ഇവിടെത്തെ അനാഥാലയത്തിൽ നിന്നും നാരായണൻ നമ്പുതിരിയാണ് തന്റെ ജീവൻ രക്ഷിച്ചത്…ഒരു പട്ടിണികാലത് ഇവനെ ഞാൻ കൊണ്ട് പോകട്ടെ എന്ന ചോദ്യത്തിന്. മോഡറേറ്റർ എത്രയും വേഗം കൊണ്ട് പോകു എന്ന് പറയാതെ പറഞ്ഞു..ഒരാൾ
പോയാൽ അവന്റെ ഭക്ഷണം എങ്കിലും മറ്റുള്ളവർക്ക് കൊടുക്കാം…
ആ മഹാ മാന്ത്രികൻ ഇന്നില്ല അയാളുടെ മകനും ഇല്ല മകൻ എവിടെ എന്നു ഇപ്പോളും ആർക്കും അറിയില്ല ..ഒരിക്കൽ ദുർ മന്ത്രവാദം പഠിക്കാൻ ഇല്ലത്തു നിന്നും ഇറങ്ങി ചിലർ പറയുന്നു ഭ്രാന്തു പിടിച്ചു നടപ്പുണ്ട് എന്ന് വീട്ടുകാരും അത് തന്നെ വിശ്വസിക്കുന്നു..
തന്റെ അമ്മയുടെ കൂടെ കഴിഞ്ഞ ചെറിയ ഓർമ മാത്രമേ ജിതനുള്ളു…കണ്ടു പിടിക്കണം…എല്ലാം…..
അവൻ വേഗം ബസ് സ്റാന്റിലേക്കു നടന്നു…. അവിടെ ഒരു ബസ് പുറപ്പെടാൻ തയാർ ആയി നില്കുന്നു….
….പൂരത്തിന്റെ നാട്ടിൽ നിന്നും തെയ്യത്തിന്റെ നാട്ടിലേക്കു……….
