നീ എന്തറിഞ്ഞിട്ടാ ഈ പറയുന്നേ? അയാൾക്ക് മുടിഞ്ഞ ഈഗോ ആണ്. അയാളുടെ കീഴിൽ പണി ചെയ്യുന്നവരെല്ലാം അയാളുടെ അടിമകളാണെന്നാ വിചാരം. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നതാണ് അയാളുടെ പ്രധാനജോലി.
ഏട്ടാ, എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്…
അതിൽ നിന്നും നന്മ മാത്രം എടുക്കുക.
അങ്ങനെയാണെങ്കിൽ അവർ നല്ലവരായിരിക്കും.
അവരുടെ തിന്മയിലേക്ക് നോക്കുന്നത് കൊണ്ടാണ്
അവർ മോശക്കാരായി ഏട്ടന് തോന്നുന്നത്…
ഒരാള് വെറുതെ ചൊറിഞ്ഞോണ്ട് വന്നാൽ
അത് ഒരു ഉളുപ്പും ഇല്ലാതെ കേട്ട് നിൽക്കാൻ ഞാൻ പഠിച്ചിട്ടില്ല. എന്നെ ആരും പടിപ്പിച്ചിട്ടും ഇല്ല…
“മൂല്യങ്ങൾ പറഞ്ഞു പടിപ്പിക്കേണ്ടതല്ല, കണ്ട് പടിക്കേണ്ടതാണ്.”
നിന്റെ ഈ സാരോപദേശം നിർത്തിക്കോ.
അല്ലെ എന്റെ കൈയീന്ന് മേടിക്കും നീ.
ഇതാ ഇപ്പോ തന്നെ കണ്ടില്ലേ, ഈ എടുത്തുചാട്ടമാണ് എല്ലാറ്റിനും കാരണം. ഏട്ടന് പെട്ടെന്ന് ദേഷ്യം വരും.
അതൊന്ന് നിയന്ത്രിച്ചാൽ പിന്നെയെല്ലാം താനേ ശരിയാകും.
ഞാൻ ഇങ്ങനെയൊക്കെയാണ് , എന്റെ ശീലങ്ങളും. ഇനി അത് മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല…
നമ്മുടെ മോള് ഒന്ന് വന്നോട്ടെ. അവള് പഠിപ്പിക്കും നിങ്ങളെ സഹനശക്തി, അവള് കാണിക്കും നിങ്ങളെ ക്ഷമയുടെ നെല്ലിപ്പലക…
അവളുടെ കള്ള ദേഷ്യം കാണിച്ചു കൊണ്ട്
പറഞ്ഞു.
മോള് വരാത്തത് ആരു കാരണമാ??
നീ തന്നെയല്ലേ ഒരുവർഷം
കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞ്…ഞാൻ ഇപ്പഴും റെഡി ആ…നീ ഒന്ന് സമ്മതിച്ചാൽ ഈ നിമിഷം ധാന്യമാക്കാം. ഞാൻ അവളെ പെട്ടന്ന് നെഞ്ചിലേക്ക് പിടിച്ചിട്ടു…
അയ്യട…മോന്റെ ഒരു പൂതി…
പരിഗണിക്കാം ട്ടോ. ആദ്യം മ്മൾക്ക് എന്തേലും കഴിക്കാം.
‘അവൾ എന്നെതള്ളി മാറ്റി.
മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു.
സത്യമായിട്ടും ?..
എന്താ ശുഷ്കാന്തി…. ഹമ്…
മോൻ വാ….ഒക്കെ മ്മൾക്ക് ശരിയാക്കാം…
ഹോ.. ആ തെണ്ടി
ബാങ്ക് മാനേജർക്ക് സ്തുതി……
അവൾ, അടുക്കളയിലേക്ക് പോയി. ഒരു പാത്രത്തിൽ ചോറും കറിയും എടുത്ത് കൊണ്ട് വന്ന് മേശപ്പുറത്ത് വെച്ചു. ഞങ്ങൾ ഇരുവരും അതിൽ നിന്ന് കഴിച്ചു.
ഏട്ടൻ പൊക്കോ…ഞാൻ ഈ പത്രങ്ങളൊക്കെ കഴുകിവെച്ച്, ഇവിടെ ഒന്ന് വൃത്തിയാക്കിയിട്ട് വരാം…
അതൊക്കെ നാളെ ചെയ്യാം നീ ഇങ്ങു വന്നേ?.
പോ…അവിടിന്ന്, ഞാൻ ഇത് തീർതേച്ചും പെട്ടെന്ന് വരാം. പോ, ചെല്ല്……..പോയി കിടക്ക്…
അവളുടേത് മാത്രമായ ഒരു കുസൃതി ചിരിയോടെ എന്നെ അവിടെ നിന്നും ഉന്തിതള്ളി പറഞ്ഞയച്ചു….
അവിടെ നിന്ന് ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും. എന്റെ പെണ്ണ് ഒരു നവവധുവിനെപ്പോലെ എന്റെ മുന്നിലേക്ക് വന്നു…!
കുളികഴിഞ്ഞിറങ്ങിയതെയുള്ളു എന്നത് വ്യക്തം. തലമുടിയിൽ നിന്ന് വെള്ളത്തുള്ളികൾ ഒഴുകിയിറങ്ങുന്നു.
അതെന്റെ പെണ്ണിന്റെ ഭംഗി ഒരല്പംകൂടി വർദ്ധിപ്പിച്ചപോലെ…!!!
ഞാന്‍ എന്റെ മുഖം അവളുടെ മുടിയോട് അടുപ്പിച്ചു. മുടി ഒതുക്കി വച്ചിരുന്ന കുളിപ്പിന്നല്‍ ചേരുന്നിടത്ത് ഞാന്‍ ഒന്ന് ചുംബിച്ചു. പിന്നീട് എന്‍റെ മുഖം മുഴുവന്‍ ഞാനാ മുടിയില്‍ അമര്‍ത്തി. എന്റെ പെണ്ണിന്റെ മുടിയിലെ കാച്ചിയ എണ്ണയുടെയും ഷാമ്പുവിന്റെയും മണം ഞാന്‍ ആസ്വദിച്ചു…
“എന്താ ഈ കാണിക്കുന്നത്?”
“ഹേയ് ഒന്നുമില്ല,
എനിക്കറിയാം എന്റെ മുടി ഏട്ടന് കുറെ ഇഷ്ടമാണെന്ന്. ഞാൻ ആദ്യത്തെ ദിവസം മുതൽ കാണുന്നുണ്ട്. പിന്നെ ദിവസവും കുറെ തവണ മുടിയിൽ പിടിക്കുകയും ചെയ്യുമല്ലോ. എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു.
ഇത്രേം ഭംഗിയും നീളവും ഉള്ള മുടി കാണുമ്പോ എന്റെ കണ്ട്രോൾ പോവും അതാ…എനിക്കെന്നും നിന്റെ മുടിക്കുള്ളിൽ തല വെച്ച് കിടക്കണം.
“എന്നെ എന്തുവേണേലും ചെയ്തതോളൂ.. ഞാൻ ദേവേട്ടന്റെ മാത്രമല്ലേ.”
ഞാൻ കുറേ നേരം കൂടി അതേ കിടപ്പ് കിടന്നു.
എന്തെന്നറിയില്ല എന്റെ പെണ്ണിന്റെ മുടിയിഴയിൽ തലചായ്ച്ച് ആ തലോടലേറ്റ് അങ്ങനെ കിടക്കുമ്പോ വല്ലാത്തൊരു സുഖമാ…
അതേ, ഇങ്ങനെ കിടന്നാൽ മതിയോ. നേരത്തെ എന്തൊക്കെയോ വീരവാദം ഇളക്കിയിരുന്നു.
