ഇപ്പോ കുറച്ചൊക്കെ കണ്ണ് ഇരുട്ടുമായി പൊരുത്തപ്പെട്ടു വരുന്നു. അടുത്തുള്ളതെല്ലാം കാണാം.
പതുക്കെ എണീറ്റ് നടന്നു. നല്ല ദാഹം. അടുത്തൊന്നും വെള്ളം ഉള്ളപോലെ തോന്നുന്നില്ല.
നിശബ്ദം.
വെള്ളം കിട്ടിയേ പറ്റൂ. ഞാൻ എന്തെങ്കിലും നീരുറവ ഒഴുകുന്നുണ്ടോ എന്ന് കാതോർത്തു നോക്കി. ഒന്നും ഇല്ല.
മുന്നിലോട്ട് നടന്നു നോകാം എന്ന് തീരുമാനിച്ചു. 10 അടി നടന്നപ്പോ മുമ്പിൽ ഉണ്ട് നമ്മടെ ജിസ്മി. വെട്ടിട്ട വാഴ പിണ്ടി പോലെ കിടക്കുന്നു. അവളുടെ അടുത്ത് ചെന്ന് തട്ടി വിളിച്ചു നോക്കി. തട്ടിപ്പോയോ ന്നു അറിയണമല്ലോ.
തുടരും…
