മനക്കൽ ഗ്രാമം – 8 7

ഭാഗ്യം എന്റെ ഈ പ്രെശ്നം കാരണം 2 3 ദിവസം മുന്നേ അവന്മാർ തിരിച്ചു പോയിരുന്നു… ഇല്ലെങ്കിൽ അതും കുടി സെറ്റ് അയനേം…പക്ഷെ പെൺപട ഇപ്പോഴും അവിടെയുണ്ട്… ആവുളുമാർ അടുത്തയാഴ്ച്ച പോകുന്നുള്ളുവെന്നാണറിഞ്ഞത്…

***********************************************

പിറ്റേന്ന് രാവിലെ പതിവ് പോലെ കുട്ടി പട്ടാളം എന്റെ അടുത്ത് വന്നു…

ലക്ഷ്മി : ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എത്തീട്ടുണ്ട്… എല്ലാവരും ഇപ്പൊ അങ്ങോട്ടേക്ക് പോയിരിക്കുയാണ്…

ഞാൻ : നിങ്ങൾക്കും കുടി പോകാമായിരുന്നില്ലേ…

അവർ : നീ ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ ഞങ്ങൾ എങ്ങനെ പോകാനാ… വിവരങ്ങൾ അറിയാൻ അമ്പിളിയും കാവ്യയും പോയിട്ടുണ്ട്…

ഞാൻ : ചെറിയ നമ്പൂതിരിയുടെയും മനോജിന്റെയും വല്ല വിവരവും ഉണ്ടോ…

ലക്ഷ്മി.. ഒന്നും അറിയില്ലെടാ… ചെറിയമ്മ മനോജിന്റെ കൂടെ ആശുപത്രിയിൽ ആണ് എന്നറിയാം… ബാക്കിയൊന്നും അറിയില്ല…

ഇന്നേക്ക് 4 ദിവസമായി… നിറുത്താതെ പെയ്യുന്ന മഴ… എല്ലാവരും വന്നു ആശ്വസിപ്പിച്ചിട്ട് പോകും… അച്ഛൻ ദിവസവും വരും പക്ഷെ എന്നോട് സംസാരിക്കില്ല.. കുറച്ചു നേരം നോക്കി നിന്നിട്ട് അങ്ങ് പോകും… പുള്ളി ഇതെല്ലാം മാനസ്സികമായി അംഗീകരിച്ചു കഴിഞ്ഞു… എല്ലാം വിധിക്ക് വിട്ടു…

ഇന്നും കൂടെ ഒരു തിരുമാനമായില്ലെങ്കിൽ… എന്തേലും കടും കൈ ചെയ്താലേ ഇവിടുന്ന് രക്ഷയുള്ളൂ.. അങ്ങനെ ചിന്തിച്ച ഇരിക്കുമ്പോഴാണ്… ലക്ഷ്മിയും, കാവ്യയും ധന്യയും കുടി വരുന്നത്..

ലക്ഷ്മി : അച്ചൂട്ടാ… ബ്രഹ്മദത്തൻ നമ്പൂതിരി പ്രെശ്നം നോക്കിയെന്ന കേട്ടത്…

ഞാൻ : എന്നിട്ട്….

ലക്ഷ്മി : അരുതാത്തതെന്തോ ഈ നാട്ടിൽ സംഭവിച്ചിരിക്കുന്നു… ഏതോ ശക്തിയുടെ കോപത്തിന് അത് ഹേതുവായി… അതെന്താന്ന് കണ്ടു പിടിച്ചു ഉടനെ അതിനുള്ള പരിഹാരക്രിയ ചെയ്ത ആ ശക്തിയെ പ്രീതിപ്പെടുത്തണം… എന്നാലേ ഇപ്പോൾ സംഭവിക്കുന്ന അനിഷ്ടങ്ങൾ ഈ ദേശത്തെ വിട്ടു മാറു എന്നാണ് അദ്ദേഹം പറഞ്ഞത്…

ഞാൻ : അതേതു ശക്തി…

ലക്ഷ്മി : ബ്രഹ്മദത്തൻ നമ്പൂതിരിക്ക് പോലും അതെന്താണ് എന്ന ഇത് വരെ മനസ്സിലായിട്ടില്ല… ആ ശക്തി സ്വയം വെളിപ്പെട്ടു വരണം എന്നാണ് അദ്ദേഹം പറഞ്ഞത് … അതിനു വേണ്ടിയുള്ള ഹോമം ഇന്ന് തന്നെ തുടങ്ങും എന്നാണ് അമ്പിളി പറഞ്ഞത്…

എന്റെ പ്രെശ്നം ഇപ്പൊ അതൊന്നുമല്ല… എങ്ങനെ ഇതിൽ നിന്നൂരാമെന്നാണ് …. ഇപ്പൊ കാവലിന് 1 2 പേരെ കാണു … അവരെ വെട്ടിച്ചു എനിക്ക് സുഖമായിട്ട് രക്ഷപെടാം… പക്ഷെ അത് അവരെ കൊലക്കു കൊടുക്കുന്നതിനു തുല്യമാണ്… അത് കൊണ്ട് കുറച്ചൂടെ ക്ഷമിക്കാം…ഞാൻ തീരുമാനിച്ചു…

ഞാൻ ഇത്രെയും ദിവസം ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയാണെങ്കിൽ അങ്ങനെയാകട്ടെ…

*************************************************************

ഞാൻ നല്ല ഉറക്കത്തിലായിരുന്നു…. ഇപ്പൊ മഴയത്ത് കിടന്നുറങ്ങാൻ ഞാൻ ശീലിച്ചു… ഉറക്കം എന്ന് പറയാൻ പറ്റില്ല ക്ഷിണം കാരണം ബോധം പോകുന്നവസ്ഥ… മഴ ഇതുവരെ തോർന്നിട്ടില്ല..

പെട്ടന്ന് ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…..കുറെ ആൾക്കാർ ചുട്ടും പന്തവും ഒക്കെ കത്തിച്ചു വരുന്നുണ്ട്…. ഇനിയും ചെറിയ നമ്പൂതിരി ശിക്ഷ വിധിക്കാൻ വല്ലോമുള്ള വരുന്ന വരാവണോ.. അങ്ങനാണേൽ ഇതിൽ നിന്നെ രക്ഷപെട്ടു… അങ്ങനെ മനസ്സിൽ കരുതി ഞാൻ അവർ വരുന്നതും ശ്രദ്ധിച്ചിരുന്നു…

ഇരുട്ട് ആയതു കൊണ്ട് എനിക്ക് ഒന്നും വ്യക്തമായിട്ട് കാണാൻ പറ്റുന്നില്ലായിരുന്നു…

എന്റെ അടുത്ത എത്തിയപ്പോഴാണ് മനസ്സിലായത്, നാട്ടിലെ പ്രമാണിമാരാണ് എല്ലാം എന്ന്.. എന്റെ അകവാൾ വെട്ടി … എങ്ങാനം മനോജോ ചെറിയച്ഛനോ തട്ടി പോയോ… അതിനു ഇവർ എന്നെ കത്തിക്കാൻ വന്നതാണോ…. എന്ന എല്ലാം കഴിഞ്ഞു… ഈ ൪ ദിവസവും ഇവിടെ ഈ മഴയത്തു നിന്നപ്പോഴും എനിക്കൊരു ശുഭ പ്രതീക്ഷ ഉണ്ടായിരുന്നു… എല്ലാം ഭംഗിയായി പര്യവസാനിക്കും എന്ന്…. എന്റെ ഒരു എടുത്ത് ചാട്ടത്തിലാണ് ഇത്രേം പ്രേശ്നങ്ങൾ ഇവിടെ ഉണ്ടായത്.. അത് പോലെ വീണ്ടും എടുത്ത് ചാടി അടുത്ത പ്രെശ്നം ഉണ്ടാക്കേണ്ടന്ന് കരുതിയാണ് ഈ 4 ദിവസവും ഞാൻ ക്ഷമയോടെ ഇരുന്നത്…

ഇപ്പൊ എന്റെ ജീവൻ അപകടത്തിലാണ് എന്നൊരു തോന്നൽ… ഞാൻ രക്ഷപെടാനുള്ള വഴി ആലോചിച്ചു… ഇവർ അങ്ങനെ എന്തെങ്കിലും ഉദ്ദേശ്യത്തിൽ ആണ് വന്നെതെങ്കിലും രക്ഷപെടുക.. അങ്ങനെ ഞാൻ മനസ്സിൽ ചിന്തിച്ചോണ്ടു നിൽക്കുമ്പോൾ ഒരു കാവ്യധാരി എന്റെ മുൻപിലേക്ക് വന്നു…

എനിക്കളെ മനസ്സിലായില്ല… ഞാൻ അയാളെ സൂക്ഷിച്ചു നോക്കി… അയാൾ എന്താണ് ചെയുന്നതെന്ന്….

കണ്ടാലറിയാം ഏതോ വലിയ പ്രമാണിയാണ്..നല്ല പ്രായമുള്ള മനുഷ്യനാണ്, പ്രായമുണ്ടെങ്കിലും നല്ല ആരോഗ്യദൃഢഗത്രനായ അദ്ദേഹത്തെ കണ്ടാൽ ഇവിടുള്ള ചെറുപ്പക്കാർ വരെ നാണിക്കും…

എല്ലാവരും അദ്ദേഹം വന്നപ്പോൾ ബഹുമാനത്തോട് മാറി നിന്ന്… നല്ല അഡ്യാത്യം അതിനനുസരിച്ചു ഗൗരവ്വവും ഉണ്ട്… ഒരാൾ ശില കുട അദ്ദേഹത്തിന് മുകളിൽ പിടിച്ചിട്ടുണ്ട്…. എന്റെ അടുക്കൽ വന്ന് എന്നെ സൂക്ഷിച്ചു നോക്കി…

ഞാൻ തലയുയർത്തി അയാളുടെ കണ്ണിലേക്ക് നോക്കി… എന്തെങ്കിലും ഉണ്ടേൽ പെട്ടന്ന് ചെയ്തിട്ട് പോകാൻ ഉള്ളതിന് എന്നെ നോക്കി പേടിപ്പുക്കുന്നതെന്തിനാ… ഞാൻ മനസ്സിൽ കരുതി..

അയാൾ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു കൊണ്ട് പുള്ളിയുടെ കഷണ്ടി തലയൊന്നുഴിഞ്ഞു…

പുള്ളിയുടെ രൂപവും ഭാവവും പ്രമാണിമാർക്ക് പുള്ളിയുടെ ഉള്ള ബഹുമാനം ഒക്കെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി എന്റെ മുൻപിൽ നിൽക്കുന്നത് ലക്ഷ്മിയും അമ്പിളിയും ഒക്കെ പറഞ്ഞ ബ്രഹ്‌മദത്തൻ നമ്പൂതിരിയാണ് എന്ന്…

പക്ഷെ അദ്ദേഹം എന്തിനാണ് എന്റയടുത്ത വന്നതെന്ന് എനിക്ക് മനസ്സിലായില്ല…

ബ്രഹ്മദത്തൻ നമ്പൂതിരി മലന്മാരോട് : ആ കെട്ടഴിച്ചു വിടുക…

അവർ മുഖത്തോട് മുഖം നോക്കി… എന്ത് ചെയ്യണം എന്ന് രീതിയിൽ…

കുട്ടത്തിൽ വന്ന ഒരു പ്രമാണി : തിരുമേനി പറഞ്ഞത് കേട്ടില്ല എന്നുണ്ടോ… അതോ എല്ലാവരെയും ധിക്കരിക്കാൻ ആണോ ഭാവം…

മലന്മാരിൽ ഒരുവൻ : തിരുമേനി അടിയങ്ങളോട് ക്ഷമിക്കണം.. ചെറിയ നമ്പൂതിരി ഇവനെ ഇവിടെ കെട്ടിയിടാൻ ആണ് കല്പിച്ചിരിക്കുന്നത്… ആര് വന്ന പറഞ്ഞാലും അഴിച്ചു വിടരുതേ എന്നാണ്.. അടിയങ്ങളെ ധർമ്മ സങ്കടത്തിലാക്കരുതെ…

ഞാൻ : എന്നെ കെട്ടാൻ പറഞ്ഞയാൾ ഇവിടെ വന്ന് അഴിച്ചു വിടാതെ ഞാൻ ഇവിടുന്ന് അനങ്ങില്ല…
ഞാനറിയാതെ എന്റെ വായിന്ന് വീണതാണ് ആ വാക്കുകൾ… കോപ്പ് വീണ്ടും പണിപാളി…. എന്തിന്റെ കേടാ എനിക്ക്.. മിണ്ടാതെ നിന്ന പോരായിരുന്നോ…ഞാൻ മനസ്സിൽ കരുതി..

ചില സമയത്തു ഞാൻ ചെയ്യുന്നതും പറയുന്നതും ഒന്നും എന്റെ നിയന്ത്രണത്തിൽ അല്ല….

പ്രമാണി എന്തോ പറയാൻ വന്നു, ബ്രഹ്മദത്തൻ നമ്പൂതിരി കൈ കൊണ്ട് അയാളെ തടഞ്ഞു… എന്നിട്ടെന്നെ ഒന്ന് നോക്കി…

Leave a Reply

Your email address will not be published. Required fields are marked *