ജൂലി : പൊന്നുമോളെ സെന്റി അടിക്കാതെ…. ഇത്രയേലും ചെയ്തില്ലേൽ ഞാൻ നിന്റെ സുഹൃത്ത്തായത്തിൽ എന്ത് കാര്യം…
പിന്നെ ഈ ജോലി കിട്ടിയതിൽ നന്ദി പറഞ്ഞെ മതിയാകൂ എന്നാണെങ്കിൽ ഓഫീസിൽ ചെല്ലുമ്പോൾ എന്റെ ഇച്ചായനോട് പറഞ്ഞാൽ മതി…. 10 മണിക്ക് ചെല്ലണം… കൃത്യനിഷ്ഠ ഇച്ചിരി കൂടിയ നസ്രാണിയാ….
മഞ്ജു : തീർച്ചയായും.. നീ കൂടി കാണില്ലേ..?
ജൂലി : അയ്യോടി ഇന്ന് കാണില്ല ഒരു മാമോദിസ ഉണ്ട് ഞാൻ പോയിലെ ശെരിയാകില്ല…
മഞ്ജു : മ്മ്….
ജൂലി :ഒക്കെ ഡീ…
മഞ്ജു വളരെ സന്തോഷത്തോടെ അമ്മായിയെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു…
അമ്മായി : എന്താ മോളെ നല്ല സന്തോഷത്തിൽ ആണല്ലോ…
അതെ അമ്മായി എനിക്ക് ജോലി കിട്ടി ആനിവിടെ വന്നിലെ എന്റെ കൂട്ടുകാരി അവളുടെ കടയിലാ…
അമ്മായിക്ക് സന്തോഷമായി… എന്നാ വേഗം ഒരുങ്ങി പോകാൻ നോക്ക് നീ…
ടൗണിലെ ഷോപ്പിന് മുന്നിൽ മഞ്ജു നിന്നു… സന്തോഷത്തോടൊപ്പം അല്പം പരിഭ്രാമത്തോടെ അവൾ ഷോപ്പിലേക്കു കയറി……
അകത്തേക്ക് പോകുംബോൾ എന്തോ ഭയം അവളിലേക്ക് കടന്നു വന്നു…
അകത്തെ കസേരയിൽ ഇരിക്കുന്ന ആൾ ആരെയോ തെറി വിളിക്കുന്നുണ്ടായിരുന്നു…
കയറി വന്നതേ അബദ്ധമായി എന്നവൾ വിചാരിച്ചു…..
മുന്നിൽ ആരോ നിൽക്കുന്നപോലെ തോന്നി അയാൾ സംസാരം അവസാനിപ്പിച്ചു…..
ആരാ……?അവൻ ഗൗരവത്തിൽ തന്നെ ചോദിച്ചു…
ഞാൻ… മഞ്ജു… ജൂലി… ജോലി….
എന്തോന്നാ പെണ്ണെ നീ പറയുന്നേ…. അവനു മനസിലാകാതെ അവളെ നോക്കി…..
മഞ്ജു അവന്റെ സംസാരത്തിലും നോട്ടത്തിലും ഭയന്നു..
മനുഷ്യനെ മെനകെടുത്താനായിട്ട് ദേ പെണ്ണെ എന്തെങ്കിലും പറയാൻ ഉണ്ടേൽ പറയാൻ അല്ലേൽ പോകാൻ നോക്ക്….
ഞാൻ ജൂലി പറഞ്ഞിട്ട് വന്നതാ… ഇവിടെ ജോലിക് ആളെ വേണമെന്ന് പറഞ്ഞിട്ട്…. എങ്ങനെക്കെയോ അവൾ പറഞ്ഞൊപ്പിച്ചു…..
ഓഹ് അത് നീയാരുന്നോ…? അല്ല കൊച്ചേ ഇങ്ങനെ വിക്കിയും പേടിച്ചുമൊക്കെ നിന്നാൽ എങ്ങനാ… ശെരിയാകുനെ…. നല്ല സ്മാർട്ട് ആയിട്ട് നിൽക്കണം… മനസിലായോ..?
അവൾ തലയാട്ടി….
എന്ന ഇരിക്ക്..
ഞാൻ സേവിയർ…. എല്ലാരും സേവിച്ചൻ എന്ന് വിളിക്കും…. ഇവിടെ വലിയ പണി ഒന്നുമില്ല… പിന്നെ ഞാൻ ഓരോ കാര്യങ്ങൾക്കു പുറത്തു പോകുമ്പോൾ കടയിൽ ഒരാള് വേണം… അത്യാവശ്യം കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു തരാം…..
മഞ്ജു തലയാട്ടി….
എന്ന ഐശ്വര്യമായിട്ട് ആ ഫ്രോന്റിൽ പോയിരുന്നോ…
അങ്ങനെ അവൾ ജീവിതത്തിലെ പുതിയൊരു തുടക്കത്തിലേക്കു കാലെടുത്തു വച്ചു…
( ഈ പാർട്ടിൽ നിങ്ങൾ പ്രതീക്ഷിക്കുന്നപോലെ ഒന്നുമില്ല എന്നെനിക്കറിയാം… വഴിയേ പരിഹരിക്കുന്നതായിരിക്കും…. എന്റെ ആദ്യ ശ്രമമാണ്…)
