മനക്കൽ ഗ്രാമം – 9 8

ഒന്ന് നിറുത്തിട്ട് .. നിങ്ങളും നിങ്ങളുടെ കാർന്നോരും ചെയുന്നത് ഒരേ തെറ്റാണ്… 5 അണ കട്ടാലും 1000 ഉറുപ്പിക കട്ടാലും കളവ് കളവു തന്നെയാണ്… അതിൽ നിന്ന് നിങ്ങൾക്ക് ഒഴിഞ്ഞ മാറാൻ പറ്റില്ല…

മറ്റൊരു പ്രമാണി : ഞങ്ങൾ എന്ത് പരിഹാരമാണ് അവന് ചെയ്തു കൊടുക്കേണ്ടത്.. ഈ നാടിനെ രക്ഷിക്കാൻ…

നമ്പൂതിരി പുച്ഛത്തോടെ : നാടിനെ രക്ഷിക്കാൻ…. ഈ നാടിനെയല്ല നിങ്ങളുടെ കുടുംബങ്ങളെ രക്ഷിക്കാൻ നോക്ക്… ഈശ്വരകോപം ഈ നാടിനു നേരയല്ല നിങ്ങൾക്ക് നേരെയാണ്…. പിന്നെ അവന് നിങ്ങൾ ഒന്നും ചെയ്യണ്ട അവനല്ല ആ ശക്തി…

പ്രമാണി : അവനല്ലേ… പിന്നെ ആരാണ് .. അവനെ അഴിച്ചു വിട്ടപ്പോഴാണല്ലോ കാറ്റും മഴയും എല്ലാം മാറിയത്… പിന്നെ അവൻ ആരാണ്…

നമ്പൂതിരി ചിരിച്ചു കൊണ്ട് : അവൻ ഒരു നിമിത്തം മാത്രമാണ്…അവനിലൂടെ ഈശ്വരൻ പ്രവർത്തിച്ചു എന്ന് പറയുന്നതാകും ശെരി…

ഞാനും നിങ്ങളെ പോലെ ഇരുട്ടിൽ തപ്പുകയായിരുന്നു 3 ദിവസം മുന്നേ വരെ… അവൻ സാധാരണ മനുഷ്യൻ തന്നെയാണ്. ഈശ്വരൻ ഒരിക്കലും നേരിട്ട് വന്നല്ല സഹായിക്കുകയായോ ശിക്ഷിക്കുകയോ ചെയ്യുക…. സമയം ആകുമ്പോൾ അവൻ അതിനു തിരഞ്ഞെടുത്തവരെ അതിനു നിയോഗിക്കുയാകും ചെയ്യുക… അത് പോലെ തിരഞ്ഞെടുക്കപ്പെട്ട ഒരാൾ മാത്രമാണ് അവൻ…

ഈശ്വര പ്രസാദം ഉള്ള കുട്ടിയായിരുന്നു അവൻ.. അവൻ ചെറുപ്പത്തിലേ തൊട്ട് ഈശ്വരനെ കാണാനും സംസാരിക്കാനും സാധിച്ചിരുന്നു.. പക്ഷെ അവൻ അവന്റെ ഒരു തോന്നൽ മാത്രമാണ് എന്ന് കരുതി, ആരോടും അത് പറഞ്ഞില്ല.. ഇവിടുത്തെ പയ്യനുമായി ചങ്ങത്തമാകുന്നത് വരെ അവന്റെ ദുഃഖങ്ങളിലും സന്തോഷങ്ങളിലുമെല്ലാം ഈശ്വരനെ അവനു കാണാൻ സാധിക്കുമായിരുന്നു… ഇവിടുത്തെ പയ്യനുമായിട്ട് ചങ്ങാത്തത്തിലായപ്പോൾ മുതൽ അവന് ആ ഒരു കാഴ്ച നഷ്ടപ്പെട്ടു..

അന്ന് ഇവിടുത്തെ പയ്യനെ അവൻ അടിക്കുന്നത് വരെ…

അവനെ ആദ്യം കണ്ടപ്പോഴേ എനിക്ക് സംശയം ഉടലെടുത്തിരുന്നു… അവന്റെ മുഖത്തു ഭയത്തിന്റെ ലക്ഷണം ഉണ്ടായിരുന്നു… ഇത്രെയും ശക്തിയുള്ള ഒരു വ്യക്തിയിൽ അതുണ്ടാവില്ല… അവരുടെ മുഖത്തു ശാന്ത ഭാവമായിരിക്കും കാരണം ഇത്രയും ശക്തിയുള്ള ആൾ ഭയപ്പെടേണ്ട കാര്യമില്ല…

അവൻ തന്നെയാണോ ആ ശക്തി, അതോ അവൻ എന്റെ മുന്നിൽ അഭിനയിച്ചതാണോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു.. അതിനു 2 കാരണങ്ങൾ ആണ് എന്റെ മുൻപിൽ ഉണ്ടായിരുന്നത്.. അവനെ അഴിച്ചു വിട്ടപ്പോൾ രൗദ്രമായി നിന്ന പ്രകൃതി ശാന്തത കൈവരിച്ചത്…

പിന്നെ അവിടെ ഉണ്ടായിരുന്നവർ എല്ലാം എന്റെ കൂടെ ഇങ്ങോട്ട് വന്നപ്പോൾ അവന്റെ കൂടെ ഒരു പെൺപട പോകുന്നത് കണ്ടപ്പോൾ…ഒന്ന് നിർത്തിട്ട് അദ്ദേഹം തുടർന്ന്….

അതിനു പുരാണങ്ങളിൽ ഉദ്ധാഹരണങ്ങൾ ഉണ്ടല്ലോ.. കൂടാതെ ഈ മുറ്റത് കാലെടുത്തു വെച്ചപ്പോൾ മുകളിലത്തെ കിളിവാതിലിലൂടെ ദൂരേക്ക്‌ നോക്കുന്ന കണ്ണുകൾ കണ്ടപ്പോൾ എനിക്ക് വീണ്ടും സംശയമായി.. അതാണ് ഞാൻ അവന്റെ ജാതകം ചോദിച്ചത്…

അവന്റെ ജാതകവും അത് ശെരി വെച്ചതോടെ എന്റെ കണക്കു കൂട്ടലുകൾ വീണ്ടും പിഴക്കുയാണോ എന്ന് ഞാൻ ഭയപ്പെട്ടു… അവന്റെ ജാതക പ്രകാരം അവനുമായിട്ട് അടുത്തിടാപിഴകിയ ഏതൊരു സ്ത്രീ ജന്മവും അവന് വിധയപ്പെടും… അതെ ആരെകൊണ്ടും തടുത്തു നിറുത്താൻ ആവില്ല…അതിന്റെ പരിണിത ഫലം സർവ്വ്നാശം ആയിരിക്കും…. അവസാന ശ്രേമം എന്നോണം ആണ് അവനെ ഞാൻ വിളിച്ചു വരുത്തിയത്.. അതിലും വെളിപ്പെട്ടില്ലെങ്കിൽ ഞാൻ ധർമ്മസങ്കടത്തിൽ ആയേനേം…

എന്റെ ഭാഗ്യമോ പുണ്ണ്യമോ ഞാൻ മുറിയിൽ പ്രവേശിച്ചുടനെ എനിക്കാ സാനിധ്യം തിരിച്ചറിയാനായി… പിന്നെ അങ്ങോട്ടുള്ളത് എല്ലാം എന്റെ കണ്മുന്നിൽ പകൽ പോലെ വ്യക്തമായി വന്നു…

കഴിഞ്ഞ രാത്രി മുഴുവൻ ആ കാൽക്കൽ വീണ് നിങ്ങള്ക്ക് വേണ്ടി മാപ്പ് ഇരക്കുവായിരുന്നു…. എന്നോട് വെളിയിലേക്ക് പൊക്കൊളു പരിഹാരം സമയം ആകുമ്പോൾ ഞാൻ അറിയും എന്ന് പറഞ്ഞു… ഇപ്പൊ മനസ്സിലായി എന്താണ് പരിഹാരം എന്ന്….

ഇന്നക്ക് 10 ാ0 നാൾ ചിങ്ങം 7. നാനാ ദിക്കിലേക്കും ആളെ വിടുക എല്ലാ മനകളിലും, പ്രമാണിമാരുടെ വീട്ടിലേക്കും ഏതെങ്കിലും ഒരു ആൺ തരി എന്തേലും വ്യാധികളോ, അപകടമോ ഏതെങ്കിലും രീതിയിൽ ഈ അടുത്ത സമയത്തു ബാധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവെരെല്ലാം 7 ാ0 തിയതി ക്ഷേത്രത്തിൽ എത്തിയിരിക്കണം..

അദ്ദേഹം ക്ഷേത്രാധികാരികളോടായിട്ട് : ചിങ്ങം 1 മുതൽ 7 വരെ, 7 ദിവസവും ഹോമങ്ങൾ നടത്താനുള്ള സൗകര്യങ്ങൾ ചെയ്യണം.. ഓരോ ദിവസത്തെ ഹോമങ്ങളും അതിന്റെ ലിസ്റ്റും ഞാൻ വഴിയേ അറിയിക്കാം…

അദ്ദേഹം എന്റെ അച്ഛനെ വിളിപ്പിച്ചു : ചിങ്ങം 1… നിങ്ങളുടെ കാവിൽ ഉത്സവം ആണ് അല്ലെ …

അച്ഛൻ : ഉവ്വ് …

അദ്ദേഹം : ചിങ്ങം 1 തൊട്ട് 3 വരെയുള്ള നിങ്ങളുടെ പൂജകളും ചടങ്ങുകളും കഴിഞ്ഞതിനു ശേഷം അവൻ ഈ മനയിൽ താമസിക്കട്ടെ… ഇതെലാം അവസാനിക്കുന്നിടം വരെ അവൻ ഇവിടെ നിൽക്കുന്നതായിരിക്കും ഉചിതം… എല്ലാം തുടങ്ങിയത് ഇവിടുന്നാണല്ലോ…

അച്ഛൻ : അങ്ങനെ ആയിക്കോട്ടെ … അടിയനെ വിരോധമില്ല…

നമ്പൂതിരി : പിന്നെ അവൻ ദൈവം ഒന്നുമല്ല സാധാരണ മനുഷ്യൻ തന്നെയാണ്… അവന്റെ മുൻജന്മ പുണ്യമോ, ഈ ജന്മ പുണ്യമോ അവനു ഈശ്വരന്റെ കൃപ കടാക്ഷം കിട്ടിട്ടുണ്ട്… എനിക്ക് പോലും ആ സാനിധ്യം മനസ്സിലാക്കാൻ മാത്രെമേ പറ്റീട്ടുള്ളു …അവന് കാണാനും സംസാരിക്കാനും പറ്റുക എന്ന് പറയുന്നത് മഹാ പുണ്യം എന്നെ പറയാൻ പറ്റു…

അച്ഛൻ : ഉവ്വ്… അടിയനെ മനസ്സിലാകുന്നുണ്ട്… അടിയൻ ശ്രേദ്ധിച്ചോളാം…

നമ്പൂതിരി : മ്മ എന്ന് മുളിയിട്ട് ശിങ്കിടിയോട് അവനെ വിളിക്കുക…

ഇത്രയും ദിവസം നടന്ന കാര്യങ്ങൾ ഓർത്തു എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റാതെ കിളി പോയിരിക്കുകയായിരുന്നു ഞാൻ.. എന്ത് ചെയ്യണം എന്നോര്ഐഡിയയും ഇല്ലാതെ…അപ്പോഴാണ് നമ്പൂതിരിയുടെ ശിങ്കിടി എന്നെ വിളിച്ചു നമ്പൂതിരിയുടെ അടുക്കൽ കൊണ്ട് ചെന്നത്…

നമ്പൂതിരി : സംഭവിച്ചതെല്ലാം നല്ലതിന്… ഇനിയും സംഭവിക്കാൻ പോകുന്നതും നല്ലതിന്… ഈശ്വരൻ നിന്റെ കൂടെയുണ്ട്… ഭയപ്പെടാതെ പൊക്കൊളു… ഞാൻ അച്ഛനോടെല്ലാം പറഞ്ഞിട്ടുണ്ട്… പിന്നെ അവിടുത്തെ പൂജകൾ എല്ലാം കഴിയുമ്പോൾ ഇവിടെ വന്ന താമസിക്കുക.. എല്ലാം ഞാൻ ഏർപ്പാട് ചെയ്തോളാം…

ഞാൻ തലകുലുക്കി… അദ്ദേഹം പറയുന്നത് അനുസരിക്കുകയല്ലാതെ വേറെ വഴിയെനിക്ക്‌ലായിരുന്നു…

ഞാൻ അച്ചന്റെ കൂടെ വീട്ടിലേക്ക് വന്നു.. പോകുന്ന വഴിക്ക് എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കി കുശുകുശുക്കുന്നത് കാണാം.. ലക്ഷ്മിയോക്കെ എന്റെ അടുത്തേക്ക് ഓടി വന്നു… പിന്നെ നിർത്താതെയുള്ള ചോദ്യശരങ്ങൾയിരുന്നു…

ഞാൻ : എടി എനിക്കൊന്നു കിടക്കണം 3 ദിവസത്തെ ഉറക്ക ക്ഷിണം ഉണ്ട്… അവരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാനുള്ള ഒരു വഴിയായിരുന്നു അത്…

Leave a Reply

Your email address will not be published. Required fields are marked *