മമ്മി ഫോണിൽ നമ്പർ ഡയൽ ചെയ്തു ഏതോ കൂട്ടുകാരി പത്തു മിനുട്ടോളം നീണ്ട സംഭാഷണത്തിനൊടുവിൽ ഫോൺ വെച്ച് അമ്മ വന്നു പറഞ്ഞു ദേവമ്മ പറഞ്ഞു സിറ്റിയിൽ ഒരു പുതിയ ബ്യൂട്ടി പാർലർ തുടങ്ങിയിട്ടുണ്ട് അവിടുത്തെ ഫേഷ്യൽ വളരെ നല്ലതാണു നീ സമയം കളയാതെ പോയി ഫേഷ്യൽ ചെയ്യൂ പിന്നെ ഹെയർ സ്പാ കൂടെ ഇതിന്റെ കൂടെ ചെയ്യൂ ഏതോ കോംബോ പാക് ഉണ്ടെന്നാണ് അവൾ പറഞ്ഞത്.
ഞാൻ ഇത് കേട്ട് ഞെട്ടി എന്റെ ഭഗവാനെ അമ്മക്ക് എന്താ പറ്റിയെ സിറ്റിയിലെ പുതിയ ഹൈ-ഫൈ പാർലർ ഞാൻ കണ്ടിട്ടുണ്ട് അവിടെ ഈ ഭൂമി മലയാളത്തിൽ ഇല്ലാത്ത റേറ്റ് ആണ്. പാർലറിൽ കാശുചെലവാകാൻ അമ്മ സമ്മതിച്ചിരിക്കുന്നു വീടിന്റെ പുറത്തേക്കു ഞാൻ എത്തി നോക്കി കാക്ക മാത്രമായിരിക്കില്ല പശുവും പോത്തും വരെ മലർന്നു പറക്കാൻ സാധ്യത ഉണ്ട്. എന്തേലും ആട്ടെ ഞാൻ അല്പം ആഡംബരം ആസ്വദിക്കാൻ തീരുമാനിച്ചു.
ഞാൻ കുളികഴിഞ്ഞു പുറത്തിറങ്ങി എന്റെ അലമാരയിൽ ഈ അത്യപൂർവമായ ആഡംബര സന്ദർഭത്തിനു യോജിച്ച ഒരു ഡ്രസ്സ് തിരഞ്ഞു ഒരു ഫുൾസ്ലീവ് സൽവാർ ഞാൻ ഉറപ്പിച്ചു അതിനു എന്റെ ബാക്കിൽ കഴുത്തിന് താഴെ തുടങ്ങി ചന്തി വരെ എത്തുന്ന സിബ് ഉണ്ടായിരുന്നു. എന്ത് ഡ്രസ്സ് ആയാലെന്താ ഡിസ്‌കൗണ്ട് ഒന്നും കിട്ടില്ലലോ എന്നോർത്തു വേഷം ധരിച്ചു.
നിലക്കണ്ണാടിയിൽ പ്രതിഫലിച്ച രൂപം ഞാൻ വിശാലമായി വിലയിരുത്തി ഒന്നോ രണ്ടോ അമേരിക്കക്കാരെ വീഴ്‌ത്താൻ ഇതൊക്കെ ധാരാളമാണെന്നു എനിക്ക് തോന്നി.ആ പാർലറിൽ കിട്ടുന്ന ഏറ്റവും നല്ല ഫേഷ്യൽ ചെയ്തു ചന്ദ്രനെ പോലെ തിളങ്ങിയെ വരാവൂ എന്ന് പറഞ്ഞ അമ്മയുടെ കൂടുതൽ സാരോപദേശത്തിനു കാത്തു നിൽകാതെ ഞാൻ ഓടി.
ഒരു ഓട്ടോയിൽ ഞാൻ പാർലറിന്റെ മുൻപിൽ വന്നിറങ്ങി, സാമാന്യം നല്ല ഒരു ബിൽഡിങ്ങിൽ ആയിരുന്നു പാർലർ മൊത്തത്തിൽ നല്ല പോഷ് ലുക്ക്. ഞാൻ അതിനകത്തേക്കു കയറി അകത്തു നല്ല തിരക്കു. പാർലർ യൂണിസെക്സ് ആണ് കുറെ സ്ത്രീപുരുഷൻമാർ അവരവരുടെ ഊഴവും പ്രതീക്ഷിച്ചു അവിടെ കലാപരമായി ക്രമീകരിച്ചിരുന്ന സോഫയിൽ ഇരുന്നിരുന്നു. ഞാൻ റിസെപ്ഷനിലേക്കു നടന്നു അവിടെ സൗന്തര്യ പട്ടത്തിൽ പങ്കെടുക്കാൻ വന്നപോലെ ഒരു പെൺകുട്ടി, അവളാകും റിസപ്‌ഷനിസ്റ്.
ഞാൻ ശരിക്കും പറഞ്ഞാൽ അത്യാവശ്യം പരിഭ്രമിച്ചു. ഇത്രയും പോഷായ ഒരു ഹൈ-ഫൈ പാർലറിൽ ഞാൻ ഇതിനു മുമ്പ് പോയിട്ടില്ല, ഭിത്തികൾ പോലും അവിടുത്തെ മനോഹരമാർന്ന ദീപങ്ങളുടെ പ്രഭയിൽ തിളങ്ങി നിന്നു. തികഞ്ഞ ഉപചാര മര്യാദകളോടെ റീസെപ്‌ഷനിസ്റ് എന്നെ നോക്കി പുഞ്ചിരി പൊഴിച്ച് ചോദിച്ചു “മാം എപ്പോഴാണ് അപ്പോയിന്മെന്റ് എടുത്തിരിക്കുന്നത് ?”
ഭഗവാനെ ഇവിടെ അപ്പോയ്ൻമെന്റും വേണോ?!! ഞാൻ അവളോട് പറഞ്ഞു സോറി “എനിക്ക് അപ്പോയിന്മെന്റ് ഇല്ല ആക്ച്വലി ഇതൊരല്പം എമർജൻസി ആയിരുന്നു” അവൾ വാസ്തവത്തിൽ നല്ല കുട്ടിയായിരുന്നു സാധാരണ റിസപ്ക്ഷനിസ്റ്റുകളുടെ നാണംകെട്ട സ്വഭാവം തീരെയില്ലായിരുന്നു അല്ലേൽ ഇപ്പോൾ ഞാൻ എന്തിനു എമർജൻസി ഫേഷ്യൽ ചെയ്യുന്നു എന്നു തുടങ്ങി ഞാൻ ഈ ഭൂമിയിൽ എന്തിനു ജനിച്ചു എന്നുവരെയുള്ള ചോദ്യങ്ങൾക്കു മറുപടി കൊടുക്കേണ്ടി വന്നേനെ.
അവൾ അകത്തേക്ക് പോയി മടങ്ങി വന്നു വീണ്ടും വിശാലമായ ചിരിയോടെ പറഞ്ഞു സോറി മാം കുറച്ചു വെയിറ്റ് ചെയ്യേണ്ടി വരും ഏറിപ്പോയാൽ അരമണിക്കൂർ. അവളുടെ ചിരിക്കു മറുപടിയായി ഞാനും ഹൃദ്യമായി പുഞ്ചിരിച്ചു പറഞ്ഞു കുഴപ്പമില്ല ഞാൻ കാത്തിരിക്കാം. ഉടനെ തന്നെ അവൾ എനിക്ക് ഒരു പ്രൈസ് ലിസ്റ്റ് തന്നു അത് നോക്കിയ എന്റെ കണ്ണുകൾ തള്ളി പുറത്തുവന്നു ഒരെണ്ണം പോലും 4500 രൂപയിൽ താഴെ ഇല്ല. റേഡിയോ ഓൺ ആക്കി വെച്ച പോലെ ആ പെണ്ണ് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു അവസാനം ഞാൻ ഒരു ഫ്രൂട് ഫേഷ്യൽ കോംബോ 4500 നു ഉറപ്പിച്ചു
ഞാൻ ആ പതുപതുത്ത സോഫായിലമർന്നു ചില ആൾക്കാർ സ്റ്റൈലിസ്റ്റിനോട് തങ്ങൾക്കു വേണ്ട ഹെയർ സ്റ്റൈൽ ഒക്കെ ഘോര ഘോരം പ്രസംഗിക്കുന്നു. കൂടുതലും ലേഡീസ് ആണ് സ്റ്റൈലിസ്റ്റുകൾ ആണുങ്ങളും ഉണ്ട്. വരുന്നവരിലും പോകുന്നവരിലും എല്ലാം പണക്കൊഴുപ്പിന്റെ ധാരാളിത്തം കാണാം. ഏകദേശം ഒരു മണിക്കൂർ ആയപ്പോൾ എന്റെ പേര് വിളിക്കപ്പെട്ടു. ആശ്വാസത്തോടെ ഞാൻ എണീറ്റ് ലോകസുന്ദരിയുടെ അടുത്തേക്ക് ചെന്നു .
അവൾ ഞാനുമായി അകത്തേക്ക് കയറി അവിടെ ജിമ്മിലെ ട്രെയ്‌നറിനെ പോലെ ശരീരമുള്ള ഒരു സുന്ദരകോമളൻ അവനെ അവൾ എനിക്ക് പരിചയപ്പെടുത്തി. ” മാം ഇത് ഋഷി ഇയാൾ ആണ് മേമിനു ഫേഷ്യൽ ചെയ്യുന്നത്.. ഋഷി പ്ളീസ് ക്യാരി ഓൺ..” എന്ത് ഒരു മെയിൽ സ്റ്റൈലിസ്റ്റോ ഏതോ ഒരുത്തൻ എന്റെ മുഖത്തു കൂടെ കൈകൾ ഓടിക്കുന്നത് എനിക്ക് ചിന്തിക്കാൻ കൂടെ പാടായിരുന്നു, എനിക്ക് ഫീമെയിൽ വേണം എന്ന് അവളോട് പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു പക്ഷെ അവിടെ ഒരു സീൻ ക്രീയേറ് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. ഞാൻ അയാളെ പിന്തുടർന്നു.
