വെറുതെ ഒന്ന് ഡിസ്പ്ലേ യിലേക്ക് നോകി ടൈം 12 മണി.എത്ര മണിക്കൂർ ആണ് ഉറങ്ങിയത് ഒരു പിടിയും ഇല്ല. തല ഒന്നാകെ പെറുക്കുന്നുണ്ട്. പതുകെ എണീറ്റു ഞാൻ ഹാളിലേക്കു നടന്നു. ആരെയും കാണുന്നില്ലാലോ
ഈ ഉമ്മ എവിടെ പൊയ്. ഉമ്മാ ഉമ്മാ എന്ന് ഞാൻ നീട്ടി വിളിച്ചു. മറുപടി ഒന്നുമില്ല. അപ്പോഴാണ് അടുക്കളയിൽ നിന്നും കുക്കറിന്റെ വിസിൽ അടിക്കുന്ന സൗണ്ട് കേട്ടത്. ഉമ്മ അടുക്കളയിൽ ആണെന്ന് കരുതി ഞാൻ ഇങ്ങൾ എവിടെ നിൽക്കാണോ എന്താ എന്നെ വിളിക്കാഞ്ഞേ എന്ന് ചോദിച്ചു കയറിയതും അവിടെ ഉമ്മ ഇല്ലായിരുന്നു.
എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നിലായിരുന്നു. തല അടിച്ചു വീണത് മാത്രം ഓർമ ഉണ്ട്. വേറെ ഒന്നും ഓർമ വരുന്നില.പക്ഷെ റാഹില എന്ന് എന്നേറ്റപ്പോൾ ഞാൻ വിളിച്ചത് എന്തിനാണ് ആലോജിച്ചിട്ടു തല പെരുകുന്നു. ബ്രെഷ് എടുത്തു ഞാൻ പുറത്തിറങ്ങിയപ്പോഴാണ് സഫിയാത്ത ചെടി നനക്കുന്നത് കണ്ടത്.
എന്നെ കണ്ടതും സഫിയാത്ത കോലായിയുടെ അടുത്തേക്ക് വന്നു എനിട്ട് ഡാ സഫീർ എന്തേത്ത് ഉറക്കാടോ. ഇവിടെ ഉള്ളവൻ ഇപ്പോൾ എണീറ്റു അങ്ങാടിയിലേക്ക് പോയിട്ടേ ഉള്ളൂ എന്ന് പറഞ്ഞു. അത് ഇത്ത ഞങ്ങളിന്നലെ എന്ന് പറഞ്ഞു ഞാൻ തല ചൊറിഞ്ഞു നിന്നപ്പോൾ, ഇത്ത ആഹ് മനസ്സിലായി പിന്നെ അന്റെ ഉമ്മ ബാങ്കിൽ പോയതാണ് വരാൻ നേരം വൈകും കോഴി കറി അടുപ്പത്ത് വെച്ചീണ് എന്ന് പറയാൻ പറഞ്ഞു. ഇത് കേട്ടതും എന്റെ നട്ടെല്ലിന്റെ ഇടയിലൂടെ ഒരു തരിപ്പ് കയറിയത് ഞാൻ അറിഞ്ഞു. കുറെ അവ്യക്തമായ ദൃശ്യങ്ങൾ എന്റെ തലച്ചോറിൽ തെളിയാൻ തുടങ്ങി.
എന്നാൽ ഞാൻ പല്ല് തേക്കട്ടെ എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞ് ഉള്ളിലേക്ക് നടന്നു.എന്റെ കാലുകൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.മുഖം കഴുകി ഞാൻ സോഫയിലേക് ഇരുന്നു.പതിയെ പതിയെ എന്റെ മനസിലേക്ക് സംഭവിച്ച കാര്യങ്ങൾ തെളിയാൻ തുടങ്ങി. പെട്ടെന്നാണ് ഡാാ സഫീറെ ഒന്നിങ്ങോട് വാ എന്ന സഫിയാത്തയുടെ ശബ്ദം എന്റെ കാതുകളിലേക് എത്തിയത് .ഒര് ഞ്ഞെട്ടലോടെ ആണ് ഞാൻ ആ വാക്കുകൾ കേട്ടതെങ്കിലും
പതിയെ എന്റെ ചുണ്ടുകളിൽ ഞാൻ പോലും അറിയാതെ ഒരു ചിരി വിടർന്നു.
ഉറച്ച കാൽ വെപ്പുകളോടെ ഞാൻ പുറത്തേക്ക് നടന്നു. എനിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ എനിക്ക് മനസിലാകുന്നുണ്ടെകിലും ഒന്ന് എനിക്കുറപ്പായിരുന്നു ഓരോ മനുഷ്യരുടെ ഉള്ളിലും ഒരു ചെകുത്താനുണ്ട് . എന്റെ ഉള്ളിലെ ആ ചെകുത്താനാണ് ഇപോൾ എന്റെ ശരീരം നിയന്ത്രിക്കുന്നത്
ഒന്നും കഴിഞ്ഞിട്ടില്ല ഇതാണ് തുടക്കം
കാത്തിരിപ്പിന്റെ യഥാർത്ത ആരംഭം
