അവളുടെ ശരീരഭംഗി വിവരിക്കാനൊന്നുമില്ല.. ഒരു സാധാരണ പെൺകുട്ടി.. ഞാൻ ഇരു നിറമാണ്, എന്നെക്കാൾ കുറച്ചു കുടി ഇരുണ്ടിട്ട ആണ് അവൾ. എന്നേക്കാൾ നീളം കുറവും, എനിക്ക് നേരെ നിന്ന് അവളുടെ നെറ്റിയിൽ ചുംബിക്കാൻ ഒക്കും. അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു പോയ്. പിറ്റേന്ന് അവൾ ഫോണിൽ വിളിച്ചു, ഇന്നലെ കെട്ടിപ്പിടിച്ചതിനു സോറി പറഞ്ഞു, ഇക്കാ ആയതു കൊണ്ടാണ് ഞാൻ ആ കാര്യങ്ങള്ക്കെ പറഞ്ഞതും കെട്ടിപ്പിടിച്ചതും, എനിക്ക് ഇക്കായെ അത്രക്ക് ഇഷ്ടമാണ്. പിന്നെ ഞാനൊരു ഹിന്ദുവും ഇക്കാ മുസ്ലിമും ആണല്ലോ.. അതു കൊണ്ടാണ് ഞാൻ ഇത്രെയും നാൾ എന്റെ ഇഷ്ടം പറയാതിരുന്നത്, ഇന്നലെ ഇക്കാ എന്നോടൊപ്പം ഉണ്ടാകുമെന് പറഞ്ഞപ്പോൾ എനിക്ക് ധൈര്യമായി. ഐ ലവ് യു ഇക്കാ… ഞാൻ പറഞ്ഞു തുടങ്ങി : മോളെ എനിക്കും നില ഇഷ്ടമാണ്, പക്ഷെ നമ്മുടെ കല്യാണം നടക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല..
എന്നിരുന്നാളും നമുക്ക് പ്രതീക്ഷ കൈവിടണ്ട.. ദൈവം നമ്മളെ സഹായിച്ചാലോ.. അവൾ പറഞ്ഞു : ലവ് യു ഇക്കാ ഉമ്മ…. ആദ്യമായി എനിക്ക് കിട്ടിയ പ്രണയ ചുംബനം, ഞാനും തിരിച്ചു കൊടുത്തു നല്ലൊരു ചുംബനം..
പിന്നീട് അവൾ ഗൗരവമായി പറഞ്ഞു : ഇക്കാ അവൾ ഇന്ന് രാവിലെ എന്നെ വിളിച്ചിരുന്നു..
ഞാൻ ചോദിച്ചു : ആര്..
അവൾ : മറ്റവൾ അച്ഛന്റെ രണ്ടാം ഭാര്യ. (അൽപ്പം ദേഷ്യത്തോടു കൂടിയാണ് അവളതു പറഞ്ഞത്), അവൾക്കു എന്നെ കാണണമെന്ന്. എനിക്ക് താല്പര്യമില്ല .. ഇനി എന്നെ വിളിക്കരുതെന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
എന്നിട്ട് അവൾ എന്നോടായി പറഞ്ഞു എനിക്ക് ഇക്കായെ തനിച്ചൊന്നു കാണണമെന്ന്.. ഞാൻ പറഞ്ഞു നമുക്ക് ശനിയാഴ്ച്ച ബീച്ചിൽ പോകാമെന്നു, അവൾ ഒക്കെ പറഞ്ഞു.അങ്ങനെ ഞങ്ങൽ ശനിയാഴ്ച ആകുന്നതും കാത്തിരുന്നു.. അതിനിടയിൽ ഞങ്ങൾ പല തവണ ഫോണിൽ സംസാരിച്ചു, പരസ്പരം ഉമ്മകൾ കൈമാറി, കല്യാണം കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചുള്ള ചർച്ചകളായി..
അങ്ങനെ ശനിയാഴ്ച ഞാൻ ആഷിഫിനെയും കൂട്ടി അവളുടെ വീടിനടുത്തുള്ള ജംഗ്ഷനിൽ ചെന്ന് നിന്ന് വിളിച്ചു, 5 മിനുട്ട് ആയിക്കാണും അതാ അവൾ ഒരു വളവു തിരിഞ്ഞു വരുന്നു,, കൂടെ മറ്റൊരു പെണ്കുട്ടിയും..
അവർ വന്നു കാറിൽ കയറി ഞങ്ങൾ ബീച്ചിലേക്ക് യാത്ര തിരിച്ചു.. ഞാൻ ആയിരുന്നു ഡ്രൈവിംഗ്, ആഷിഫ് തിരിഞ്ഞിരുന്നു മറ്റേ കുട്ടിയോടായി, ആതിരേ എന്തുണ്ട് വിശേഷം, കുറെ നാൾ ആയല്ലോ കണ്ടിട്ട് എന്നൊക്കെ. ഞാൻ ആലോചിച്ചു അവളേം ഇവനറിയാവോ.. ഞാനും ആഷിഫും പ്ലസ് ടു മുതലുള്ള ഫ്രണ്ട്ഷിപ് ആണ്. ഞാൻ പത്തു വരെ ബോയ്സ് സ്കൂളിലായിരുന്നു, അത് കൊണ്ട് തന്നെ ഗേൾസുമായി നോ കോണ്ടച്റ്റ്, പ്ലസ് ടുവില്എം അതികം മുട്ടൻ പോയില്ല, ഇപ്പോളയാണ് ഇങ്ങനൊക്കെ. അങ്ങനെ അവർ സംസാരിച്ചിരുന്നു.. ഞങ്ങൾ ബീച്ചിലെത്തി.. അവരെ രണ്ടു പേരെയും ഒഴിവാക്കിയിട്ട് ഞാനും രമ്യയും ഒരു ഒഴിഞ്ഞ ഇടത്തേക്ക് മാറി ഇരുന്നു. അവർ തിരയെ ലക്ഷ്യമാക്കി നടന്നു.. അന്ന് പൊതുവെ തിരക്കും കുറവായിരുന്നു.
അവൾ എന്റെ നേരെ ഒരു മാല നീട്ടിയിട്ടു പറഞ്ഞു, ഇക്കാ എന്റെ സ്വന്തമാകുമെന്നു എനിക്കറിയില്ല, പക്ഷെ ഇക്ക കെട്ടുന്ന ഈ താലി എന്റെ മരണം വരെ എന്നോടൊപ്പം ഉണ്ടാകണം. ഞാൻ കുറച്ചു നേരം ആലോചിച്ചിരുന്നു, എന്നിട്ട് ഞാൻ അവളുടെ കയ്യിൽ നിന്നും ആ മാല വാങ്ങി അവളുടെ കഴുത്തിൽ ചാർത്തി.. അവൾ കണ്ണടചിരുന്നു അത് ശിരസ്സാവഹിച്ചു.. അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് ഒഴുകി.. ഞാൻ അവളൊട്ആയി പറഞ്ഞു: ഇനി മോളൂന്റെ കണ്ണ് നിറയരുത്.. നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. ഇന്ന് മുതൽ നീ എന്റെയാണ്, എന്റേത് മാത്രം. ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു.. ഇത് കണ്ടു കൊണ്ട് ആഷിഫും ആതിരയും അങ്ങോട്ട് വന്നു, അവർ: ഇതിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്ന് രണ്ടു പേരും ചിന്തിച്ചോ.. ആരും കൂടെ കാണില്ല. ഞങ്ങൾ പറഞ്ഞു എന്തായാലും മുന്നോട്ടു വെച്ച കാൽ പുറകോട്ടില്ല. അവരും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നു വാക്കു തന്നു..
