മനക്കൽ ഗ്രാമം – 8 7

ഒരു ദിവസം കഴിഞ്ഞത് കൊണ്ട് അവർ ചില ഇളവുകൾ ഒക്കെ തരാൻ തുടങ്ങി… അവർക്കും മടുത്ത തുടങ്ങി കാണും…

ആദ്യത്തെ ദിവസം ആരേലും അടുത്ത വന്നാൽ അവർ ഓടിക്കുമായിരുന്നു… ഇപ്പൊ എല്ലാവരും എന്റെ അടുത്ത വന്നശ്വസിപ്പിക്കാൻ ഒക്കെ തുടങ്ങി..

ലക്ഷ്മിയും ആതിരയും ധന്യയുമൊക്കെയാണ് ഭക്ഷണം കൊണ്ട് വരുന്നത്… ആരേലും ഒക്കെ എന്നെ ചുറ്റി പറ്റി എപ്പോഴും കാണും… അത് കൊണ്ട് അവിടെ നടക്കുന്ന വിവരങ്ങൾ ഒക്കെ അറിയാൻ പാറ്റും … പക്ഷെ കൂടുതൽ സമയം ചിലവഴിക്കാൻ അവർ സമ്മതിക്കില്ല…

ഇപ്പൊ കയറു കൊണ്ട് കേട്ടിട്ടിരിക്കുനന്നനെ ഉള്ളു.. ആദ്യത്തെ ദിവസത്തെ പോലെ നിന്ന നിൽപ്പിൽ നിൽക്കേണ്ട… ഇരിക്കാനുമൊക്ക പറ്റുന്നുണ്ട്….

ലക്ഷ്മിയും ആതിരയും എന്റെ അടുക്കൽ അന്നത്തെ ഭക്ഷണം കൊണ്ട് വന്നു…

ലക്ഷ്മി : എടാ കുഴപ്പം ഒന്നുമില്ലല്ലോ … പിന്നെ നിയറിഞ്ഞോ… ചെറിയ നമ്പൂതിരിക്ക് വിഷം തീണ്ടി എന്ന് …

ഞാൻ : എപ്പോ എവിടെ വെച്ച്…

അങ്ങേരെ തിരിച്ചു വന്നാലേ ഇതിനൊരു തീരുമാനം ആകു…ഇതിപ്പോ പാമ്പ് കടിച്ചവന്റെ തലയിൽ തേങ്ങ വീണെന്ന് പറഞ്ഞ അവസ്ഥയായി… ഇനീപ്പോ ഞാൻ എത്ര നാൾ നിൽക്കണം… ഇനിയെങ്ങാനം അങ്ങേര് തട്ടിപോയാൽ എന്റെ അവസ്ഥ എന്താകും… ആലോചിച്ചിട്ട് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല…

എല്ലാം ഞാനാണല്ലോ തുടങ്ങി വെച്ചത്… അച്ഛൻ പറഞ്ഞതുപോലെ ഞാൻ മനോജിനിട്ട് പൊട്ടിച്ചില്ലായിരുന്നില്ലെങ്കിൽ, വലിയ നമ്പൂതിരിക്കും ചെറിയ നമ്പൂതിരിക്കും ഈ ഗതിയുണ്ടാവില്ലായിരുന്നു… ഇങ്ങനെയൊന്നും സംഭവിക്ക കുടിയില്ലായിരുന്നു…ചിലപ്പോ അവൻ 2 അടി അടിച്ചിട്ടങ്ങു പോയെനേം…ഇതും സാധാരണ ഒരു ദിവസം പോലെയങ്ങ് കഴിഞ്ഞേനേം… ചുമ്മാ കുന്തളിച്ചു നടന്ന എന്റയൊരവസ്ഥ….

ആതിര ആരും കേൾക്കാതെ : നിന്നെ ഇവിടെ കേട്ടിട്ടതിനു ദൈവം കൊടുത്ത ശിക്ഷയാ… അയാൾക്ക് അത് തന്നെ വേണം… ഈ മഴ നനഞ്ഞു ഇവനെന്തെങ്കിലും ആകുമോ എന്ന എന്റെ പേടി…

ഞാൻ : ഡി എനികെന്താകാൻ… നമ്മൾ എന്തോരം മഴ നനഞ്ഞയിട്ടുള്ളത്… അത് കൊണ്ട് നീ അത് വിട… എന്നിട്ട് കാര്യം പറ..

ലക്ഷ്മി : മനോജിനെ കേശു വൈദ്യരുടെ അടുത്ത കൊണ്ട് പോയിരുന്നു… പക്ഷെ വൈദ്യരെ കൈയൊഴിഞ്ഞു.. മനോജിനെ പട്ടണത്തിലെ ആശുപത്രിയിൽ കൊണ്ട് പോകാൻ പറഞ്ഞു… അങ്ങനെ പോകുന്ന വഴിക്കാണ് പാമ്പ് കടിച്ചത്…

ഇപ്പൊ ചെറിയ നമ്പൂതിരിയെ വിഷഹാരിയുട അടുത്തും, മനോജിനെ പട്ടണത്തിലെ ആശുപത്രിയിലും കൊണ്ട് പോയിരിക്കുകയാണ്….

ഞാൻ : നിന്നോടാരു പറഞ്ഞു…

അവൾ : ‘അമ്മ പറഞ്ഞതാ… ചെറിയമ്മ അറിഞ്ഞപ്പോ തൊട്ട് വലിയവായിൽ നിലവിളിച്ചോണ്ടിരിപ്പുണ്ട്… അതും പറഞ്ഞു അവൾ ഭക്ഷണം എന്റെ വായിലേക്ക് വെച്ച് തന്നു… ഞാൻ അതും കഴിച്ച അവളെ ഒന്ന് നോക്കി… ഈ മല്ലന്മാരൊന്നുമില്ലായിരുന്നെങ്കിൽ ഇവിടെ വെച്ച് തന്നെ ഒരു കളിയങ്ങു കളിച്ചേനേം…

ഹം… യോഗമില്ലാമണിയെ… എന്ന് വിചാരിച്ചു ഞാൻ ഭക്ഷണം മര്യാദരാമനായിട്ട് നിന്ന് കഴിച്ചു…

അവർ കുറച്ചു നേരം കുടി അവിടെ കറങ്ങി തിരിഞ്ഞു നിന്നിട്ട് വീട്ടിലേക്ക് പോയി…

ശ്രീകലയും ലക്ഷ്മിയും അവളുടെ അമ്മയും കൂട്ടുകാരികളും എല്ലാം ഇടക്കിടക്ക് ദൂരെ നിന്ന് എന്നെ നോക്കുന്നത് കാണാം… അവരുടെ വില പോകുമെന്ന് കരുതിയായിരിക്കും അടുത്ത വരാത്തത്… അത് കൊണ്ട് എനിക്ക് ഒരു സമാധനമായി.. അവരുടെ ഭാഗത്തു വലിയ പ്രെശ്നം ഒന്നുമില്ല… അതിന്റെ ഇടി കുറച്ചു കൊണ്ട മതിയല്ലോ…

*******************************************************

എനിക്ക് എന്താന്നറിയില്ല ഇപ്പൊ പല പല കാഴ്ചകൾ കാണാൻ തുടങ്ങി… എന്റെ ചെവിയിൽ ആരോ ഇരുന്നു മന്ത്രങ്ങൾ ചൊല്ലുന്നത് പോലെ എനിക്ക് ഫീൽ ആകുന്നുണ്ട്… ആരോ എന്റെ ചെവിയിലിരുന്നു എന്തൊക്കയോ പറയുന്നത് എനിക്ക് വ്യക്തമായി കേൾക്കാം… പക്ഷെ എനിക്കൊന്നും മനസിലാകുന്നില്ല..

അതെന്തെലുമാകട്ടെ എന്ന് കരുതി ഞാൻ വലിയ ശ്രദ്ധ കൊടുക്കാൻ പോയില്ല… ഒന്നാമതെ 2 ദിവസത്തെ മഴ നനഞ്ഞു എന്റെ കിളി പോയിരിക്കുകയാണ്.. ചിലപ്പോ അതുകൊണ്ടുള്ള എന്റെ തോന്നലായിരിക്കാം…

മഴ നിറുത്താത് പെയുന്നത് കൊണ്ട് പലരുടെയും വീടുകളും വിളകളും നശിച്ചു… കൂടാതെ കാറ്റും ശക്തിയായി വീശിയടിക്കുന്നുണ്ട്…

അതിനിടയിൽ കൂനിന്മേൽ കുരു എന്ന് പറഞ്ഞ പോലെ ശക്തമായ കാറ്റും മഴയും കാരണം ക്ഷേത്രത്തിലെ കേടാ വിളക്ക് കേട്ട് പോയി… അത് എന്തോ വലിയ ആപത്ത് ഈ ഗ്രാമത്തിൽ വരുന്നുവെന്ന് പറഞ്ഞു നാട്ടുകാരെലാം കുടി ക്ഷേത്രത്തിൽ ഒത്തു കുടിട്ടുണ്ട്… എല്ലാവരും കുടി പ്രെശ്നം വെപ്പിച്ചു… പക്ഷെ ആദ്യമായിട്ട് കണിയാന്റെ കവടിലും ഒന്നും തെളിഞ്ഞു കാണുന്നില്ല… അത് അതിലും വലിയ പ്രെശ്നമായി….

ഇവിടൊരുത്തൻ മഴയത്തു 2 3 ദിവസമായി നിൽക്കുന്നു…ഈ ഒരു കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ ആരുമില്ല… ഉണ്ടായിരുന്നയാൾ പാമ്പ് കടിച്ച വിഷഹാരിയുടെ അടുത്തും… ഇനി എപ്പോ എന്നെ അഴിച്ചു വിടുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാ… അവന്മാരുടെ വിളക്കും കോപ്പും ഒക്കെ…. കാറ്റത്ത് ക്ഷേത്രത്തിന്റെ ഓടിളകി, വെള്ളം വീണ് വിളക്ക് കേട്ടു എന്നും പറഞ്ഞുള്ള പുകിലാണ് …

ഞാൻ മനസ്സിൽ ഇങ്ങനെ ചിന്തിച്ചു എന്റെ കൂടെയുള്ള മല്ലന്മാരെ നോക്കിയപ്പോൾ… അവരും എന്നെ പോലെ പെട്ട അവസ്ഥയാണ്… മര്യാദക്ക് ഒന്ന് ഇരിക്കാൻ പോലും സ്ഥലമില്ല… ഞാനിപ്പോ വെള്ളം അന്നോ ചെളിയാണോ എന്നൊന്നും നോക്കില്ല കാൽ കിഴ്ച്ചാൽ ഇരിക്കാൻ പറ്റുനടത്താങ്ങിരിക്കും… ഉറങ്ങാൻ പറ്റാത്തതാണ് എന്റെ പ്രെശ്നം.. മഴ കാരണം ഉറക്കം ശെരിയാകുന്നില്ല…

ലക്ഷ്മി വന്നപ്പോൾ അറിഞ്ഞു ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ വിളിക്കാൻ ആൾ പോയിട്ടുണ്ട് എന്ന്…

3 ദിവസമായിയുള്ള ഈ നിൽപ്പും മഴയും എല്ലാം എന്റെ മാനസികാവസ്ഥയിലും മല്ലന്മാരുടെ കാര്യത്തിലും ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു… കൂടാതെ എന്റെ ചെവിയിൽ മുഴങ്ങി കേൾക്കുന്ന ശബ്ദം… എനിക്ക് വട്ട് പിടിക്കുന്നുണ്ടായിരുന്നു..

ലക്ഷ്മി : ഇപ്പോൾ നിനക്ക് ഭയങ്കര ഗൗരവം ആണല്ലോ

എന്തുട്ട് പുണ്ണാക്ക ഇവൾ പറയുന്നത് …3 4 ദിവസമായിട്ട് മനുഷ്യൻ ഇവിടെ മഴ നനഞ്ഞു ഉറക്കം ശെരിയാകാതെ കുരു പൊട്ടി നിൽക്കുവാണ്.. അപ്പോഴാണ് അവളുടെ ഒരു മോണഞ്ഞ ചോദ്യം..

ഞാൻ മനസ്സിൽ പറഞ്ഞതെ ഉള്ളു… അവളോട് പറഞ്ഞാൽ പിന്നെ അവൾക്കും വിഷമമാകും എന്ന് കരുതി… ഞാൻ മിണ്ടാതെ നിന്നു ..

അവൾ പിന്നെയും എന്തൊക്കെയോ ചോദിക്കുകയും പറയുകയുമൊക്കെ ചെയ്യ്തു… ഞാൻ മുളുകയല്ലാതെ ഒന്നും പറയാൻ പോയില്ല..

കുറച്ചു കഴിഞ്ഞ അവൾ എന്നെ അധികം വിഷമിപ്പിക്കേണ്ടന്ന് കരുതി വീട്ടിലേക്ക് തിരിച്ചു പോയി…

അന്ന് രാത്രിയിൽ കാറ്റിലും പേമാരിയിലും പെട്ട മനയുടെ അതിഥി മന്ദിരത്തിന്റെ മുകളിലേക്ക് പടുകൂറ്റൻ മാവ് മറിഞ്ഞു വീണു….

Leave a Reply

Your email address will not be published. Required fields are marked *