പ്രണയമന്താരം – 7

Related Posts


കൃഷ്ണ…. കൃഷ്ണ…. എണിക്കട…. നേരം പോയിട്ടോ…..

ആ നിക്കു അമ്മ…….

അച്ചോടാ…..

ടാ എണിക്കു.

ആ എന്താണ് ടീച്ച…….. റെ

തുളസിയുടെ മുഖം കണ്ടു കൃഷ്ണ ഞെട്ടി…. മുഖത്തു ഒരു ചിരി വിടർന്നു…

വാൽ കണ്ണ് എഴുതി.. ചെറിയ കറുത്ത പൊട്ടു തൊട്ടു മുടി ഒക്കെ ചികി ഒതുക്കി പനം കുല പോലെ വിടർന്നു കിടക്കുന്നു. സെറ്റ് സാരി ആണ് വേഷം. പച്ച ബ്ലാവുസ് ആണ്. പൊതുവെ സുന്ദരി ആയ തുളസി ഒരുങ്ങി ഇറങ്ങിയപ്പോൾ പറയുകയും വേണ്ട

ആ ഇന്നത്തെ കണി കൊള്ളാല്ലോ… അമ്പലത്തിൽ പോകാതെ തന്നെ ദേവിയെ കണ്ടു….

തുളസി ചിരിച്ചു.. ചുവന്നു തുടുത്തു ആ കവിളുകൾ.. ആ ചിരിയിൽ എന്തക്കയോ ഉണ്ടായിരുന്നു…..
ഒന്ന് പോടാ…. വാ ചെക്കാ പോകണ്ടേ അമ്പലത്തിൽ എനിക്ക്‌ സ്കൂളിൽ പോണം…. രാവിലെ കല്യാണി ടീച്ചർ വരും കേട്ടോ എന്നേ വിളിച്ചിരുന്നു. നമ്മൾ അമ്പലത്തിൽ പോയിട്ട് വരുമ്പോൾ അവർ ഇങ്ങു എത്തും….

ആ ഞാൻ ഇപ്പോൾ റെഡിയാകം…

അവിടുന്ന് അമ്മയോട് യാത്ര പറഞ്ഞു ഏവൂർ അമ്പലത്തിൽ പോയി അവർ… ബൈക്കിൽ ആണ് യാത്ര… പുറകിൽ ഇരിക്കുന്ന കൃഷ്ണയുടെ മുഖത്തു അവളുടെ മുടികൾ കാറ്റത്തു വന്നു അടിക്കുന്നുണ്ട്… നല്ല മണം അവളുടെ ദേഹത്ത് നിന്ന് കിട്ടുന്നുണ്ട് കൃഷ്ണക്കു

ടീച്ചറെ നല്ല മണം ആണല്ലോ..

എന്താടാ അങ്ങനെ ചോദിച്ചതു… സ്പ്രേയുടെ ആകും… പിന്നെ മുടി ഷാമ്പു ഇട്ടിരുന്നു…..

എന്തായാലും കൊള്ളാം നല്ല മണം ഉണ്ട് കേട്ടോ…

അയ്യടാ അങ്ങനെ നീ എന്റെ മണം പിടിക്കേണ്ട കേട്ടോ…

ഓ പറഞ്ഞന്നേ ഉള്ളെ…. ഇപ്പോൾ ഒരു സത്യം പറയാൻ പറ്റാത്ത അവസ്ഥാ ആണ്….

ഹഹഹ….. നിന്റെ കാര്യം…

അമ്പലത്തിൽ എത്തി വഴുപാട് രസീതു ആക്കി തൊഴുവാൻ അകത്തു കേറി… തൊഴുതു നിക്കുമ്പോൾ തുളസിയെ ഒന്ന് നോക്കി കൃഷ്ണ… എന്താ ടീച്ചറെകാണാൻ രസം സുന്ദരി ആണ്… അവൻ ഭഗവാനോട്‌ പറഞ്ഞു തേവര എന്റെ ജീവിതം മാറ്റിമറിച്ച പെണ്ണ് ആണ്.. എന്റെ ലച്ചു പോയതിനു ശേഷം സന്തോഷം എന്താന്ന് അറിഞ്ഞത് ടീച്ചർ കാരണം ആണ്, ജീവിക്കാൻ ഉള്ള കൊതി തോന്നിയത് ഇവരെ കണ്ടപ്പോൾ ആണ് ഞാൻ പൊന്നു പോലെ നോക്കിക്കൊളാം ജീവിത അവസാനം വരെ തുളസി എന്റെ കൂടെ വേണം…. ഒന്ന് സഹായിക്കണേ ഭഗവാനെ… ഇതും പറഞ്ഞു തുളസിയെ തന്നെ നോക്കി നിന്ന് കൃഷ്ണ….
തൊഴുതു കഴിഞ്ഞ തുളസി കാണുന്നത് തന്നെ ഇമ വെട്ടാതെ നോക്കി നിക്കുന്ന കൃഷ്ണയെ ആണ്…

അവൾക്കു എന്തോ നാണം വന്നു അപ്പോൾ.. കുറച്ചു നേരം നോക്കി നിന്ന തുളസി ശ്രെദ്ദമാറ്റി….

അവിടെ ആണ് ഭഗവാൻ ഇരിക്കുന്നെ അങ്ങോട്ട്‌ നോക്ക്…

കൃഷ്ണ ചിരിച്ചു……

ആ ചിരി തുളസി നോക്കിനിന്നു..

ആ ഭഗവാനെ ഞാൻ തൊഴുതു… ഈ ദേവിയെ നോക്കിക്കോളാൻ പുള്ളി പറഞ്ഞു…

എന്താ….

ഒന്നും ഇല്ല ടീച്ചർ വാ പോകാം..

ഹും…..

വെളിയിൽ ഇറങ്ങിയ കൃഷ്ണയുടെ നെറ്റിൽ കളഭം ചാർത്തി തുളസി…

കൃഷ്ണ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു… അവനു ചുറ്റും നടക്കുന്നത് എന്താണ് എന്ന് പോലും അവൻ ശ്രെദ്ധിക്കുന്നില്ല….

കൃഷ്ണയും കളഭം തുളസിയെ ചാർത്തി….. സുന്ദരിആയി എന്റെ ടീച്ചർ…

തുളസി ഒന്നു ചിരിച്ചു. ബാ നമുക്ക് പോകാം

പിന്നെ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി അവർ…

അവന്മാർ ഒക്കെ എന്തു നോട്ടം ആയിരുന്നു..

എന്താടാ എന്തു പറ്റി… നീ ആരുടെ കാര്യാ പറയുന്നേ…
അമ്പലത്തിൽ നിന്ന വായിനോക്കികളുടെ കാര്യം തന്നെ… എന്തു നോട്ടം ആണ്….

അവരു നോക്കട്ടെടാ നിനക്ക് എന്താ…

അങ്ങനെ ഇപ്പോൾ ആരും നോക്കണ്ട ടീച്ചറെ…

തുളസി വണ്ടി നിർത്തി തിരിഞ്ഞു നോക്കി കൃഷ്ണയെ…. അവിടെ ആകെ കലിപ് ആണ് മുഖത്ത്.. അവൾ ചിരിച്ചു. പിന്നെ വണ്ടി എടുത്തു വീട്ടിലേക്കു…

വീട്ടിൽ എത്തിയപ്പോൾ കല്യാണി ടീച്ചറും തുളസിയുടെ അമ്മയും സംസാരിച്ചു ഇരിക്കുക ആയിരുന്നു.. വണ്ടിയുടെ സൗണ്ട് കേട്ടു വെളിയിലേക്ക് നോക്കി…

മക്കൾ വന്നു എന്ന് തോന്നുന്നു…

തുളസിയെ കണ്ടു കല്യാണി ടീച്ചർ ചിരിച്ചു… പിന്നെ ഒന്ന് സൂക്ഷിച്ചു നോക്കി….

ആ കല്യാണി അമ്മ ഇപ്പോൾ വന്നു….

അതൊക്കെ poട്ടെ എന്റെ മോനു നല്ല ശീലം ഒക്കെ എന്ന് തുടങ്ങി….

എന്താ അമ്മ അങ്ങനെ…..

തുളസി വണ്ടി ഒതുക്കി അങ്ങോട്ട്‌ വന്നു…

അല്ല എന്റെ മോൻ അമ്പലത്തിൽ പോകാൻ ഒക്കെ തുടങ്ങി അതോണ്ട് ചോദിച്ചതാ… കണ്ണ് നിറഞ്ഞു അതു ചോദിക്കുമ്പോൾ കല്യാണി ടീച്ചറുടെ

ആയെ എന്റെ അമ്മ കരയുക ആണോ… ശേ മോശം മോശം… അവൻ ആ അമ്മയെ കെട്ടിപിടിച്ചു… ഇതു കണ്ടു തുളസിയും അമ്മയും ചിരിച്ചു…..
ടീച്ചർ കരയുക ആണോ തുളസി ചോദിച്ചു…

ഹേയ് സന്തോഷം കൊണ്ട് ആണ്…..

എന്റെ കല്യാണി കുട്ടി വന്നെ ഇന്ന് തുളസി ടീച്ചർ ജോയിൻ ചെയ്യുക അല്ലേ…

ആ ഞാൻ അതു മറന്നു…

അങ്കിൾ എന്തിയെ ടീച്ചറെ..

മാധവെട്ടൻ പോയി… ഞാൻ തുളസിയുടെ കൂടെ വരാന്നു വെച്ചു… മോൾക്ക്‌ വഴിയും അറിയില്ലല്ലോ…

ആ അതു ഉപകാരം ആയിട്ടോ… നമുക്ക് ഇനി ഒന്നിച്ചു വരുകയും പോകുകയും ചെയ്യാല്ലോ…

അതൊക്കെ പോട്ടെ എനിക്ക്‌ വിശക്കുന്നു തുളസി ടീച്ചറെ…..

അതു കേട്ടു കല്യാണി ടീച്ചർ ഞെട്ടി.. ഒന്ന് ചിരിച്ചു…..

ഒന്ന് അടങ്ങടാ വന്നത് അല്ലെ ഉള്ളു.. ഏല്ലാം ok ആണ് ഇവിടെ…. ബാ ടീച്ചറെ കഴിക്കാം….

അപ്പോളും തുളസിയെയും, കൃഷ്ണയെയും മാറി മാറി നോക്കുക ആയിരുന്നു കല്യാണി അമ്മ…. അവർക്കു കൗതുകവും വിസ്മയവും ഒക്കെ ആയി അവരുടെ സംസാരവും, ഇടപെടലും ഒക്കെ കണ്ടു…

അവിടുന്ന് ഒന്നിച്ചു കാപ്പി കുടിച്ചു.. കൃഷ്ണയും, കല്യാണി ടീച്ചറും വീട്ടിലേക്കു പോയി…. പിന്നെ പോകാൻ റെഡിയായി തുളസിയുടെ വീട്ടിൽ വന്നു… വതുക്കൽ തന്നെ തുളസിയുടെ അമ്മ ഉണ്ടായിരുന്നു… കല്യാണി ടീച്ചർ അമ്മയും ആയി സംസാരിച്ചു ആ സമയം തുളസിയെ നോക്കി അകത്തേക്ക് പോയി കൃഷ്ണ….
ടീച്ചറെ…..

ആ ഞാൻ ഇവിടെ ഉണ്ടടാ ഇങ്ങു പോര്..

കൃഷ്ണ തുളസിയുടെ മുറിയിൽ കേറി…

ബാഗിൽ സാധനങ്ങൾ ഒക്കെ റെഡിയാക്കി വെക്കുക ആയിരുന്നു തുളസി…

അപ്പോൾ ഞാൻ ഇനി ഒറ്റയ്ക്ക് ഇരിക്കണം അല്ലെ… കൃഷ്ണ ഒരു വിഷമത്തോടെ തിരക്കി..

എന്തു പറ്റിയടാ ഒരു വിഷമം…

ഓ ടീച്ചർ പോകുക അല്ലെ അതോണ്ട്….

അതോണ്ട് എന്താ… ഞാൻ ഇങ്ങു വരില്ലേ വൈകുന്നേരം…

ആ അത്രെയും നേരം ഒറ്റയ്ക്ക് ആകുല്ലോ…

ഇവിടെ അമ്മ ഉണ്ടല്ലോ പിന്നെ എന്താ….

ടീച്ചർടെ കുട്ടു ആണോ അമ്മ…

അതു കേട്ടു ഒരു കൗതുകത്തോടെ നോക്കി കൃഷ്ണയെ തുളസി… എന്നിട്ട് ചിരിച്ചു…

എന്താണ് മോനെ….
ഞാൻ ശെരിക്കും മിസ് ചെയ്യും ടീച്ചറെ… അതു പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞു…

അയ്യേ എന്തു പറ്റി…. കണ്ണ് നിറഞ്ഞല്ലോ..

ഹേയ് എന്തോ പോലെ…

തുളസിക്കു അവന്റെ തന്നോട് ഉള്ള കെയർ കാണുമ്പോൾ അതിശയം ആണ്.. അവനു തന്നോട് ഒരു അടുപ്പം ഉണ്ട് എന്നു അവൾക്കു മനസിലായി.. ആ വിഷയം മാറ്റാൻ വേണ്ടി ശ്രെമിച്ചു തുളസി

Leave a Reply

Your email address will not be published. Required fields are marked *