മഞ്ഞു പെയ്യുന്ന കാലം 2

അങ്ങനെ ഞാൻ ജോലിസ്ഥലത്തു എത്തി ആദ്യം അനേഷിച്ചത് ആന്റണിച്ചേട്ടനെ ആയിരുന്നു. പക്ഷെ എത്ര തിരഞ്ഞിട്ടും ആളെ കണ്ടില്ല്യ. പിന്നെയാണറിഞ്ഞത് ആള് ഇന്ന് ലീവ് ആണെന്ന്. അന്ന് വൈകുന്നേരം ഞാൻ ജോലി അവസാനിപ്പിച്ചു നേരത്തെ റൂമിലേക്കു പൊന്നു.എന്നിട്ട് രാവിലെ കണ്ട കുട്ടിയെ കുറിച്ചോർത്തു റൂമിൽ കിടന്നുറങ്ങിപ്പോയി.കുറച്ചു നേരം കഴിഞ്ഞപ്പോൾ അന്റണിച്ചേട്ടൻ എന്റെ റൂമിലേക്ക്‌ ഒരു പൊതിയുമായി വന്നു. ഞാൻ സംസാരിക്കുന്നതിനു മുന്നേ ആള് ഇങ്ങോട്ട് കയറി സംസാരിച്ചു തുടങ്ങി.
ആന്റണി : ഞാൻ ഇന്ന് ജോലി സ്ഥലത്തേക്കു പോയിട്ടുണ്ടായിരുന്നു. അപ്പോളാണ് അവിടെയുള്ളവർ നീ എന്നെ അനേഷിച്ചു എന്നു പറഞ്ഞത്. നീ ഇന്ന് നേരത്തെ പൊന്നു അല്ലെ.എനിക്ക് ഒരു എൻഗേജ്മെന്റ് പ്രോഗ്രാം ഉണ്ടായിരുന്നു. അതാണ് ഇന്ന് ലീവ് ആയത്. നിന്നോട് പറയാൻ പറ്റിയില്ല്യ. നീ എന്തിനാ എന്നെ അന്നെഷിച്ചത്?

ജിബിൻ : അതൊക്കെ പറയാം ചേട്ടൻ ഉള്ളിലേക്കു വാ. എന്താ കയ്യിൽ ഒരു പൊതി?

ആന്റണി : ആാാ ഇതോ? ഇതു വീടിനടുത്തുള്ള ആൾ ഗൾഫിനു വന്നപ്പോൾ തന്ന കുപ്പിയാണ്. വീട്ടിൽ ഇരുന്നു അടിക്കാൻ ഭാര്യ സമ്മതിക്കില്ല്യ. ഇവിടെ ആകുമ്പോൾ നീ മാത്രമല്ലെ ഉള്ളു. അപ്പൊ ധൈര്യമായി കഴിക്കാം നിനക്ക് കുഴപ്പമില്ല്യല്ലോ?

ജിബിൻ : എനിക്കെന്തു കുഴപ്പം. ചേട്ടൻ മാത്രമല്ലെ എനിക്ക് ഇവിടെ കമ്പനി ആയിട്ടുള്ളു. ചേട്ടൻ ഇടക്ക് ഇങ്ങോട്ട് വരണമെന്നാണ് എന്റെ ആഗ്രഹം.

ആന്റണി : അതു നന്നായി. എനിക്ക് ഇടക്ക് ഒരു കുപ്പിയുംകൊണ്ട് ഇങ്ങു വരല്ലോ. നീ കഴിക്കുമെങ്കിൽ അടുക്കളയിൽ നിന്നും 2 ഗ്ലാസ്സ് എടുത്തു ഇങ്ങു പോരെ.

ജിബിൻ : ഇല്ല്യ. ഞാൻ ഇത് കഴിക്കില്ല എനിക്ക് ശീലമില്ല്യ.

ആന്റണി : എങ്കിൽ ശരി ഒരു ഗ്ലാസ്‌ എടുത്തു ഇങ്ങു വാ.

അവൻ ആൾക്ക് വേണ്ടി എല്ലാ സജ്ജീകരണങ്ങളും ചെയ്തുകൊടുത്തു. എന്നിട്ട് ആന്റണി ചേട്ടൻ തുടർന്നു,

” നീ എന്താ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞത് ”

ജിബിൻ : അതെങ്ങനെയാ പറഞ്ഞു തുടങ്ങണ്ടെ എന്നെനിക്കറിയില്യ.

ആന്റണി : നീ നിന്റെ സ്വന്തം സുഹൃത്തിനോട് എന്നപോലെ പറഞ്ഞോ.

ജിബിൻ : ഞാൻ രാവിലെ നടക്കാൻ പോകുമ്പോൾ ഒരു കുട്ടിയെ കണ്ടു. കണ്ടപാടെ എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു. പിന്നെ 2 ദിവസം കഴിഞ്ഞു പിന്നെയും കണ്ടു. പക്ഷെ അവളോട് എന്റെ ഉള്ളിലുള്ള കാര്യം പറയാൻ പേടി. അവൾ എങ്ങനെയാ പെരുമാറുന്നതെന്ന് പറയാൻ പറ്റില്ല്യല്ലോ. എന്താ ചെയ്യണ്ടേ എന്നു അറിയില്യ. അതിനാണ് ചേട്ടനെ ഞാൻ അനേഷിച്ചത്. എനിക്ക് ഇക്കാര്യത്തിൽ ചേട്ടന്റെ സഹായം വേണം.
ആന്റണി : ഇത്രയുള്ളൂ. എടാ ഞാനും പ്രേമിച്ചു തന്നെയാണ് കെട്ടിയതു. അതുകൊണ്ട് മറ്റൊരാളുടെ വിഷമം എനിക്ക് മനസിലാകും. ഒട്ടുമിക്ക പ്രേമവും തകരുന്നത് പരസ്പരം പറയാതെയാണ്. നീ ധൈര്യമായി മുന്നോട്ടു പോകാം. നിനക്ക് എല്ലാവിധ സപ്പോർട്ടും എന്റെ ഭാഗത്തുനിന്നും ഉണ്ടാകും.

അങ്ങനെ ഞാൻ പിറ്റേ ദിവസം മുതൽ അവളോട്‌ തന്റെ പ്രണയം പറയാനുള്ള ഒരുക്കങ്ങൾ തുടങ്ങി. രാവിലെ നേരത്തെത്തന്നെ അവളെ കാണാനായി നടക്കാനിറങ്ങി. അവളെ ആദ്യമായി കണ്ട അതെ സ്ഥലത്തുതന്നെ ഞാൻ വന്നുനിന്നു. അന്ന് കണ്ടപ്പോലെ തന്നെ അവൾ മന്ദംമന്ദം മഞ്ഞുപാളികൾക്കിടയിലൂടെ നടന്നുവരുന്നുണ്ടായിരുന്നു. അവൾ സാധാരണ ദിവസം പോലെ എന്നെ മറി കടന്നു പോയി. പിറ്റേ ദിവസവും അതു തന്നെ സംഭവിച്ചു.

മൂന്നാംനാൾ അവൾ എന്നെ കണ്ടു ചിരിച്ചിട്ട് എന്റെ മുന്നിൽക്കൂടി നടന്നുപ്പോയി. അങ്ങനെ ഒരാഴ്ചക്കു ശേഷം അവളോട്‌ കൂട്ടുകൂടണം എന്നു മനസിലുറപ്പിച്ചു രാവിലെ കണ്ടുമുട്ടുന്ന അതെ സ്ഥലത്തേക്കു പോയി. എല്ലാ ദിവസത്തെയും പോലെ അവൾ മെല്ലെ എന്റെ മുന്നിൽകൂടി ചിരിച്ചുകൊണ്ട് നടന്നു പോയി. ഞാൻ എല്ലാ ധൈര്യവും എടുത്തു അവളുടെ ഒപ്പമെത്താൻ ഞാൻ വേഗം നടന്നു. കുറച്ചു ദൂരം പിന്നിട്ടത്തിന് ശേഷം ഞാൻ അവളുടെ ഒപ്പമെത്തി അവളോട് സംസാരിക്കാൻ തുടങ്ങി,

“ഹായ് എന്നും ഈ നേരത്താണോ നടക്കാനിറങ്ങുന്നത്?

Leave a Reply

Your email address will not be published. Required fields are marked *