ലക്ഷ്മി വന്നപ്പോൾ അറിഞ്ഞു ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ വിളിക്കാൻ ആൾ പോയിട്ടുണ്ട് എന്ന്…
3 ദിവസമായിയുള്ള ഈ നിൽപ്പും മഴയും എല്ലാം എന്റെ മാനസികാവസ്ഥയിലും മല്ലന്മാരുടെ കാര്യത്തിലും ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു… കൂടാതെ എന്റെ ചെവിയിൽ മുഴങ്ങി കേൾക്കുന്ന ശബ്ദം… എനിക്ക് വട്ട് പിടിക്കുന്നുണ്ടായിരുന്നു..
ലക്ഷ്മി : ഇപ്പോൾ നിനക്ക് ഭയങ്കര ഗൗരവം ആണല്ലോ
എന്തുട്ട് പുണ്ണാക്ക ഇവൾ പറയുന്നത് …3 4 ദിവസമായിട്ട് മനുഷ്യൻ ഇവിടെ മഴ നനഞ്ഞു ഉറക്കം ശെരിയാകാതെ കുരു പൊട്ടി നിൽക്കുവാണ്.. അപ്പോഴാണ് അവളുടെ ഒരു മോണഞ്ഞ ചോദ്യം..
ഞാൻ മനസ്സിൽ പറഞ്ഞതെ ഉള്ളു… അവളോട് പറഞ്ഞാൽ പിന്നെ അവൾക്കും വിഷമമാകും എന്ന് കരുതി… ഞാൻ മിണ്ടാതെ നിന്നു ..
അവൾ പിന്നെയും എന്തൊക്കെയോ ചോദിക്കുകയും പറയുകയുമൊക്കെ ചെയ്യ്തു… ഞാൻ മുളുകയല്ലാതെ ഒന്നും പറയാൻ പോയില്ല..
കുറച്ചു കഴിഞ്ഞ അവൾ എന്നെ അധികം വിഷമിപ്പിക്കേണ്ടന്ന് കരുതി വീട്ടിലേക്ക് തിരിച്ചു പോയി…
അന്ന് രാത്രിയിൽ കാറ്റിലും പേമാരിയിലും പെട്ട മനയുടെ അതിഥി മന്ദിരത്തിന്റെ മുകളിലേക്ക് പടുകൂറ്റൻ മാവ് മറിഞ്ഞു വീണു….
ഭാഗ്യം എന്റെ ഈ പ്രെശ്നം കാരണം 2 3 ദിവസം മുന്നേ അവന്മാർ തിരിച്ചു പോയിരുന്നു… ഇല്ലെങ്കിൽ അതും കുടി സെറ്റ് അയനേം…പക്ഷെ പെൺപട ഇപ്പോഴും അവിടെയുണ്ട്… ആവുളുമാർ അടുത്തയാഴ്ച്ച പോകുന്നുള്ളുവെന്നാണറിഞ്ഞത്…
***********************************************
പിറ്റേന്ന് രാവിലെ പതിവ് പോലെ കുട്ടി പട്ടാളം എന്റെ അടുത്ത് വന്നു…
ലക്ഷ്മി : ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എത്തീട്ടുണ്ട്… എല്ലാവരും ഇപ്പൊ അങ്ങോട്ടേക്ക് പോയിരിക്കുയാണ്…
ഞാൻ : നിങ്ങൾക്കും കുടി പോകാമായിരുന്നില്ലേ…
അവർ : നീ ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ ഞങ്ങൾ എങ്ങനെ പോകാനാ… വിവരങ്ങൾ അറിയാൻ അമ്പിളിയും കാവ്യയും പോയിട്ടുണ്ട്…
ഞാൻ : ചെറിയ നമ്പൂതിരിയുടെയും മനോജിന്റെയും വല്ല വിവരവും ഉണ്ടോ…
ലക്ഷ്മി.. ഒന്നും അറിയില്ലെടാ… ചെറിയമ്മ മനോജിന്റെ കൂടെ ആശുപത്രിയിൽ ആണ് എന്നറിയാം… ബാക്കിയൊന്നും അറിയില്ല…
ഇന്നേക്ക് 4 ദിവസമായി… നിറുത്താതെ പെയ്യുന്ന മഴ… എല്ലാവരും വന്നു ആശ്വസിപ്പിച്ചിട്ട് പോകും… അച്ഛൻ ദിവസവും വരും പക്ഷെ എന്നോട് സംസാരിക്കില്ല.. കുറച്ചു നേരം നോക്കി നിന്നിട്ട് അങ്ങ് പോകും… പുള്ളി ഇതെല്ലാം മാനസ്സികമായി അംഗീകരിച്ചു കഴിഞ്ഞു… എല്ലാം വിധിക്ക് വിട്ടു…
ഇന്നും കൂടെ ഒരു തിരുമാനമായില്ലെങ്കിൽ… എന്തേലും കടും കൈ ചെയ്താലേ ഇവിടുന്ന് രക്ഷയുള്ളൂ.. അങ്ങനെ ചിന്തിച്ച ഇരിക്കുമ്പോഴാണ്… ലക്ഷ്മിയും, കാവ്യയും ധന്യയും കുടി വരുന്നത്..
ലക്ഷ്മി : അച്ചൂട്ടാ… ബ്രഹ്മദത്തൻ നമ്പൂതിരി പ്രെശ്നം നോക്കിയെന്ന കേട്ടത്…
ഞാൻ : എന്നിട്ട്….
ലക്ഷ്മി : അരുതാത്തതെന്തോ ഈ നാട്ടിൽ സംഭവിച്ചിരിക്കുന്നു… ഏതോ ശക്തിയുടെ കോപത്തിന് അത് ഹേതുവായി… അതെന്താന്ന് കണ്ടു പിടിച്ചു ഉടനെ അതിനുള്ള പരിഹാരക്രിയ ചെയ്ത ആ ശക്തിയെ പ്രീതിപ്പെടുത്തണം… എന്നാലേ ഇപ്പോൾ സംഭവിക്കുന്ന അനിഷ്ടങ്ങൾ ഈ ദേശത്തെ വിട്ടു മാറു എന്നാണ് അദ്ദേഹം പറഞ്ഞത്…
ഞാൻ : അതേതു ശക്തി…
ലക്ഷ്മി : ബ്രഹ്മദത്തൻ നമ്പൂതിരിക്ക് പോലും അതെന്താണ് എന്ന ഇത് വരെ മനസ്സിലായിട്ടില്ല… ആ ശക്തി സ്വയം വെളിപ്പെട്ടു വരണം എന്നാണ് അദ്ദേഹം പറഞ്ഞത് … അതിനു വേണ്ടിയുള്ള ഹോമം ഇന്ന് തന്നെ തുടങ്ങും എന്നാണ് അമ്പിളി പറഞ്ഞത്…
എന്റെ പ്രെശ്നം ഇപ്പൊ അതൊന്നുമല്ല… എങ്ങനെ ഇതിൽ നിന്നൂരാമെന്നാണ് …. ഇപ്പൊ കാവലിന് 1 2 പേരെ കാണു … അവരെ വെട്ടിച്ചു എനിക്ക് സുഖമായിട്ട് രക്ഷപെടാം… പക്ഷെ അത് അവരെ കൊലക്കു കൊടുക്കുന്നതിനു തുല്യമാണ്… അത് കൊണ്ട് കുറച്ചൂടെ ക്ഷമിക്കാം…ഞാൻ തീരുമാനിച്ചു…
ഞാൻ ഇത്രെയും ദിവസം ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയാണെങ്കിൽ അങ്ങനെയാകട്ടെ…
*************************************************************
ഞാൻ നല്ല ഉറക്കത്തിലായിരുന്നു…. ഇപ്പൊ മഴയത്ത് കിടന്നുറങ്ങാൻ ഞാൻ ശീലിച്ചു… ഉറക്കം എന്ന് പറയാൻ പറ്റില്ല ക്ഷിണം കാരണം ബോധം പോകുന്നവസ്ഥ… മഴ ഇതുവരെ തോർന്നിട്ടില്ല..
