അച്ഛൻ : ഡാ അവരെ കൊണ്ട് പോയി മുറി കാണിച്ചു കോട്.. അവരുടെ സാധനങ്ങളും എടുത്തോ..
പെൺപിള്ളേർ 3 പേരും മനയിൽ ശ്രീലക്ഷ്മിയുടെ കൂടെയും.. ആമ്പിള്ളേർ മനയുടെ അതിഥി മന്ദിരത്തിലുമായിട്ടാണ് താമസം ഒരുക്കിരിക്കുന്നത്..
ഞാൻ ഒരു പെട്ടിയുമെടുത്ത മുന്നെ നടന്നു കൂടെ ബാക്കിയുള്ളവരും എന്റെ പിറകിനു അതിഥി മന്ദിരത്തിലേക്ക് നടന്നു.. അവർ ഇംഗ്ലീഷിലാണ് അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത്.. അത് കൊണ്ടവർ എന്താണ് പറയുന്നതെന്ന് ശെരിക്കും മനസിലായില്ല..
പക്ഷെ അവർ പറഞ്ഞതെ ഇവിടെയുള്ള പെണ്ണുങ്ങളെ കുറിച്ചാണ് എന്ന് എനിക്ക് മനസ്സിലായി ..10 ആം ക്ലാസ്സ് വരെ പഠിച്ചതിന്റെ ഗുണം..
ഞാൻ അവരെ കൊണ്ട് വിട്ടിട്ട് അടുത്തുള്ള മരത്തിന്റെ വേരിൽ കയറിരുന്നു.. ഇന്ന് മുതൽ മുഴുവൻ സമയവും ഞാൻ ഇവിടെ വേണമെന്നല്ല പറഞ്ഞത്.. പണിക്കാർ പെട്ടിയും സാധനങ്ങളും എല്ലാം കൊണ്ട് വെച്ചിട്ട് പോയി..
അവർ വന്നിട്ട് കുളിയും വിശ്രമവുമൊക്കെയായിട്ട് അകത്താണ്, ഇതിനിടയിൽ നാണിയേടത്തി അവർക്കുള്ള ഭക്ഷണവുമായി വന്നു.. കൂടെ എനിക്കുളതും കൊണ്ട് വന്നു.. ഞങ്ങൾ രാവിലെയും വൈകിട്ടുമേ സാധാരണ കഴിക്കാറുള്ളു.. അത് കൊണ്ട് വൈകിട്ട് കഴിക്കാം എന്ന കരുതി ഞാൻ ചായ്പ്പിൽ കൊണ്ട് വെയ്ക്കാൻ പോയതാണ്.. അപ്പോഴാണ് നാണിയേടത്തി പറഞ്ഞത് വൈകിട്ടുള്ളത് വേറെ കൊണ്ട് വരാം എന്ന് .. ഇതിപ്പോ കഴിച്ചോ എന്ന്.. ഞാൻ അവിടിരുന്നു തന്നെ കഴിച്ചിട്ട് പാത്രം നാണിയേടത്തിക്ക് കൊടുത്തു.. എനിക്ക് കപ്പയും മുളകുടച്ചതുമായിരുനെങ്കിൽ അവർക്ക് ചോറും സാമ്പാറും, തോരനുമൊക്കയായിരുന്നു..
കഴിച്ച ക്ഷിണത്തിൽ ഞാൻ ഒന്ന് മയങ്ങി.. ആരുടെയോ വിളികേട്ടാണ് ഞാൻ ഉണർന്നത്.. നോക്കുമ്പോൾ അവർ 4 പേരുമാണ്.. അവരെന്റെ പേര് ചോദിച്ചു :
കണ്ണ് തിരുമ്മി ഉറക്ക പിച്ചയിൽ ഞാൻ എന്റെ പേര് പറഞ്ഞു : അച്ചു
അവർ : എവിടെയാ താമസിക്കുന്നെ
ഞാൻ : ആ കുന്നിന്റെ അടിവാരത്തിലാണ്
ഞങ്ങൾ സംസാരിച്ചോണ്ടു നിൽക്കുമ്പോൾ ശ്രീലക്ഷ്മിയും കൂട്ടുകാരികളും കൂടെ മനോജ്ഉം ശ്രീകലയുമെല്ലാം അങ്ങോട്ടേക്ക് വന്നു.. എല്ലാവരും വന്നതോടെ ഞാൻ നിക്കറിൽ മുള്ളിയിലെന്നെ ഉള്ളു.. ഒരു ഭയം ഉടെലെടുത്തു..
ശ്രീലക്ഷ്മി : എന്താണ് പ്രെശ്നം
അവരിൽ ഒരാൾ : എന്ത് പ്രെശ്നം, ഞങ്ങൾ അവന്റെ പേര് ചോദിച്ചതാ..
ശ്രീലക്ഷ്മി എന്നെ ഒന്ന് പുച്ഛത്തോടെ നോക്കിട്ട്.. എങ്ങനെ ഉണ്ട് ഞങ്ങളുടെ നാട്..
ഞാൻ രക്ഷപെട്ടു.. അവൾ കൂടുതൽ ചൊറിയാൻ നിന്നില്ല..
അവരിലൊരാൾ : ബ്യൂട്ടിഫുൾ places ആൻഡ് ബ്യൂട്ടിഫുൾ girls
അവരെല്ലാരും കൂടെ ആ പറഞ്ഞയാളെ കളിയാക്കി ചിരിച്ചു… അവർ അവരുടെ ലോകത്തേക്ക് കടന്നു.. ഞാൻ പൊട്ടൻ ആട്ടം കാണുന്നത് പോലെ അവരെ നോക്കി നിന്നു…
ശ്രീകലയെ കണ്ടതോടെ അവരിൽ ഒരാൾ ശ്രീലക്ഷ്മിയോട് : നീ ഞങ്ങളെ ഇവർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നില്ലെ..
കുറുക്കന്റ്- കണ്ണ് കോഴി കൂട്ടിൽ തന്നെ ഞാൻ മനസ്സിൽ പറഞ്ഞു…
ശ്രീലക്ഷ്മി : ഓ, അത് ഞാൻ മറന്നു.. അവൾ ശ്രീകലയെയും മനോജിനെയും അവർക്ക് പരിചയപ്പെടുത്തി കൊടുത്തു.. എന്നിട്ട് ഓരോരുത്തരെ ആയിട്ട് അവൾ ശ്രീകലക്കും മനോജിനും പരിചയ പെടുത്താൻ ആരംഭിച്ചു..
ഞാനും അത് ശ്രദ്ധിക്കാൻ തുടങ്ങി.. വേറെ കാര്യമൊന്നുമില്ല.. അറിഞ്ഞു വെക്കുന്നത് നല്ലതാണ്… എന്തേലും ആവശ്യംവന്നാൽ അറിഞ്ഞിരിക്കാമല്ലോ…
ഞങ്ങൾക്ക് ആരെയും പേര് വിളിക്കാൻ പറ്റില്ല.. തിരുമേനിയെന്നോ, നമ്പൂരിയെന്നോ. കൊച്ചുതംബ്രാന്നൊക്കെയോ വേണം വിളിക്കാൻ. ഞാൻ ആരെയും ഒന്നും വിളിക്കാറില്ല.. എനിക്ക് മടിയാണങ്ങനെ ഒക്കെ വിളിക്കാൻ… ഉവ്വ് , ശെരി ഇങ്ങനെയൊക്കെയുള്ള വാക്ക് ഉപയോഗിച്ച ഞാൻ ഒഴിവാകും.. പിന്നെ ഇവരുമായിട്ടൊന്നും അങ്ങനെ ഇടപെടേണ്ടി വന്നിട്ടില്ല..
ആദ്യത്തെയാൾ ജയൻ, പുള്ളിയുടെ അച്ഛൻ പോലീസിലാണ് വലിയ ഏതോ പൊസിഷനിൽ ആണ് എന്ന എനിക്ക് മനസ്സിലായി
രണ്ടാമത്തെയാൾ രാജൻ, മൂന്നാമത്തയാളുടെ പേര് രജി. ഇവരുടെ അപ്പന്മാർ ബിസിനസ് ആണ്
നാലാമത്തെയാൾ ജോർജ്, അച്ഛൻ വിദേശത്താണ്..
