ഭാഗ്യദേവത – 9

നിനക്കെന്നാ ടീ… വട്ടായോ… സ്വന്തം പെങ്ങളെ പ്രേമിക്കേ…?? ഹും… നാട്ടുകാരറിഞ്ഞാൽ എന്നെ തല്ലികൊല്ലും…………

സ്വന്തം പെങ്ങളാണോ, അല്ലയോ എന്ന കാര്യം ഇവിടെ ആർക്കാണ് അറിയാത്തത് ? അത് അവിടെ ഇരിക്കട്ടെ..! എനിക്കുത്തരം കിട്ടിയില്ല ?
എന്റെ നാവടങ്ങി പോയി…
അപ്പൊ “ബബി “എന്നോട് പറഞ്ഞതോ…? സത്യമല്ലന്നുണ്ടോ…??
അത് ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ…. !!!
എന്തോന്ന്.. ?
എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണെന്ന്…. !!
അങ്ങനെ ആണോ പറഞ്ഞത്… അതോ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു എന്നോ… ???
ഞാൻ വീണിടത്തു കിടന്നുരുണ്ടു….
ഇഷ്ട്ടമാണെന്നേ ഞാൻ പറഞ്ഞുള്ളു… അത് ഇത്ര വലിയ തെറ്റാണോ… ?
ശരി… എപ്പോൾ പറഞ്ഞു …. ?
വീണ്ടും ഞാനൊന്ന് പരുങ്ങി…
അത്… അത്… കഴിഞ്ഞ മാസം… !!
അപ്പൊ, അതൂ നന്നായി നൊണ പറയാനും പഠിച്ചു അല്ലേ ?
എന്റെ നേർക്കുണ്ടായ ആ തീഷ്ണമായ നോട്ടത്തിൽ ഞാനൊന്ന് ചൂളി…..
“ഈ രേഷ്മ എന്ന എന്നെ അതുൽ ഒരിക്കലും പ്രേമിച്ചിരുന്നില്ല, അഥവാ അത്തരമൊരു വികാരം ഈ ദിവസങ്ങൾക്ക് മുൻപ് ഈ രേഷ്മയോട് ഒരിക്കലും തോന്നീട്ടേ ഇല്ല ” എന്ന് തീർത്ത് പറഞ്ഞ്, ഈ രേഷ്മയുടെ “തലയിൽ തൊട്ട് ” സത്യം ചെയ്യാമോ അതുൽ….. ???
പറയൂ അതുൽ…..
ഞാൻ ഒന്നും മിണ്ടിയില്ല……. !!! എന്റെ കൈകാലുകൾ വിറച്ചു…..

അവളെന്നോട് ഈ വിവരം കഴിഞ്ഞ വർഷം പറഞ്ഞതാ…. എന്റെ കല്യാണം കഴിഞ്ഞതിൽ പിന്നെ….. അപ്പോഴോ..??
ചേച്ചി ഞാൻ എന്റെ മുറിയിലേക്ക് പൊയ്ക്കോട്ടേ…… പ്ലീസ് . ഉറക്കം വരുന്നുണ്ട്…!! ഒന്നും പറയാനില്ലാതെ ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
അത് ഇപ്പോഴല്ലേ.? ഇത്രയും നേരം ഉറക്കം ഇല്ലായിരുന്നല്ലോ..?
ഞാൻ വീണ്ടും നിശ്ശബനായി.
അത് എന്തു കൊണ്ടാ… എന്നോട് ഇതുവരെ മറച്ചുവച്ചത്….. .??
ഇഷ്ട്ടമായിരുന്നു എന്നത് സത്യമല്ലേ ?? അതും കല്യാണത്തിന് മുൻപ്… ? അവൾ ചോദിച്ചു.
പൊറുക്കണം… അത് എന്റെ മനസ്സിന്റെ വെറും ജല്പനങ്ങൾ മാത്രമായിരുന്നു… ! പക്വമല്ലാത്ത മനസിന്റെ തെറ്റിധാരണ…. ! എല്ലാം വെറും സങ്കല്പങ്ങൾ മാത്രമായിരുന്നു…… അത് തെറ്റായിരുന്നു എന്ന് എനിക്ക് വൈകിയാണ് മനസ്സിലായത്……. !! അന്ന് അത് “നിന്നോട്” തുറന്ന് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു….. ! സ്നേഹിച്ചിരുന്നു…. ഒരുപാടൊരുപാട് അത് പ്രേമത്തിന്റെ രൂപത്തിലും, സ്നേഹത്തിന്റെ രൂപത്തിലും എല്ലാം… നീയുമൊത്തുള്ള ഒരു ജീവിതം സ്വപ്നം കണ്ടുനടന്നിരുന്നു…… സ്നേഹമെന്ന വികാരത്തെ പ്രകടിപ്പിക്കാൻ അറിയില്ലായിരുന്നു എനിക്ക്…. എല്ലാം മനക്കോട്ടകൾ മാത്രമായിരുന്നു എന്ന് മനസിലാക്കിയപ്പോഴേക്കും എല്ലാ കൈവിട്ടു പോയിരുന്നു……
നീ എന്റെ കൈയെത്തും ദൂരത്തുനിന്നും ഒരുപാട് ഉയരത്തിൽ പറന്നകന്നു കഴിഞ്ഞിരുന്നു…. ഇടറിയ സ്വരത്തിൽ ഞാൻ പറഞ്ഞു.
“എടാ… “ആതൂ”…”നിനക്ക് എന്നെ കെട്ടാമായിരുന്നില്ലേ” ടാ…?? എങ്കിൽ എന്റെ ജീവിതം ഇങ്ങനെ നശിച്ചു പോകുമായിരുന്നോ ??
എന്നെ കൈവിട്ടു കളഞ്ഞില്ലേ നീ…..
അങ്ങനെ ആയിരുന്നേൽ എന്റെ ജീവിതത്തിൽ ഒരു അർത്ഥം ഉണ്ടായിരുന്നേനേ…. “ഒരു വാക്ക് കൊണ്ടോ, നോക്കുകൊണ്ടോ, ഒരു ക്ലൂ” നീ തന്നിരുന്നെങ്കിൽ ഞാൻ അന്ന് ഈ കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു…

എല്ലാം തകർന്നു തരിപ്പണമായില്ലേ ഇപ്പം… വീണ്ടും വിങ്ങിപൊട്ടി, വിതുമ്പി ക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു…. ആ കണ്ണുകൾ നിറഞ്ഞൊഴുകി, എന്റെ നെഞ്ചത്തു തല ചായ്ച്ചു കിടന്ന അവൾ വീണ്ടും പൊട്ടി പൊട്ടി കരഞ്ഞു…. അവളുടെ, ചുടുനിശാസങ്ങളും, ചൂട് കണ്ണുനീർ കണങ്ങൾ എന്റെ മാറിടത്തിൽ ഇറ്റിറ്റു വീണു… ആ കണ്ണീരും, തീഷ്ണമായ വാക്കുകളും മൂർച്ചയേറിയ ഇരുതലവാൾ പോലെ,.. തുളഞ്ഞു കയറിയത് എന്റെ ഹൃദയത്തിലും ആത്മാവിലേക്കും ആയിരുന്നു…

എന്റെ നെഞ്ചത്തു തല ചായ്ച്ചു ഏങ്ങലടിക്കുന്ന അവളെ കണ്ടപ്പോൾ, എനിക്കും പിടിച്ചു നിൽക്കാനായില്ല. മനസാക്ഷി കുത്തു കൊണ്ട്, മനക്കരുത്തു ചോർന്നു പോയ, ഒരു പുരുഷന്റെ ധീനാരോധനമായി അത് എന്നിൽ പുറത്ത് വന്നു…
അത്രയും നേരത്തെ, നമ്മൾ രണ്ടു പേരുടെയും കാഴ്ചപ്പാടിൽ തികച്ചും മാറ്റം വന്നു. വികാരവിചാരങ്ങൾ എല്ലാം അസ്ഥാനത്തായി. പാപബോധം വന്ന ആദവും ഹവ്വയും നാണം മറച്ചപോലെ വേർപെട്ട് നഗ്നത മറച്ചിരുന്നു നാമിരുവരും…

കരഞ്ഞു, കണ്മഷി കലങ്ങിയ ആ സുന്ദരമിഴികൾ ഉയർത്തി എന്നെ നോക്കി , ഗാഢമായി കെട്ടിപ്പുണർന്ന് കൊണ്ട് എന്നെ അവൾ ആശ്വസിപ്പിച്ചു…
ടാ… കുട്ടാ… എയ്…. നീ കരയരുത്, പ്ലീസ്…. പ്ലീസ്….. അങ്ങിനെ നീ കരഞ്ഞാൽ എനിക്ക് പിടിച്ചു നിൽക്കാനാവില്ല… എന്റെ ജീവിതം നശിച്ചു… അതോർത്ത് നീ സങ്കടപ്പെടരുത്…

സത്യം പറഞ്ഞാൽ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് അഥവാ ആത്മഹത്യ ചെയ്യാതെ ഇരിക്കുന്നത് നിന്നെ ഓർത്തിട്ടും, നീ എന്ന വ്യക്തി ഇവിടെ ഉള്ളത് കൊണ്ട് മാത്രമാണ്….
എന്റെ മനസ്സിൽ നിനക്ക് വേണ്ടി സൂക്ഷിച്ച ഒരു കടലോളം സ്നേഹം അവശേഷിക്കുന്നത് കൊണ്ടും മാത്രം….
അയാൾക്ക്, “മനുവിന് ” ഇന്ന് എന്റെ മനസ്സിന്റെ ഏഴയലത്തു എത്തിനോക്കാൻ പോലും അർഹതയില്ല. ഒരിക്കലും യോജിക്കാൻ പാടില്ലാത്ത രണ്ടു വ്യക്തികളായിരുന്നു, ഞാനും, മനുവും.
ഒരു സത്യം കൂടി നിന്നോട് ഞാൻ പറയാം… നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞു…… !

ഞാൻ വീണ്ടും ഞെട്ടി… അയ്യോ..ചേച്ചി.. !! എന്താ ഞാനീ കേൾക്കുന്നേ… ? സത്യമാണോ……. ?
“സത്യം”… !!!
ഡിവോസ് ആയിട്ട്, മൂന്നു മാസം കഴിഞ്ഞു..!!
ഈ വീട്ടിൽ, എല്ലാവരുടെയും മുന്നിൽ ഞാൻ ആടുന്നത് ഒരുതരം “ബാലെ” യാണ്. നിന്നോടും….. ഇന്നലെ വരെ ഞാൻ പറഞ്ഞത് വെറും ഒരു കഥ മാത്രമാണ്….

ഞാനിപ്പോൾ ബാംഗ്ളൂരിൽ തന്നെ ഒരു ഹോസ്റ്റലിലാണ് താമസം. തൽക്കാലത്തേക്ക് തെറ്റില്ലാത്ത ഒരു ജോലിയുണ്ട്. അതിനു തക്കതായ സാലറിയും ഉണ്ട്, എനിക്കിപ്പോൾ….! ഇന്നോ, നാളെയോ എന്ന കണക്കിൽ കിടക്കുന്ന അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്താണ് ഞാൻ ഇതുവരെ ഈ വീട്ടിൽ ഒന്നും അറിയിക്കാത്തത്. ലീവ് കഴിഞ്ഞു പോകുന്നതിനു മുൻപ് എനിക്കിത് നിന്നോട് പറയണമായിരുന്നു..

ഇനി ഞാൻ അടുത്ത തവണ ഇങ്ങോട്ട് വരുമ്പോൾ, നീ ഇവിടെ കാണില്ലന്ന് എനിക്കറിയാം …. ഒരു പക്ഷെ ഈ ജീവിതത്തിൽ ഇനിയൊരിക്കലും നാം തമ്മിൽ കണ്ടുമുട്ടാൻ സാഹചര്യം ഉണ്ടായില്ലങ്കിലോ…. എന്റെ മനസ്സ് അങ്ങിനെ പറയുന്നു….. അതാണ്‌ ഇപ്പോൾ തന്നെ പറഞ്ഞത്. ഇനി ഞാൻ മരിച്ചു പോയാലും എനിക്ക് സങ്കടമില്ല ആതൂട്ടാ….. ഞാൻ എന്റെ ഹൃദയം തുറന്ന് എല്ലാം നിന്നോട് ചോദിച്ചു, എല്ലാം പറഞ്ഞു, എന്ന സമാധാനം, ഇപ്പോൾ എനിക്കുണ്ട്… എന്റെ മനസ്സും ക്ലിയർ ആയി…….

നാം തമ്മിലുള്ള വയസ്സിൽ കുറവ്, അത് വെറും 14 മാസത്തെ വ്യത്യാസം മാത്രം… ശരാശരി ഒരു വയസ്സ്…. അത് ഞാൻ അന്നും വകവച്ചിട്ടില്ല, നീ എന്നെ ചേച്ചി എന്ന് വിളിക്കുന്നത് പോലും കേൾക്കാൻ എനിക്ക് ഇഷ്ട്ടമുണ്ടായിട്ടല്ല, പക്ഷെ അത് ശീലിപ്പിച്ചത് കൊണ്ട് മാത്രമാണ്,
എന്നെ നീ “എടീ രേഷ്മേ” എന്ന് വിളിക്കുന്നത് കേൾക്കാനായിരുന്നു എനിക്ക് പണ്ടേ ഇഷ്ട്ടം…. പലപ്പോഴും മോഹിച്ചതും…… എന്റെ മനസ്സിലെ “ഇഷ്ട്ടപുരുഷൻ” കൗമാരത്തിൽ എന്റെ ഹീറോ ആയിരുന്നു എനിക്ക് “നീ” അന്നും ഇന്നും ഇനിയങ്ങോട്ടും.

Leave a Reply

Your email address will not be published. Required fields are marked *