മനക്കൽ ഗ്രാമം – 10 10അടിപൊളി  

ഇവനൊക്കെ എല്ലാരേയും ഭരിച്ചു ഭരിച്ചു, ആ അധികാരം തലേക്ക് പിടിച്ചിരിക്കുയാണ്… അതിന്റെ ഹുങ്കാണ് .. സ്വന്തബന്ധങ്ങൾക്കൊന്നും ഒരു വിലയുമില്ല… മൈയരൻ ……

അവൻ വീണ്ടും എന്റെ നേർക്ക് കത്തിയുമായി ചാടി വീണു…

നായെ ഒഴിഞ്ഞു മാറുന്നോ എന്ന പറഞ്ഞു…

ഞാൻ വീണ്ടും ഒഴിഞ്ഞു മാറി ഒരു തള്ള് വെച്ച് കൊടുത്തു… അവൻ വീണ്ടും വാതിലും പൊളിച്ചു പുറത്തു പോയി വീണു… ഞാൻ എന്റെ വസ്ത്രങ്ങൾ എല്ലാം എടുത്തിട്ട്… അപ്പോഴേക്കും ശബ്ദം കേട്ട് ഭട്ടതിരിപ്പാടിന്റെ മല്ലന്മാർ അവിടേക്ക് വന്നിരുന്നു… അവർ മനോജിനെ ബലമായി ഇരു കൈകളിലും മുറുക്കി പിടിച്ചു…

മനോജ് : എടാ നായെ നിന്നെ ഇന്ന് ഞാൻ കൊല്ലുമെടാ എന്ന പറഞ്ഞു ചിറി വിളിച്ചോണ്ടിരുന്നു….

അപ്പോഴത്തേക്കും ബാക്കിയുള്ളവരും അങ്ങോട്ടേക്ക് വന്നു….

മല്ലന്മാർ മനോജിനെയും പിടിച്ചു കൊണ്ട് പുറത്തേക്ക് പോയി….

എല്ലാവരും വന്ന കുറച്ചു നേരം അവിടെ നോക്കി നിന്നിട്ടു അവരവരുടെ മുറികളിലേക്ക് പോയി… ഞാനും മുറിയിൽ കയറി കതകടച്ചു കിടന്നു… നേരം വെളുത്ത തുടങ്ങിരുന്നു….

നല്ല ഉറക്കത്തിൽ ആരോ എന്നെ കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്…. നോക്കിയപ്പോൾ മലന്മാരിൽ ഒരാളും അയേയും ലക്ഷ്മിയോക്കെ ഉണ്ട്…

ഞാൻ കണ്ണ് തിരുമ്മി കൊണ്ട് : എന്താണ്…രാവിലെ എല്ലാവരും…

മല്ലൻ : കുഞ്ഞിന്റെ അച്ഛൻ….

അത്രെയും പറഞ്ഞ അയാൾ തല കുനിച്ചു നിന്ന്…

ഞാൻ : അച്ഛൻ എന്ത് പറ്റി…

എന്നും ചോദിച്ചു കൊണ്ട് എഴുന്നേറ്റ് വെളിയിലേക്ക് പോകാൻ ഒരുങ്ങി….

മല്ലൻ : കുഞ്ഞിപ്പോ അങ്ങോട്ട് പോകേണ്ട…

കാര്യം പന്തിയല്ല എന്ന് മനസ്സിലായ ഞാൻ ആ മല്ലൻ തള്ളിയിട്ടിട്ട് പുറത്തേക്കോടി…

പുറത്തു ഒരാൾകൂട്ടം… ഞാൻ ഓടി അങ്ങോട്ടേക്കെത്തിയപ്പോ ആരൊക്കയോ എന്നെ തടയാൻ ശ്രേമിച്ചു… ഞാൻ അതൊക്കെ വകഞ്ഞു മാറി ചെന്ന് നോക്കുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അച്ഛനെയാണ്….

ഞാൻ ഓടി ചെന്ന് അച്ഛന്റെ തലയെടുത്ത മടിയിൽ വെച്ച അലറി വിളിച്ചു…

അച്ഛൻ എന്നെ വിട്ടു പോയെതെനിക്കുൾക്കോളളാൻ കഴിഞ്ഞില്ല… ഞാൻ ആ നടു മുറ്റത്തു അച്ചന്റെ തല മടിയിൽ വെച്ച എന്ത് ചെയ്യണം എന്നറിയാതെ അവിടിരുന്നു…

അവിടെ അപ്പോഴേക്കും ബ്രെഹ്മദത്തൻ നമ്പൂതിരിയും മറ്റുള്ള അധികാരികളും എല്ലാം എത്തിയിരിന്നു…

മനോജ് എന്നോടുള്ള വിരോധത്തിന്ന് അച്ചൻ പണിക്ക് വന്നപ്പോ കുത്തിയിട്ട് ഓടി പോയതാണ്… ഇത് വരെ മനോജിന് കിട്ടിട്ടില്ല … പണിക്കാരും പോലീസുകാരും അവനെ അനേഷിച്ചോണ്ടിരിക്കുവാണ്… ഇരുട്ടായത് കൊണ്ട് അവൻ എങ്ങോട്ട് പോയന്ന് ആരും കണ്ടില്ല…

ബ്രെഹ്‌മദത്തൻ നമ്പൂതിരി വന്നപ്പോൾ മുതൽ കവടി നിരത്തി അതിനു മുന്നിൽ ഇരിക്കുകയാണ്… ഇങ്ങനെയൊരു അത്യാഹിതം അദ്ദേഹത്തിന് പോലും കാണാൻ കഴിഞ്ഞില്ല…

ഹോമത്തിനിടക്ക് പ്രേശ്നങ്ങൾ ഉണ്ടാകും എന്ന അദ്ദേഹത്തിനറിയാമായിരുന്നു… പക്ഷെ അതെ ഇങ്ങനെയാകും എന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല….

അദ്ദേഹം മനോജിന്റെയും, അച്ഛൻ നമ്പൂതിരിയുടെയും, വലിയച്ഛൻ നമ്പൂതിരിയുടെ ഒക്കെ ജാതകം എടുപ്പിച്ചു.. വീണ്ടും കവടി നിരത്തി…

അവിടെ ഉണ്ടായിരുന്ന ഒരു പ്രമാണി : എന്തേലും കാണുന്നുണ്ടോ….

വീണ്ടും എന്തേലും പ്രെശ്നം ഇത് കൊണ്ട് ഉണ്ടാകുമോ എന്നാണ് അയാളുടെ ആശങ്ക… അല്ലാതെ എന്റെ അച്ഛൻ മരിച്ചതോ… മനോജ് കൊന്നതോ ഒന്നും പുള്ളിയുടെ വിഷയമല്ല….

ബ്രെഹ്മദത്തൻ നമ്പൂതിരി അയാളെ ഒന്ന് ഇരുത്തി നോക്കി എന്നിട്ട് : ഇപ്പോഴാണ് എല്ലാം തെളിഞ്ഞ വരുന്നത്….

ഞാൻ അന്ന് പറഞ്ഞില്ലായിരുന്നോ… നമ്മുക്ക് മനസിലാക്കാൻ പറ്റാത്ത ഒത്തിരി കാര്യങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്…. ചിലത് താനെ വെളിപ്പെട്ടു വരണം….

പ്രമാണി : അങ്ങ് എന്താണ് എന്ന വെച്ചാ തെളിച്ച പറയുക… ഞങ്ങൾ എന്താണ് ചെയ്യണ്ടത്…

നമ്പൂതിരി : നമ്മൾ ചെയ്‌യേണ്ടതെലാം നമ്മൾ ചെയ്യുന്നുണ്ട്….

പ്രമാണി : പിന്നെ….

നമ്പൂതിരി : ഇവിടുത്തെ കാരണവരുടെ പുനർജ്ജന്മം ആണ് ഇവിടുത്തെ ഉണ്ണി….

പ്രമാണി : അങ്ങ് എന്താണ് പറഞ്ഞു വരുന്നത്….

Leave a Reply

Your email address will not be published. Required fields are marked *