ഭാഗ്യദേവത – 10 Like

അതൊക്കെ എന്നെക്കാണിച്ച് വില പറയുന്ന, വൻ ഇടപാടുകാരായിരുന്നു, എന്ന് ഇത്തിരി വൈകിയാണ് എനിക്ക് മനസിലായത് ….. പിന്നെ പിന്നെ അത് പതുക്കെ ബിയർ പബ്, ഡാൻസ് ബാർ, ആഡംബര പാർട്ടികൾ, ക്യാബ്‌റ ബാറുകൾ, എന്നൊക്കെയുള്ള സെറ്റപ്പിലേക്ക് മാറി. പണം കൊടുത്താൽ കിട്ടാത്തതായി ഒന്നുമില്ല, ആ രാജ്യത്ത്.

അന്നൊക്കെ, പലതരത്തിലുള്ള “സെക്സി” ഡ്രെസ്സുകൾ ഉടുക്കാൻ എന്നെ നിർബന്ധിക്കുന്ന പതിവ് തുടങ്ങി… അതിനും ഞാൻ വഴങ്ങിയില്ല…
ഇതിന്റെ പുറകിൽ, ചില നിഗൂഢ ലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം ഞാൻ പെട്ടെന്ന് തന്നെ മണത്തറിഞ്ഞു… എന്നെ വലയിൽ പെടുത്താൻ അയാൾ പല പുതിയ തന്ത്രങ്ങൾ പ്രയോഗിച്ചു നോക്കി. അപ്പോൾ മറ്റു പല മാനസിക, ശാരീരിക പ്രശ്നങ്ങൾ കാണിച്ചു ഞാനും അയാളിൽ നിന്നും വഴുതി മാറി നിൽക്കും..
പക്ഷെ പിന്നീട് അതിലും അയാൾക്ക്‌ സംശയം തോന്നി, എന്നെ രഹസ്യമായും നിരീക്ഷിക്കാൻ തുടങ്ങി. അവസാനം ഞാൻ പിടിക്കപ്പെടു മെന്നായപ്പോൾ സഹികെട്ടു, അറ്റകൈക്ക്‌,….. സ്വകാര്യമായി ഞാൻ ഒരു ഭീഷണി മുഴക്കി…

എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഞാൻ അവിടെത്തെ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കുമെന്നും, അവിടെ നടക്കുന്ന തോന്യവാസങ്ങൾ അവിടെത്തെ മലയാളി സംഘടനയുടെ പ്രസിഡണ്ടിനെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും, നിങ്ങൾ അവരുടെ നിരീക്ഷണതിലാണെന്നും.. മറ്റും….
ഇത്രയും ആയപ്പോൾ തന്നെ പുള്ളി, നൈസായി കളം ഒഴിഞ്ഞു. തക്ക സമയത്ത് തന്നെ വീട്ടിൽ നിന്ന് ഫോൺ വിളിയും വന്നു. അതോടെ ഞാൻ നാട്ടിലെത്തി.
കഴിഞ്ഞ മാസം ഞാൻ ഒരു ന്യൂസ്‌ കൂടി അറിഞ്ഞു.
എന്താ ചേച്ചി, വല്ല കുഴപ്പവും ?
മം…!! ബിസിനസ് ആവശ്യാർത്ഥം ഏതോ വൻകിട പണമിടപാട് കാരുമായി സാമ്പത്തിക തിരിമറി നടത്തി, അവരുമായി ഉടക്കി പിരിഞ്ഞു ഒരു കൊലപാതകശ്രമത്തിൽ കൂട്ട്പ്രതിയായി സംശയിക്കപ്പെട്ടു, കുടുങ്ങി കിടക്കുവാ പുള്ളി… ആള്, ഇപ്പൊൾ പോലീസിന്റെ നിരീക്ഷണത്തിലാണ്…. ഇപ്പൊ ഈ അടുത്ത കാലത്തൊന്നും നാട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയിലും……
അതും, ഞാൻ അറിഞ്ഞത് നാട്ടിലെ പുള്ളിയുടെ ബന്ധുവിൽ നിന്നാണ്.

ആള്, ശരിക്കും പഠിച്ച കള്ളനും ക്രിമിനൽ ബുദ്ധിയുള്ളവനുമാണല്ലോ അല്ലേ ചേച്ചി…. ? പുള്ളീടെ അച്ഛനമ്മക്കൊന്നും അറിയില്ലേ ഈ വിവരം..
എല്ലാവർക്കും അറിയാം. ഇവറ്റകളൊക്കെ ഒരേ ചങ്ങലയിലുള്ള കണ്ണികളല്ലേ…. ? അപ്പൊ അത്രയും പ്രതീക്ഷിച്ചാൽ മതി.
പിന്നെ എങ്ങനെ ഡിവോഴ്സ് കിട്ടി ചേച്ചി… ?
നാട്ടിലെത്തിയതിന്റെ പിറ്റേന്ന് തന്നെ നല്ലൊരു വക്കീലിനെ കണ്ട് കേസ് ഫയൽ ചെയ്യിച്ചു…
അതിനു, ഞാനും അൽപ്പം “തരികിട” യാവേണ്ടി വന്നു. എന്റെ സ്വയരക്ഷക്ക് വേണ്ടിയല്ലേ… ! കേസ് കൊടുത്തപ്പോൾ കാര്യങ്ങൾ ഇത്തിരി പൊടിപ്പും തൊങ്ങലും കൂട്ടി അവതരിപ്പിച്ചു… കേസിന്റെ സ്വഭാവം വച്ച് ഇങ്ങേര് സെക്ഷ്വൽ ആക്ടിവിറ്റീസ്ൽ ബലഹീനനാണെന്നും, സെക്ഷ്വൽ ഹരാസ്മെന്റ് ഇങ്ങേരുടെ പ്രധാന വിനോദമാണെന്നും ചില പ്രത്യേക സാഹചര്യത്തിൽ പുള്ളി “സാഡിസ്റ്റ് ” ആവാറുണ്ട്, എന്നെ പലപ്പോഴും പീഡിപ്പിച്ചു കൊല്ലാൻ ശമിച്ചതായും… വച്ചു കേസ് നടത്തി,…

ബാക്കിയുള്ളതൊക്കെ വക്കീൽ കൂട്ടി ചേർത്തു എഴുതി ഉണ്ടാക്കി…… മൂന്നു മാസം കേസ് നടത്തി, ഇവിടെ തന്നെ അകത്തായി പോകുമെന്ന് സംശയം തോന്നിയ പുള്ളി അധികം പ്രശ്നങ്ങൾക്കും, പിടിവാശിക്കൊന്നും നിന്നില്ല.
പെട്ടെന്ന് തന്നെ വന്നു കേസ് ഒതുക്കി തീർത്തു, ഒത്തുതീർപ്പാക്കാനുള്ള സ്പെഷ്യൽ “കോർട്ട് ഓർഡർ” വാങ്ങി, കേസ് തീർത്തു,…… ചോദിച്ച നഷ്ടപരിഹാര “തുക” അഞ്ചുപൈസ കുറയാതെ തന്ന്, പെട്ടെന്ന് തന്നെ രായ്ക്ക് രാമാനം സ്ഥലം വിട്ടു….. ഇല്ലങ്കിൽ അങ്ങേരുടെ ബിസിനസ് പോലും കുളം തോണ്ടി പോകുമെന്ന് മനസിലാക്കിയ ആ കുറുക്ക് ബുദ്ധിമാൻ പെട്ടെന്ന് തന്നെ തിരിച്ചു പോയി.

അതിനു ശേഷം ഇതു വരെ ഞാൻ ബാംഗ്ലൂർ തന്നെ ഹോസ്റ്റലിൽ താമസിച്ചു കൊണ്ട്, ജോലി ചെയ്തു ജീവിച്ചു. അയാൾ എനിക്ക് തന്ന നഷ്ട്ടപരിഹാര തുകയിൽ നിന്നും ഒരു രൂപ പോലും തൊടാതെ ബാങ്കിൽ ഫിക്സിഡ് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട് …… എനിക്കാ പണത്തിലെ നയാപൈസ വേണ്ട… സമയമാകുമ്പോൾ അത് ഞാൻ ഏതെങ്കിലും അനാഥാലയത്തിന് എഴുതി കൊടുക്കും…… എന്നെ പോലുള്ള ഏതെങ്കിലും അനാഥ ജന്മങ്ങൾക്ക് അത് സഹായകമാവട്ടെ…..

Leave a Reply

Your email address will not be published. Required fields are marked *