മനക്കൽ ഗ്രാമം – 8 7

ചെറിയ നമ്പൂതിരി വിളിപ്പിക്കാൻ ആളെ വിടുക…

പ്രമാണി : ചെറിയ നമ്പൂതിരി പാമ്പ് കടിയേറ്റ് വിഷഹാരിയുടെ വീട്ടിൽ ചികിൽസലാണ്… ഇപ്പൊ വരുക എന്ന് പറഞ്ഞാൽ…..

ബ്രഹ്മദത്തൻ നമ്പൂതിരി തല തിരിച്ചു അയാളെ ഒന്ന് നോക്കി…

അയാൾ : ഇല്ല ഞാൻ ആളെ ഇപ്പൊ തന്നെ വിടാം എന്ന് പറഞ്ഞു പോയി…

കുട്ടത്തിൽ ഒരാൾ…. ചെറിയ നമ്പൂതിരി വരുന്നത് വരെ ഇല്ലത്ത് കൊലയിലോട്ട് കയറിയിരിക്കാം…

മ്മ്… എന്ന് പറഞ്ഞ പരിവാരങ്ങളെയും കുട്ടി അദ്ദേഹം ഇല്ലത്തേക്ക് പോയി…

നേരം വെളുത്ത വരുന്നതേ ഉള്ളു… വിവരങ്ങൾ അറിഞ്ഞ കുട്ടി പട്ടാളം എന്റെ അടുക്കൽ വന്നു…

ലക്ഷ്മി : ബ്രെഹ്മദത്തൻ നമ്പൂതിരി വന്ന് എന്തുവാ പറഞ്ഞത്…

ഞാൻ : എന്ത് പറയാൻ.. അദ്ദേഹം എന്റെ കെട്ടുകളഴിച്ചു വിടാൻ ഇവരോട് പറഞ്ഞു… അപ്പൊ ഞാൻ പറഞ്ഞു ചെറിയ നമ്പൂതിരി വരാതെ ഞാൻ ഇവിടുന്ന് പോകില്ലെന്ന് …

ലക്ഷ്മി : നീയെന്തു പണിയ കാണിച്ചത്…

ഞാൻ :ഇവർ എങ്ങാനം എന്നെ അഴിച്ചു വിട്ടാൽ … ചെറിയ നമ്പൂതിരി ഇവരോടായിരിക്കും പകരം ചോദിക്കുക… എന്തുവായാലും ചെറിയ നമ്പൂതിരിയെ വിളിക്കാൻ വിട്ടിട്ടുണ്ട്….

എടി ഞാനാലോചിക്കുകയാ അയാൾ എന്തിനാ എന്നെ അഴിച്ചു വിടാൻ ഈ പാതിരാത്രിയിൽ ഇങ്ങോട്ടു വന്നത്…

അമ്പിളി : എടാ അത്.. ഏതോ ശക്തിയുടെ കോപം കൊണ്ടാണ് ഇവിടെ ഇതൊക്കെ സംഭവിച്ചതെന്ന ഞാൻ പറഞ്ഞില്ലായിരുന്നോ… അപ്പൊ ബ്രഹ്‌മദത്തൻ നമ്പൂതിരി ഇവിടെ എന്തേലും സംഭവങ്ങൾ നടന്നോ എന്ന് വന്ന ആളുകളോട് തിരക്കിയായിരുന്നു… അവിടെ ഉണ്ടായിരുന്നവർ മനോജിനെ നീ അടിച്ച സംഭവവും, ചെറിയ നമ്പൂതിരിയെ പാമ്പ് കടിച്ച കാര്യവുമെല്ലാം അപ്പോൾ പറഞ്ഞിരുന്നു .. പക്ഷെ നിന്നെ ഇവിടെ കേട്ടിട്ടിരിക്കുന്ന കാര്യം ആരും അദ്ദേഹത്തോട് അപ്പോൾ പറഞ്ഞില്ലായിരുന്നു … ഹോമത്തിനിടക്ക് രാത്രിയിൽ ആരോ നിന്റെ കാര്യം സംസാരിക്കുന്നത് കേട്ടാണ് നിന്നെ ഇവിടെ കേട്ടിട്ടിരിക്കുന്നത് അദ്ദേഹമറിഞ്ഞത് അപ്പൊ തന്നെ എല്ലാവരെയും വിളിച്ചിങ്ങു വന്നു…

അപ്പോഴാണെനിക്ക് കാര്യങ്ങൾ മനസ്സിലായത് …

രേണുക : ഒരു സംശയത്തോട് … എടാ ഇനി നീയെങ്ങാനം ആണോ ബ്രെഹ്മദത്തൻ നമ്പൂതിരി പറഞ്ഞ ശക്തി….

ഞാൻ : ഒന്ന് പൊടി… അങ്ങനാണേൽ ഞാൻ എപ്പോഴേ ഇവിടുന്ന് രക്ഷപെട്ടെന്നെ…

രേണുക : അല്ലേടാ…. നിയൊന്നാലോചിച്ചു നോക്കിക്കേ… നിന്നെ ഇവിടെ കെട്ടി ഇട്ടതിനു ശേഷമാണ് ഈ പ്രെശ്നം എല്ലാം തുടങ്ങിയത്… അതും ബാക്കിയുള്ളവരെക്കാളും കൂടുതൽ നാശം വിതച്ചത് ഈ ഇല്ലത്തുള്ളവർക്കാണ് … വലിയ നമ്പൂതിരി നടു വെട്ടി കിടക്കുന്നു, മനോജ് അബോധാവസ്ഥയിൽ ആശുപത്രിയിൽ, ചെറിയ നമ്പൂതിരി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ… അതിഥി മന്ദിരം മാവ് വീണ് തവിടു പൊടിയായി…

അവൾ ഒന്ന് ഒന്നായി എണ്ണാൻ തുടങ്ങി… എനിക്ക് ചൊറിഞ്ഞു വന്നു…

ഞാൻ : ഒന്ന് പൊടിയവിടുന്നു … ഇവിടെ ഏതേലും ശക്തിയുണ്ടേൽ അതിനെ ഇവിടെ ശല്യപെടുത്തിയത് കൊണ്ടായിക്കൂടെ…

അവൾ ; അതും ശെരിയാ… അത് കൊണ്ടായിരിക്കും ബ്രെഹ്മദത്തൻ നമ്പൂതിരി നിന്നെ കെട്ടഴിച്ചു വിടാൻ പറഞ്ഞത്… പക്ഷെ നീ ഇവിടുന്ന് ചെറിയ നമ്പൂതിരി വരാതെ മാറില്ല എന്ന പറഞ്ഞപ്പോൾ അദ്ദേഹം അത് സമ്മതിച്ചത്.. അയാൾക്ക് ആളെ വെച്ച് നിന്നെ ഇവിടുന്നെ മാറ്റിയ പോരെ…

ഞാൻ : എടി പൊട്ടികാളി ഒന്നാമതെ എന്തോ കാരണം കൊണ്ട് മൊത്തം പ്രേശ്നമായി നിൽക്കുകയാണ്.. അതിന്റെ ഇടയിൽ ഇവിടെ ഒരു പിടിവലിയുണ്ടാക്കി… നിങ്ങൾ പറയുന്ന ശക്തിയെ വീണ്ടും കോപിപ്പിക്കാണോ… അതായിരിക്കും അദ്ദേഹം ചെറിയ നമ്പൂതിരിയെ വിളിക്കാൻ ആളെ വിട്ടത്..

ലക്ഷ്മി : ഒന്ന് നിറുത്തിക്കെ, ഒരു cid വന്നിരിക്കുന്നു… നീ അയാൾ പറഞ്ഞപ്പോ അങ്ങ് സമ്മതിച്ചാ പോരായിരുന്നോ…

ഞാൻ : എടി അപ്പോ എന്റെ വായിൽ വികട സരസ്വതി വന്നു.. അറിയാതെ പറഞ്ഞു പോയി… ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ല…

നേരം വെളുത്തപ്പഴത്തേക്കും ചെറിയ നമ്പൂതിരിയെ പല്ലക്കിൽ കൊണ്ട് വന്നു.. കാൽ നിര് വച്ചിരിക്കുകയാണ്… അത് കൊണ്ട് പല്ലക്കിലിരുന്ന് തന്നെ എന്നെ അഴിച്ചു വിടാൻ മല്ലന്മാരോട് പറഞ്ഞു…

അപ്പൊ എന്റെ മനസ്സിൽ ഇങ്ങേരെന്നെ 2 പെടച്ചതാണ് ഓർമ്മ വന്നത്….

വീണ്ടും വികട സരസ്വതി എന്റെ വായിൽ വന്നു…. ഞാൻ ഓർക്കാതെ പറഞ്ഞു പോയി… ചെറിയ നമ്പൂതിരിയാറേ പല്ലക്കിൽ ഇരുന്ന് പറഞ്ഞാൽ എങ്ങനറിയാനാ ചെറിയ നമ്പൂതിരിയാണ് കൽപ്പിച്ചതെന്ന് … എന്റെ മുഖത്തു ഒരു വികട ചിരിയും അറിയാതെ വന്നു… ഞാൻ അതറിയുന്നില്ല…

ചെറിയ നമ്പൂതിരി പല്ലക്കിലിരുന്ന് കോപം കൊണ്ട് ജേലിച്ചു… ഒരു നായ് എന്നോട് കൽപ്പിക്കാറായോ…

ബ്രെഹ്‌മദത്തൻ നമ്പൂതിരി തലതിരിച്ചെന്നെ നോക്കി അർത്ഥവത്തായ ഒരു ചിരി ചിരിച്ചു…

എന്നിട്ട് ചെറിയ നമ്പൂതിരിയോടായി…. വായിൽ നിന്ന് വരുന്ന വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക.. അത് തിരിച്ചെടുക്കാൻ കഴിയില്ല… ഇപ്പൊ പല്ലക്കിൽ നിന്ന് ഇറങ്ങുക…

ബ്രെഹ്മദത്തൻ നമ്പൂതിരിയോട് ഒരു ഭയം എല്ലാവർക്കുമുള്ളത് കൊണ്ടും, ഇവിടെ ഇത്ര പ്രേശ്നങ്ങൾ ഉള്ളത് കൊണ്ടും ചെറിയ നമ്പൂതിരി അദ്ദേഹത്തോട് മറുത്തൊന്നും പറയാതെ പല്ലക്കിൽ നിന്നിറങ്ങി…

ചെറിയ നമ്പൂതിരി പല്ലക്കിൽ നിന്നിറങ്ങി മഴവെളത്തിലേക്ക് മുറിവുള്ള കാൽ കുത്തി നിന്നു…

എന്റെ മുഖത്തു അപ്പോഴു ആ ചിരിയുണ്ടായിരുന്നു… അനുസരിച്ചു മാത്രം ശീലമുള്ള ജനത അനുസരിപ്പിച്ചും തുടങ്ങി എന്ന മട്ടിലുള്ള ചിരി….

ചെറിയ നമ്പൂതിരി : കെട്ടഴിച്ചു വിടുക…

അവർ എന്റെ കെട്ടഴിച്ചു വിട്ടു… ഞാൻ കൈകൾ ഒന്ന് കുടഞ്ഞു,,,

എന്നിട്ട് ആരോടും ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു… എല്ലാവരും എന്നെ അന്ധം വിട്ടു നോക്കി നിൽക്കുകയാണ്…

എന്റെ കൂടെ ഞങ്ങളുടെ വാനര പടയുമുണ്ടായിരുന്നു… ആതിരയും ലക്ഷ്മിയും എല്ലാം വഴി നീളെ എന്നെ ചിത്ത പറഞ്ഞോണ്ടാണ് വീട്ടിലേക്ക് കൊണ്ട് പോയത്…

ഞങ്ങൾ പോകുന്നത് ബ്രഹ്‌മദത്തൻ നമ്പൂതിരിയും കൂട്ടരും നോക്കി നിന്നു….അദ്ദേഹം കഷണ്ടി തലയുഴിഞ്ഞു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു… എന്നിട്ട് എല്ലാവരെയും കുടി ഇല്ലത്തേക്ക് പോയി…

********************************************

5 ദിവസമായി പെയ്തു കൊണ്ടിരുന്ന മഴ തോർന്നിരുന്നു… ചാര് കസേരയിൽ കാലും കയറ്റിവെച്ചു ബ്രെഹ്മദത്തൻ നമ്പൂതിരി അങ്ങനെ കിടക്കുകയാണ്… എല്ലാവരും അവിടെ ഇവിടെയുമൊക്കെയായി എന്താണ് കാര്യം എന്ന് അറിയാൻ വേണ്ടി നിൽക്കുകയാണ്… കുറച്ചു നേരത്തെ മൗനത്തിനു ശേഷം ബ്രെഹ്മദത്തൻ നമ്പൂതിരി …

ആ പയ്യന്റെ ആരേലും ഇവിടെയുണ്ടോ….

അച്ഛൻ എന്തുവാണ് ഇവിടെ നടക്കുന്നതെന്നറിയണ്ട ടെൻഷൻ അടിച്ചു മാറി നിൽപ്പുണ്ടയിരുന്നു… അച്ഛൻ ഓടി വന്നു

ഞാൻ അവന്റെ അച്ഛനാണ്.. അങ്ങയോടെ അവനു വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു… അവന്റെ അറിവിലായമ്മ കൊണ്ട് പറഞ്ഞ കാര്യങ്ങൾ അങ്ങ് ക്ഷമിക്കണം…

Leave a Reply

Your email address will not be published. Required fields are marked *