നിന്റെ ഭർത്താവ് എന്ന് പറയുന്ന “കോന്ത”ന് നിന്റെ സൗന്ദര്യവും, നിന്റെ ശരീരവും മാത്രമായിരുന്നു ലക്ഷ്യം എന്നകാര്യം അറിയാൻ ഞാനും വൈകിപ്പോയി… ഞാൻ പറഞ്ഞു.
അങ്ങനെ ആയിരുന്നെങ്കിൽ കൂടി ഞാൻ അങ്ങേരുടെ കൂടെ തന്നെ സഹിച്ചു ജീവിതം അഡ്ജസ്റ്റ് ചെയ്തേനെ അതൂ….. എന്റെ ഭർത്താവായ ശേഷം അദ്ദേഹത്തിന് കൊടുക്കേണ്ട സ്ഥാനമാനങ്ങൾ ഞാൻ തീർത്തും അദ്ദേഹത്തിന് കൊടുത്തിരുന്നു.
അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്… ഞാൻ ചോദിച്ചു.
അങ്ങേർക്കു സ്വന്തം താല്പര്യങ്ങളെ കാൾ, മറ്റുള്ളവരുടെ മുൻപിൽ തന്റെ ഭാര്യയെ പ്രദർശിപ്പിക്കുന്നതിലാണ് താല്പര്യകൂടുതൽ ആകെ ഒരു തവണയാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ സിംഗപ്പൂരിലേക്ക് പോയത്. അതും “ഹണി മൂൺ” ട്രിപ്പ് എന്ന പ്രഹസനതിന്റെ പേരിൽ വെറും മൂന്നു മാസത്തേ വിസിറ്റിംഗ് വിസയിൽ, പക്ഷെ മാസം മുപ്പത് ദിവസം തികയുന്നതിന് മുൻപ് ഞാൻ തിരിച്ചെത്തി എന്ന് വേണം പറയാൻ…….. അവിടെ തങ്ങിയ ആ കുറഞ്ഞ നാൾ കൊണ്ട് ഞാൻ പുള്ളിയുടെ സ്വഭാവശുദ്ധിയും, ലക്ഷ്യബോധവും,
വ്യക്തി നിലവാരവും എല്ലാം മനസ്സിലാക്കി.
അയാൾ നമ്മൾ വിചാരിച്ച പോലുള്ള ആളേയല്ല. അതൂ…… !! ഒരുതരം ആണും പെണ്ണും കെട്ട പിമ്പ്….. പണവും, പ്രശസ്തിയും, ബിസിനസ്സും മാത്രം തലയ്ക്കു പിടിച്ച ഒരുതരം ബിസിനസ് പൊളിറ്റിക്കൽ പിമ്പ് എന്ന് വേണം പറയാൻ
തഞ്ചം കിട്ടിയിരുന്നെങ്കിൽ അയാൾ എന്നെ ആർക്കെങ്കിലും കാഴ്ചവച്ചു, അയാളുടെ ബിസ്സിനസ്സ് ഡെവലപ്പ് ചെയ്തേനെ… ലക്ഷ്യവും, അതൊക്കെ തന്നെ ആയിരുന്നെന്നു. പിന്നീട് ഞാൻ അയാളുടെ ഒരു സ്ത്രീ സുഹൃത്തിൽ നിന്നും ഈ വിവരം അറിഞ്ഞു…
നല്ല കാലത്തിന്, അന്ന് അച്ഛന് അറ്റാക്ക് വന്നിട്ട് സീരിയസ് കണ്ടിഷൻ ആണെന്ന് ഇവിടെ നിന്നും ഫോൺ വന്നു…. ആ സന്ദർഭം ഞാൻ തക്ക സമയത്ത് മുതലെടുത്തു….. അതിന്റെ പേരിൽ, അച്ഛനെ കാണണം എന്ന് പറഞ്ഞു ഞാൻ വാശി പിടിച്ചു കരഞ്ഞു ബഹളമുണ്ടാക്കി
… എന്നെ പെട്ടെന്ന് തന്നെ ഫ്ലൈറ്റ് കയറ്റി വിട്ടില്ലങ്കിൽ ഞാൻ ഈ ഫ്ലാറ്റിൽ തന്നെ കെട്ടിത്തൂങ്ങി ചത്തു കളയുമെന്ന് ഭീഷണി മുഴക്കി,
ആ ഒരൊറ്റ കാരണത്താൽ പെട്ടെന്ന് തന്നെ, പിറ്റേ ദിവസം കാലത്തുള്ള ഫ്‌ളൈറ്റിന് എന്നെ നാട്ടിലോട്ട് കയറ്റി വിട്ടു…. അതു കൊണ്ട്, മാത്രം ഒരു തലനാരിഴക്ക് ഞാൻ രക്ഷപെട്ടു. അല്ലങ്കിൽ അന്ന് “തീർത്തേനെ” ഞാൻ എന്റെ ജീവിതം.
ചേച്ചി പ്ലീസ് ഇങ്ങനെ കൊടിയ വാക്കുകളൊന്നും പറയരുത്…. ഞാൻ അവളുടെ വായപൊത്തി…
വീണ്ടും നിറമിഴികളോടെ അവൾ തുടർന്നു….
മറ്റാർക്കും അറിയാത്ത “ഒന്ന് കൂടിയുണ്ട്.”
എന്റെ “കന്യകത്വം” അത് പോലും അയാൾ മറ്റാർക്കോ, വേണ്ടി വില പറഞ്ഞു ഉറപ്പിച്ചു വച്ചതായിരുന്നു എന്ന സത്യം, ആയിടക്കായിരുന്നു ഞാൻ അറിഞ്ഞത് , അതായത് ഏതോ ഒരു വമ്പൻ ബിസ്‌നസ് കസ്റ്റമർനു വേണ്ടി. അതും ഞാൻ അറിഞ്ഞത് അവളിൽ…….. ആ സ്ത്രീസുഹൃത്തിൽ നിന്നു തന്നെ ആയിരുന്നു. ആ പാവവും അതുപോലെ തന്നെ കെണിക്കപ്പെട്ട അയാളുടെ മറ്റൊരു ഇരയായിരുന്നു.
കല്യാണം കഴിഞ്ഞതു മുതൽ വെറും ആറു ദിവസമാണ് എന്റൊപ്പം നാട്ടിലെ ആ വീട്ടിൽ അയാൾ ഉണ്ടായിരുന്നത്. അത്രയും ദിവസം എന്നെ അയാളുടെ അമ്മയുടെ കൂടെയാണ് ഉറങ്ങാൻ കിടത്തിയത്. അതിന്റെ ഗുട്ടൻസ് എനിക്ക് അന്ന് മനസിലായില്ല…. മാത്രമല്ല, അതിന് എനിക്ക് മനസിലാവാത്ത ചില കാര്യകാരണങ്ങളും പറഞ്ഞു ബോധ്യപ്പെടുത്തി…..
പുതുമോടിയിൽ ആയതു കൊണ്ട് തർക്കിച്ചു സംസാരിക്കാനോ, ചോദ്യം ചെയ്യുവാനോ, ഞാൻ ധൈര്യപ്പെടില്ലന്ന് അങ്ങേർക്കു നല്ല ബോധ്യമുണ്ടായിരുന്നു.
ഏഴാമത്തെ ദിവസം പുള്ളി എന്നെ അവിടെ വിട്ടിട്ടു സിങ്കപ്പൂർക്ക് പറന്നു.
അയാൾക്ക് വേണ്ടത് എന്നെ ആയിരുന്നില്ല. അങ്ങിനെ ആയിരുന്നെങ്കിൽ എന്നെക്കാളും, പതിന്മടങ്ങ് മിടുക്കും, സൗന്ദര്യവും ഉള്ള എത്രയോ യുവതികൾ അയാളെ ചുറ്റിപറ്റി സ്വന്തം ഓഫീസിലും, സ്വന്തം കസ്റ്റഡിയിലുമായി അവിടെ തന്നെ ഉണ്ട്… പക്ഷെ അതൊന്നു മായിരുന്നില്ല അയാളുടെ ലക്ഷ്യം എന്നത് ഞാൻ മനസിലാക്കി.
നിത്യവും പാർട്ടി, ക്ലബ്, ഫാമിലി റെസ്റ്ററെന്റ്, എന്നൊക്കെ പറഞ്ഞു എന്നെയും കൂട്ടി പല സ്ഥലങ്ങളും സന്ദർശിക്കുക. കറങ്ങി നടക്കുക പതിവായിരുന്നു.
വെറുതെയെങ്കിലും, പല പല വൻകിട ബിസിനസ്കാരുടെ ഫ്ലാറ്റുകളിൽ സന്ദർശിക്കുക, എനിക്ക് മനസിലാവാത്ത, ചില കോടു ഭാഷകളിൽ അവരോട് സംഭാഷണങ്ങൾ നടത്തുക…….
