ഞാനവളുടെ കണ്ണീര്‍ തുടച്ചു ,എന്നിട്ട് അവളെ നെഞ്ചത്തേക്ക് ചേര്‍ത്തു.അവളെന്റെ
കവിളില്‍ തിണര്‍ത്തു കിടന്ന അവളുടെ കൈപ്പാടുകളില്‍ തഴുകി ചോദിച്ചു’ഇന്നലെ അടി
കൊണ്ടപ്പോള്‍ ഒരുപാട് വേദനിച്ചുവോ..സോറി”
‘ഹേയ് ,അതൊന്നും കുഴപ്പമില്ല..അല്ലേലും പെണ്‍പിള്ളേരുടെ കയ്യീന്നുഅടി കിട്ടിയാല്‍
നല്ല സുഖമാ..അതും കരണത്താണെങ്കില്‍ പ്രത്യേകിച്ച്”ഞാന്‍ ചിരിയോടെ
പറഞ്ഞു..അവളും അത് കേട്ട് ചിരിച്ചു.
അവള്‍ എന്റെ കരവലയത്തില്‍ നിന്നും കുതറിമാറി..എന്നിട്ട് പറഞ്ഞു’ചായ
കുടിക്കൂ,ചൂടാറും”..ഞാന്‍ ചായ മെല്ലെ മൊത്തിക്കുടിച്ചു.സൂപ്പര്‍ ചായ..കന്നട ജോലിക്കാരി
ഉണ്ടാക്കുന്ന കലക്കവെള്ളമായിരുന്നു ഇന്നലെ വരെ കുടിച്ചത്..ഇത് കുടിച്ചാല്‍ അറിയാം
,നല്ല തറവാട്ടില്‍ പിറന്ന ഏതോ ലക്ഷണമൊത്ത കൈകള്‍ ഉണ്ടാകിയതാണെന്ന്.
‘നല്ല ചായ,ആരാ ഉണ്ടാക്കിയേ?”ഞാന്‍ അവളെ ചൊടിപ്പിക്കാനായി ചോദിച്ചു.
‘അതെന്താ ഞാന്‍ ഉണ്ടാക്കിയാല്‍ ചായ ആവില്ലേ?”അവള്‍ കൈകള്‍ രണ്ടും എളിക്ക്
കുത്തി ക്രിത്രിമ ദേഷ്യം അഭിനയിച്ചു പറഞ്ഞു..
‘ഞാനിതു വരെ നീ അടുക്കളയില്‍ കയറുന്നത് കണ്ടിട്ടില്ല.അതു കൊണ്ട്
സംശയിച്ചതാണേ”ഞാനും വിട്ടില്ല.
‘എന്നാലേ, വേഗം ബ്രഷ് ചെയ്തു കുളിച്ചു വന്നേ..ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ് ഞാനാണ്
ഉണ്ടാക്കിയത്..ഇനി എന്നും ഞാന്‍ ഉണ്ടാക്കുന്നത് കഴിച്ചാല്‍ മതി കേട്ടോ” അവള്‍
അധികാരഭാവത്തില്‍ പറഞ്ഞു..
‘വളരെ സന്തോഷം ,ഞാനിതാ വരുന്നു”..ഞാന്‍ കുളിമുറിയിലേക്ക് കയറി..ബ്രഷ്
ചെയ്തു,താടിരോമങ്ങള്‍ വളര്‍ന്നിരിക്കുന്നു,ഒരു ഷേവ് പാസ്സാക്കി..കുളിയും കഴിഞ്ഞ്
പുറത്തിറങ്ങി.മനസ്സിനേ ബാധിച്ച ഭാരം ഒഴിഞ്ഞിരിക്കുന്നു.ഞാന്‍ മെല്ലെ താഴേക്ക് ചെന്നു..
അവിടെ ഡൈനിങ്ങ് റൂമിലെ ടേബിളില്‍ അവള്‍ ഭക്ഷണം തയ്യാറാക്കി
കാത്തിരിക്കുന്നുണ്ടായിരുന്നു..അപ്പോഴേക്കും മേനോനമ്മാവനും കുളി കഴിഞ്ഞെത്തി.തന്റെ
മകള്‍ അവളുടെ പഴയ സ്വഭാവത്തിലേക്ക് മടങ്ങിവന്നത് കാരണമാകാം ,അദ്ദേഹം വല്ലാതെ
അത്ഭുതപ്പെട്ടിരിക്കുന്നു.അദ്ദേഹം സന്തുഷ്ടനാണെന്ന് ആ മുഖഭാവം കണ്ടപ്പോള്‍
മനസ്സിലായി.
അഞ്ജലി ഞങ്ങള്‍ക്ക് പ്രാതല്‍ വിളമ്പി..നല്ല പൂ പോലുള്ള ഇഡ്ഡലി
,സാംബാര്‍,ചട്‌നി..അവളുടെ കൈപ്പുണ്യം അപാരം തന്നെ ,ഇത് പോലെ ടേസ്റ്റുള്ള
ഭക്ഷണം ഞാന്‍ കഴിച്ചിട്ടേയില്ല.അന്നാദ്യമായി ആ വീട്ടില്‍ പൊട്ടിച്ചിരികള്‍ മുഴങ്ങി.ഞാനും
അമ്മാവനും പലേ തമാശകളും പറഞ്ഞുകൊണ്ട് ഭക്ഷണം കഴിച്ചു.അമ്മാവനു ഇത്രയും
ഹ്യൂമര്‍ സെന്‍സുണ്ടെന്നു ഞാനറിഞ്ഞിരുന്നില്ല.അഞ്ജലിയും ചിരിയില്‍ പങ്ക് ചേര്‍ന്നു.
ആഹാരം കഴിഞ്ഞ് ഞാന്‍ എന്റെ സ്ഥിരം പരിപാടി,ടി.വി കാണല്‍ ചടങ്ങിലേക്ക്
കടന്നു..വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലൊ..അങ്ങനെ ടി.വിയും കണ്ട് മലര്‍ന്നു
കിടക്കുമ്പോള്‍ അഞ്ജലി മുന്നില്‍ വന്നു നിന്നു..
‘എന്തേ ഇന്ന് ഓഫീസില്‍ പോണില്ലേ?” ഞാന്‍ അവളോട് ചോദിച്ചു..അവള്‍ ഇല്ലെന്ന
അര്‍ത്ഥത്തില്‍ തല വെട്ടിച്ചു..എന്നിട്ട് എന്റെ കയ്യില്‍ ഒരു കവര്‍ തന്നു..റെയ്മണ്ട്‌സിന്റെ
ഒരു സ്യൂട്ടാണ്..’എനിക്കെന്തിനാ ഇത്?” ഞാന്‍ ചോദിച്ചു..’അതൊന്നു ധരിച്ചു വരൂ,ഞാന്‍
കാണട്ടെ” അവള്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു.
ഞാന്‍ ആ ഡ്രസ്സ് ധരിച്ചു.മുടി ഒതുക്കി ചീകി,വാച്ചും ,ഷൂവും കെട്ടി
പുറത്തിറങ്ങി..അഞ്ജലി എന്നെ നോക്കി കൊള്ളാം എന്ന അര്‍ഥത്തില്‍
കയ്യുയര്‍ത്തിക്കാട്ടി.’ഹായ്,നല്ല കുട്ടപ്പന്‍ ആയിട്ടുണ്ട് കേട്ടോ”.. അവള്‍ പറഞ്ഞു, ഞാനത്
കേട്ട് ചിരിച്ചു.
അവള്‍ കയ്യില്‍ ഒരു ഫയല്‍ പിടിച്ചിട്ടുണ്ടായിരുന്നു.ഞാനവളുടെ അടുത്തേക്ക് ചെന്ന്
ചോദിച്ചു..’എന്താ എന്നെ വല്ല ഫാന്‍സി ഡ്രസ്സ് മത്‌സരത്തിനും അയക്കുന്നുണ്ടോ”..
അവള്‍ കൈകള്‍ മാറില്‍ പിണച്ച് ഒരു നിമിഷം അനങ്ങാതെ നിന്നു..എന്നിട്ട് ആ ഫയല്‍
കയ്യിലെടുത്ത് അതില്‍ നിന്നും ഒരു ചെറിയ പേപ്പര്‍ പുറത്തെടുത്തു..’പ്രോമിസറി നോട്ട്”
എന്റെ ചങ്ക് പട പടാന്നു മിടിച്ചു..’ഇതെന്താണെന്ന് അറിയാമല്ലോ” അവള്‍ ഒരു
ചിരിയോടെ ചോദിച്ചു..ഞാന്‍ തലയാട്ടി..അവള്‍ ആ കടലാസ് ഒരു പുഞ്ചിരിയോടെ
നുറുങ്ങുകളായി വലിച്ചുകീറി ചവറ്റ്കുട്ടയിലേക്കിട്ടു..
‘ഇനി ഇത് നമ്മുടെ ജീവിതത്തില്‍ വേണ്ട വിജൂ,ഞാന്‍ എന്നെ തന്നെ വിജുവിനു
തന്നിരിക്കുന്നു..വിജുവിനു എതിരായി ഞാനൊന്നും ചെയ്യില്ല,എന്നെ ഇനി പേടിക്കരുത്
കേട്ടോ”അവള്‍ പറഞ്ഞു..എന്റെ ഉള്ളില്‍ ആശ്വാസത്തിന്റെ അലമാലകള്‍ ഉയര്‍ന്നു.
ഫയലില്‍ നിന്നും ബാക്കിയുള്ള പേപ്പേഴ്‌സും കുറെ ഡോക്കുമെന്റ്‌സും അവള്‍ എന്റെ
കയ്യിലേക്ക് വെച്ചു തന്നു..ഞാന്‍ അതിലേക്ക് നോക്കി..’കമ്പനിയുടെ കണക്കുകളും മറ്റ്
ഡോക്യുമെന്റ്‌സുമാണ്”
‘ഇതെനിക്കെന്തിനാണ്”ഞാന്‍ അവളോട് ചോദിച്ചു.’ഇന്നു മുതല്‍ വിജുവാണു കമ്പനി
നടത്താന്‍ പോകുന്നത് ..” അവള്‍ ചിരിയോടെ പറഞ്ഞു..
‘ഞാനോ,ഞാന്‍!ഞാന്‍!വേണ്ട അത് ശരിയാവില്ല.നിന്റെ കമ്പനി അല്ലേ..നീ തന്നെ”,ഞാന്‍
മുഴുമിപ്പിച്ചില്ല..’നിര്‍ത്ത് വിജൂ,എന്റേത് നിന്റേത് എന്ന് ഇനി പറയരുത് ,നോക്കൂ, ഈ
ബിസിനസ്സ് ലോകം എനിക്ക് ശരിയാവില്ല.ഇനിയും ഒരു യന്ത്രമാവാന്‍ എനിക്ക്
വയ്യ.തന്നെയുമല്ല ഞാന്‍ ബിസിനസ്സില്‍ഒരു പരാജയവുമാണ്..ഇനിയെങ്കിലും
എനിക്ക്‌സ്വസ്ഥതയോടെ വിജുവിന്റെ ഭാര്യയായി ജീവിക്കണം”..അവള്‍ ഇടര്‍ച്ചയോടെ
പറഞ്ഞു.
‘അപ്പോ നീ എന്ത് ചെയ്യും?” ഞാന്‍ ചോദിച്ചു..’ഞാന്‍ മിസ്സിസ് വിജയ് മേനോന്‍ ഈ
വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി നടത്തി,നിങ്ങള്‍ക്കു വേണ്ടി കുട്ടികളെ
പ്രസവിച്ച്,അവര്‍ക്കമ്മയായി”അവള്‍ പറഞ്ഞുതീര്‍ന്നില്ല..ഞാന്‍ ഇടക്ക്

Njan 2018 il vaayicha kadha aanu. Ippo ithrem varsham kazhinj orupaad anveshich kandupidich onnoode vaayichu. Ente favourite kambi story aanu ithu. Ithinte auther aaranennu ariyan oru aagraham und.