പ്രതീക്ഷിക്കാതെ – 2 Like

“നീ എന്താ ഇങ്ങനെ? എന്തായാലും നിങ്ങൾ എന്റെ കൂടെ വാ. ഇന്ന് എൻൻറെ കൂടെ താമസിക്ക്. ബാക്കി നമ്മുക്ക് ആലോചിക്കാം ”

ഞങൾ അവരോടൊപ്പം വീട്ടിലേക്ക് പോയ്. ഒരു വില്ല പ്രോജെക്ടിലെ 14 നമ്പർ വീട് ആയിരുന്നു അവരുടെ .

സാമാന്യം നല്ല വീട്. ഒരു റൂം ഞങ്ങൾക്ക് താമസിക്കാൻ തന്നു . ഞാൻ കുളിച്ചു വന്നപ്പോൾ മമ്മിയും അവരും എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നു . ഞാനും അവരുടെ കൂടെ കൂടി .

എന്നെ കണ്ടതും, സൂസൻ മമ്മിയോട് ചോദിച്ചു

“ഡി നിനക്ക് കുഴപ്പമില്ലേൽ ഇവൻ ഇവിടെ നിന്ന് പഠിക്കട്ടെ . ഞാൻ രാവിലെ പോകുമ്പോൾ കൂടെ കൊണ്ടുപോകാനും പറ്റും ”

മമ്മിക്ക് അത് സന്തോഷമായി

“ഞാൻ അതെങ്ങനെ നിന്നോട് പറയുമെന്ന് വിചാരിച്ചു ഇരിക്കുവാരുന്നു . നീ ആകുമ്പോൾ എനിക്ക് ഒരു ധൈര്യം ആണ്”

“നിനക്ക് എന്നോട് ചോദിയ്ക്കാൻ എന്താടി ഇത്ര മടി ?”

സൂസൻ പരിഭവിച്ചു

“ഞാൻ അല്ലേലും ഇവിടെ തനിച്ച. മോള് ഒന്നുള്ളത് ദുബായ്‌ലാ . അവളുടെ വരവൊക്കെ കണക്കാ ”

മമ്മി എന്നെ നോക്കി

“മോന് ആന്റിയുടെ കൂടെ ഇവിടെ നിന്ന് കൂടെ ”

ഞാൻ തല ആട്ടി

“ഇവൻ ഒന്നും മിണ്ടില്ലെ ?” ആൻറ്റി ചോദിച്ചു

മമ്മി ചിരിച്ചു

“അവൻ അങ്ങന ഒരു നാണം കുണുങ്ങി ”

“ഇതൊന്നും ഇനി പറ്റില്ല കേട്ടോ. എഞ്ചിനീയർ അകാൻ വന്നേക്കുവാ നീ, അത് ഓർമ്മ വേണം ”

അന്ന് ഞാനും മമ്മിയും അവിടെ താമസിച്ചു.

മമ്മി സൂസൻ ആൻറ്റിയെ കുറിച്ച് എല്ലാം പറഞ്ഞു തന്നു. ഒന്നിച്ചു പഠിച്ചിരുന്നതും, നേരത്തെ കല്യാണം കഴിഞ്ഞതും, ഭർത്താവ് വേറെ കല്യാണം കഴിച്ചു പോയതും. ഒരു മോൾ ഉള്ളതിനെ പഠിപ്പിച്ചതും, അവൾ ജോലിയുമായ് ദുബായ്ക്ക് പോയതും എല്ലാം.

പിറ്റേന്ന് കോളേജിൽ പോയ് സൂസൻ എന്റെ ലോക്കൽ ഗാർഡിയനായ് എഴുതിക്കൊടുത്തു എന്റ്റെ ഹോസ്റ്റൽ ഒഴിവാക്കി.

പപ്പയെ വിളിച്ചു മമ്മി കാര്യങ്ങൾ എല്ലാം പറഞ്ഞു.

പപ്പയും ഹാപ്പി ആയ്

വൈകിട്ട് മമ്മി നാട്ടിലേക്ക് തിരിച്ചു. ഞാനും സൂസൻ ആൻറ്റിയും കൂടി ആണ് കൊണ്ട് വിട്ടത്. പോകാൻ നേരം മമ്മി എന്നെ കെട്ടി പിടിച്ചു കരഞ്ഞു. ഞാനും കരഞ്ഞു. മമ്മിയുടെ വണ്ടി വിട്ടു പോയപ്പോളും ഞാൻ കരഞ്ഞു

സൂസൻ ആൻറ്റി എന്നെ ആശ്വസിപ്പിച്ചു

ഞാൻ ആദ്യമായിട്ടായിരുന്നു മമ്മിയെ വിട്ടുനികുന്നത്

വീട്ടിൽ എത്തി ആൻറ്റി അവരുടെ റൂമിലും, ഞാൻ എനിക്ക് തന്ന റൂമിലും കിടക്കാൻ കയറി

എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മമ്മിയെ ഓർത്തു ഞാൻ കരഞ്ഞു.

കരച്ചിൽ കേട്ട് ആൻറ്റി എഴുന്നേറ്റു വന്നു എന്റെ റൂമിൽ ലൈറ്റ് ഇട്ടു. ഞാൻ അവരെ കണ്ടു കരച്ചിൽ നിർത്തി

“നീ എന്തിനാ കരയുന്നത് ?”

ഞാൻ ഒന്നും മിണ്ടിയില്ല . അവർ എൻറ്റെ അടുത്ത് വന്നിരുന്നു

“മോൻ കരയാതെ ”

അവർ എന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു

“എനിക്ക് മമ്മിയെ കാണണം ”

ഞാൻ കരഞ്ഞു പറഞ്ഞു

അവർ എൻറ്റെ മുഖം പിടിച്ചു നേരെ ആക്കി

“നീ വിഷമിക്കാതെ. നീ ഒരു വലിയ കുട്ടി അല്ലെ ”

“ഞാൻ മമ്മിയെ വിട്ടു ഇതുവരെ നിന്നിട്ടില്ല ”

സൂസന്റെ മുഖത്തു ചിരിവന്നു

“നിൻറ്റെ മമ്മി എന്നെ ഏല്പിച്ചിട്ടല്ലേ പോയത്. അത് ഞാൻ നിൻറ്റെ മമ്മിയെ പോലായത് കൊണ്ടല്ലേ. ഇനിമുതൽ ഇവിടെ ഞാനാ നിൻറ്റെ മമ്മി. നീ ഇനി എന്നെ മമ്മീന്ന് വിളിച്ചാൽ മതി”

അത് പറഞ്ഞവർ എൻറ്റെ മുഖത്തേക്ക് നോക്കി

ഞാനും

“നീ ഇവിടെ തനിച്ചു കിടക്കണ്ട. വാ എൻറ്റെ കൂടെ അവിടെ വന്ന് കിടക്ക്.”

സൂസൻ എന്നെ വിളിച്ചു എഴുന്നേറ്റു.

ഞാൻ അവരുടെ കൂടെ നടന്നു. സൂസൻ അവരുടെ കട്ടിൽ കാണിച്ചു തന്ന് ഇവിടെ കിടന്നോളാൻ പറഞ്ഞു

അതൊരു കിംഗ് സൈസ് ബെഡ് ആണ്. രണ്ടു പേർക്ക് സുഖമായി കിടക്കാം. ഞാൻ ആ കട്ടിലിലേക്ക് കേറി കിടന്നു

സൂസൻ ഒരു സൈഡിലും. പിന്നെ ഞാൻ കരഞ്ഞില്ല. മമ്മിയെക്കുറിച്ചു ഓർത്തു കിടന്ന് ഉറങ്ങി പോയ്‌.

സൂസൻ അവൻ ഉറങ്ങുന്നത് നോക്കി ഇരിക്കുകയായിരുന്നു. അവൾക്ക് ചിരിയാണ് വന്നത്. ഒപ്പം അത്ഭുതവും.

ഈ പ്രായത്തിൽ ഇങ്ങനെ ഉള്ള പിള്ളേർ ഉണ്ടാകുമോ. താൻ ദിവസവും എത്ര എന്നതിനെ കാണുന്നതാണ്. എല്ലാം തല തെറിച്ചവന്മാർ. പഠിക്കാൻ ഇങ്ങോട്ട് വണ്ടി കേറുന്നതെ അലമ്പാനായിട്ടാണ് എന്ന് തോന്നും. ഇവൻ എന്താണ് ഇങ്ങനെ? അവൾ ഇവനെ വളർത്തി വഷളാക്കി വച്ചിരിക്കുവാന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *