അവന്റെ കണ്ണുകളിൽ ഉറക്കം കുടുകുട്ടി തുടങ്ങി..പതിയെ അവന്റെ ഓർമ്മകൾ പിന്നോട്ട് സഞ്ചരിച്ചു..ഒരു സ്വപനം പോലെ അവന്റെ മനസ്സിൽ തൃശൂരിലെ അനാഥമന്ദിരം…വന്നു നിറഞ്ഞു. തന്റെ ബാല്യത്തിൽ ഏറ്റ മുറിവുകൾ ഇനിയും ഉണങ്ങാത്ത മുറിവുകൾ അവന്റെ മനസിനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു….
ഓട്ടോ ഒരു സഡൻ ബ്രെകിട്ടു നിന്ന്…ജിതൻ ഞെട്ടി ഉണർന്നു…റോഡിൽ മൊത്തം ആൾക്കൂട്ടം …
ചേട്ടാ…എന്ത് പറ്റിയതാ..അവൻ ഡ്രൈവറുടെ തിരക്കി….
അറിയില്ല നോക്കട്ടെ….അതും പറഞ്ഞു ഓട്ടോ നിർത്തി അയാൾ പുറത്തിറങ്ങി…കുറച്ചു നേരത്തിനു ശേഷം അയാൾ തിരിച്ചു വന്നു….
അത് ഒരു ചെക്കൻ ആത്മഹത്യ ചെയ്തു…അതാ..ഇത്രയും ബ്ളോക് ..അവന്റെ കാമുകി വേറെ ഒരുത്തന്റെ കൂടെ കല്യാണം കഴിച്ചു പോയി….
അത് കേട്ട ജിതന് തലയ്ക്കു ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി..അവനൊക്കെ മരിക്കാൻ കണ്ട കാരണം കാമുകി വേറെ ഒരുത്തനു ഒപ്പംഒപ്പം ചാടിപോയൽ നന്നായി എന്ന് വേണം കരുതാൻ ഒരിക്കൽ താൻ കെട്ടികഴിഞ്ഞു ചാടി പോകില്ല എന്ന് ആര് കണ്ടു…അവള് മറ്റവന്റെ കുട്ടിയേയും വയറ്റിൽ ഇട്ടു പെറ്റു സുഖിച്ചു ജീവിക്കും…ഇവനോ ചത്ത് പണ്ടാരം അടുങ്ങി…അവന്റെ തന്തക്കും തള്ളക്കും പോയി ..അവൾക്കു ഒരു നഷ്ടവുമില്ല..
വല്ല ഞെക്കാലോ പിച്ചാലോ ഉണ്ടെങ്കിൽ തന്നെ അവൻ ചത്തപ്പോൾ അതും ആരും അറിയില്ല..ഇവൾക്ക് ഒക്കെ മറുപടി വേറെ നല്ല സുന്ദരിയായ പെണ്ണിനെ കെട്ടി അവൾക്കു മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം…എന്നിട്ടു അവൾ കൊതിക്കണം താൻ കളഞ്ഞ ജീവിതം ആണല്ലോ ഇതെന്ന്..അല്ലാതെ ചവാൻ പോകുന്നു…പോകുന്ന പെണ്ണിനും ബസിനും പിന്നലെ ഓടരുത് 5 മിനിറ്റു കഴിയുമ്പോൾ വേറെ വരും..
കുറച്ചു കഴിഞ്ഞപ്പോൾ റോഡിലെ ബ്ളോക് ഒഴിവായി….ഡ്രൈവർ വേഗം വണ്ടിയെടുത്തു …ജിതനെ പാലക്കാടു ബസ് സ്റ്റാന്റിൽ കൊണ്ട് വിട്ടു…
ഇനി ഇവിടേക്ക് ദിക്കറിയാതെ കുട്ടിയെ പോലെ ജിതൻ കുറച്ചു നേരം അവിടെ നിന്നു….
തൃശൂർ …..തൃശൂർ…..മയിൽവാഹനം ബസിലെ കിളിയുടെ ഒച്ചയാണ് അവനെ ഉണർത്തിയത്… താൻ ഒരിക്കൽ കളിച്ചു വളർന്ന സ്ഥലം വരെ ഒന്ന് പോകുക ഇനി ഒരിക്കൽ അവിടെ ചെല്ലാൻ പറ്റിയില്ലെങ്കിലോ….
ജിതൻ വേഗം തൃശൂർ ബസിൽ കയറി പറ്റി…..പെട്ടെന്ന് തന്നെ ബസ് എടുത്തു…അവന്റെ മനസ്സിൽ വീണ്ടും ഓർമ്മകൾ ചിറകടിച്ചുചിറകടിച്ചു പറക്കാൻ തുടങ്ങി….ജിതൻ മെല്ലെ കണ്ണുകൾ അടച്ചു ഗായത്രി മന്ത്രം ചെല്ലാൻ തുടങ്ങി….ബസ് തൃശൂർ ശക്തൻ സ്റ്റാന്റിൽ പ്രേവേശിച്ചപ്പോൾ ആണ് ജിതൻ കണ്ണ് തുറന്നത്…
അവൻ വേഗം പുറത്തിറങ്ങി…ആദ്യം കണ്ട ബേക്കറിയിൽ നിന്നും രണ്ടു പാക്കറ്റ് മിട്ടായി വാങ്ങി..കൈയിൽ വെച്ച്..ഒരു കാലത്തു ആരെങ്കിലും കാണാൻ വരുമ്പോൾ മിട്ടായി ഉണ്ടോ എന്ന് ആർത്തിയോടെ നോക്കുന്ന കണ്ണുകളിൽ തന്റെ കുഞ്ഞുകണ്ണുകളും ഉണ്ടായിരുന്നു..എന്ന് ജിതൻ വേദനയോടെ ഓർത്തു….
ബഥനി ഓർഫനേജ്….അവൻ കയറുമ്പോൾ കുട്ടികൾ അവനെ വലംവെച്ച് പൊതിഞ്ഞു….സിസ്റ്റർ അവനെ മോഡറേറ്ററുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി…അവനെ കണ്ടപ്പോൾ തന്നെ അയാൾക്ക് അവനെ തിരിച്ചറിയാൻ പറ്റി..
സുഖമല്ലേ കുഞ്ഞേ. …
അതെ…ഞാൻ എല്ലാം അറിയുന്നു..നാരായണൻ പോയല്ലേ …തെല്ലു വിഷമത്തോടെ.അയാൾ പറഞ്ഞു…
ഉം.ഒരു മൂളൽ മാത്രം ആയിരുന്നു ജിതന്റെ മറുപടി….ഇവിടെ എല്ലാവര്ക്കും സുഖം അല്ലെ…
സുഖം എന്ന് പറയാം കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്..പണത്തിന്റെ..അതെല്ലാം ശരിയാകും…ഞാനും നോക്കാം എന്നെ കൊണ്ട് പറ്റുന്ന പോലെ
ഉം…..
അപ്പോൾ ഞാൻ ഇറങ്ങും…. യാത്ര പറയുന്നില്ല..എല്ലാവരോടും അനോഷണം പറയണം…
അതും പറഞ്ഞു ജിതൻ വേഗം പുറത്തേക്കു നടന്ന്…
ഇപ്പോൾ ഒരു മഴ പെയ്തിരുന്നെകിൽ എന്ന് ജിതൻ ആഗ്രഹിച്ചു പോയി തന്റെ കണ്ണുനീർ ആരും കാണണ്ട….
ഒരു കാലത്തു താൻ കണ്ട സ്വപങ്ങൾ ഇതിനുള്ളിൽ നിന്നായിരുന്നു…ആരുമില്ലാത്തവന്റെ വേദന അത് അനുഭവിച്ചു തന്നെ അറിയണം..ഇപ്പോളത്തെ തലമുറയ്ക്ക് എല്ലാവരും ഉണ്ടായിട്ടും..എന്ത് കഴപ്പനു അമ്മയോടും അച്ഛനോടും ഒരേ മറ്റവൻമാർ പെരുമാറുന്നത് കാണുമ്പോൾ തന്നെ അവന്റെ നട്ടെല്ല് ചവിട്ടി മുറിക്കാൻ തോന്നും…അവിടെ കിടന്നോളും തിന്നാൻ കൊടുത്താൽ മതിയല്ലോ…അല്ലാതെ അവന്റെ ആട്ടും തുപ്പും സഹിക്കേണ്ട ഗതികേട് വരില്ലലോ…..
