ഭാഗ്യദേവത – 11

പോകാൻ വേണ്ടി ഒരുങ്ങാൻ ഞാൻ എന്റെ റൂമിലേക്ക്‌ കയറിപ്പോയി. ഡ്രസ്സ്‌ അഴിച്ചിട്ട് അലമാരയിൽ നിന്ന് ഒരു ബാത്ത്ടവൽ എടുത്തുടുത്തു……
“ചേച്ചി”……” ചേച്ചി “…..
താഴെ അടുക്കളയിലിരിക്കുന്ന ചേച്ചിയെ ഞാൻ നീട്ടി വിളിച്ചു.
“ഓ… എന്താ അതൂട്ടാ”…. ?
ചേച്ചി.. എന്റെ “ബാത്ത്ടവൽ” കണ്ടോ…? എവിടെ… ?
അലമാരയിലിരിപ്പുണ്ടല്ലോ….!!
അവൾ, അവിടെ നിന്ന് തന്നെ, നീട്ടി വിളിച്ചു പറഞ്ഞു…
ഇവിടെങ്ങുമില്ലാ….. ഞാൻ പറഞ്ഞു.
മോളെ,. നീ അവനതൊന്നെടുത്തു കൊടുത്തിട്ടു പെട്ടെന്ന് വാ…. അല്ലങ്കിൽ അവൻ ഇപ്പോളൊന്നു പോകത്തില്ല….
ഒരു മിഡി സ്കർട്ടും, ടീഷർട്ടും ആണ് ഇന്നത്തെ അവളുടെ വേഷം. അത് ധരിച്ചാണ് ഇന്നത്തെ മുഴുവൻ ദിവസതെ അംഗം….. അപ്പൊ ഇന്നത്തെ അവളുടെ “വട്ട്.”… ഇതാണ്….. അവളങ്ങനെയാണ്,

പഴയ ബാല്യത്തിന്റെയും, കൗമാരത്തിന്റെയും, ഓർമ്മകൾ അയവിറക്കാൻ, ചിലപ്പോൾ ഇവിടെത്തെ അവളുടെ അലമാരയിൽ ഒതുക്കി വച്ചിരിക്കുന്ന ആ പഴയ വസ്ത്രങ്ങൾ ഇടയ്ക്കിടെ എടുത്തുടുക്കുന്നത് കാണാം…. പാവം വീട്ടിൽ വന്നാൽ വെറുതെ അടങ്ങിയിരിക്കില്ല. എപ്പോഴും എന്തെങ്കിലും ജോലികൾ ചെയ്തു കൊണ്ടേ ഇരിക്കും അതാ ശീലം. അപ്പൊ, ഞാൻ ഊഹിച്ചു.. ഇന്ന് കാലത്തേ തുടങ്ങിയതായിരിക്കും ജോലികൾ……
ചേച്ചി എന്റെ റൂമിലേക്ക്‌ വരുന്നതറിഞ്ഞ…. ഞാൻ വാതിലിനടുത്ത് തന്നെ ഇത്തിരി മറഞ്ഞു നിന്നു. അവൾ നേരെ വന്ന് എന്റെ അലമാര തുറന്നു മേൽകീഴ് നോക്കുകയായിരുന്നു. ഞാൻ നിശബ്ദം അവളുടെ പുറകെ പോയി. പുറകിൽ നിന്നും വട്ടം ചുറ്റി കെട്ടിപിടിച്ചു. പെട്ടെന്ന് അവൾ ഞെട്ടി…. കുതറി മാറി…
ഹൌ…. ! അമ്മേ….. !
എന്താ അതൂട്ടാ… ഇത്…. ? അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
മനുഷ്യനേ പേടിപ്പിച്ചുകളഞ്ഞല്ലോ നീയ്യ്… !
ഓ…. എന്റെ പൊന്നു മോള്… പേടിച്ചുപോയോ… ?
പോ…. ദുഷ്ട്ടാ…. പേടിപ്പിച്ചുട്ട്….. !!!
അവളെന്റെ പിടിവിടുവിച്ചു. എനിക്കഭിമുഖമായി ഇത്തിരി മാറിനിന്നു…. !
നീ എന്നെ പേടിപ്പിച്ചത്രയൊന്നു, നീ ഇപ്പൊ പേടിച്ചില്ലല്ലോ… ?
അതിന് കിടാവ് എന്നെ ഇട്ട് ഓടിച്ചതിന് ഞാനെന്തു ചെയ്യാനാ…….. ? അപ്പൊ പേടിച്ചു,.. ല്ലേ…. ? ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു.
മ്മ്… ഇനിയെന്തിനാ എന്റെ മോള് പേടിക്കുന്നേ…. ?
മ്മ്… ? എന്തെ… ? എന്താ പേടിക്കാതിരിക്കാൻ… ? അവൾ ഗൗരവപൂർവ്വം ചോദിച്ചു.
ഇനിയും , എന്റെ മോൻ.. ഈ ചേച്ചിക്ക് വല്ല പുതിയ കല്യാണാലോചനയുമായിട്ടാണോ വന്നിരിക്കുണത്……. ?? ഉം….. ?
ഉം… !!! അതേല്ലോ…. !! ഞാൻ പറഞ്ഞു.
പിന്നെ അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ കണ്ണുകളിൽ ഒരുനിമിഷം സൂക്ഷിച്ചു നോക്കി ക്കൊണ്ട് ഞാൻ ചോദിച്ചു…..
നിനക്ക് സന്തോഷമായോ…. ചേച്ചി… ?
എന്തിന്…. ?
എനിക്ക് ജോലികിട്ടിയതിന്…. !!
മ്മ്…. ! ആയി…. ! അപ്പഴേയ്…. ഒരു കാര്യം ചോദിച്ചോട്ടെ…. ഇപ്പൊ ഞാൻ പറഞ്ഞത്, “ഫലിച്ചു” എന്ന് തോന്നുന്നുണ്ടോ…. ?. ഇപ്പൊ വിശ്വാസം വന്നോ. ? അവൾ ചോദിച്ചു.
സത്യം… ചേച്ചി….. ! ഞാൻ വിശ്വസിക്കുന്നു… ! സത്യം. !!! സത്യം !!!
രണ്ടു നിമിഷം ഞാൻ അവളുടെ കണ്ണുകളിൽ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഞാൻ ചോദിച്ചു.
“യദാർത്ഥത്തിൽ നീ ആരാ രേഷ്മേ”…..?? സത്യത്തിൽ, നീയാണോ എന്റെ “”ഭാഗ്യദേവത”” ??? വല്ലാതെ വികാര ഭരിതനായി,.. പതിഞ്ഞ സ്വരത്തിൽ, ഞാൻ അവളുടെ കണ്ണുകളിൽ ഉറ്റു നോക്കികൊണ്ട്‌ ചോദിച്ചു…..
അതിന് മറുപടിയായി…… നിഷ്കളങ്കമായ ഒരു നോട്ടവും ഒപ്പം അത്ര തന്നെ നിഷ്കളങ്കത നിറഞ്ഞ ഒരു നല്ല പുഞ്ചിരിയും സമ്മാനിച്ചു കൊണ്ട് അവൾ എന്റെ മുറിയിൽ നിന്ന് തിരിഞ്ഞോടി…….
പുറകിൽ നിന്ന് അവളുടെ കൈയിലെ പിടി വിടാതെ, വീണ്ടും അവളെ ഞാൻ അണച്ചു പിടിച്ചു,… അടുക്കളയിലെ തീചൂടേറ്റ്, വിയർത്ത മുഖത്തെ, ചുവന്നു തുടുത്ത കവിളുകൾ ചേർത്തു ഞാൻ നിഷകളങ്കമായ, ആ മുഖം എന്റെ കൈകുമ്പിളിൽ വാരിയെടുത്ത്, ആ കണ്ണുകളിലെ ആഴങ്ങളിലേക്ക്, വീണ്ടും ഉറ്റു നോക്കി കൊണ്ട് ഞാൻ ചോദിച്ചു.

“ആത്മാർത്ഥമായി, ഹൃദയത്തിൽ തൊട്ട് ” സത്യമായിട്ടും “ഈ അതുൽ, ഈ ചേച്ചിയോട് ഒരു കാര്യം ചോദിച്ചോട്ടെ”….

“ചോദിച്ചോളൂ “…… അവൾ പറഞ്ഞു
“വരുന്നോ എന്റെ പൊന്നുമോള്… എന്റെ കൂടെ”….???
“എന്റെ ജീവിതപങ്കാളിയായിട്ട് “, “എന്റെ വേളി പെണ്ണായിട്ട്.”…… ????
ഈ ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം, ഈ കണ്ണുകൾ അടയുന്നത് വരെ… “ഒരു സങ്കടവും വരുത്താതെ” “പോന്നു പോലെ” നോക്കിക്കൊള്ളാം
നിന്റെ അതൂട്ടൻ….. “ഹൃദയത്തിൽ തൊട്ടുള്ള വാക്കാണ് ഇതിൽ മാറ്റമില്ല”….. എനിക്കിനി ഒന്നും നോക്കാനില്ല, ആരെയും പേടിക്കാനില്ല……. എന്നെ തടയാൻ ആർക്കും കഴിയില്ല….. !!

ആ കണ്ണുകളിലെ തിളക്കം, പൂ പോലെ വിടർന്ന ആ മുഖത്തേ സന്തോഷം,…….. ഒരു നിമിഷം, അത് കണ്ട എന്റെ മനസ്സ് നിറഞ്ഞു.
പെട്ടെന്ന് അവളുടെ കണ്ണുകൾ ഈറനണിഞ്ഞു… കീഴ്താടിയും ചുണ്ടുകളും വിറച്ചു, ഒരു പൊട്ടി കരച്ചിലിന്റെ വക്കത്തായിരുന്ന അവൾ എന്നെ ഗാഢമായി കെട്ടിപ്പുണർന്ന്, എന്റെ നെഞ്ചിൽ മുഖം ചേർത്തമർത്തി രണ്ടു നിമിഷം നിശബ്ദം എങ്ങലടിച്ചു, കരഞ്ഞു….. ആ കണ്ണുകളിൽ നിന്നും അശ്രുക്കൾ ധാരധാരയായി പൊഴിഞ്ഞു…… ആ നിറുകയിലും നെറ്റിയിലും തഴുകി, ചുംബിച്ചു കൊണ്ട് ഞാൻ അവളെ ആശ്വസിപ്പിച്ചു……. ഇനി “എന്റെ രേഷ്മമോള്‌ ” കരയരുത്….. പ്ലീസ്…..പ്ലീസ്. ഒരു ജന്മം മുഴുവനും അനുഭവിക്കേണ്ട ദുഃഖം ഈ കുറഞ്ഞ നാൾ കൊണ്ട് അനുഭവിച്ചില്ലേ.. നീ…. ഇനി കരയരുത്.
ആ മുഖം എന്റെ രണ്ടു കൈ കുമ്പിളിൽ ചേർത്തുപിടിച്ചു, കലങ്ങിയ ആ കണ്ണുകൾ ഒഴുക്കിയ അശ്രുക്കൾ ഞാൻ തുടച്ചപ്പോൾ…..
ആ വിറയാർന്ന ചുണ്ടുകൾ മെല്ലെ ചലിച്ചു… !!! ഞാൻ കേൾക്കാൻ അതിയായി ആഗ്രഹിച്ച വാക്കുകൾ ആ ചുണ്ടുകളിൽ നിന്ന് ഉതിർന്നു വീണു…..
“വരാം….. ഞാൻ വരാം”…… കൊണ്ടുപോകാൻ തയാറാണെങ്കിൽ… “എന്റെ അതൂട്ടന്റെ” കൂടെ എവിടേക്കായാലും വരാം,…. ഏതു നരകത്തിലോട്ടായാലും ഞാൻ വരാം. “എന്റെ അതൂട്ടന്റെ” കൂടെ ഈ ജീവിതകാലം ജീവിച്ചു മരിച്ചാമതി എനിക്ക്…… “ഇത്രയും കേട്ടാൽ മതി.. എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം ഞാൻ… സത്യം. സത്യം. സത്യം”…….

അത്രയും പറഞ്ഞ്, എന്റെ പിടിയിൽ നിന്നു വിട്ട്, കണ്ണുകൾ തുടച്ചു കൊണ്ട് അവൾ എന്റെ മുറി വിട്ട് പടികളിറങ്ങിയോടി…….
ആ വാക്കുകളുടെ ലഹരിയിൽ ലയിച്ചു, സന്തോഷഗോപുരത്തിന്റെ ഉച്ചിയിലായിരുന്നു ഞാൻ, കുറെ നേരം…..

പോകാനുള്ള ധൃതിയിൽ ഞാൻ പെട്ടന്ന് തന്നെ കുളിക്കാൻ കയറി. പതിനഞ്ച് മിനിറ്റ് കൊണ്ട് എന്റെ ബാത്റൂമിൽ നിന്നും ഞാൻ കുളിച്ചിറങ്ങി. എന്റെ കുളി കഴിഞ്ഞെന്നറിഞ്ഞ ഉടനെ, ചേച്ചി ഒരു കപ്പ് ചായയുമായി വീണ്ടും എന്റെ മുറിയിലെത്തി…….
മണിക്കൂറുകളായി അടുക്കളയിലേ ചൂടിലും പുകയിലും കിടന്ന് മെനക്കെട്ട് പലഹാരമുണ്ടാക്കുന്ന തിരക്കിലായിരുന്നു അവളും അമ്മയും. ആകെ ക്ഷീണിച്ചു വിയർത്ത്, ഒതുക്കി കെട്ടിയിട്ടും അനുസരണയില്ലാത്ത അവളുടെ മുടിശകലങ്ങൾ ആ വിയർത്ത മുഖത്തു ഒട്ടിപിടിച്ചിരിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *