അവരെ കുറ്റം പറയാൻ പറ്റില്ല.. പറഞ്ഞത് പോലെ ചെയ്തില്ലെങ്കിൽ അവരെയും അവരുടെ വീട്ടുകാരെയും ചെറിയ നമ്പൂതിരി കാലപുരിക്കയ്ക്കും…
അച്ഛൻ ഒന്നും മിണ്ടാതെ… അവിടുന്ന് മാറി വേറൊരു തെങ്ങിൻ ചുവട്ടിൽ പോയിരുന്നു… അച്ഛനെ അവരോട് ഏറ്റുമുട്ടാൻ ഉള്ള ധൈര്യം ഒന്നുമില്ല… എന്ത് ചെയ്യണം എന്നും അച്ഛനറിയില്ല… വര്ഷങ്ങളായി ഇല്ലത്തെ ഉപ്പും ചോറും ഉണ്ട് കഴിയുന്ന മനുഷ്യനാണ്.. ഇത് വരെ അവരെ ധിക്കരിച്ചു അച്ഛൻ ഒരു കാര്യം പോലും ചെയ്തിട്ടില്ല…
വിവരം അറിഞ്ഞ ഓരോരുത്തർ അങ്ങോട്ടേക്കെത്തി.. കൂടെ എന്റെ വാനരക്കൂട്ടവും ഉണ്ട്… പക്ഷെ മലന്മാരെ പേടിച്ചു ആരും അടുത്തേക്ക് വന്നില്ല… എല്ലാവരും ദൂരെ നിന്ന് എന്നെ നോക്കി എന്തൊക്കയോ കുശുകുശുക്കുന്നുണ്ട്…
സമയം മുന്നോട്ട് പോയി.. ഓരോരുത്തർ വന്നും പോയും നിൽക്കുവാണ്….
ഇതെല്ലാത്തിന്റേം തുടക്കം മാത്രമായിരുന്നു… എന്റെ ഭാവി ഇതോടെ മാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല…
ഇതിനിടയിൽ സംഭവം എന്താന്നറിയാൻ വന്ന വലിയ നമ്പൂതിരി തെന്നിയടിച്ചു വീണ്.. ഇപ്പൊ നടു വെട്ടി കിടക്കുവാണ്… അതെന്തായാലും നന്നായി… ഇല്ലേ അങ്ങേരെക്കൂടി സഹിക്കേണ്ടി വന്നേനേം…
ഞാൻ ആ നിന്ന നിൽപ്പിൽ അവിടെ നിൽക്കുകയാണ്… ഇപ്പൊ ഒരു രാത്രിയും പകലും കഴിഞ്ഞിരിക്കുന്നു ഞാൻ ഈ നിൽപ്പ് നില്ക്കാൻ തുടങ്ങിട്ട്…മഴ ഇപ്പോഴും തോർന്നിട്ടില്ല ശക്തമായി പെയ്യുകയാണ്.. കൂടാതെ കൊടും കാറ്റും…
ആ നിൽപ്പ് അങ്ങനെ നിൽക്കുന്നത് കൊണ്ട് എന്റെ മാംസപേശികളിൽ വേദന എടുത്ത് തുടങ്ങിരുന്നു… കൂടാതെ തണുപ്പും… എല്ലുവരെ കൊച്ചി പിടിക്കുന്ന തണുപ്പ്…
ഞാൻ ഇപ്പൊ തളർന്നു കയറിൽ തുങ്ങിയാണ് നിൽക്കുന്നത്… കാലും കൈയും ഒക്കെ തളർന്നു…
ഇന്നലെ തൊട്ട് ജലപാനം ഇല്ലാതെ ഒറ്റ നിൽപ്പായിരുന്നു…
രാവിലെ അച്ഛൻ വന്നു അവരുടെ കാല് പിടിച്ചിട്ടാണ് എനിക്കൊരു തുള്ളി വെള്ളവും കുറച്ച ആഹാരം കഴിക്കാനും അവർ സമ്മതിച്ചത്…
എന്റെ 2 കൈകളിലെയും കെട്ടഴിച്ചതു കൊണ്ട് എനിക്ക് നിലത്തിരിക്കാൻ കഴിഞ്ഞു… അല്ല ഞാൻ നിലത്തു കിടന്നു… അത് പോലെ വേദന ഉണ്ടായിരുന്നു… കുറച്ചു സമയം എടുത്തു എനിക്കൊന്നു എഴുന്നേറ്റിരിക്കാൻ… ഞാൻ എഴുന്നേറ്റിരുന്നു ഭക്ഷണം കഴിച്ചു..
എന്റെ അവസ്ഥ കണ്ടത് കൊണ്ടായിരിക്കും അവർ പിന്നെ എന്റെ കൈകൾ മാത്രമേ കേട്ടിട്ടുള്ളു.. അത് കൊണ്ട് എനിക്കിപ്പോ നടക്കാനും ഇരിക്കാനും കിടക്കാനുമൊക്കെ പറ്റുന്നുണ്ട്… അച്ഛൻ ഒരു ഓലക്കുട കൊണ്ട് വന്നു തലയിൽ വെച്ച് തന്നു, അത് കൊണ്ട് ഇപ്പൊ തല നനയില്ല…
എനിക്കുള്ള ആഹാരം ആരേലും കൊണ്ട് തരും… അപ്പോൾ മാത്രമാണ് എന്റെ കെട്ടുകൾ അഴിക്കുന്നത്…
ഒരു ദിവസം കഴിഞ്ഞത് കൊണ്ട് അവർ ചില ഇളവുകൾ ഒക്കെ തരാൻ തുടങ്ങി… അവർക്കും മടുത്ത തുടങ്ങി കാണും…
ആദ്യത്തെ ദിവസം ആരേലും അടുത്ത വന്നാൽ അവർ ഓടിക്കുമായിരുന്നു… ഇപ്പൊ എല്ലാവരും എന്റെ അടുത്ത വന്നശ്വസിപ്പിക്കാൻ ഒക്കെ തുടങ്ങി..
ലക്ഷ്മിയും ആതിരയും ധന്യയുമൊക്കെയാണ് ഭക്ഷണം കൊണ്ട് വരുന്നത്… ആരേലും ഒക്കെ എന്നെ ചുറ്റി പറ്റി എപ്പോഴും കാണും… അത് കൊണ്ട് അവിടെ നടക്കുന്ന വിവരങ്ങൾ ഒക്കെ അറിയാൻ പാറ്റും … പക്ഷെ കൂടുതൽ സമയം ചിലവഴിക്കാൻ അവർ സമ്മതിക്കില്ല…
ഇപ്പൊ കയറു കൊണ്ട് കേട്ടിട്ടിരിക്കുനന്നനെ ഉള്ളു.. ആദ്യത്തെ ദിവസത്തെ പോലെ നിന്ന നിൽപ്പിൽ നിൽക്കേണ്ട… ഇരിക്കാനുമൊക്ക പറ്റുന്നുണ്ട്….
ലക്ഷ്മിയും ആതിരയും എന്റെ അടുക്കൽ അന്നത്തെ ഭക്ഷണം കൊണ്ട് വന്നു…
ലക്ഷ്മി : എടാ കുഴപ്പം ഒന്നുമില്ലല്ലോ … പിന്നെ നിയറിഞ്ഞോ… ചെറിയ നമ്പൂതിരിക്ക് വിഷം തീണ്ടി എന്ന് …
ഞാൻ : എപ്പോ എവിടെ വെച്ച്…
അങ്ങേരെ തിരിച്ചു വന്നാലേ ഇതിനൊരു തീരുമാനം ആകു…ഇതിപ്പോ പാമ്പ് കടിച്ചവന്റെ തലയിൽ തേങ്ങ വീണെന്ന് പറഞ്ഞ അവസ്ഥയായി… ഇനീപ്പോ ഞാൻ എത്ര നാൾ നിൽക്കണം… ഇനിയെങ്ങാനം അങ്ങേര് തട്ടിപോയാൽ എന്റെ അവസ്ഥ എന്താകും… ആലോചിച്ചിട്ട് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല…
