ഭാഗ്യദേവത – 6 1

എല്ലാം കേട്ടു….. ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട്, മേശപ്പുറത്തിരുന്ന ആ വലിയ കവർ എടുത്തു അവൾ എനിക്ക് നീട്ടി.
താങ്ക്സ് ചേച്ചി… ഓഹോ… ഇന്ന് കോളാണല്ലോ… എന്നുപറഞ്ഞു
ഞാൻ ബാഗ് തുറന്ന് നോക്കി. നിറയെ ഐറ്റംസ് ആണല്ലോ..? രണ്ടുമൂന്നു ജോഡി ജീൻസും, ടീഷർട്ടും, രണ്ടു ജോഡി എക്സിക്യൂട്ടീവ് ഷർട്ടും. പാന്റും, അതിന്റെ കൂടെ ഒരു ജോഡി ഷൂസ്, ബെൽറ്റ്‌. Ect.. Ect എല്ലാം കൂടി അടങ്ങിയ ഒരു വലിയ കവർ…
എല്ലാം കൂടി വലിയ ഒരു “ബിഗ് ബജറ്റ് ഷോപ്പിംഗ് ” ആണല്ലോ ടീ ചേച്ചി, വലിയ തുക പൊട്ടിച്ചു കാണുമല്ലോ..ല്ലേ ? എന്നതാ കോള്.. ?
ഹേയ്, ഇത് എന്റെ പോക്കറ്റ് മണിയിൽ നിന്ന് വാങ്ങിയതാ…. എന്റെ അതിയാൻ എനിക്ക് മാസത്തിൽ അയച്ചു തരുന്ന പോക്കറ്റ് മണി….
അവൾ അങ്ങനെയാ….. പഠിക്കുന്ന കാലത്തും അവൾ വീട്ടിൽ വച്ച് കുറെ കുട്ടികൾക്ക് ട്യൂഷൻ എടുത്തു കിട്ടുന്ന പണം അവളുടെ പോക്കറ്റ് മണി….. അത് കൊണ്ട് എനിക്ക് ഇതുപോലെ എന്തെങ്കിലുമൊക്കെ വാങ്ങിച്ചു തരും…….
ഇതൊക്കെ ഒപ്പിക്കാൻ എപ്പോ പോയി…?
ഇന്ന് കാലത്ത് തന്നെ പോയി. ടൌണിൽ ഇത്തിരി സാധനങ്ങൾ വാങ്ങിക്കാനുണ്ടായിരുന്നു.
താങ്ക്യൂ ചേച്ചി… താങ്ക്യൂ വെരിമച്ച്… എടീ ചേച്ചി, നിനക്കേയുള്ളൂ… എന്നോട് ഈ സ്നേഹം. എന്ന്പറഞ്ഞു. എപ്പോഴും കാണിക്കുന്ന സ്നേഹ പ്രകടനം… കെട്ടിപിടിച്ചു അവൾക്ക്‌ ഒരു മുത്തം കൊടുത്തു. നമ്മൾ രണ്ടും പണ്ട് മുതൽക്കേ അങ്ങനെയാണ്… സ്നേഹം വന്നാൽ കെട്ടിപിടിച്ചു മുത്തം കൊടുക്കും… അരിശം വന്നാൽ കെട്ടിപിടിച്ച് ഒരു കടി വച്ചുകൊടുക്കും….
ആ മുത്തം കൊടുത്തപ്പോൾ, ഇന്നവൾ ഇന്നലെത്തേക്കാൾ സുന്ദരി ആണെന്ന് തോന്നി. പക്ഷെ സൂക്ഷിച്ചു നോക്കിയപ്പോൾ അത്‌ തോന്നൽ അല്ലാന്നു മനസ്സിലായി.
അതേയ്, അപ്പൊ ബ്യുട്ടീ ആയിട്ടുണ്ടല്ലോ… വല്ല വിശേഷം ഉണ്ടോ ?
ഉം…പോടാ..!! ഏതായാലും രണ്ടു ദിവസം കഴിഞ്ഞു ഞാൻ പോവ്വല്ലേ.. കൊണ്ടോവ്വാനുള്ള സാധനങ്ങൾ കൂടി വാങ്ങിച്ചു. ആ കൂട്ടത്തിൽ ഒന്ന് ബ്യുട്ടി പാർലർ കേറി. അതിന്റെ കൂടെ ഇതാ ഇതും വാങ്ങിച്ചുന്നേയുള്ളൂ.
കട്ടിലിൽ തല ഭാഗത്തു ചാരി ഇരിക്കുന്നു അവളുടെ മടിയിൽ തല വച്ചുകിടന്ന എന്റെ, തലമുടിയിൽ അവൾ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു.
ചേച്ചി ഇനി രണ്ടു ദിവസം കൂടിയേ, ഇവിടെ കാണത്തുളളൂ അല്ലേ…? ചേച്ചി എന്തിനാ ഇത്ര വേഗം പോകുന്നേ, കുറച്ചു ദിവസം കൂടി നിന്നിട്ട് പോയാ പോരെ ? തിരക്ക് കാരണം ഒന്ന് നേരാം വണ്ണം സംസാരിക്കാനും കൂടി സാധിച്ചില്ല.
അതിന് നീ ഇവിടെ ഉണ്ടായിട്ട് വേണ്ടേ സംസാരിക്കാൻ… ?
വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞ വിവരം മോനറിഞ്ഞില്ലേ ? പത്ത് ദിവസത്തേക്ക് എന്നും പറഞ്ഞിട്ടാ വന്നത്… ഇനിയും വൈകിയാൽ ആ തള്ള മനു വിന് വിഷം ചോർത്തി കൊടുക്കും… !!

ചില സർപ്രൈസ് എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ഗിഫ്റ്റ്ന്റെ ബഹളം ആയിരിക്കുംന്ന്‌… കഴിഞ്ഞോ ???
എന്റെ കഴിവ് പോലെ ഞാൻ വാങ്ങിത്തന്നു….
അയ്യോടി… ചേച്ചി, ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലിയോ…… യാഥാർഥത്തിൽ ഞാനല്ലേ നിനക്ക് എന്തെങ്കിലും വാങ്ങിച്ചു തരേണ്ടത്…? ഞാൻ അവളുടെ കവിളിൽ തടവിക്കൊണ്ട് പറഞ്ഞു…..
അല്ലങ്കിലും ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഇതിന് സമ്മതിക്കില്ലായിരുന്നു………
ഓ…. എനിക്കെന്തിനാ ഗിഫ്റ്റ് ഒള്ളത് തന്നെ ഉടുക്കാൻ സമയമില്ല….
ഇനി ഒരു ചെറിയ ഗിഫ്റ്റ് കൂടി ഉണ്ട്…
ങേ…. എന്നതാ, വേഗം പറ.. പ്ലീസ്… പറ ചേച്ചി…പ്ലീസ്.
ഓഹോ…… എന്നാ ധൃതിയാ ചെറുക്കന്….
പോകാൻ ധൃതിയുണ്ടോ ? എങ്കി പൊക്കോ…!
ഇല്ല… ധൃതിയില്ല…
എന്നാ എന്റെ മടിയിന്ന് എഴുന്നേൽക്ക്…
Ok… ഞാൻ എണീട്ടു മാറിയിരുന്നു. അവൾ കട്ടിലിൽ നിന്നു എണീറ്റു, അവളുടെ അലമാര തുറന്ന് ഒരു ചെറിയ പൊതി എടുത്തു തുറന്ന് അതിലെ പെട്ടി എന്റെ കൈയ്യിൽ തന്നു…….
ഞാൻ അത് തുറന്നു നോക്കി. ഒരു അടിപൊളി “റിസറ്റ് വാച്ച് ”
അത് അവൾ തന്നെ എന്റെ കൈയിൽ കെട്ടി തന്നു… wow… സംഭവം അടിപൊളി ആയിട്ടുണ്ട്… ഇതിന്റെ വക ഒരു മുത്തം കൂടി. ടീ..ചേച്ചി…. ഇന്ന് നീ എനിക്കു വേണ്ടി ഒത്തിരി കാശ് ചിലവ് ചെയ്തല്ലോ ?
ഓ… അത് സാരോല്യടാ… നീ പുതിയ ജോലിയൊക്കെ കിട്ടിയിട്ട് പോവ്വല്ലേ ? അത് ഇരിക്കട്ടെ… !
എനിക്ക് എന്തിനാ ഈ കാശ്.. ? നിനക്കെങ്കിലും അത്കൊണ്ട് വല്ല ഗുണവും ഇരിക്കട്ടെ…..
ആര് പറഞ്ഞു ജോലി കിട്ടീന്ന് അതിന് ജോലി ഇതുവരെ ആയില്ലല്ലോ… അവര് വിളിച്ചിട്ടു പോലുമില്ല ….. !!!!! കിട്ടുമെന്നെന്താ ഇത്ര ഉറപ്പ്….. ?
ഇല്ല… അതൂട്ടാ…. നീ നോക്കിക്കോ.. ഇത് നിനക്ക് കിട്ടും… ഷുവർ…….
മ്മ് മ്മ്…… പിന്നെ… നൂറിൽപരം ആളുകൾ മത്സരിച്ച എക്സിക്യൂട്ടീവ് പോസ്റ്റാണ്….. കിട്ട്യാ പറയാം കിട്ടീന്ന്…. !!!
ഇല്ല മോനെ … അതൂട്ടാ……. എന്റെ മനസ്സ് പറയുന്നു…. അത് നിനക്ക് തീര്ച്ചയായും കിട്ടുമെന്ന്…. അതുകൊണ്ടല്ലേ ഞാൻ ഇതൊക്കെ വാങ്ങിച്ചത്…….
മമ്മ്മ്……. മനസ്സിലായി മനസ്സിലായി….. പ്രവചനം….. !!!!
മ്മ്… കളിയാക്കണ്ട….. !!….ശരി കിട്ടിയാൽ എനിക്കെന്തു തരും… ?
ങാ…. കിട്ടട്ടെ…. അപ്പപറയാം….. !!!

Leave a Reply

Your email address will not be published. Required fields are marked *