ബ്രെഹ്മദത്തൻ നമ്പൂതിരി തലയൊന്നുഴിഞ്ഞു എന്നിട്ട് തുടർന്നു : പിടിച്ചു പറിക്കാരും കള്ളനും കൊലപാതകിയുമൊക്കെ അവരവരുടെ ഉന്നമനത്തിനു വേണ്ടിയാണ് ഇതൊക്കെ ചെയുന്നത് … അപ്പൊ അവർ ചെയ്യുന്ന കുറ്റം കുറ്റമല്ലാതാകുന്നുണ്ടോ…
പ്രമാണി : തിരുമേനി എന്താണ് പറഞ്ഞു വരുന്നത്…
നമ്പൂതിരി : അധികാരം കൈയിൽ വന്നപ്പോൾ, അവർ ഈശ്വരനെ മറന്നു…
അന്നത്തെ കാലത്തു വേട്ടക്ക് പോകുന്ന ഒരു പതിവ് സായ്പ്പിന്മാർക്കുണ്ടായിരുന്നു, കൂടെ നാട്ടിലെ തമ്പ്രാക്കന്മാരും പോകുമായിരുന്നു.. സായ്പ്പിൻമാർ ഭക്ഷണത്തിനും വിനോദത്തിനുമാണ് വേട്ടക്ക് പോയിരുന്നെങ്കിൽ, തമ്പുരാക്കന്മാർ അഭിമാനത്തിനും വിനോദനത്തിന്നു വേണ്ടി മാത്രമായിരുന്നു വേട്ടക്ക് പോയിരുന്നത്…
പോകെ പോകെ അതിൽ അത്ര വിനോദം തോന്നാത്ത തമ്പ്രാക്കന്മാർ മൃഗങ്ങൾക്ക് പകരം മനുഷ്യരെ വേട്ടയാടാൻ തുടങ്ങി… അതിനു കുറ്റവാളികൾ എന്ന മുദ്ര കുത്തിയ പാവങ്ങളെ അവർ വേട്ട മൃഗങ്ങൾ ആക്കി…
ഏതേലും തമ്പുരാനെ അപ്രീതി ഉണ്ടായല്ലോ, അല്ലെങ്കിൽ ഏതെങ്കിലും പെണ്ണിനോട് പുതി തോന്നിട്ട് അവർ സമ്മതിക്കാതിരുനല്ലോ അവരെയും അവരുടെ കുടുംബത്തെയും കുറ്റവാളികൾ ആയി മുദ്ര കുത്തും… അതിനു പ്രത്യകിച്ചു കാരണം ഒന്നും വേണ്ട…
അവരെ രക്ഷിക്കാനെന്ന വ്യാജേനെ കാട്ടിലോട്ട് ശിങ്കിടികൾ മുഖന്തരം കയറ്റി വിടും… എന്നിട്ട് തമ്പുരാക്കന്മാർ അവരെ വേട്ടയാടും…
ഒന്ന് നിർത്തിട്ട്….
അതിലെ പെട്ട എല്ലാ തമ്പുരാക്കന്മാര്ക്കും ദുർ മരണം ആണ് സംഭവിച്ചത്.. പക്ഷെ ആ ശാപം തലമുറ തലമുറയായിട്ട് പിന്തുടരുന്നുണ്ട് ….
പ്രമാണി : അതിനു അവർക്കെല്ലാം ശിക്ഷ ലഭിച്ചില്ലെ… പിന്നെ ഞങ്ങളെ ശിക്ഷിക്കുന്നത് എന്തിനാ… ആ ശാപം മാറാൻ എന്ത് പരിഹാരം ആണ് ഞങ്ങൾ ചെയ്യണ്ടത്….
ബ്രെഹ്മദത്തൻ നമ്പൂതിരി അയാളെ നോക്കിയൊന്നു ആക്കി ചിരിച്ചു കൊണ്ട്.: ഹ്ഹ അവർക്ക് ശിക്ഷ ലഭിച്ചു…പിന്നെ നിങ്ങളെ ശിക്ഷിക്കുന്നത് എന്തിനാ….എന്ന്…. നിങ്ങളും നിങ്ങളുടെ അപ്പന്മാരും ആ തെറ്റ് തന്നല്ലെ ചെയ്യുന്നത്… പിന്നെ നിങ്ങളെ ശിക്ഷിക്കാതിരിക്കുന്നതെങ്ങനാ…..
പ്രമാണി : അങ്ങുന്ന് എന്താണ് ഉദേശിച്ചത് എന്ത് തെറ്റാണ് ഞങ്ങൾ ചെയ്യുന്നത്….
നമ്പൂതിരി ദേഷ്യത്തോടെ : ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഈശ്വരന്റെ സൃഷ്ഠിയാണ്…. എല്ലാവരിലും ഈശ്വരൻ കുടികൊള്ളുന്നുണ്ട്… ആ സത്യം നിങ്ങൾ മറന്നു.. അവനവന്റെ സുഖത്തിനും സന്ധോഷത്തിനും വേണ്ടി മറ്റുള്ളവരുടെ ജീവിതവും സന്ധോഷവും തല്ലി കെടുത്തുന്നത് തെറ്റല്ലേ.. നിങ്ങളുടെ കിഴിൽ പണിയെടുക്കുന്നവരെ നിങ്ങൾ മനുഷരായിട്ടെങ്കിലും കണ്ടിട്ടുണ്ടോ… എല്ലു മുറിയെ നിങ്ങൾക്ക് വേണ്ടി പണിയെടുക്കുന്ന അവരുടെ വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് നിങ്ങൾ നോക്കിട്ടുണ്ടോ… അവരുടെ പെണ്ണുങ്ങളുടെ മാനത്തിനു നിങ്ങൾ വില പറഞ്ഞിട്ടില്ലേ…
ഒന്ന് നിറുത്തിട്ട് .. നിങ്ങളും നിങ്ങളുടെ കാർന്നോരും ചെയുന്നത് ഒരേ തെറ്റാണ്… 5 അണ കട്ടാലും 1000 ഉറുപ്പിക കട്ടാലും കളവ് കളവു തന്നെയാണ്… അതിൽ നിന്ന് നിങ്ങൾക്ക് ഒഴിഞ്ഞ മാറാൻ പറ്റില്ല…
മറ്റൊരു പ്രമാണി : ഞങ്ങൾ എന്ത് പരിഹാരമാണ് അവന് ചെയ്തു കൊടുക്കേണ്ടത്.. ഈ നാടിനെ രക്ഷിക്കാൻ…
നമ്പൂതിരി പുച്ഛത്തോടെ : നാടിനെ രക്ഷിക്കാൻ…. ഈ നാടിനെയല്ല നിങ്ങളുടെ കുടുംബങ്ങളെ രക്ഷിക്കാൻ നോക്ക്… ഈശ്വരകോപം ഈ നാടിനു നേരയല്ല നിങ്ങൾക്ക് നേരെയാണ്…. പിന്നെ അവന് നിങ്ങൾ ഒന്നും ചെയ്യണ്ട അവനല്ല ആ ശക്തി…
പ്രമാണി : അവനല്ലേ… പിന്നെ ആരാണ് .. അവനെ അഴിച്ചു വിട്ടപ്പോഴാണല്ലോ കാറ്റും മഴയും എല്ലാം മാറിയത്… പിന്നെ അവൻ ആരാണ്…
നമ്പൂതിരി ചിരിച്ചു കൊണ്ട് : അവൻ ഒരു നിമിത്തം മാത്രമാണ്…അവനിലൂടെ ഈശ്വരൻ പ്രവർത്തിച്ചു എന്ന് പറയുന്നതാകും ശെരി…
ഞാനും നിങ്ങളെ പോലെ ഇരുട്ടിൽ തപ്പുകയായിരുന്നു 3 ദിവസം മുന്നേ വരെ… അവൻ സാധാരണ മനുഷ്യൻ തന്നെയാണ്. ഈശ്വരൻ ഒരിക്കലും നേരിട്ട് വന്നല്ല സഹായിക്കുകയായോ ശിക്ഷിക്കുകയോ ചെയ്യുക…. സമയം ആകുമ്പോൾ അവൻ അതിനു തിരഞ്ഞെടുത്തവരെ അതിനു നിയോഗിക്കുയാകും ചെയ്യുക… അത് പോലെ തിരഞ്ഞെടുക്കപ്പെട്ട ഒരാൾ മാത്രമാണ് അവൻ…
