മനക്കൽ ഗ്രാമം – 9 11

അച്ഛൻ : ഉവ്വ്… അടിയനെ മനസ്സിലാകുന്നുണ്ട്… അടിയൻ ശ്രേദ്ധിച്ചോളാം…

നമ്പൂതിരി : മ്മ എന്ന് മുളിയിട്ട് ശിങ്കിടിയോട് അവനെ വിളിക്കുക…

ഇത്രയും ദിവസം നടന്ന കാര്യങ്ങൾ ഓർത്തു എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റാതെ കിളി പോയിരിക്കുകയായിരുന്നു ഞാൻ.. എന്ത് ചെയ്യണം എന്നോര്ഐഡിയയും ഇല്ലാതെ…അപ്പോഴാണ് നമ്പൂതിരിയുടെ ശിങ്കിടി എന്നെ വിളിച്ചു നമ്പൂതിരിയുടെ അടുക്കൽ കൊണ്ട് ചെന്നത്…

നമ്പൂതിരി : സംഭവിച്ചതെല്ലാം നല്ലതിന്… ഇനിയും സംഭവിക്കാൻ പോകുന്നതും നല്ലതിന്… ഈശ്വരൻ നിന്റെ കൂടെയുണ്ട്… ഭയപ്പെടാതെ പൊക്കൊളു… ഞാൻ അച്ഛനോടെല്ലാം പറഞ്ഞിട്ടുണ്ട്… പിന്നെ അവിടുത്തെ പൂജകൾ എല്ലാം കഴിയുമ്പോൾ ഇവിടെ വന്ന താമസിക്കുക.. എല്ലാം ഞാൻ ഏർപ്പാട് ചെയ്തോളാം…

ഞാൻ തലകുലുക്കി… അദ്ദേഹം പറയുന്നത് അനുസരിക്കുകയല്ലാതെ വേറെ വഴിയെനിക്ക്‌ലായിരുന്നു…

ഞാൻ അച്ചന്റെ കൂടെ വീട്ടിലേക്ക് വന്നു.. പോകുന്ന വഴിക്ക് എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കി കുശുകുശുക്കുന്നത് കാണാം.. ലക്ഷ്മിയോക്കെ എന്റെ അടുത്തേക്ക് ഓടി വന്നു… പിന്നെ നിർത്താതെയുള്ള ചോദ്യശരങ്ങൾയിരുന്നു…

ഞാൻ : എടി എനിക്കൊന്നു കിടക്കണം 3 ദിവസത്തെ ഉറക്ക ക്ഷിണം ഉണ്ട്… അവരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാനുള്ള ഒരു വഴിയായിരുന്നു അത്…

അച്ഛനും അവരോട് ദേഷ്യപ്പെട്ടു… ഒന്ന് പോയെ പിള്ളേരെ… എന്തെല്ലാം അറിയണം… അവനൊന്നു വിശ്രമിക്കട്ടെ…

അതോടെ അവർ ചോദ്യം ചോദിക്കുന്നത് നിറുത്തി…

***************************************************

ഞാൻ കിടന്നിട്ടും എന്നിക്ക് ഉറക്കം വരുന്നില്ലായിരുന്നു… എനിക്ക് തന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആണ് കുറച്ചു ദിവസംയിട്ടു ഇവിടെ നടന്നത്… അത് മാത്രമല്ല ഞാൻ എന്റെ തോന്നൽ എന്ന് കരുതിയ ആ രൂപം യഥാർത്ഥത്തിൽ ഈശ്വരൻ തന്നെയായിരുന്നു എന്നും വിശ്വസിക്കാൻ എന്നിക്ക് പറ്റുന്നില്ലായിരുന്നു…

എന്തൊക്കെയാണീ സംഭവിക്കുന്നത്…

കുറെ നേരം തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല.. ഞാൻ എഴുനേറ്റ് വെളിയിലേക്ക് വന്നപ്പോൾ അച്ഛൻ വരാന്തയിൽ തന്നെ ഇരിപ്പുണ്ട്…

അച്ഛൻ എന്താ ഉറക്കം വരുന്നില്ലേ…

ഞാൻ : ഇല്ല… എന്തോ ഒരു അസ്വസ്ഥത… ഞാൻ കുന്നിൻ മുകളിലോട്ട് പോകുകയാണ്… കുറച്ചു നേരം അവിടെ പോയിരിക്കട്ടെ…

അച്ഛൻ : മൂളുകയല്ലാതെ ഒന്നും പറഞ്ഞില്ല…

ഞാൻ ഞങ്ങളുടെ ഗുഹയിലേക്ക് ചെന്നു…

അവിടെ ചെന്ന് ഞാൻ വീണ്ടും ചിന്തകളിൽ മുഴുകിയപ്പോൾ ആ രൂപം എന്റെ മുന്നിൽ പ്രത്യക്ഷപെട്ടു… ഞാൻ ഭയപ്പെട്ടു പിറകിലേക്ക് മാറി നിന്നു…

ആ രൂപം : നീ എന്തിനാണ് എന്നെ ഭയപ്പെടുന്നത്… ഞാൻ നിന്റെ സുഹൃത്തല്ലേ….

ഞാൻ : എനിക്കൊന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല… ഏതാണ് മിഥ്യ ഏതാണ് സത്യം.. ഒന്നും എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല… ഇത്രയും നാൾ ഒരു തോന്നൽ മാത്രമായിരുന്ന അങ്ങ് സാക്ഷാൽ ഈശ്വരൻ ആണ് എന്നറിഞ്ഞപ്പോൾ മുതലുള്ള ഞെട്ടൽ എന്നെ ഇത് വരെ വിട്ടുമാറിട്ടില്ല…

ആ രൂപം : ഞാൻ തൂണിലും തുരുമ്പിലും ഉണ്ട് .. എന്തിനേറെ പറയുന്നു ഞാനി ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നു… ഈ പ്രപഞ്ചം എനിക്കുളിലാണ് നിലകൊള്ളുന്നത് എന്ന് പറഞ്ഞാൽ അതാണ് സത്യം … ഞാൻ അറിയാതെ ഒരു പുൽക്കൊടി പോലും മുളക്കുന്നില്ല… പക്ഷെ എന്നെ അറിയാനോ കാണനോ ആരും ശ്രമിച്ചിട്ടില്ല… എല്ലാവര്ക്കും ഞാൻ ദുരെവിടെയോ ഉള്ള ഒരു വ്യക്തിയാണ്, ഈ പ്രപഞ്ചത്തിന്റെ കോണിലെവിടെയോ ഉള്ള ശക്തി…

നിനക്കു മാത്രമാണ്… നിന്റെ ഉള്ളിലും, ചുറ്റ് പാടിലുമുള്ള എന്റെ സാന്നിധ്യത്തെ തിരിച്ചറിയാൻ സാധിച്ചത്…ഞാൻ ഈ ജനങ്ങളെ ശിക്ഷിക്കുന്നത് നിന്നിലൂടെയാണ്.. നീ അതിനു വേണ്ടി തിരഞ്ഞെടുക്ക പെട്ടവനാണ് … നീ ചെയുന്ന കാര്യങ്ങളിൽ നിനക്കൊരു മനസ്താപവും വേണ്ട.. അത് നിന്റെ നിയോഗം ആണ്…

ഇത്രയും പറഞ്ഞു ആ രൂപം അപ്രത്യക്ഷമായി… ഉടനെ തന്നെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു…

ആരൊക്കയോ വിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്… നോക്കിയപ്പോൾ വാനര പടയാണ്… എന്നെ തിരക്കി വന്നതാണ്…

Leave a Reply

Your email address will not be published. Required fields are marked *