പ്രഭുപത്‌നി 4

ജെസി : എന്ത ഡാ ചെറിയ കുട്ടികൾ പോലെ ചിന്തിക്കാത്ത ഓരോന്നും പറയരുത് ,ഞമ്മൾക്കു ശ്രമിക്കം അത് നടന്നില്ലെങ്കിൽ വേറെ പെണ്ണിനെ കല്യാണം കഴിച്ചു സുഗമായിട്ടു ജീവിക്കണം

റാഫി : എനിക് ടീച്ചർ അല്ലാത്ത വേറെ ആരെയും വേണ്ട ,ഞാൻ അത്രയ്ക്കും ഇഷ്ടപ്പെട്ടു പോയി

ജെസി : നോക്കാം പരമാവധി ശ്രമിക്കാം ,നീ ടെൻഷൻ അടിക്കണ്ട

ജെസി റാഫി കു വേണ്ടി ആശ യും ആയി നല്ല രീതിയിൽ അടുത്ത് സംസാരിക്കാനും കാര്യങ്ങൾ പരസ്പരം പറയാൻ തുടങ്ങി ഒരു മാസം കഴിഞ്ഞു ,റാഫി എല്ലാ ദിവസവും ജേസിയോട് കാര്യങ്ങൾ തിരക്കും ,

ചില ദിവസങ്ങളിൽ ജെസിയെ കാണാൻ കോളേജിൽ പോകും ,ശരിക്കും ആശയെ കാണാൻ ആണ് പോകുന്നത് ,അങ്ങനെ ആശയും ജെസിയും റാഫിയും കുറച്ചു കൂടുതൽ അടുത്ത് ,ആശയ്ക്ക് റാഫിയോടു ഒരു നല്ല സ്റ്റുഡൻറ് നോടുള്ള ഇഷ്ടം ഉണ്ട് അത് ജെസിക് മനസിലായി ,കാരണം എഞ്ചിനീയർ പഠിച്ചു നല്ല ജോലിയും വേറെ ദുശീലങ്ങൾ ഒന്നും റാഫി യിൽ ഇല്ല

ആശ എപ്പോഴും റാഫിയെ പറ്റി നല്ലതു തന്നേയ് ജേസിയോട് പറയും ,ഒരു ടീച്ചറിന് നല്ല കുട്ടിയുടെ തോന്നുന്ന ഇഷ്ടം ,റാഫിയെ പറ്റി പറയുമ്പോൾ ജെസ്സിയുടെ ഉള്ളിലും അവനോട് ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഇഷ്ടം അവളുടെ മനസിലും കിടന്നു കൂടി

ജേസികും എന്ത സംഭവിക്കുന്നത് അറിയാൻ പറ്റുന്നില്ല അവളുടെ മനസ് റാഫിയെ ഇഷ്ടപ്പെടാൻ തുടങ്ങി പക്ഷേ അവൾക്കും അറിയാം റാഫിയെ ഒരിക്കലും അവൾക്കു കിട്ടില്ല ,എന്നാലും അവളുടെ മനസിന്റെ ഉള്ളിൽ അവനെ ഇഷ്ടപ്പെടാൻ തുടങ്ങി അവൻ അറിയാത്ത മനസിന്റെ ഉള്ളിൽ അവനെ സ്നേഹിക്കാൻ തുടങ്ങി കൂടുതൽ സമയവും അവനും ആയി ചിലവഴിക്കാൻ അവൾ തീരുമാനിച്ചു ,

അങ്ങനെ അവൾ റാഫിയെ ബെസ്റ്റി ആക്കി ,കല്യാണം കഴിക്കാൻ എങ്ങേനെയും പറ്റില്ല പിന്നേ എന്റെ ആഗ്രഹം അറിഞ്ഞാൽ ഈ അടുപ്പവും അവൻ ഉപേക്ഷിച്ചാൽ അത് താങ്ങാൻ ജെസ്സിക് കഴിയില്ല അത് കൊണ്ട് ആണ് ജെസ്സി ബെസ്റ്റി ആയി കാണുന്നത് അപ്പൊ അവനെ നഷ്ടപെടുകയും ഇല്ല

ഇതൊന്നും അറിയാത്ത റാഫി ജേസിയോട് ആശയെ കാര്യത്തിൽ ഒരു തീരുമാനം ആക്കി തരണം എന്ന് പറഞ്ഞു

ജെസി : യെന്തായാലും ഞാൻ തിങ്കളഴ്ച ചോദിക്കാം

റാഫി : മറ്റെന്നാൾ സൺ‌ഡേ നമ്മ്മുക് ടീച്ചറെ ഊണിനു വിളിക്കാം

ജെസ്സി : എനിക് ഇന്ന് വൈകിട്ട് നാട്ടിൽ പോകണം ഞാൻ സൺ‌ഡേ വൈകിട്ട് തിരിച്ചു വരാം

റാഫി : അമ്മായി അടുത്താഴ്ച പോയാൽ പോരേ

ജെസ്സി : ഇപ്പൊ തന്നേയ് ഒരു മാസം ആയി ഞാൻ വീട്ടിൽ പോയിട്ട് എന്റെ നാത്തൂൻ എന്നേ വിളിച്ചിട്ടു നിൽക്കാൻ സമാധികുന്നില്ല ,

റാഫി : അവരെ പിന്നെയും കാണാലോ

ജെസ്സി : റാഫി നിനക്കു അറിയുമെല്ലോ അവർക്കു കുട്ടികൾ ഇല്ലാത്തതു കൊണ്ട് എന്നേ കാണുന്നത് ആണ് അമ്മായിക് ( ചേട്ടൻറെ ഭാര്യയും അമ്മായി ആണ് ) ഒരു സമാധാനം ,ഞാൻ ശിർക്കും രണ്ടു മാസം ആയി അവരെ കണ്ടിട്ട് ,നിന്റെ കൂടെ താമസം ആക്കിയേ പിന്നേ സമയം പോകുന്നത് തന്നേയ് അറിയുന്നില്ല ,ഈ ആഴ്ച കൂടി പോയില്ലെങ്കിൽ അമ്മായി ഇങ്ങോട് വരും എന്നാണ് പറഞ്ഞത്

റാഫി : എന്നാ അമ്മായി ഇവിടെ വന്നു രണ്ടു ദിവസം താമസിപ്പിക് ,സൺ‌ഡേ വിളിച്ചു ആശയോട് കാര്യം അവതരിപ്പിക്കണം ഇപ്പൊ തന്നേയ് കൂറേ ലേറ്റ് ആയി ,എനി ആരെങ്കിലും വന്നു വിവാഹം കഴിച്ചാൽ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല

ജെസ്സി : ആയി ഞാൻ അമ്മായി ആയി സംസാരിച്ചു നോക്കട്ട് ,എന്ധെകിലും കള്ളം പറയാം (അവൾക്കും അവന്റെ വിഷമം കണ്ടിട്ടാമ്പോ പോകാൻ തോന്നിയില്ല ,അവളുടെ മനസിലും വിഷമമായി )

റാഫി യെന്തായാലും സൺ‌ഡേ ടീച്ചറിനോട് കാര്യം അവതരിപ്പിക്കണം

ജെസ്സി ഓക്കേ എന്തു വന്നാലും സൺ‌ഡേ ഞാൻ പറയാം ,നിന്റെ വിഷമം കാണുമ്പോൾ എനിക് തന്നേയ് സഹിക്കുന്നില്ല ,പക്ഷേ ഒരു കണ്ടിഷൻ ടീച്ചറിന് ഇഷ്ടമല്ലെങ്കിൽ ഞാൻ പറയുന്നത് പോലെ കേൾക്കണം , നിരാശ കാമുകനെ പോലെ ജീവിതം കളയാൻ ഒന്നും പാടില്ല

റാഫി :ശ്രമിക്കാം പക്ഷേ എന്നേ കൊണ്ട് സാധിക്കുമോ എന്ന് തോന്നുന്നില്ല ,ഞാൻ അത്രക്കും ആഗ്രഹിച്ചു പോയി

ജെസി : നീ ഇങ്ങനെ നേർവസ് ആകാതെ ,അവൾക്കു ഇഷ്ടമാണ് അത് നീ ആഗ്രഹിക്കുന്ന രീതിയിൽ അല്ല ഒരു നല്ല സ്റ്റുഡന്റസ് നോടുള്ള ഇഷ്ടമോ അല്ലെങ്കിൽ ഒരു ബ്രദർ നെയ് പോലെ ആണ് നിന്നേ കാണുന്നത് ,അത് കൊണ്ട് നമ്മൾ പ്രൊപ്പോസ് ചെയ്യുമ്പോൾ ഏത് രീതിയിൽ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല ,ചിലപ്പോൾ നമ്മുക് അവളെ പറഞ്ഞു മനസിലാക്കാൻ മാസങ്ങൾ എടുക്കും അത് വരെ നീ ക്ഷമിക്കണം

Leave a Reply

Your email address will not be published. Required fields are marked *