മമ്മി റീലോഡഡ് 1

അന്നേരത്തെ ചോര തളപ്പിന് ഡെയ്സി വീട് വിട്ടു തന്നെക്കാൾ പ്രായത്തിൽ പത്തു വയസ്സ് മൂത്ത ടോമിച്ചന്റെ കൂടെ ഇറങ്ങി പോയി. ആ ഒരു ഒളിച്ചോട്ടം ഒരു വെല്യ ബുകംഭം ആണ്‌ ഉണ്ടാക്കിയത് പാലക്കൽ തറവാട്ടിൽ.

ഡെയ്സിയും ആയി ടോമിച്ചനു നടു വിട്ടു പോകേണ്ടി വന്നു. നാട്ടിൽ നിന്നാൽ ഡെയ്സിയുടെ വീട്ടുകാർ തന്നെ വെച്ചേക്കില്ല എന്ന്ടോ ടോമിച്ചനു നന്നായി അറിയാം.

ടോമിചന്റെ ചുറ്റുപാടു വളരെ മോശം ആയിരുന്നെങ്കിലും. ടോമിച്ചൻ തന്നെ കൊണ്ട് ആകുന്നത് പോലെ ഡെയ്സിയെ നോക്കി. അവർ പല സ്ഥലങ്ങളിൽ താമസിച്ചു. നാട്ടിൽ നിന്നാൽ വെല്യ ഗുണം ഇല്ലെന്നു കണ്ട ടോമിച്ചനു ഗൾഫിൽ പൊക്കാൻ നോക്കി.

ദൈവം ആയിട്ട് ആണ്‌ അപ്പോൾ ടോമ്മിച്ചനു ഒരു നല്ല അവസരം കൊണ്ട് കൊടുത്തു. ടോമിച്ചൻ ഗൾഫിലേക്ക് പെട്ടി കേട്ടുമ്പോൾ ഡെയ്സി ആരു മാസം ഗർഭിണി ആയിരുന്നു.

ടോമിച്ചൻ ഗൾഫിൽ പോകുന്നതിനു മുൻപ് എല്ലാവരെയും കണ്ടു യാത്ര പറയാൻ ആയിട്ട് ഗർഭിണി ആയിരുന്നു ഡെയ്സിയുo ഒത്തു ഒളിച്ചോടിയതിനു ശേഷം നാട്ടിൽ ചെന്നിരുന്നു.

തന്നിഷ്ടത്തിനു ഇറങ്ങി പോയത് കൊണ്ട് ഡെയ്സി ഗർഭിണി ആയിട്ടും അവറാൻ വീട്ടിൽ കയറ്റിയില്ല. പോകഞ്ഞ വള്ളി പുറത്തു എന്നായിരുന്നു അവറാന്റെ കാഴ്ചപാട്.

ടോമ്മിച്ചൻ ഗൾഫിൽ എത്തി 3 മാസം കഴിഞ്ഞപ്പോളേക്കും ഫെബിൻ ജനിച്ചു. ഫെബിൻ വളർന്നു വന്നപ്പോളേക്കും ടോമിച്ചനും ഗൾഫിൽ നിന്നു അത്യാവശ്യം കാശു ഒക്കെ ഉണ്ടാക്കാൻ തുടങ്ങി. അതു കൊണ്ട് നല്ല രീതിയിൽ തന്നെ ആണ്‌ ഫെബിനെ അവർ വളർത്തിയതു.

 

ടോമിച്ചൻ രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ വരുമെങ്കിലും ഡെയ്സി പിന്നേ ഒന്നിനെ പെറ്റില്ല.

ടോമിച്ചനും ആയുള്ള കല്യാണത്തിന് ശേഷം ഡെയ്സിയുടെ വീട്ടുകാരും ആയി ഒരു അടുപ്പവും ഉണ്ടായിരുന്നില്ല. പിന്നെ ഫെബിൻ വലുതായി പ്ലസ് ടു ആയപ്പോൾ ആണ്‌ ഡെയ്സിയുടെ അപ്പച്ചൻ അവരാൻ മരിക്കുന്നത്.

അന്നു ആണ്‌ ഫെബിൻ മമ്മിയുടെ വീട്ടിൽ ആദ്യം ആയി പോകുന്നത്.

ടോമിച്ചൻ ഡെയ്സിയെ ഇറക്കി കൊണ്ട് വന്നിട്ട് ഡെയ്സിയുടെ വീട്ടുകാർ പറ്റുന്ന രീതിയിൽ എല്ലാം അവരെ ദ്രോഹിക്കാൻ ശ്രേമിച്ചു സമൂഹത്തിൽ ആകെ ഒരു അവഗണ ആയിരുന്നു അവർക്കു.

അതു കൊണ്ട് തന്നെ ഫെബിൻ പഠിക്കാൻ പോകാൻ ആയപ്പോൾ കോട്ടയം ജില്ല തന്നെ വിട്ടു ടോമിച്ചന്റെ അമ്മയെയും കൂട്ടി ഡെയ്സി എറണാകുളത്തു ആയിരുന്നു താമസം. അതു കൊണ്ട് തന്നെ മമ്മിയുടെ വീട്ടുകാരെ ആരെയും ഫെബിന് വെല്യ പരിചയം ഉണ്ടായിരുന്നില്ല.

മമ്മിയുടെ വീട്ടുകാരുടെ ഇപ്പോളത്തെ ചുറ്റുപാടു കണ്ടു ഫെബിന്റെ കണ്ണു തള്ളി. അവിരു എല്ലാo ഇപ്പോൾ നല്ല നിലയിൽ ആണ്‌ ജീവിക്കുന്നത്.

അപ്പച്ചന്റെ മരണ ശേഷം ഡെയ്സി അവിരും ആയി ഒരു അടുപ്പം ഉണ്ട്. കുടുംബത്തിൽ എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ചേട്ടൻമാർ ഡെയ്സിയെ കുടി വിളിക്കാൻ തുടങ്ങി.

ഡെയ്സിയുടെ ചേട്ടൻമാർ മൂന്നു പേരും അപ്പച്ചൻ ഉണ്ടാക്കിയ സ്വത്തു വെച്ചു ഇപ്പോൾ അർഭാടത്തോടെ ആണ്‌ ജീവിക്കുന്നത്.

ഡെയ്സി തന്നിഷ്ടത്തിന് പോയത് കൊണ്ട് അവറച്ഛൻ സ്വത്തു ഭാഗം വെച്ചപ്പോൾ വീട്ടിൽ നിന്നും ഒന്നും ഡെയ്സിക്കു കൊടുത്തില്ല. എല്ലാം ചേട്ടൻമാർക്ക് ഭാഗിച്ചു കൊടുത്തു.

 

ആ പ്രായത്തിലെ ചോര തിളപ്പിന് ടോമിച്ചന്റെ കൂടെ പോന്ന ഡെയ്സി ജീവിതത്തിലെ കയിപ്പു രസം എല്ലാം നന്നായി അറിഞ്ഞു. അതിനു അർത്ഥം ടോമിച്ചൻ ഡെയ്സിയെ നോക്കുന്നില്ല എന്നു അല്ല പക്ഷെ അതു ഒരിക്കലും അവറച്ഛൻ അവളെ നോക്കിയത് പോലെ ആയിരുന്നില്ല.

ഡ്യ്സിയുടെ മനസ്സിൽ സ്വത്തു വീതം വെക്കുമ്പോൾ അപ്പച്ചൻ തനിക്കു എന്തെങ്കിലും തരും എന്നു ഉണ്ടായിരുന്നു. പക്ഷെ വാശികാരൻ ആയ അവറച്ഛൻ അതു ചെയ്തില്ല. ഡെയ്സിക്കു അതു അറിഞ്ഞപ്പോൾ ഒരുപാട് വിഷമം ആയി.

 

ഡെയ്സി ടോമിച്ചനോട് കേസ് കൊടുത്തു എന്റെ ഭാഗം വാങ്ങണം എന്നു പറഞ്ഞു. പക്ഷെ അഭിമാനി ആയ ടോമിച്ചൻ അതിനു നിന്നില്ല. അപ്പന്റെ സ്വത്തു ഇല്ലാതെ നിന്നെ ഞാൻ പൊന്നു പോലെ നോക്കും എന്നായിരുന്നു ടോമിചന്റെ നിലപാട്.