തട്ടത്തിൻ മറയത്തെ പെണ്ണ് – 1 Like

തട്ടത്തിൻ മറയത്തെ പെണ്ണ്

Thattathin Marayathe Pennu | Author : Lucid

 


 

 

അക്ഷര തെറ്റുകൾ ക്ഷമിക്കുക 🙏

എന്റെ ആദ്യ കഥ ഡിമോൺ സ്ലയറിന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി നല്ല ലവ് സ്റ്റോറി ഇഷ്ട്ട പെടുന്നവർക്കു ആ കഥ റെക്കമെന്റ് ചെയ്യുന്നു.കൂടെ ഫന്റാസി ആക്ഷൻ ഹൊററോർ ചേർത്തിട്ടുണ്ട്            ഇനിയും ആ കഥ വായിക്കാത്തവർ അതും കൂടെ വായിക്കാൻ ശ്രെമിക്കുക സപ്പോർട്ട് ചെയ്യുക നന്ദി 🙏❤️

 

അപ്പൊ തുടരാം..

 

ഒരു ആശുപത്രി വരാന്ത…

(സമയം 6മണി പുലർച്ചെ)

 

അവിടെ ഒരു സൈഡിൽ ആയി ചെയറിൽ തല താതി ഇരിക്കുന്ന ഞാൻ

 

പെട്ടന്ന് ഒരു ഡോക്ടർ കൈയിൽ ഗ്ലോവ്സ് ഒക്കെ ധരിച്ചു നടന്നു വന്നു എന്റെ അടുത്തുള്ള മുറിയിലേക്ക് കേറാൻ പോയി പെട്ടെന്ന് അയാൾ എന്നോടായി തോളിൽ തട്ടി പറഞ്ഞു

ഏയ്‌ താൻ ടെൻഷൻ ഒന്നും ആവാതെ ഒന്നും സംഭവിക്കില്ല പേടിക്കാതെ ഇരിക്ക്

എന്നിട്ട് അയാൾ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് ലേബർ റൂം എന്ന് എഴുതിയ ആഹ്ഹ് മുറിയുടെ വാതിൽ തള്ളി കൊണ്ട് ഉള്ളിലേക്ക് നടന്നു നീങ്ങി

 

ഞാൻ പതിയെ അവിടെന്നും എണീച്ചു പുറത്തേക് നടക്കാൻ ഒരുങ്ങി

 

..ഡാ നീ എവടെ പോവാണ് ഈ നേരത്തു

 

ഉമ്മ എന്നോട് ആയി പറഞ്ഞു അവിടെ വേറെയും ആളുകൾ ഉണ്ടായിരുന്നു ഉമ്മയെ കൂടാതെ

 

ഇപ്പൊ വരാം ഉമ്മ

അതും പറഞ്ഞു ഞാൻ പതിയെ നടന്നുനിങ്ങി

 

എന്നിട്ടു ആശുപത്രിയുടെ അടുത്തുള്ള  ഒരു കടൽ കരയിൽ പോയി ഇരുന്നു

 

എന്റെ ജീവിതം എന്തു പെട്ടെന്ന് ആണ് മാറിയത് ഇങ്ങനെ ഒക്കെ അന്ന് ആ ഒരു ദിവസം ആയിരുന്നു തുടക്കം എല്ലാത്തിനും

ഞാൻ പതിയെ കണ്ണുകൾ അടച്ചു കൊണ്ട് ആലോചിച്ചു എന്റെ കഴിഞ്ഞു പോയ കാര്യങ്ങൾ…

 

 

 

*****ഏതാനും വർഷങ്ങൾക് മുൻപ് *****

 

 

 

 

അഹ് മോനെ നീ ഇവിടെ തന്നെ ഉണ്ടാവണം ട്ടോ എനിക്കു എല്ലാം ഒന്നും നോക്കാൻ പറ്റൂല

 

രാവിലെ നേരെത്തെ എഴുനേറ്റ് എല്ലാരും കൂടെ ചായ കുണ്ടിക്കുമ്പോൾ വാപ്പ എന്നോടായി പറഞ്ഞു

ഞാൻ :ഹാ വാപ്പ ഞാൻ എവടെ പോവാൻ ആണ്

സിസ് :ഉപ്പ ഇവനെ ഒന്നും ഏൽപ്പിക്കല്ലേ ഇവൻ കണ്ണ് തെറ്റിയാൽ മുങ്ങും സ്വന്തം പെങ്ങളെ നികാഹ് കല്യാണം ആണ് എന്നൊന്നും അവനു ബോധം ഉണ്ടാവില്ല

 

ഒരു ഗ്യാപ് കിട്ടിയപ്പോ പെങ്ങൾ എന്നെ ഏറിൽ കേറ്റി

 

ഡി പട്ടി നിന്നെ ഞാൻ പിന്നെ എടുത്തോളാം

എന്ന് മനസ്സിൽ പറഞ്ഞു ടാബ്ലിന്റെ അടിയിലൂടെ ഞാൻ അവളുടെ കാലിൽ ചവിട്ടി

സിസ് :ഹഹാ ഉമ്മ ഹു പോടാ തെണ്ടി

ഉമ്മ :ആ ഇന്ന് തന്നെ വേണം രണ്ടും കൂടെ തല്ലു കൂടാൻ ഡാ ചെക്കാ നിന്നോട് പറഞ്ഞിട്ടില്ലേ തല്ലുകൂടല്ലെന്ന്

 

പിന്നെ ഒന്നും മിണ്ടാതെ ഞാൻ നല്ല കോഴിക്കോടൻ കണ്ണുവെച്ച പത്തിരിയും നല്ല ഇഷ്ട് കറി എടുത്ത് കഴിക്കാൻ തുടങ്ങി

 

ഹാ നിങ്ങൾ വിചാരിച്ച പോലെ തന്നെ ഇന്ന് എന്റെ പെങ്ങൾ (ഹിഫ മറിയം)അവളുടെ നികാഹ് ആണ് ചെക്കൻ എറണാകുളം ആണ് ഞങ്ങൾ ആണേൽ കോഴിക്കോട് ഹാ പിന്നെ പെങ്ങൾ മാത്രം അല്ലാട്ടോ എനിക്ക് ഒരു ബ്രദർ കൂടി ഉണ്ട് അല്ലാതാഫ് ഇക്കാക്ക ദുബായ്ൽ ആണ് മാര്യേജ് ഒക്കെ കഴിഞ്ഞതതാ മാമി (സുഫിയാ )ഇവിടെ ഞങ്ങളുടെ കൂടെ തന്നെ ആണ് ഇവർക്കു 3വയസ്സ് ഉള്ള ഒരു മകൻ ഉണ്ട് (തസ്‌വിൻ ).. പിന്നെ എന്റെ ഉമ്മ (ഷിഫാ മറിയം ) ഉപ്പ (കാദർ )

 

ഹഹാ മറന്നു ഞാൻ അത് മറന്നേ പോയി ഞാൻ ആരാണ് എന്ന് അല്ല ഞാൻ (മുഹമ്മദ്‌ അജ്മൽ ) അജു എന്ന് വിളിക്കും കാണാൻ നല്ല ലുക്ക്‌ ഒക്കെ ഉണ്ട് ഡിഗ്രി 2 ഇയർ പഠിക്കുന്നു ba ഇക്കണോമിക്സ് ഹാ ബാക്കി ഒകെ നിങ്ങൾ കഥ കണ്ടു അറിഞ്ഞാമതി

 

സിസ് : ഡാ ആ എല്ലു എങ്കിലും ബാക്കി വെക്കു

ഞാൻ :ശെരി മാഡം

കഴിക്കുനിടെ കൈ കുമ്പിട്ടു അവളോട് ആയി പറഞ്ഞു അല്ല പിന്നെ

പിന്നെ വേഗം കഴിച്ചു കൈ കഴുകി അടുത്ത ബന്ധുക്കാര് ഓകേ വന്നിട്ടുണ്ട് സൊറ പറയുന്നോരേം പിന്നെ കുറ്റം പറയാൻ വന്ന താത്ത മാരും കുട്ടികളുടെ സൗണ്ട് ഫുൾ ..തല പെരുകുന്നു ഇന്നലെ ആണേൽ ഒന്ന് കിടക്കാൻ പറ്റിയിട്ടില്ല ഫുൾ പണി അല്ലെ ആഹ്ഹ് പറഞ്ഞിട്ടു കാര്യം ഇല്ല ഇന്ന് പെങ്ങളെ നികാഹ് നാളെ ആണേൽ കല്യാണം ഇവർക് കല്യാണം എങ്കിലും ഒന്ന് നീട്ടി വെച്ചൂടെ രണ്ടും ഒരുമിച്ചു വെച്ചേക്കുന്നു ആന്ന്….ചെക്കന് ലീവ് കൊറവ് ആണ് പോലും അതാണ് എല്ലാം പെട്ടന്ന്

Leave a Reply

Your email address will not be published. Required fields are marked *