പ്രൊഡ്യുസറുടെ നായികമാർ 1
Producerude Naayikamaar Part 1 | Author : Varathan
ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്.
ഞാൻ സുരേന്ദ്രൻ.ഇപ്പോൾ വയസ്സ് 60 കഴിഞ്ഞു.മലയാള സിനിമയിലെ ഒരു നിർമ്മാതാവാണ്.സുരേന്ദ്രാ പ്രൊഡക്ഷൻസിൻറെ ബാനറിൽ ഞാൻ സിനിമ നിർമ്മാണം തുടങ്ങിയിട്ട് വർഷം 25 കഴിഞ്ഞു.ചെറുതും വലുതുമായി ഒരുപാട് സിനിമകൾ ഞാൻ നിർമ്മിച്ച് കഴിഞ്ഞു.അതിൽ ചിലതൊക്കെ എട്ട് നിലയിൽ പൊട്ടിയെങ്കിലും കൂടുതലും വലിയ ഹിറ്റുകൾ ആയിരുന്നു.കഴിഞ്ഞ വർഷം ഞാൻ നിർമ്മിച്ച “ചാമ്പക്ക കാലം” ആയിരുന്നു ആ കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റ്.അത് കൊണ്ട് തന്നെ നമ്മുടെ പ്രൊഡക്ഷൻ ഹൗസിൻറെ അടുത്ത പടത്തിനും അത്യാവശ്യം ഡിമാൻറ് ഉണ്ട്.പിന്നെ ഇപ്പോൾ നിർമ്മാണ ചുമതലയൊക്കെ മക്കളും മരുമോനും ഒക്കെയാണ് നോക്കുന്നത്.
നമ്മള് ഒരു ലിവർ സർജറിയൊക്കെ കഴിഞ്ഞ് അത്യാവശ്യം വിശ്രമത്തിൻറെ ഒരു മോഡിലാണ്.പിന്നെ കഥകൾ കേട്ട് ചില അഭിപ്രായങ്ങളൊക്കെ പറയും. എന്നാലും നമ്മള് കഥ കേട്ട് ഓക്കേ പറഞ്ഞാലേ സുരേന്ദ്ര പ്രൊഡക്ഷൻസ് ആ പടം നിർമ്മിക്കുകയുള്ളൂ.വർഷങ്ങളായുള്ള നമ്മുടെ ഒരു എക്സ്പീരിയൻസിനെ പിള്ളേർ (പിള്ളേരെന്ന് വെച്ചാൽ മക്കളും മരുമോനും) ബഹുമാനിക്കുന്നത് ഇങ്ങനെയൊക്കെയാണ്.
എന്നതായാലും പിള്ളേരൊക്കെ ഇപ്പോൾ നല്ല ഹാപ്പിയാണ്,പ്രത്യേകിച്ച് “ചാമ്പക്ക കാലം” തിയേറ്റർ കളക്ഷനും ഓ.ടി.ടി. സാറ്റലൈറ്റ് ഒക്കെ കൂടി പ്രതീക്ഷിച്ചതിൻറെ ഇരട്ടിയല്ലേ കൊയ്‌തത്.എന്തായാലും അടുത്ത പടവും ചാമ്പക്കയുടെ സംവിധായകനുമായി തന്നെ കമ്മിറ്റ് ചെയ്തു.അതിൻറെ കഥയൊക്കെ ഞാൻ കേട്ട് ഓക്കേ പറഞ്ഞു.തിരക്കഥ രചന നടക്കുകയാണ്.ഇപ്പോൾ ഞാനും മകനും സംവിധായകൻ അരുൺ നാഥും കൂടി ലൊക്കേഷൻ വിസിറ്റിനും തിരക്കഥ പൂർത്തീകരണത്തിനും കൂടി ഹൈദരാബാദിൽ വന്നിരിക്കുകയാണ്.ഈ ലൊക്കേഷൻ വിസിറ്റും തിരക്കഥ പരിപാടിയൊക്കെ അവന്മാരാണ് ചെയ്യുന്നേ.നമ്മളെ കാർന്നോർ ആയത് കൊണ്ട് ഇങ്ങനെ കൊണ്ട് വന്നെന്നെ ഉള്ളേ.
രാവിലെ തന്നെ റാമോജി ഫിലിം സിറ്റിയിൽ വന്നിരുന്ന് ഇവന്മാർ ഓരോന്ന് നോക്കുവാണ്.എനിക്കാണേൽ ബോറടിച്ചിട്ട് വയ്യ.കുറച്ച കഴിഞ്ഞ് ഞാൻ അവന്മാരോട് സലാം പറഞ്ഞ് ഹോട്ടലിലേക്ക് മടങ്ങി.ഇറങ്ങാൻ നേരം മൂത്ത മകൻറെ വക ഉപദേശം, “മുറിയിൽ പോയിരുന്ന് അടിച്ച് ഓവറാകല്ലേ, ലിവറൊക്കെ ഒന്ന് ശരിയായി വരുന്നേ ഉള്ള് കേട്ടോ”.
“ഓ ആയിക്കോട്ടപ്പ” : നമ്മള് പുണ്യാളൻ ചമഞ്ഞ് ഇറങ്ങി.
നേരെ ഹോട്ടലിൽ വന്ന് താഴെ റെസ്റ്റോറൻറിൽ കയറി,മകൻറെ ഉപദേശം മാനിച്ച് ഒരു കോഫിയും ഓർഡർ ചെയ്തിരുന്നു.
ദേ അപ്പുറത്തെ ടേബിളിൽ പരിചയമുള്ള ഒരു മുഖം.നടി സുപർണ ബാലകൃഷ്ണൻ.ഇപ്പോൾ അത്യാവശ്യം തിരക്കൊക്കെയുള്ള നായികയാണ്.എന്നെ കണ്ട് അവൾ ഒന്ന് ചിരിച്ചു.പിന്നെ എഴുന്നേറ്റ് എൻറെ ടേബിളിൽ വന്നിരുന്നു.
“ഹായ് സർ,ഞാൻ സുപർണ”
“അതെന്താടോ ഇയാള് പേര് പറഞ്ഞ് ഒരു പരിചയപ്പെടുത്തൽ”
അവൾ ചിരിച്ചു.
“സാർ എന്താ ഇവിടെ ?”
“ഞാൻ പുതിയ പടത്തിൻറെ ലൊക്കേഷൻ നോക്കാനായി വന്നതാ ?? മോനും ഡയറക്ടറും കൂടി അങ്ങോട്ട് പോയി.ഞാൻ ഒരു ചായ ഒക്കെ കുടിച്ച് ഇരിക്കാമെന്ന് വെച്ചു”
“ആഹാ എന്നത്തേക്കാണ് പുതിയ സിനിമ തുടങ്ങുക”
“ഇല്ല…സ്ക്രിപ്റ്റിംഗ് ഒക്കെ നടക്കുന്നതേ ഉള്ളൂ.ഷൂട്ടിങ് അതൊക്കെ പിള്ളേരല്ലേ തീരുമാനിക്കുന്നത്.മോളെന്താ ഇവിടെ.ഏതേലും തെലുങ്ക് പടം നടക്കുന്നുണ്ടോ”?
“ഒരു പടത്തിൻറെ സോങ് ഷൂട്ട് ഉണ്ടായിരുന്നു.ഷൂട്ട് കഴിഞ്ഞു ഇനി നാളെ മടങ്ങണം”
“പിന്നെ അവാർഡ് കിട്ടിയ സമയത്ത് ഞാൻ വിളിച്ചിട്ടുണ്ടായിരുന്നു ഒരു congrats പറയാൻ,പക്ഷെ താൻ ഫോൺ എടുക്കണ്ടേ”
“അയ്യോ സാർ വിളിച്ചിരുന്നോ ? ഞാൻ കണ്ടില്ല സത്യായിട്ടും.പിന്നെ അപ്പോൾ എല്ലാരും വിളിച്ച് തിരക്കല്ലാരുന്നോ…ശെരിക്കും ഞാൻ സാർ ൻറെ കാൾ കണ്ടില്ല കേട്ടോ”
പറഞ്ഞത് ശെരിയാണെന്ന് കാണിക്കാൻ സുപർണ ഫോണിൽ മിസ്സ്ഡ് കാൾ ലിസ്റ്റ് ഒക്കെ തപ്പുന്നു.
