പ്രഭുപത്‌നി 4

റാഫി : ഞാൻ എത്ര വർഷങ്ങൾ വേണമെങ്കിലും കാത്തിരിക്കാം

ജെസി : ചിലപ്പോൾ ഞമ്മള് അവളോട് കാര്യങ്ങൾ അറിയിക്കുമ്പോൾ അവൾ പ്രതികരണം മോശം ആയിരിക്കും ഒരു ദിവസം പോയിട്ട് ബ്രദർ നെയ് പോലെ കണ്ട ആള് പ്രൊപ്പോസ് ചെയ്യുമ്പോൾ അവൾക്കു അത് അംഗീകരിക്കാൻ പറ്റി എന്ന് വരില്ല അത് കൊണ്ട് നീ ക്ഷമയോടെ കാത്തിരിക്കണം ,അവൾ എത്രെ എതിർത്താലും നമ്മുക് വീണ്ടും വീണ്ടും ട്രൈ ചെയ്യാം ,നിവർത്തി ഇല്ലെങ്കിൽ ഞാൻ തന്നേയ് പറയും നിർത്താൻ

റാഫി : ഓക്കേ ഞാൻ അമ്മായി പറയുന്ന പോലെ ചെയ്യാം ,ഒന്ന് സെറ്റ് ആയി കിട്ടണേ റബേ

ജെസ്സി : അമ്മായിടെ കാര്യം പറഞ്ഞിടാമ്പോ ഓര്മ വന്നത് റജിക് വിളികേട്ട് എന്നേ വെയിറ്റ് ചെയ്യുന്നുണ്ടാകും (റജി ജെസ്സിയുടെ അമ്മായി )നീ അല്ലാഹുവിനോട് പ്രാർഥിക് എല്ലാം നേരെ ആകാൻ

ജെസ്സി : ഹെലോ ,അമ്മായി

റജി : എന്താടി ,എവിടെ എത്തി

ജെസ്സി : അമ്മായി ഞാൻ ഇപ്പൊ എന്റെ ഫ്ലാറ്റിൽ എത്തിയത് ഇന്ന് വരാൻ പറ്റില്ല

റജി : ശോ ,നീ എന്തു പണി ആണ് കാണിക്കുന്നത് ,ഓക്കേ നാളെ രാവിലെ വാ

ജെസ്സി : അതല്ല അമ്മായി ഇ ആഴ്ച വരാൻ പറ്റില്ല ,സൺ‌ഡേ എനിക് മീറ്റിംഗ് ഉണ്ട് ഒഴിവാക്കാൻ പറ്റില്ല

റജി : നീ കളിക്കാതെ ജെസ്സി ,നാളെ രാവിലെ ആകുമ്പോൾ ഇവിടെ എത്തിയിരിക്കണം ,ഇല്ലെങ്കിൽ ഞാൻ മിണ്ടൂല

ജെസ്സി : പറ്റില്ല അമ്മായി നിവർത്തി ഉണ്ടെങ്കിൽ ഞാൻ വന്നേ അമ്മായി ക്ഷമിക് അടുത്താഴ്ച എങ്ങേനെയും വരും

റജി : നീ നാളെ വന്നില്ലെങ്കിൽ ഞാൻ വരും അങ്ങൊട് നിന്റെ തിരക്കു എന്തു അറിയാണെമെല്ലോ

ജെസ്സി : എന്നാൽ അമ്മായി ഇങ്ങോട് വാ തിങ്കളാഴ്ച ,എന്നിട്ടു രണ്ടു ദിവസം ഇവിടെ നിന്നിട്ടു പോകാം

റജി : നീ എന്താണു പറയുന്നത് നിന്റെ ചേട്ടൻ വിടും എന്ന് തോന്നുന്നുണ്ടോ

ജെസ്സി : ഞാൻ ഇക്കനോട് സമ്മതം വാങ്ങിയാൽ പോരേ

റജി : ഓക്കേ നീ ഇക്കാനെ കൊണ്ട് സമ്മതിപ്പിക് ,ഇല്ലെങ്കിൽ മീറ്റിംഗ് കഴിഞ്ഞു ലീവ് എടുത്തിട്ടു തിങ്കളഴ്ച വരണം

ജെസ്സി : ഓക്കേ ,ബൈ

ജെസ്സി : ഹലോ ,ഇക്ക

ഇക്ക : എന്താ മോളേ

ജെസ്സി : ഇക്ക എനിക് ഈ ആഴ്ച വരാൻ പറ്റില്ല ,എനിക് അമ്മായി കാണാതെ എന്ധോ പോലെ ,അമ്മായിനെ രണ്ടു ദിവസം ഇവിടെ നിൽക്കാൻ വിടുമോ

ഇക്ക : മോൾക്ക് അറിയുന്നത് അല്ലേ ഇവിടെ ആരും ഇല്ല എന്ന് ,നീ അടുത്താഴ്ച വരുമ്പോൾ വിഷമം എല്ലാ മാറും ഒരാഴ്ച ക്ഷമിക്

ജെസ്സി : ഇക്ക എപ്പോഴും ഇങ്ങനെ തന്നേയ് ആണ് ,ഒന്നും സംമ്മതിക്കൂല ,ഞാൻ അടുത്താഴ്ചയും വരുന്നില്ല

ഇക്ക ,പിണങ്ങാധേ മോളേ ,ആയി ഒരു ദിവസത്തേക്കു ഞാൻ അയക്കാം

ജെസ്സി : വേണ്ട ഒരു ദിവസം വരാനും പോകാനും തന്നേയ് വേണം അത് കൊണ്ട് വേണ്ട

ഇക്ക : ഞാൻ ഒരു ദിവസം പറഞ്ഞാൽ നിങ്ങൾ രണ്ടു ദിവസം നില്കും ,അത് കൊണ്ട ഒരു ദിവസം പറഞ്ഞത്

ജെസ്സി : ഇക്ക അയക്ക് എത്ര ദിവസം നിൽക്കണം എന്ന് ഞങ്ങൾ തിരുമാനിച്ചോളാം

ജെസ്സി റജി യെ വിളിച്ചു കാര്യം പറഞ്ഞിട്ട് തിങ്കളഴ്ച വരാൻ പറഞ്ഞു ,എന്നിട്ടു കുളിച്ചു ഫ്രഷാകാൻ പോയി

അതേസമയം റാഫി എങ്ങെനെ ടീച്ചറിനെ നേരിടും ,എന്തായിരിക്കും പ്രതികരണം എന്ന് ഓർത്തു ടെൻഷൻ അടിക്കാൻ തുടങ്ങി ,എന്നിട്ടു സമാധാനത്തിനു വേണ്ടി നിസ്കരിച്ചു പ്രാർത്ഥിക്കാൻ പോയി

ആശക് ആണെങ്കിൽ കുറച്ചു മാസമായിട്ടു ആണ് ഒരു സമാധാനം കിട്ടാൻ തുടങ്ങിയത് ,കാരണം ജെസ്സി ടീച്ചറും ആയിട്ടുള്ള കമ്പനിയും യെന്ധും പറയാനും മനസിലാകുന്ന സുഹൃത്തും കൂടി ആണ് ജെസ്സി ,കല്യാണം നേരെ ആകാത്തതിലും വലിയ പ്രശ്നം നാട്ടുകാരുടെ സഹപാഠികളുടെ ചോദ്യം ആയിരുന്നു ,

പിന്നേ വീക്കെൻഡിൽ ജെസിയും ആശയും റാഫിയും ഒന്നിച്ചു എന്ധെങ്കിലും ആക്റ്റിവിറ്റിയിൽ ബിസി ആയിരിക്കും ( അതുകൂടാതെ റാഫി അടുത്തുണ്ടെങ്കിൽ ആശയ്ക്കും സന്ദോഷമാണ് അവൻ അവളെ കെയർ ചെയ്യുന്നത് റെസ്‌പെക്ട് ചെയ്യുന്നതും കാണുമ്പോൾ അവളുടെ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഇഷ്ടമാണ് അത് ഏതു ഇഷ്ടം എന്നത് അവൾക്കു ഇതുവരെ മനസിലായിട്ടില്ല )

ജെസ്സി ആണ് ടീച്ചറോട് പറഞ്ഞത് ആളുകളുടെ അനാവശ്യ ചോദ്യങ്ങൾക്കു ഒന്നും സമയം കൊടുക്കരുത് അപ്പോൾ പിന്നേ താനെ ഒഴിവായി പോകും ,അതുമല്ല ഇപ്പൊ ഫ്രീ ടൈം കിട്ടുമ്പോൾ രണ്ടു പേരും ഒന്നിച്ചാണ് സമയം ചിലവിടുന്നത് അതുകൊണ്ടു അതുപോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *