രണ്ട് മൂന്ന് കവിൾ വെള്ളം ഇറക്കിയ ശേഷം അവർ പതുക്കെ കണ്ണുകൾ അടച്ചു തുറന്നു. മുറിയുടെ മൂലയിൽ കിടന്നിരുന്ന ബെഡ്ഷീറ്റ് എടുത്ത് കുടഞ്ഞ് അതിൽ എന്തെങ്കിലും പറ്റിയിരിപ്പുണ്ടോ എന്ന് പരിശോധിച്ച ശേഷം ജയ മറ്റൊരു ഷീറ്റ് ആ മുറിയിൽ നിന്ന് തന്നെയുള്ള അലമാരിയിൽ നിന്നും എടുത്ത് അമ്മായിയമ്മയെ പുതപ്പിച്ചു.
ശേഷം വിജയിദേവിന്റെ മുറിയിലേക്ക് പോയി അതിൻറെ കത്ക് വെളിയിൽ നിന്നും തള്ളിയിട്ടും തുറക്കാഞ്ഞത് കാരണം കതകിൽ ജയടീച്ചർ ആഞ്ഞ് ഇടിച്ചു വിജയ് …….വിജയ്….. എഴുന്നേൽക്കെടാ ഒന്ന് വേഗം എഴുന്നേറ്റ് വാ….. എന്ന് ഉറക്കെ വിളിച്ചു. പെട്ടെന്ന് തന്നെ അകത്തുനിന്നും വിജയദേവ് കട്ടിലിൽനിന്നു ഇറങ്ങി ഓടി വരുന്ന ശബ്ദം ജയ ടീച്ചർ കേട്ടു.
കത്ക് തുറന്ന്, പരിഭ്രമിച്ചു നിൽക്കുന്ന അമ്മയെ നോക്കി എന്താ അമ്മേ…. എന്ന് അവനും പരിഭ്രമത്തോടെ ചോദിച്ചു. ഒന്നുമറിയില്ല അച്ഛമ്മയുടെ മുറിയിൽ എന്തോ സംഭവിച്ചു! ഞാൻ അച്ഛമ്മയുടെ മുറിയിൽ ചെല്ലുമ്പോൾ അച്ഛമ്മയുടെ പുതപ്പ് മുറിയുടെ മൂലയിലും അച്ഛമ്മയുടെ നൈറ്റി ഒക്കെ സ്ഥാനം
മാറിയും കിടന്നിരുന്നു ഞാൻ ചോദിച്ചിട്ട് അച്ഛമ്മയ്ക്ക് പ്രതികരിക്കാനും കഴിയുന്നില്ല നമുക്ക് ഏതെങ്കിലും ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയോ ഡോക്ടറെ വിളിച്ചു വരുത്തുകയോ ചെയ്താലോ എനിക്ക് ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല ഞാൻ എൻറെ സ്കൂളിലുള്ള ആരെയെങ്കിലും വിളിക്കട്ടെ. ജെയ ടീച്ചർ പാതി വിറയലോടുകൂടിയ ശബ്ദത്തോട് വിജയുടെ ഒരു അഭിപ്രായം തേടി അവൻ ആകട്ടെ അമ്മ പറയുന്നതെല്ലാം കേട്ട് പരിഭ്രമിച്ച് വല്യമ്മയുടെ മുറിയിലേക്ക് ചെന്നു.
അപ്പോൾ കണ്ണുകൾ അടച്ച് ശാന്തമായി ഉറങ്ങുന്ന കനകാംബിരിയെ കണ്ടു അവൻ വീണ്ടും തിരികെ അമ്മയെ നോക്കി. അമ്മയെന്താ സ്വപ്നം കണ്ടോ? വല്യമ്മ ഒരു കുഴപ്പവുമില്ലാതെ ഉറങ്ങുകയാണല്ലോ ജയയെ നോക്കി ഇത്തിരി സംശയത്തിൽ അവൻ പറഞ്ഞു.
ഇല്ലടാ അത് ഞാൻ ഇപ്പോൾ അമ്മയെ പുതപ്പിച്ചു, വെള്ളവും കൊടുത്ത് കിടത്തിയതാണ് എന്തോ എനിക്കൊരു ഭയം തോന്നുന്നു.
എന്ത് ഭയം അമ്മയ്ക്ക് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ എന്തോ മതിഭ്രമം പിടിച്ചതാണ്. അമ്മയുടെ സ്കൂളിലുള്ള ടീച്ചർമാരൊക്കെ ആവശ്യമില്ലാത്ത എന്തൊക്കെയോ അമ്മയോട് പറഞ്ഞിട്ടുണ്ട് അതൊക്കെ അമ്മയുടെ മനസ്സിൽ ഉള്ളതുകൊണ്ടാണ് ഇങ്ങനെ അമ്മ പോയി കിടക്ക് എനിക്കാണെങ്കിൽ ഉറക്കം വന്നിട്ട് വയ്യ.
അവൻ ജയയെ മറികടന്ന് അവൻറെ മുറിയിലേക്ക് പോയി.
ജയ ടീച്ചർ വീണ്ടും വന്നു കനകാംബിരിയെ ഒരുവട്ടം കൂടി നോക്കി ആ മുറിചുറ്റും ഒന്നു നോക്കിയ ശേഷം ലൈറ്റ് അണച്ച് തിരികെ തൻ്റെ മുറിയിലേക്ക് പോയി. പോയി കിടന്നിട്ട് കണ്ണുകൾ അടക്കുമ്പോഴൊക്കെ എന്തോ ഭീതിപ്പെടുത്തുന്നത് പോലെ ജയ ടീച്ചർക്ക് തോന്നുകയാണ് ഉറക്കം വരുന്നില്ല. ഭർത്താവ് മരിച്ച സമയത്ത് മാസങ്ങളോളം ടീച്ചർക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു.
ആ സമയത്ത് ഒരു ശീലം ടീച്ചർ തുടങ്ങിവച്ചു ഉറക്കം കിട്ടാൻ പ്രയാസമാകുമ്പോൾ ഒന്നോ രണ്ടോ ഉറക്കഗുളികകൾ എടുത്ത് കഴിക്കുക, അലമാര തുറന്ന് മൂന്ന് ഉറക്കഗുളികൾ എടുത്ത് വായിലിട്ട് ഇത്തിരി വെള്ളവും കുടിച്ച് ടീച്ചർ കണ്ണുകൾ അടച്ചു തുടങ്ങി.
പിറ്റേന്ന് പ്രഭാതം.
ഇത്തിരി താമസിച്ചാണ് ജെയ ടീച്ചർ എഴുന്നേറ്റത്. തലയ്ക്ക് നല്ല ഭാരം ഇന്നലെ കഴിച്ച ഉറക്കഗുളികയുടെ ക്ഷീണം മാറിയിട്ടില്ല. കുളിമുറിയിൽ കയറി പല്ലു തേച്ച് പ്രഭാതകൃത്യങ്ങളും കുളിയും കഴിഞ്ഞാണ് ടീച്ചർ വെളിയിൽ ഇറങ്ങിയത് നേരെ അമ്മായിയമ്മയുടെ മുറിയിലേക്ക് പോയി. ഇന്നലെ കിടന്നതുപോലെ തന്നെ കണ്ണുകൾ അടച്ച് അവർ മയങ്ങുന്നു.
ഒരുപക്ഷേ ഇന്നലെ സംഭവിച്ചതൊക്കെ ഒരു സ്വപ്നമാകുമോ ടീച്ചറുടെ മനസ്സിൽ ചിന്താ കുഴപ്പങ്ങൾ ഉടലെടുത്തു. തിരികെ അടുക്കളയിൽ പോയി ചായ തിളപ്പിക്കുവാനായി വെള്ളം വച്ചു. പ്രാതലിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
വിജയ് ദേവ് പിന്നെയും കുറെ സമയം കഴിഞ്ഞാണ് എണീറ്റത്. അമ്മയുടെ മുറിയിൽ ഉള്ള ബാത്റൂമിൽ പോയി പല്ലൊക്കെ ബ്രഷ് ചെയ്ത് അടുക്കളയിലേക്ക് വന്നു. അമ്മ തിരക്കിട്ട പണിയിലാണ്.
