മനക്കൽ ഗ്രാമം – 10 7അടിപൊളി  

അപ്പോഴത്തേക്കും ബാക്കിയുള്ളവരും അങ്ങോട്ടേക്ക് വന്നു….

മല്ലന്മാർ മനോജിനെയും പിടിച്ചു കൊണ്ട് പുറത്തേക്ക് പോയി….

എല്ലാവരും വന്ന കുറച്ചു നേരം അവിടെ നോക്കി നിന്നിട്ടു അവരവരുടെ മുറികളിലേക്ക് പോയി… ഞാനും മുറിയിൽ കയറി കതകടച്ചു കിടന്നു… നേരം വെളുത്ത തുടങ്ങിരുന്നു….

നല്ല ഉറക്കത്തിൽ ആരോ എന്നെ കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്…. നോക്കിയപ്പോൾ മലന്മാരിൽ ഒരാളും അയേയും ലക്ഷ്മിയോക്കെ ഉണ്ട്…

ഞാൻ കണ്ണ് തിരുമ്മി കൊണ്ട് : എന്താണ്…രാവിലെ എല്ലാവരും…

മല്ലൻ : കുഞ്ഞിന്റെ അച്ഛൻ….

അത്രെയും പറഞ്ഞ അയാൾ തല കുനിച്ചു നിന്ന്…

ഞാൻ : അച്ഛൻ എന്ത് പറ്റി…

എന്നും ചോദിച്ചു കൊണ്ട് എഴുന്നേറ്റ് വെളിയിലേക്ക് പോകാൻ ഒരുങ്ങി….

മല്ലൻ : കുഞ്ഞിപ്പോ അങ്ങോട്ട് പോകേണ്ട…

കാര്യം പന്തിയല്ല എന്ന് മനസ്സിലായ ഞാൻ ആ മല്ലൻ തള്ളിയിട്ടിട്ട് പുറത്തേക്കോടി…

പുറത്തു ഒരാൾകൂട്ടം… ഞാൻ ഓടി അങ്ങോട്ടേക്കെത്തിയപ്പോ ആരൊക്കയോ എന്നെ തടയാൻ ശ്രേമിച്ചു… ഞാൻ അതൊക്കെ വകഞ്ഞു മാറി ചെന്ന് നോക്കുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അച്ഛനെയാണ്….

ഞാൻ ഓടി ചെന്ന് അച്ഛന്റെ തലയെടുത്ത മടിയിൽ വെച്ച അലറി വിളിച്ചു…

അച്ഛൻ എന്നെ വിട്ടു പോയെതെനിക്കുൾക്കോളളാൻ കഴിഞ്ഞില്ല… ഞാൻ ആ നടു മുറ്റത്തു അച്ചന്റെ തല മടിയിൽ വെച്ച എന്ത് ചെയ്യണം എന്നറിയാതെ അവിടിരുന്നു…

അവിടെ അപ്പോഴേക്കും ബ്രെഹ്മദത്തൻ നമ്പൂതിരിയും മറ്റുള്ള അധികാരികളും എല്ലാം എത്തിയിരിന്നു…

മനോജ് എന്നോടുള്ള വിരോധത്തിന്ന് അച്ചൻ പണിക്ക് വന്നപ്പോ കുത്തിയിട്ട് ഓടി പോയതാണ്… ഇത് വരെ മനോജിന് കിട്ടിട്ടില്ല … പണിക്കാരും പോലീസുകാരും അവനെ അനേഷിച്ചോണ്ടിരിക്കുവാണ്… ഇരുട്ടായത് കൊണ്ട് അവൻ എങ്ങോട്ട് പോയന്ന് ആരും കണ്ടില്ല…

ബ്രെഹ്‌മദത്തൻ നമ്പൂതിരി വന്നപ്പോൾ മുതൽ കവടി നിരത്തി അതിനു മുന്നിൽ ഇരിക്കുകയാണ്… ഇങ്ങനെയൊരു അത്യാഹിതം അദ്ദേഹത്തിന് പോലും കാണാൻ കഴിഞ്ഞില്ല…

ഹോമത്തിനിടക്ക് പ്രേശ്നങ്ങൾ ഉണ്ടാകും എന്ന അദ്ദേഹത്തിനറിയാമായിരുന്നു… പക്ഷെ അതെ ഇങ്ങനെയാകും എന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല….

അദ്ദേഹം മനോജിന്റെയും, അച്ഛൻ നമ്പൂതിരിയുടെയും, വലിയച്ഛൻ നമ്പൂതിരിയുടെ ഒക്കെ ജാതകം എടുപ്പിച്ചു.. വീണ്ടും കവടി നിരത്തി…

അവിടെ ഉണ്ടായിരുന്ന ഒരു പ്രമാണി : എന്തേലും കാണുന്നുണ്ടോ….

വീണ്ടും എന്തേലും പ്രെശ്നം ഇത് കൊണ്ട് ഉണ്ടാകുമോ എന്നാണ് അയാളുടെ ആശങ്ക… അല്ലാതെ എന്റെ അച്ഛൻ മരിച്ചതോ… മനോജ് കൊന്നതോ ഒന്നും പുള്ളിയുടെ വിഷയമല്ല….

ബ്രെഹ്മദത്തൻ നമ്പൂതിരി അയാളെ ഒന്ന് ഇരുത്തി നോക്കി എന്നിട്ട് : ഇപ്പോഴാണ് എല്ലാം തെളിഞ്ഞ വരുന്നത്….

ഞാൻ അന്ന് പറഞ്ഞില്ലായിരുന്നോ… നമ്മുക്ക് മനസിലാക്കാൻ പറ്റാത്ത ഒത്തിരി കാര്യങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്…. ചിലത് താനെ വെളിപ്പെട്ടു വരണം….

പ്രമാണി : അങ്ങ് എന്താണ് എന്ന വെച്ചാ തെളിച്ച പറയുക… ഞങ്ങൾ എന്താണ് ചെയ്യണ്ടത്…

നമ്പൂതിരി : നമ്മൾ ചെയ്‌യേണ്ടതെലാം നമ്മൾ ചെയ്യുന്നുണ്ട്….

പ്രമാണി : പിന്നെ….

നമ്പൂതിരി : ഇവിടുത്തെ കാരണവരുടെ പുനർജ്ജന്മം ആണ് ഇവിടുത്തെ ഉണ്ണി….

പ്രമാണി : അങ്ങ് എന്താണ് പറഞ്ഞു വരുന്നത്….

നമ്പൂതിരി : താൻ താൻ ചെയ്ത തെറ്റുകൾ താൻ താൻ അനുഭവിക്കണം… അതെ എത്ര ജന്മം കഴിഞ്ഞാലും അനുഭവിച്ചേ പറ്റു…

ഇവിടുത്ത ഉണ്ണിയുടെ ജാതകം അസുര ജാതകം ആണ്… അത് മനസ്സിലാക്കി ഉണ്ണിയുടെ മുത്തച്ഛൻ ആ ജാതകം ആരും അറിയാതെ മാറ്റി എഴുതിച്ചു…. അതുകൊണ്ടാണ് കവടി നിരത്തിട്ടും കാര്യപ്രേശ്നങ്ങൾക്കൊന്നും ഒരു വ്യക്തത കിട്ടാഞ്ഞത്…

കൊടുംപാതകങ്ങൾ ചെയ്ത ആ കാരണവരുടെ പുനർജൻമം ആണ് ഇവിടുത്തെ ഉണ്ണി.. അത് പോലെ തന്നെ ഇവിടുത്തെ വലിയ നമ്പൂതിരിയും ചെറിയ നമ്പൂതിരിയും ആ കാർന്നോരുടെ വിശ്വസ്ത ശിങ്കിടികൾ ആയിരുന്നു….

ഇപ്പോഴാണ് എനിക്ക് മനസ്സിലായത് എന്ത് കൊണ്ടാണ് ഒരാൾ കിടപ്പിലായതും മറ്റേയാളുടെ കാൽ കരിയാതയിരിക്കുന്നതെന്നും… അവർ ചെയ്ത പാപങ്ങൾ അവർ തന്നെ അനുഭവിക്കണം…

വിധി ആരാലും തടുക്കാൻ പറ്റില്ല… അസുര നിഗ്രഹം തന്നെയാണ് ഇനി ഇവിടെയുള്ളത്.. അത് നടക്കുക തന്നെ ചെയ്യും…

പെട്ടന്ന് ഒരു ശിങ്കിടി ഓടി വന്ന മനോജ് ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടു പിടിച്ചെന്ന് പറഞ്ഞത്….

എല്ലാവരും അങ്ങോട്ടേക്ക് പോയി…അവിടെ മനോജ് കൈയിൽ ഒരു കത്തി പിടിച്ചു എല്ലാവരുടെയും നേരെ ആക്രോശിക്കുകയാണ് …

ഏത് നായ്ക്കടാ എന്നെ പിടിക്കേണ്ടത്….

വിനാശകാലേ വിപരീത ബുദ്ധി എന്നാണല്ലോ….

അടുത്ത ചെന്ന് 2 3 പേരെ വെട്ടി പരിക്കേൽപ്പിച്ചിട്ടുണ്ട്….

അവൻ അവിടുന്ന് ഓടി പോകുന്നത് ഞാൻ ഇവിടിരുന്ന കണ്ടു… എന്റെ മനസ്സിൽ ഇപ്പൊ ഒറ്റ ചിന്തയെ ഉള്ളു…

പ്രതികാരം………..

ഞാൻ ഇരുന്നേടത്ത് നിന്ന് കൊടുംകാറ്റ് പോല്ലേ മനോജ് ഓടുന്ന ദിശയിലേക്ക് ഓടിയടുത്തു….

എന്റെ ഓട്ടത്തിന്റെ വേഗം കണ്ട മനോജിന്റെ പുറകെ ഓടിയവരും, നടുമുറ്റത്തിരുന്നവരും അന്ധാളിച്ചു നോക്കികൊണ്ട്‌ നിൽക്കുകയാണ്…

അത്രെയും വേഗത എവിടുന്ന് വന്നെന്നു എനിക്കുമറിയില്ല… പക്ഷെ ഞാൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ല… എന്റെ മുന്നിൽ മനോജ് മാത്രമേയുള്ളു…

ഞാൻ മനോജിന്റെ മുന്നിൽ കൊടുംകാറ്റ് പോല്ലേ വന്നു നിന്നു…

ഞാൻ പെട്ടന്ന് വരുന്നത് കണ്ട അവനും ഒന്ന് വിരണ്ടു….

എന്നെ നേരത്തെ കെട്ടിയിട്ട അതെ സ്ഥലത്താണ് ഞങ്ങൾ ഇപ്പോൾ….

അവൻ മനോനില വീണ്ടെടുത്ത എന്റെ നേരെ കുതിച്ചു ചാടി… ഞാൻ ഒഴിഞ്ഞുമാറി അവൻ ഓടി വന്ന അതെ വേഗതയിൽ തന്നെ അവനെ പൊക്കിയെടുത്തു എറിഞ്ഞു….. അവൻ തെങ്ങേൽ പോയിടിച്ചു നിലത്തു വീണു…

എന്റെ രൗദ്ര ഭാവം കണ്ടിട്ട് ആരും ഞങ്ങളെ തടയാൻ വന്നില്ല… എല്ലാവരും നോക്കി നിൽക്കുയാണ്…

എവിടുന്നാണ് എന്നറിയില്ല മഴയും പെയ്യാൻ തുടങ്ങി….

അവൻ വീണ്ടും എഴുന്നേറ്റു വന്ന എന്നെ വെട്ടി… ഞാൻ ഒഴിഞ്ഞു മാറി… അവൻ വീണ്ടും വെട്ടി ഞാൻ ഒഴിഞ്ഞുമാറി അവന്റെ ഇടുപ്പ് നോക്കി ഒന്ന് ഇടിച്ചു…

അവൻ നടുവും തല്ലി താഴെ വീണു.. അവന്റെ കൈയിൽ നിന്ന് കത്തി താഴെ പോയിരുന്നു…

അതെന്റെ കാൽച്ചുവട്ടിൽ ആണ് വീണത്…

അവൻ വീണ്ടും എഴുന്നേറ്റ് എന്നെ അടിക്കാൻ വന്നു…

ഞാൻ കാൽ കൊണ്ട് കത്തി വായുവിലേക്ക് ഉയർത്തിയെരിഞ്ഞു, കൈകൾ കൊണ്ട് പിടിച്ചു അവന്റെ വലത്തേ കൈ അറുത്ത മാറ്റി… അതിലും വേഗത്തിൽ തന്നെ അവന്റെ 2 കാലുകളും വെട്ടി മാറ്റി….

അവൻ നിലം പൊത്തി വീണു… വലത്തു കൈയും രണ്ട് കാലും അവന്റെ ശരീരത്തിൽ നിന്ന് വേർപെട്ടിരുന്നു…

നിന്റെ ജീവൻ ഞാൻ വിട്ടു തരുന്നു… ഈ ഭൂമിയിൽ നീയിനിയും ഇഴഞ്ഞ ജീവിക്കും….

ഞാൻ കത്തി താഴേക്കിട്ടു… ആകാശത്തേക്ക് നോക്കി അലറിവിളിച്ചിട്ട്…. തളർന്നു വീണു….

Leave a Reply

Your email address will not be published. Required fields are marked *