മലയാളം കമ്പികഥ – എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി – 3 1

ഞാനാ ഉറക്കത്തിന് ഭംഗം വരാതെ ആ കവിളിലൂടെ വിരലുകളോടിച്ച് മന്ത്രിച്ചു:
“എന്റെ മിന്നൂട്ടി കരഞ്ഞത് കരഞ്ഞു! ഇനി ഒരാൾ നിന്നെ കരയിക്കണമെങ്കിൽ നിന്റെ കുട്ടന്റെ ശ്വാസം നിലയ്കണം”
ഞാനും പതിയെ കണ്ണുകളടച്ചു……..
…….. രാവിലെ ഫോൺ ബെല്ലടിച്ചതും മൃദുല പോയി ഫോൺ അറ്റന്റ് ചെയ്തു…! ഉവ്വ്, ഉവ്വ്, ശരി, പറഞ്ഞോളാം, ചെയ്തോളാം ഇവ മാത്രം കേട്ടപ്പോൾ മനസ്സിലായി കൈമളങ്കിളാണ് വിളിയ്കുന്നത്…! ഫോൺ വെച്ചതും അവൾ ആഹ്ളാദത്തോടെ ഓടിവന്ന് ഇറുകെ പുണർന്ന് എന്റെ കഴുത്തിൽ വട്ടംചുറ്റിപ്പിടിച്ച് ഉമ്മകൾ കൊണ്ട് എന്റെ മുഖമാകെ മൂടി….
“ആ പൂതനേം മിഥുനുമൊക്കെ കാണുമെടീ… വിട്…!”
ഞാനവളെ അകത്തിമാറ്റി….
“അങ്കിളാ വിളിച്ചേ! ഇപ്പ കോയന്പത്തൂരാ! ടെസ്റ്റൈൽസിന്റെ ആവശ്യത്തിന് പോയതാ മടങ്ങാൻ ഒരുങ്ങുമ്പോളാ പുതിയ മില്ലുമായി കോൺട്രാക്ടിനോ എന്തോ ബോംബെയ്ക് പോകണം! അവിടുന്ന് നേരേ പോകുവാ! സ്ഥാപനങ്ങളിലെല്ലാം മോങ്കുട്ടനേം കൂട്ടി പോയി കണക്കുകൾ പരിശോധിയ്കണം! അവനോട് പറഞ്ഞാ മതി അവനറിയാം എല്ലാം.!”
അടക്കാനാവാത്ത സന്തോഷത്തോടെ മൃദുല പറഞ്ഞ് നിർത്തി…!
“അപ്പോൾ നമ്മൾ പതിനൊന്ന് മണിയോടെ പോകുന്നു… ഉച്ചയ്ക് ഹോട്ടൽ ഭക്ഷണത്തിന് ശേഷം മാറ്റിനി! പിന്നീട് ബീച്ചിൽ! അവിടുന്ന് രാത്രി ഭക്ഷണോം കഴിഞ്ഞ് മടക്കം!”
ഞാൻ പറഞ്ഞതും അവൾ:
“ശ്ശോ ആ ബ്ളൌസ് മാത്രേ ഇന്നലെ തയിച്ച് കിട്ടിയൊള്ളു..! അത് മുഴുവൻ ഇന്നലെ അഴുക്കും പറ്റിച്ചു!
ഞാനാ ബ്ളൌസും പാവാടേം കൂടെ ഒന്ന് കഴുകിയിടട്ടെ!
സെറ്റുസാരി തന്നുടുക്കാം!
അമ്മയോട് പറഞ്ഞേക്കണേ പാലയ്ക വൈകിട്ട് വരുമ്പം കൊണ്ടെ വെക്കാമെന്ന്…! ഇവിടെ വെക്കണ്ട മോങ്കുട്ടന്റെ അലമാരേ നീ തന്നെ സൂക്ഷിച്ചോളാനാ അമ്മ പറഞ്ഞേ…!”
ഒറ്റ ശ്വാസത്തിൽ പറഞ്ഞതും മൃദുല തിരിഞ്ഞോടി…!
അവളുടെ ഈ പ്രസരിപ്പും സന്തോഷവും കാണുമ്പോളും ഞങ്ങൾ ഉരുകുകയാണ്!
മൈഥിലി ഇന്നലെയും അച്ചനെ വിളിച്ചായിരുന്നു!
അളിയന്റെ അന്വേഷണത്തിൽ അറിഞ്ഞത് കൈമളങ്കിളിന്റെ കേസ്സിൽ ഈ വരുന്ന രണ്ടാഴ്ചയ്കുള്ളിൽ തന്നെ അന്വേഷണ ഉദ്ദ്യോഗസ്ഥനെ നിയമിക്കും!
കൈമളങ്കിളിന്റെ സ്വാധീനത്തിലുള്ള സ്ത്രീലന്പടനായ ആ ഡിവൈ.എസ്സ്.പിയ്ക് തന്നെയാകും നിയമനം..!
ഈ ബോംബെ യാത്ര പറഞ്ഞത് മിക്കവാറും തിരുവനന്തപുരത്തിന് ആകാനേ തരമുള്ളു
മരണമണി പോലെ ഏത് സമയത്തും എത്താവുന്ന ഞെട്ടിയ്കുന്ന മൈഥിലിയുടെ ഫോൺ കോൾ ആയിരുന്നു എന്റെ മനസ്സ് നിറയെ..

Updated: March 18, 2017 — 10:38 am

Leave a Reply

Your email address will not be published. Required fields are marked *