്ര പറഞ്ഞു പ്രിൻസിപ്പളിനെ കണ്ടു ജോയിൻ ചെയ്തു സ്റ്റാഫ്‌ റൂമിൽ പോയി എല്ലാരേയും പരിചയപെട്ടു കല്യാണി…

മോള് ഒന്ന് നിന്നെ…. ആതിരയുടെ സൗണ്ട് കേട്ടു തുളസി നിന്നു…

Leave a Reply

Your email address will not be published. Required fields are marked *