ഭാര്യ 2

എന്താ എന്റെ ഏട്ടന് പറ്റിയെ… ഒന്നും മിണ്ടാതെ ആണല്ലോ വന്നേ.
ചിത്രേ ന്നുള്ള നീട്ടി വിളിയും കേട്ടില്ല.
അവൾ മുറിക്കകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു….

ഒന്നുമില്ല. ഞാൻ അവളെ നോക്കാതെ പറഞ്ഞു.

എന്നാലും പറ. ന്റെ ദേവേട്ടനല്ലേ..’അവൾ പിന്നെയും ചോദിച്ചു.

ഇതെന്താ? ഞാൻ കീശയിൽ നിന്ന് എന്റെ ഫോണെടുത്ത്
അവൾക്ക് കാണിച്ചു കൊടുത്തു…

അത് കണ്ടതും അവൾ തല കുനിച്ചു നിന്നു.

ചോദിച്ചത് കേട്ടില്ലേ. ഇതെന്താ ന്ന്??’ .

അവളൊന്ന് പേടിച്ചു ഞെട്ടി.
‘അത്…ഏട്ടാ…ഞാൻ…’പറയാനുള്ള വാക്കുകൾ
തിരയുകയായിരുന്നു അവൾ’.

നിന്റെ നാവടഞ്ഞു പോയോ?അല്ലേൽ കാണാലോ
വാതോരാതെ സംസാരിക്കുന്നത്
എന്റെ ദേഷ്യം
കൂടിവന്നു…

അവൾക്ക് ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല.

നിനക്കൊക്കെ ആവശ്യത്തിൽ കൂടുതൽ ലാളനയും സ്വാതന്ത്ര്യവും തന്നിട്ടാ നീയൊക്കെ
തലയിൽ കേറി നിരങ്ങുന്നെ…ഞാൻ അതും പറഞ്ഞ് മുറി വിട്ട് പോകുന്നതും നോക്കി അവൾ തരിച്ചു നിന്നു…

അവളുടെ കണ്ണുകൾ
നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഇതു വരെ ആയിട്ടും ഇങ്ങനെ ഉണ്ടായിട്ടില്ല.

പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകുമെങ്കിലും ഇങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല ഇത് വരെ.

അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു.
ഇല്ല.വരും.ഇപ്പൊ തന്നെ. തന്നോട് പിണങ്ങി കൊറേ നേരമൊന്നും ഏട്ടന് ഇരിക്കാൻ കഴിയില്ല. അവൾ മനസ്സിൽ പറഞ്ഞു.

ശരിയായിരുന്നു. അവൾ പിണങ്ങിയാലും ഞാൻ
പിണങ്ങിയാലും ആദ്യം ചെന്നു മിണ്ടുന്നത് ഞാൻ
തന്നെയായിരുന്നു. അത്രക്കും ഇഷ്ടമാ അവളെ…..
എന്നിട്ടും താനിന്ന്. എന്തിനാ അവളോട് ഇങ്ങനെ ദേഷ്യപ്പെട്ടെ…..
അത് അവൾ അങ്ങനെ ചെയ്തിട്ടല്ലേ.
എന്റെ മനസ്സിൽ ചോദ്യോത്തരങ്ങൾ തുടങ്ങി.

ബാങ്കിലെ പുതിയ മാനേജർ ചാർജ് എടുത്തിട്ട്
അധികമായിട്ടില്ല. പക്ഷെ ഉടനെ തന്നെ എല്ലാവരും അയാളെവെറുത്ത് തുടങ്ങി. അയാളുടെ സ്വഭാവം തന്നെ.
നാലഞ്ചു ദിവസം മുന്നേയാണ് താനും അയാളുമായി പ്രശ്നം ഉണ്ടായത്. അയാളുടെ പിശക് എൻറെ തലയിൽ ഇടാൻ
നോക്കിയതിന് കയർക്കുകയും അവസാനം അയാൾക്കിട്ട് പൊട്ടിക്കുകയും ചെയ്തു. അതിൽ പിന്നെ അയാൾ അവസരം കിട്ടാൻ കാത്തു നിൽക്കുകയാണ്.
ജോലി കഴിഞ്ഞു വന്നാൽ എല്ലാം പറയുന്ന കൂട്ടത്തിൽ ഇതും പറഞ്ഞു അവളോട്. ഈ ജോലി നഷ്ടപ്പെട്ടാൽ ഇനിയെന്ത് എന്ന ചിന്തയാകാം അവളെ ഇങ്ങനെ ചെയ്യിച്ചത്. ക്ഷമ ചോദിച്ചു കൊണ്ടുള്ള മെയിൽ അയാൾക്ക് അയച്ചിരിക്കുന്നു.
അതും തന്റെ ഫോണിൽ തന്റെ മെയിൽ ഐഡിയിൽ തന്നോട് ചോദിക്കാതെ. ഇന്ന് അയാൾ അതും കാണിച്ചു നാണം കെടുത്തി. അതിന്റെ ദേഷ്യമാണ് ഇന്ന് അവളോട്
പൊട്ടിത്തെറിക്കാൻ കാരണം…

പെട്ടന്നാണ് എന്റെ മനസ്സ് മന്ത്രിച്ചത്. സമയം പതിനൊന്ന് കഴിഞ്ഞു. അവൾ….കഴിക്കാനൊന്നും
വിളിച്ചില്ലല്ലോ, എങ്ങനെ വിളിക്കാനാ..അവളും
കഴിച്ചിണ്ടാവില്ല…

ഞാൻ പതിയെ മുറിയിലേക്ക് നടന്നു.അവൾ ഒരു തലയണ എടുത്ത് നിലത്ത്
കിടക്കുകയാണ്.
പാവം. ആദ്യമായിട്ടാ അവളോടിങ്ങനെ.
ഒരുപാട് വിഷമിച്ചിട്ടുണ്ടാകും…

ചിത്രേ …’ഞാൻ ഒന്നു തട്ടി വിളിച്ചു…
അവളൊന്നു ഏന്തിനോക്കിയിട്ട് തല തിരിച്ചു കിടന്നു.
ചിത്രേ….ടീ….’ഞാൻ വീണ്ടും അവളെ വിളിച്ചു.’

“വഴക്കാണോ?…”

“അല്ല…”

“വഴക്കാണോടീ ?…”

“അല്ലാന്ന് ഒരു വട്ടം പറഞ്ഞു.”

“അമ്പോ വല്യ വഴക്കാണല്ലോ പെണ്ണേ “…
‘നമുക്ക് വേണ്ടിയല്ലേ ഞാൻ അങ്ങനെ ചെയ്തത്. അത് ദേവേട്ടൻ ഓർത്തോ? അവൾ പെട്ടന്ന് തന്നെ തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു’…

ഓർത്തു. അതോണ്ടല്ലേ ഇപ്പൊ ഓടി വന്നത്.

അപ്പൊ എന്നോട് ദേഷ്യപ്പെട്ടതോ??’അവളിലെ പരിഭവം കുറഞ്ഞു വന്നു…

അത് അയാൾ എന്നെ കളിയാക്കിയപ്പോ, ഓഫീസിലെ പലരും
ചിരിക്കുന്നത് കണ്ടപ്പോ…..അതൊക്കെ കൂടി ഓർത്തു എനിക്ക്
ദേഷ്യം കൂടി അതാ കണ്ട്രോൾ ചെയ്യാൻ കഴിയാഞെ…പിന്നെ ഇട്ടേച്ചു പോകില്ലെന്ന് ഉറപ്പുള്ളവരോട് തല്ലുകൂടാൻ ഒരു പ്രത്യേക സുഖമാണ്…

ഏട്ടന് കുറച്ച് ഒക്കെ ഒന്ന് ക്ഷെമിച്ചു കൂടെ.
ദേവേട്ടന്റെ ഈ എടുത്തുചാട്ടമാണ് എല്ലാറ്റിനും കാരണം.

Leave a Reply

Your email address will not be published. Required fields are marked *