മഞ്ജുവിന് മാത്രം സ്വന്തം – 1 1

പെട്ടന്നാണ് ആദിയെ തൊട്ട് അരികില്‍ ഉള്ള ആൾ വിളിക്കുന്നത് നോക്കിയപ്പോ അയാൾ കൈ ചൂണ്ടിക്കാട്ടി മഞ്ജുളയെ, അവൾ ഇറങ്ങാന്‍ ആയി എന്ന് ആഗ്യം കാണിച്ചു, അവളോട് ഒട്ടും ഇഷ്ടം അല്ലെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ അവന്‍ നല്ല രീതിയില്‍ അഭിനയിക്കുകയായിരുന്നൂ അങ്ങനെ അവന്‍ അവളുടെ നാട്ടില്‍ രണ്ടാം തവണ കാല്‍ കുത്തി. അവന്റെ ജീവിതം നശിപ്പിച്ച നാട് എന്ന് മനസ്സിൽ പറഞ്ഞ് അവന്‍ കാർകിച്ചു തുപ്പി.
അവന്‍ അവളുടെ വീട്ടില്‍ പോകുന്ന വഴി ഒന്നും അറിയില്ല, അന്ന്‌ വന്നപ്പോ ഏതോ ലോകത്ത് ആയത് കൊണ്ട്‌ ഒന്നും ശ്രദ്ധിച്ചില്ല പിന്നെ വണ്ടി എടുക്കാന്‍ പേടി കൊണ്ടാണ് അവന്‍ ബസിൽ വന്നത്,
കുറെ മടിച്ചു അവസാനം ആദി തന്നെ അവളോട് ചോദിച്ചു
ആദി : അതേ കൊറേ ദൂരം ഉണ്ടോ തന്റെ ചെറിയച്ഛന്റെ വീട്ടിലേക്ക്?
എന്റെ വീടിന്റെ തൊട്ട് പുറകില്‍ ആണ് അവൾ മറുപടി കൊടുത്തു.
അതിന് നിന്റെ വീട് എവിടാ എന്ന് അവന്‍ പറയാന്‍ ഉദ്ദേശിച്ചങ്കിലും പറഞ്ഞില്ല.
അതേ  എന്നോടുള്ള ദേഷ്യം എന്റെ വീട്ടുകാരുടെ മുന്നില്‍ തീർക്കാത്തതിന് നന്ദിയുണ്ട് അവൾ അവനെ നോക്കി എളിമയോടെ പറഞ്ഞു.
അമ്മ പറഞത് കൊണ്ട്‌ മാത്രം ആണ് ഞാൻ വന്നത്. പിന്നെ താലികെട്ട് കഴിഞ്ഞ ഉണ്ടൻ ഞാൻ പോകും താന്‍ എന്റെ കൂടെ വരണമെന്നില്ല ആദി കൊറച്ച് ദേഷ്യതോടെ പറഞ്ഞു
(ശേഷം അവളുടെ വീട്ടില്‍, കഥ ഇനി ആദിയിലൂടെ)
അല്ല ഇത് ആരൊക്കെയാണ് വരുന്നത് മഞ്ജു മോളെ നീ ആകെ ഒന്ന് മെലിഞ്ഞല്ലോ എന്ന് ഏതോ തള്ള അവളുമായി കെട്ടിപിടിച്ചു പറഞ്ഞു.
പിന്നെ ഒരു പട തന്നെ ഉണ്ടായിരുന്നു കുശലം പറയാനും മറ്റും.
അല്ല മോളെ കല്യാണം ആയിട്ട് ഇന്നാണോ വരുന്നത് വേറെ ഒരു തള്ള ചോദിച്ചു.
അത് മീനാക്ഷി അമ്മേ കൊറച്ച് തിരക്ക് ഉണ്ടായിരുന്നു മഞ്ജു മറുപടി പറഞ്ഞു.
അപ്പൊ ദാ വരുന്നു എന്റെ അമ്മായി അച്ഛനും അളിയനും മോനെ എപ്പോ എത്തി വാ അഗത്ത് ഇരിക്കാം, മോന്‍ ഭക്ഷണം കഴിച്ചോ?
വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കഴിചച്ചാ എന്നു മഞ്ജു പറഞ്ഞു.
തുടരണോ വേണ്ടയോ