അവൾ : അതെ. എനിക്ക് മനസിലായില്ല. എന്നും അവിടെ നിൽക്കുന്നത് ഞാൻ കാണാറുണ്ട്. ആരാണ് നിങ്ങൾ?
ജിബിൻ : എന്റെ പേര് ജിബിൻ. ഇവിടെ വന്നിട്ട് 1 ആഴ്ച്ച ആയിട്ടുള്ളു. എന്നും ഞാൻ ഈ നേരത്താണ് നടക്കാനിറങ്ങുന്നത്. കുറച്ചു ദിവസമായി ഞാൻ തന്നെ കാണുന്നു. എനിക്ക് ഇവിടെ സ്ഥലങ്ങളൊന്നും അറിയില്ല. പരിചയക്കാരായിട്ട് ആരും ഇല്ല്യ. തന്നെ പരിചയപ്പെടാം എന്നു കരുതിയാണ് തന്റെ പിറകെ വന്നത്.
ഒരു നിമിഷം അവൾ അവിടെ ആലോചിച്ചു നിന്നു. എന്നിട്ട് അവൾ എന്റെ നേരെ കൈ നീട്ടി തുടർന്നു,
ഹായ് എന്റെ പേര് നീതു. എന്റെ വീട് കോഴിക്കോട്. ഞാൻ ഇവിടെ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുന്നു. താൻ എന്തു ചെയ്യുന്നു.
ജിബിൻ : എന്റെ വീട് പാലക്കാട് ആണ്. ഞാൻ ഇവിടെ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.
നീതു : അപ്പൊ ശരി നാളെ കാണാം. ഇന്ന് ഞാൻ കുറച്ചു നേരം വൈകി.
ഞാൻ ശരി എന്നും പറഞ്ഞു എന്റെ റൂമിലേക്ക് തിരിച്ചു പോയി കുളിച്ചു ഫ്രഷ് ആയി ജോലിക്കു പോയി.
