പ്രതിഷിക്കാതെ കിട്ടിയത് – 1 2

ജോലി ഒക്കെ കിട്ടി ഒരു മാസം കഴിഞ്ഞപ്പോൾ.. ഒരു ദിവസം അവളുടെ വിളി വന്നു..

അവളുടെ വീട്ടിൽ കല്യാണ ആലോചന നടക്കുകയാണത്രെ.. ഏതാണ്ട് ഉറപ്പിച്ചു എന്നും പറഞ്ഞു.. അത് എനിക്ക് ഒരു ഷോക്ക് ആയിരുന്നു..

നമ്മുടെ കാര്യം വീട്ടിൽ പറഞ്ഞില്ലെന്നു ചോദിച്ചു.. പറയാൻ പറ്റിയില്ല എന്നാ പറഞ്ഞത്.. ഞാൻ വന്നു ചോദിക്കട്ടെ ന്നു ചോദിച്ചു..

അപ്പോൾ അവൾ പറഞ്ഞ മറുപടി അവളുടെ അച്ഛനെയും അമ്മയെയും അവൾക് വിഷമിപ്പിക്കാൻ വയ്യാത്രെ..

എന്തായാലും അന്ന് രാത്രി നല്ലപോലെ കുടിച്ചു.. അവളെ വിളിച്ചു നാളെ ഞാൻ നിന്റെ വീട്ടിൽ വരും.

നീ എന്റെ കൂടെ വരണം എന്നൊക്കെ പറഞ്ഞു കുറേ സെന്റി അടിച്ചു.. അവൾ കൃത്യമായി ഒരു മറുപടി തന്നില്ല.. വരുമെന്നോ വരില്ലെന്നോ അവൾ പറഞ്ഞില്ല..

എന്തായാലും നാളെ അവളുടെ വീട്ടിൽ പോകാൻ തീരുമാനിച്ചു എപ്പോഴോ കിടന്നു ഉറങ്ങി..

പിറ്റേന്നു അവളുടെ വീട്ടിൽ ചെന്നു.. അവളുടെ അച്ഛനും കുറച്ചു ആളുകളും ഒക്കെ ഉണ്ടായിരുന്നു..
ഞാൻ ചെന്നു കാര്യം പറഞ്ഞു.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് പിരിയാൻ പറ്റില്ല എന്നൊക്കെ..

അവളുടെ അച്ഛനും അവിടെ ഉണ്ടായിരുന്നവരും ഒരു പുച്ഛഭാവത്തിൽ ആയിരുന്നു ഞാൻ പറഞ്ഞത് കേട്ടത്..

അവളുടെ അച്ഛൻ കുറേ ദേഷ്യപ്പെട്ടു.

ഞാനും വിട്ടുകൊടുത്തില്ല അവളെ വിളിച്ചു ചോദിക്കാൻ പറഞ്ഞു..

അപ്പോഴേക്കും അവളെ വിളിച്ചു..

അച്ഛൻ അവളോട് എന്നെ അറിയുമോന്നു ചോദിച്ചു

ഞങ്ങൾ ഒരുമിച്ചു പഠിച്ചതെന്ന് പറഞ്ഞു..

നിങ്ങൾ തമ്മിൽ പ്രേമം ആണെന്ന ഇവൻ പറയുന്നേ..
ഉള്ളതാണോ അവളോട് വീണ്ടും അവളുടെ അച്ഛൻ ചോദിച്ചു..

ഞാൻ പ്രേതിക്ഷയോടെ അവളുടെ കണ്ണുകളിലേക്കു നോക്കി..

അവൾ എന്നെ ഒന്നു നോക്കിയ ശേഷം ഒരു ഭാവാവയെത്യാസവും ഇല്ലാതെ

അവളുടെ അച്ഛനോട് പറഞ്ഞു..

എനിക്ക് അറിയില്ല അച്ഛാ.. ഒരു ക്ലാസ്സിൽ ആണെന്നു അറിയാം അല്ലാണ്ട് ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല..

എത്രയും കേട്ടപോഴെകും എന്റെ നെഞ്ച് തകരുന്ന പോലെ തോന്നി.. അവളെ എന്തോകെയോ വിളിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ വാക്കുകൾ ഒന്നും പുറത്തേക്കു വന്നില്ല..
സങ്കടം കൊണ്ട് കണ്ണുകൾ ഒക്കെ നിറഞ്ഞു..

വീട്ടിലെ പെൺപിള്ളാരെ പറ്റി അനാവശ്യം പറഞ്ഞു ഉണ്ടാകുന്നോടാ അതും പറഞ്ഞു അവളുടെ അച്ഛൻ എനിക്ക് ചെവികലാം നോക്കി ഒന്നു തന്നു..

കിളി പോയി നിന്ന എനിക്ക് അപ്പോഴാ ശരിക്കും ബോധം വീണത്..

പിന്നെയും എന്തൊക്കെയോ പറഞ്ഞു അയാൾ എന്നെ തല്ലാൻ വന്നു.. കൂടെ ഉണ്ടായിരുന്നവർ അയാളെ പിടിച്ചു മാറ്റി.. എന്നിട്ട് എന്നോട് ഇറങ്ങി പോകാൻ പറഞ്ഞു..

ഞാൻ ഒന്നും മിണ്ടാതെ ബൈകും അടുത്ത് തിരിച്ചു വന്നു.. തിരിച്ചു വരുന്ന വഴിക് ബാറിൽ കയറി ബോധം പോകുന്ന വരെ കുടിച്ചു..

പിറ്റേന്ന് നേരം വെളുക്കുമ്പോ വീട്ടിൽ ആണ്.. എങ്ങനെ ഇവിടെ എത്തിനോ ഒന്നും അറിയില്ല..
നല്ല തലവേദന ഉണ്ടായിരുന്നു.

കുളിച്ചു കഴിഞ്ഞു താഴേക്കു ഇറങ്ങി ചെന്നപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി അമ്മ..

അതിനടുത്തു അനിയത്തിയും..
ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു റൂമിലേക്ക് പോയി..

കുറച്ചു കഴിഞ്ഞു അനിയത്തി വന്നു..

അവൾ കാര്യങ്ങൾ ഒക്കെ ഓറഞ്ഞപോഴാ അറിയുന്നത്.. അവളുടെ അച്ഛനും ആൾക്കാരും വന്നു വീട്ടിൽ ബഹളം ഉണ്ടാക്കിയെന്ന്നൊക്കെ..
എന്നെ കാണാത്തത് കൊണ്ട് അച്ഛൻ തിരക്കി ഇറങ്ങിയതാ.

എവിടെയൊക്കെയോ അന്വേഷിച്ചു അവസാനം ബാറിൽ ഉണ്ടെന്നു കണ്ടുപിടിച്ചത്…

പിന്നെയാ മനസിലായത് ഞാൻ ബാറിൽ ഉണ്ടന്നു എങ്ങനെയാ അച്ഛൻ അറിഞ്ഞതെന്ന്.. നാട്ടുകാരിൽ ഒരാൾ പറഞ്ഞു കൊടുത്തതാ..

വീട്ടിൽ കൊണ്ട് വരുമ്പോ എനിക്ക് ഒട്ടും ബോധം ഉണ്ടായില്ലത്രേ.. എന്തോകെയോ പറയുന്നുണ്ടായിരുന്നു നു.. ചതിച്ചു അവൾ എന്നോ..
ആരെയെക്കൊയോ കുറേ തെറിയും വിളിക്കുന്നുണ്ടായിരുന്നു എന്നു..

ഇതൊക്കെ അനിയത്തി പറഞ്ഞതൊട്ടോ എനിക്ക് ബോധം ഇല്ലായിരുന്നല്ലോ..

എന്തായാലും അവളുടെ അച്ഛൻ വന്നു ബഹളം ഉണ്ടാക്കിയതും ഞാൻ ബാറിൽ അടിച്ചു ബോധം പോയതും എല്ലാം നമ്മുടെ നല്ലവരായ നാട്ടുകാർ വേഗം നാട്ടിൽ പാട്ടാക്കി…

Leave a Reply

Your email address will not be published. Required fields are marked *