ഭാഗ്യദേവത – 11

ഊണ് കഴിച്ച ശേഷം സുരേട്ടൻ കടയിലോട്ട് പോയി….. അച്ഛന്റെ വിശ്വസ്ത സേവകൻ, സുഹൃത്ത്, കൂടപ്പിറപ്പ്… എന്ന് വേണ്ട എന്തൊക്കെയോ ആണ് ആ മനുഷ്യൻ….. അച്ഛന്റെ നല്ല കാലത്ത് അയാൾക്ക്‌ വേണ്ടി ചെയ്ത ഏതോ “സുകൃതം”. അതിന് ഇന്നും നന്ദിയോടെ കാവലിരിക്കുന്ന വ്യക്തി… സ്വന്തം കൂടപ്പിറപ്പുകൾ, സ്വത്തിന് വേണ്ടി ഞങ്ങളെ ഒറ്റപ്പെടുത്തിയപ്പോൾ പോലും ഏക തുണ നൽകിയ സ്നേഹിതൻ….. കടയിലെ കളക്ഷൻ “അണപൈ” തെറ്റാതെ അച്ഛന്റെ കൈയ്യിൽ കൊടുത്തിട്ട്, അച്ഛന്റെ കൈകൊണ്ട് മാത്രം ശമ്പളം വാങ്ങിയിട്ട് പോകുന്ന വ്യക്തി….. ഈ കാലത്ത് ഇങ്ങനെയും ചില മനുഷ്യർ…….

ഞാനൽപ്പം വിശ്രമിച്ചു…….
തലേനാൾ രാത്രി മുഴുവനും ഉറക്കമൊഴിഞ്ഞതിന്റെ “ഹാങ്ങോവർ” ഉണ്ട് താനും…. ഓരോ തവണ, ആ രാത്രിയെ കുറിച്ച് ഓർക്കുമ്പോൾ ഞാൻ അനുഭവിച്ച രതിനിർവൃതിയെക്കാൾ, ചങ്കു തകരുന്ന മനോവേദനയാണ് അനുഭവപ്പെട്ടത്….. എന്നിട്ടും അവളെന്റെ നേർക്കു നേരെ വന്നില്ല…. അതിന് ഞാനും മെനക്കെട്ടില്ല എന്ന് വേണം പറയാൻ.

3 മണിയോടെ ഞാൻ എഴുന്നേറ്റു, വീണ്ടും ടൗണിലേക്ക് പോയി…. വഴിക്ക് വച്ച് സുശീൽന്റെ വിളിവന്നു. എന്റെകൂടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തവരിൽ ഒരുവനായിരുന്നു, അവൻ. കാസർഗോഡ് കാരൻ. ഞങ്ങൾ രണ്ടുപേർക്ക് കേരളത്തിൽ നിന്ന് ആ കമ്പനിയിലേക്ക് സെലെക്ഷൻ കിട്ടി. എന്ന ആ സന്തോഷവാർത്ത അവൻ എന്നോട് വിളിച്ചു പറഞ്ഞു.
ഉടനെ തന്നെ ഞാൻ ഹൈദരാബാദ് ഓഫീസിലേക്ക് വിളിച്ചു ചോദിക്കുകയും ചെയ്തു….. കാലത്ത് ഹോസ്പിറ്റലിൽ ഇരിക്കുന്ന സമയത്ത് മൊബൈൽ ഓഫാക്കിയത് അബദ്ധമായി….. ഓഫീസിൽ നിന്ന് വിളിച്ചപ്പോൾ ഞാൻ അറിഞ്ഞില്ല…. അതുകൊണ്ട് അവർ വീട്ടിലെ ലാൻഡ് ലൈനിൽ വിളിച്ചു……. അപ്പോഴാണ്‌ ചേച്ചി നേരത്തെ പറഞ്ഞ ഫോണിന്റെ കാര്യം ഓർത്തത്…..
അപ്പോൾ തന്നെ അവരോട് ഒരു അപ്പോളജെയ്സ് പറഞ്ഞു കൊണ്ട് കാര്യം അന്വേഷിച്ചു…… സത്യം എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
എനിക്ക് ജോലിയിൽ സെലെൿഷ കിട്ടി എന്ന ആ ഒരു സന്തോഷ വാർത്ത പറയാൻ ഞാൻ വീട്ടിലേക്കു കുതിച്ചു……
വൈകീട്ട് നാല് മാണിയോട് കൂടി വീട്ടിൽ തിരിച്ചെത്തിയ ഞാൻ വീട്ടിന്റെ ഉമ്മറത്ത് ആരെയും കണ്ടില്ല. ഈ സന്തോഷ വാർത്ത അമ്മയോട് അറീയിക്കാൻ വേണ്ടി, ഞാൻ നേരെ പോയത്‌ അടുക്കളയിലോട്ടായിരുന്നു.
അമ്മേ, എന്ന് വിളിച്ചു കൊണ്ട് അങ്ങോട്ട്‌ ചെന്നപ്പോൾ, അമ്മയും, ചേച്ചിയും കൂടി എന്തോ പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. നേരെ ചെന്ന് രണ്ടുപേരുടെയും കൈകൾ കൂട്ടി പിടിച്ചു മുത്തം കൊടുത്തിട്ടുണ്ട് നെഞ്ചോട് ചേർത്ത് പിടിച്ച്, പറഞ്ഞു…….
അമ്മേ…. ചേച്ചി…. എനിക്ക് ജോലി കിട്ടി…..
ഈ കമ്പനയിലേക്ക് ആകെ പത്ത് പേർക്കാണ് സെലക്ഷൻ കിട്ടിയത്… അതിൽ കേരളത്തിൽ നിന്ന് ആകെ രണ്ടു പേര്….. ഒരു അരമണിക്കൂർ മുൻപാണ് ഹൈദരാബാദിൽ നിന്നും വിളി വന്നത് ….. ഞാൻ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. എന്റെ ജീവിതത്തിലെ ആ നിർണ്ണായകമായ നിമിഷങ്ങളിൽ കുറച്ചു നേരം എല്ലാം മറന്ന് സ്വയം ഞാൻ വെറും മൂന്നാം ക്ലാസിൽ പഠിക്കുന്ന കൊച്ചു കുട്ടിയായി തീർന്നു…. ആ സന്തോഷം കൊണ്ട് എന്റെ മനസ്സ് തുള്ളിച്ചാടി…..

ഹാവൂ … “എന്റെ ഭഗവതീ”.. “എന്റെ ദേവീ” “എന്റെ പ്രാർത്ഥന നീ കേട്ടൂലോ…ദേവീ….. ഇക്യത് മതി… ന്റെ കുട്ടിക്ക് നല്ലത് മാത്രേ വരൂ…. സമാധാനായി”……
ചേച്ചിയുടെ മുഖം സന്തോഷം കൊണ്ട് താമര പോലെ വിടർന്നു തുടുത്തു… കണ്ണുകൾ… നിറഞ്ഞു. പെട്ടെന്നവൾ മുഖം തിരിച്ചു, ഒളിപ്പിച്ചു. ആരും കാണാതേ ആ സന്തോഷാശ്രുക്കൾ അവൾ തുടച്ചു കളഞ്ഞു … കാരണം എനിക്ക് ഒരു നല്ല ഉയർന്ന ഉദ്യോഗം കിട്ടണമെന്നും… ഞാൻ ഒരു നല്ല നിലയിൽ എത്തി കാണണമെന്നും ഈ വീട്ടിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും പ്രാർത്ഥിച്ചതുമൊക്കെ അവളാണ്….. അന്നും ഇന്നും… എന്നെ നിസ്വാർഥം സ്നേഹിച്ചതും…. പക്ഷെ അതറിയാൻ ഞാൻ വൈകിപ്പോയി….
അമ്മേ, ചേച്ചി നാളെ വൈകീട്ട് എനിക്ക് ഹൈദരാബാദ് ലേക്ക് പോകണം. ചില ഒഫീഷ്യൽ കാര്യങ്ങൾക്കായിട്ട്….. കമ്പനി ഫ്ലൈറ്റ് ടിക്കറ്റ് കൂടി അയച്ചിട്ടുണ്ട്.
അത് കഴിഞ്ഞു നാലഞ്ച് ദിവസം കഴിഞ്ഞേ ഞാൻ തിരിച്ചുവരു…..
കൂട്ടുകാർക്കും മറ്റും ഫോൺ ചെയ്തു വിവരം പറഞ്ഞു…
പിന്നെ അമ്മയുടെ സാരിതുമ്പ് പിടിച്ചു, സ്വകാര്യം മൂളി….. ഇന്ന് വൈകീട്ട് തന്നെ സുഹൃത്തുക്കൾക്ക്‌ പാർട്ടി വേണമെന്നാ അവര്…… പറയുന്നേ… അമ്മേ… ഞാനിന്ന് രാത്രി എന്റെ കൂട്ടുകാരുടെ അടുത്തേക്ക് പൊയ്ക്കോട്ടേ… ? അങ്ങോട്ട്‌ പോയാൽ, അവരെന്നെ ഇപ്പോഴൊന്നും വിടില്ല, അതുകൊണ്ട് ഞാൻ നാളെ കാലത്തേ തിരിച്ചു വരൂ….. സമയം വളരെ കുറവാണ് അമ്മേ പ്ലീസ്…. അമ്മേ അമ്മേ പ്ലീസ്……. ഞാൻ പൊയ്ക്കോട്ടേ… ? ഞാൻ ചോദിച്ചു.
കാര്യമൊക്കെ കൊള്ളാം… പോയിട്ട് വാ…… പിന്നെ എന്റെ അടുത്തു വന്ന് സ്വകാര്യം പറഞ്ഞ്… ദാ… മോനെ ഒന്നും ഓവറാവരുത് കേട്ടോ… ഓർമയിരിക്കട്ടെ…..!
ഇല്ലമ്മേ… എനിക്കറിയാം….!! എനിക്ക് നാളെ പോകാനുള്ളതല്ലേ… ? അനുവാദം തന്നാമാത്രം മതി… നാളെ കാലത്ത് 8 മണിക്ക് മുൻപ് ഞാൻ ഇവിടെ എത്തിയിരിക്കും. തീർച്ച….!!
അമ്മേ… അമ്മേ… ഒരു കാര്യം കൂടി… ചേച്ചിയോട് ഞാൻ തിരിച്ചു വന്നതിനു ശേഷം പോയാമതിന്ന് പറയമ്മേ…. പ്ലീസ്… പ്ലീസ്…. ഞാൻ പറഞ്ഞു.
ഞാൻ അമ്മയോട് സ്വകാര്യ പറയുമ്പോഴും ചേച്ചി ആ അടുപ്പിനടുത്തു നിന്ന് നെയ്യപ്പം ചുടുന്ന തിരക്കിലായിരുന്നു.
Ok…. അമ്മ പറഞ്ഞാൽ ചേച്ചി നിക്ക്യും …. ഞാൻ പറഞ്ഞു.
നോക്കാം മക്കളെ…….. ചോദിച്ചു നോക്കാം അത്രയല്ലേ അമ്മയ്ക്ക് പറ്റുള്ളൂ … പറഞ്ഞു നോക്കാം….. നമ്മളവളെ പിടിച്ചു നിർത്തീട്ട്… മനുവിന് ഒരു മുഷിച്ചിൽ ഉണ്ടാവരുത്… അതിന് അവളെ അവൻ വഴക്ക് പറഞ്ഞാൽ വെറുതെ പ്രശ്‌നാവില്ല്യേ മക്കളെ…. ? കഴിഞ്ഞ ദിവസം, അവൻ വിളിച്ച നേരത്ത് അവള് ഫോണെടുക്കാനിത്തിരി താമസിച്ചു പോയതിനു, അവളെ അവൻ ഇനി പറയാൻ ബാക്കിയൊന്നുമില്ല….. വെറുതെ അവളെ വഴക്ക് കേൾപ്പിക്ക്യണോ മക്കളെ…. ? മക്കള് പോയിട്ടു വാ….. ! ശരി അമ്മ അവളോട്‌ ഒന്ന് സംസാരിച്ചു നോക്കാം. അമ്മ സ്വകാര്യം പറഞ്ഞു…..
“”ഞാനിവിടെ നിക്കണമെന്ന് ആഗ്രഹമുള്ളവര് തന്നെ ‘മനുവേട്ടനോട് ‘ സംസാരിച്ച് സമ്മതം മേടിക്കട്ടെ അമ്മേ,… അമ്മയായിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിക്കണ്ട….. അതിന്റെ വഴക്കും കൂടി ഇനി എനിക്ക് കേൾക്കാൻ വയ്യമ്മേ….!
ഞാനായിട്ട് നേരിട്ട് അങ്ങേരോട് ഈക്കാര്യം സംസാരിക്കില്ല്യാ… !! അത് തീർച്ച…… !!! അങ്ങനെ ഉള്ളോര് അതിന്റെ കാര്യകാരണങ്ങൾ സഹിതം ബോധിപ്പിച്ചോളുക……..
ങാ….. ഞാനിന്ന് രാത്രി വിളിച്ചു സംസാരിക്കാം….. ഞാൻ പറഞ്ഞു.
ങാ….. അങ്ങിനെയെങ്കിൽ നിനക്ക് കൊള്ളാം….. അല്ലങ്കിൽ പോണ വഴിക്ക് തന്നെ ഒരു ടിക്കറ്റ് കൂടി ബുക്ക് ചെയ്തിട്ട് പോ…… അതാനല്ലത്.
പാവം കഥയറിയാതെ ആട്ടം കാണുകയാണ്…. ആ പാവം അമ്മ …… !!
അമ്മേ….. ഞനൊന്ന് കുളിച്ചിട്ടു വരാം…. !
മോനെ ചായ കുടിച്ചിട്ട് പോ…കുട്ടാ തണുത്തു പോവില്ല്യേ അത് …… ?
സാരോല്ലമ്മേ.. കുളികഴിഞ്ഞിട്ട് മതി.

Leave a Reply

Your email address will not be published. Required fields are marked *