ഒരു സുപ്രഭാതത്തിൽ അങ്ങേര് അവളെയും കൂട്ടി നാട് വിട്ടു.
ഇപ്പോൾ ഓസ്‌ട്രേലിയയിലങ്ങാനു ആണെന്നാണ് പുള്ളിക്കാരന്റെ സുഹൃത്തുക്കൾ വഴി ഞാൻ അറിഞ്ഞത്, പക്ഷെ മറ്റു വിശദാംശങ്ങൾ ഒന്നും അറിയില്ല.
തിരികെ വരും എന്ന വിശ്വാസത്തിൽ ഞാൻ മൂന്ന് മാസം കാത്തിരുന്നു. എനിക്ക് ഒരു ചെറിയ ജോലി ഉള്ളത് കൊണ്ട് ഞാൻ രണ്ടുമൂന്നു മാസം കുവൈറ്റിൽ പിടിച്ചു നിന്നു.
ഞാൻ ഒരു സാധാരണ ഇടത്തരം ചെറിയ കുടുംബത്തിൽ ജനിച്ച രണ്ടാമത്തെ കുട്ടിയാണ് ഞാൻ. ഇനി എനിക്ക് ബന്ധു എന്ന് പറയാൻ ഉള്ളത് ഏക സഹോദരൻ “അഭിനവ് “മാത്രം. അഭിയേട്ടൻ എന്ന് ഞാൻ വിളിക്കും.
അഭിയേട്ടൻ ഒരു ലീഡിങ് മെഡിസിൻ കമ്പനിയുടെ റെപ്രെസെന്റാറ്റീവ് ആണ്.
അച്ഛൻ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.. പെട്ടന്നായിരുന്നു അച്ഛൻ ഞങ്ങളെ വിട്ടുപോയത്. ജോലി സ്ഥലത്ത് വച്ച് ഒരു അറ്റാക്ക്.
അമ്മ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ ആയിരുന്നു.
വലിയ സാമ്പത്തിക സ്ഥിതിയൊന്നുമില്ലെങ്കിലും, തരക്കേടില്ലാത്ത സ്ഥിതിയൊക്ക ഉണ്ട് താനും…
സുരേഷേട്ടൻ ഇനി തിരികെ വരില്ലെന്ന് നല്ല ഉറപ്പായതോടെ ഞങ്ങൾ അത് വരെ കുവൈറ്റിൽ താമസിച്ചിരുന്ന കമ്പനി ഫ്ലാറ്റ് ഒഴിഞ്ഞു കൊടുത്തിട്ടാണ് ഞാൻ നാട്ടിലേക്ക് വന്നത്.
❤️4
മനസ്സിന്റെ താളം തെറ്റുമെന്നായപ്പോൾ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലേ മാനേജരെ സ്വാദീനിച്ച് ഒരു മാസത്തെ ലീവ് സംഘടിപ്പിച്ച് ഞാൻ നാട്ടിലേക്ക് പോന്നു.
ഫ്ലൈറ്റിൽ കയറിയ ശേഷം ലഘു ഭക്ഷണവും കഴിച്ച് ഒരു ചെറിയ ഉറക്കം… എങ്കിലും ഇടയ്ക്കിടെ വരുന്ന എയർ പോക്കറ്റുകളിൽ വീഴുമ്പോൾ ഉണ്ടാകുന്ന ഭയാനകമായ ചലനങ്ങൾ മാത്രമാണ് എന്റെ ഉറക്കം കെടുത്തിയത്.
മണിക്കൂറുകൾക്ക് ശേഷം പൈലറ്റിന്റെ എനൗൺസ്‌മെന്റ് കേട്ടപ്പോഴാണ് ഞാൻ ഉണർന്നത്.
ഇമിഗ്രേഷൻ കഴിഞ്ഞ് പുറത്തിറങ്ങുബോൾ നാട്ടിലെ ഒൻപതര മണി.
കൊച്ചിയിലെ എയർപോർട്ടിൽ എന്നെ പിക്ക് ചെയ്യാൻ എന്റെ അഭിയേട്ടനും, ബിജുവേട്ടനും വന്നിരുന്നു എന്നെ കണ്ടപ്പോൾ തന്നെ ഓടി വന്ന് ഒത്തിരി സ്നേഹത്തോടെ എന്റെ കൈ പിടിച്ചു…
പക്ഷെ എന്റെ സന്തോഷവും സങ്കടവും, മനസ്സിന്റെ ഭാരവും, വിങ്ങലും ഒക്കെ ഒന്നിച്ച് അണ പൊട്ടിയപ്പോൾ ഞാൻ എന്റെ ഏട്ടന്മാരെ കെട്ടിപിടിച്ചു കരഞ്ഞു… ബിജുവേട്ടൻ എന്നെ ആശ്വസിപ്പിച്ചു ഞാൻ പോലുമറിയാതെ ഏറെ നേരം ഞങ്ങൾ അങ്ങനെ തന്നെ കെട്ടി പിടിച്ചിരുന്നു.
അതിയായ ഉൽക്കണ്ഠയോടെയാണ് അമ്മയുടെ അവസ്ഥയെ കുറിച്ച് ഞാൻ ചോദിച്ചറിഞ്ഞത്. ഇപ്പോൾ അൽപ്പം വ്യത്യാസം ഉണ്ടെന്നറിഞ്ഞപ്പോൾ മാത്രമാണ് എനിക്കൊരിത്തിരി ആശ്വാസമായത്.
വീട്ടിലേക്ക് പോകുന്ന വഴിനീളെ ഞാനും ഏട്ടനും വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു.
വർഷങ്ങൾക്ക് ശേഷം എല്ലാ ദുഃഖങ്ങളും, പ്രയാസങ്ങളും മനസ്സിന്റെ ഭാരങ്ങളും ഇറക്കി വച്ച് എല്ലാം മറന്ന് ഞാൻ ബിജുവേട്ടന്റെ മടിയിൽ തല ചായ്ച്ചുറങ്ങി.
ഏട്ടന്റെ കൈ വിരലുകൾ എന്റെ ശിരസ്സിലെ മുടിയിഴകളിൽ തഴുകി തലോടിയപ്പോൾ ഒരു ഹ്രശ്വനിദ്രയിൽ ഞാൻ ആണ്ടിറങ്ങി.
വീട്ടിലെത്തിയപ്പോൾ അപ്പച്ചിയും, ഇളയമ്മയും, അവരുടെ രണ്ടു മൂന്ന് പെണ്മക്കളും ഉണ്ടായിരുന്നു അവിടെ.
കാരണം, കിടപ്പിലായ അമ്മയെ നോക്കാൻ ബന്ധുക്കളായി അവർ മാത്രമേയുള്ളു. എന്നെ സ്വീകരിക്കാൻ വേറെ ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ല. ഇല്ലാഞ്ഞിട്ടല്ല, ആർക്കും സമയമില്ല. അത്രതന്നെ…
❤️5
വീട്ടിലെത്തി അമ്മയെ ഒന്ന് നേരിൽ കണ്ടപ്പോൾ മാത്രമാണ് എനിക്ക് ശരിക്ക് ആശ്വാസമായത്.
അവരെ കണ്ട് ആശ്വസിപ്പിച്ചപ്പോഴാണ് അമ്മയ്ക്കും എനിക്കും ഒരു ചെറിയ സന്തോഷം കിട്ടിയത്.
മുൻപേ ഒരു കിഡ്‌നിയുടെ പ്രവർത്തനം ഇല്ലായിരുന്ന അമ്മ ഇപ്പോൾ രണ്ടു കിഡ്നിയും നഷ്ട്ടപ്പെട്ട അവസ്ഥയിലായിട്ട് ഏകദേശം ഒരു വർഷമായി.
രണ്ടാഴ്ച കൂടുംബം കൃത്യമായി ഡയാലിസിസ് ചെയ്യാൻ കൊണ്ടുപോകാറുള്ളത് കൊണ്ട് ഇപ്പോഴും ജീവൻ അവശേഷിക്കുന്നു.
അമ്മയുടെ ഈ അവസ്ഥയിൽ ഏട്ടന്റെ ഒറ്റത്തടി ജീവിതം നീണ്ടു നീണ്ടു പൊയ്‌കൊണ്ടിരിക്കുന്നു സഹായത്തിനു ഞങ്ങളുടെ അപ്പച്ചിയും ഇളയമ്മയും വന്ന് നിന്നു സഹായിക്കാറുണ്ട്.
