എന്റെ റബ്ബേ കുട്ടികളൊക്കെ ഇങ്ങനെ തുടങ്ങിയാൽ എന്താ ചെയ്യുക.. ഉമ്മ പോലും ആമിന ഇത്ത പറഞ്ഞത് വിശ്വസിച്ചെന്ന് തോന്നുന്നു… ഉമ്മയുടെ നെടുവീർപ് കേട്ടിട്ട് അങ്ങനെ ആണ് തോന്നുന്നത്..
എന്റെ ഇത്ത.. ലോകാവസാനം അല്ലെ വരുന്നത്.. ഇതും ഇതിലധികവും ഇനി കേൾകാം… പിന്നെ… ഇപ്പോളതെ കുട്ടികൾക്കൊന്നും യാതൊരു മറയും ഇല്ല.. കണ്ടോല കൂടേ വരെ ഇത് ചെയ്യാമെന്ന സ്ഥിതിയ..
എന്ത് ചെയ്യാന്നു… നീ എന്തൊക്കെയാ ആമിന ഈ പറയുന്നത്…
ഓ.. എന്റെ ഇത്ത.. അത് തന്നെ.. ഈ രാത്രി റൂമിൽ നിന്ന് കാട്ടി കൂട്ടുന്നതെ..
ടി പെണ്ണെ… ഒന്ന് പതിയെ പറ. എന്റെ മോൻ ഉണ്ട് ഉള്ളിൽ..
അല്ലെ.. അവൻ ഇത് വരെ എഴുന്നേറ്റ് പോയില്ലേ… നല്ല ആളാ.. ബാപ്പാനെ സഹായിക്കാൻ ആകെ ഉള്ള മുതലാണ്..
ഒന്നും പറയണ്ട ആമിന.. അവൻ രാത്രി ഒരു മണിയാകും കുടീൽ ഒന്ന് കയറാൻ…
ഇത്ത.. സൂക്ഷിക്കണേ.. വല്ലാത്ത കാലമാണ്.. ആരെ വീട്ടീന്ന ഇറങ്ങി വരുന്നത് എന്നൊന്നും നമുക്ക് അറിയില്ല.. ഇങ്ങനെ എന്തേലും പ്രശ്നത്തിൽ പോയി ചാടിയാലേ നമ്മളാറിയൂ.. പിന്നെ കരഞ്ഞിട്ടും മാറത്തു അടിച്ചിട്ടും ഒന്നും കാര്യമില്ല…
പോടീ.. എന്റെ മോനെ എനിക്കറിയാം.. അവനങ്ങനെ ഒന്നും ചെയ്യില്ല.. ഇതെ നമ്മുടെ അങ്ങാടിയിൽ പുതിയ ഒരു കളിക്കുന്ന സ്ഥലം ഉണ്ടല്ലോ.. എന്തോ ടാറോ.. മറ്റോ…
ടർഫ്..
ആ അതെന്നെ അതിൽ കളിച്ചു കൊണ്ട് ഇരിക്കുന്നത് കൊണ്ട നേരം വൈകുന്നത്..
ഹ്മ്മ്.. അതൊക്കെ ശരി തന്നെ.. എന്നാലും ഒരു നോട്ടം ഉണ്ടാവുന്നത് നല്ലതാ.. പിന്നെ പേപ്പറിൽ ഫോട്ടോ വന്നാലേ നമ്മൾ അറിയൂ.. അതും പറഞ്ഞു എനിക്കൊരു നല്ല കൊട്ടും വെച്ചു പരദൂഷണം ആമിന ഇത്ത സ്കൂട്ടായി…
എന്നാലും.. എന്റെ ഇത്ത.. ഇന്നത്തോടെ എന്റെ കളി ഏകദേശം മുടങ്ങി.. ഞാൻ മെല്ലെ അവിടെ നിന്നും തിരിഞ്ഞു ബെഡിലേക് പോയി ഇരുന്നു…
മനസ് മുഴുവൻ എന്റെ ലെച്ചു വാണ്…
ഒരു ഇളം കാറ്റ് പോലെ എന്നെ എന്തോ തഴുകുന്നു… മെല്ലെ എന്റെ കണ്ണുകൾ അടയുന്നത് പോലെ… കുഞ്ഞു സ്വാപ്നത്തിലേക് താഴ്ന്ന് ഇറങ്ങി തുടങ്ങി….
❤❤❤
നാസി.. എടാ നാസി…
എന്താ..
നീ ഒന്ന് പതിയെ പോ.. ഞാനും ആ വഴിക് തന്നെ അല്ലെ…
പിന്നെ. നീ വേണേൽ എന്റെ കൂടേ നടന്നോ… നിനക്ക് എന്താ ഒന്ന് വേഗത്തിൽ നടന്നാൽ.. അര മണിക്കൂർ ആണ് ഉപ്പ ഉച്ചക്ക് ഭക്ഷണം കഴിച്ചു വരുവാൻ തന്ന സമയം..
ഓ പിന്നെ.. അഞ്ചു മിനിറ്റ് വൈകിയാൽ നിന്റെ ബാപ്പ നിന്നെ പിടിച്ചു വിഴുങ്ങി കളയും. നീ ലെച്ചുവെച്ചിയുടെ കൂടേ ആയിരുന്നെന്നു പറഞ്ഞാൽ പോരെ…
ഏച്ചിയോ… ഒരു ഏച്ചി വന്നിരിക്കുന്നു.. ഞാൻ മെല്ലെ പിറകിലേക് തിരിഞ്ഞു കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു..
ടാ വേണ്ടേ. നിന്നെക്കാൾ മൂന്നു വയസിനെകിലും മൂത്ത ത് ഞാൻ തന്നെ അല്ലെ…
അത് വിചാരിച്..
പിന്നെ.. നീ നിന്റെ മൂത്തവരെ എല്ലാം എടാ പോടാ എന്നാണോ വിളിക്കാറുള്ളത്..
അതില്ല..
പിന്നെ എന്ന എന്താ ഏച്ചി എന്ന് വിളിച്ചാൽ..
എന്റെ പൊന്നു ലെച്ചൂസ്.. നിന്നേ ഞാൻ എങ്ങനെ യ പെണ്ണെ ഏച്ചി എന്ന് വിളിക്ക..
അത് എന്താ എന്നേ കണ്ടാൽ നിന്റെ മൂത്തത് ആണെന്ന് തോന്നില്ലേ..
ഞാൻ പെട്ടന്ന് തന്നെ തിരിഞ്ഞു നിന്നു ലെച്ചു വിനെ മുഴുവനായി ഒന്ന് നോക്കി..
അവൾ കുറച്ചു കടുപ്പത്തിൽ എന്നെ നോക്കി പിരികം മുകളിലേക്ക് ഉയർത്തി എന്താ എന്ന് ചോദിച്ചു..
ഞാൻ മെല്ലെ എന്റെ രണ്ടു കണ്ണും അടച്ചു ഒന്നുമില്ല എന്ന് കാണിച്ചു..
എന്താടാ പതിവില്ലാത ഒരു നോട്ടം…
ഹോ.. നോക്കാനും പറ്റില്ലേ. ഇപ്പോഴല്ലേ പറഞ്ഞെ നോക്കാൻ..
ആ. ഒരു നോട്ടം നോക്കിയാൽ മതി .. ഇത് എന്ത് നോട്ടമാ.. ബാലൻ കെ നായർ നോക്കുന്നത് പോലെ ആണൊ നോക്കുന്നത്..
എന്റെ ഏച്ചി.. ഞാൻ നോക്കിയിട്ടും ഇല്ല.. ഞാൻ നോക്കുന്നത് ഏച്ചി കണ്ടിട്ടും ഇല്ല പോരെ..
ആ നോക്കട്ടെ.. പിന്നെ എന്റെ മോൻ ഇപ്പൊ എന്താ എന്നെ വിളിച്ചേ..
ഏച്ചി എന്ന്..
ആ.. ഇനി മുതൽ അങ്ങനെ വിളിച്ചാൽ മതി.. ചേച്ചി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..
ആ സമയം ആയിരുന്നു എനിക്കും പറഞ്ഞതിന്റെ അർത്ഥം മനസിലായത്..
