മഹിരാവണൻ 5

“ഞാനും സത്യതില് ബിസിയായി, ഞാൻ പാർട്ട് ടൈം ജോലിക്ക് പോകുന്ന ഓഫീസിൽ പുതിയ മാനേജർ വന്നിട്ടുണ്ട്. വല്ലാത്തൊരു ചൂടൻ ആണ് കക്ഷി. എന്നെ ഇടയ്ക്കിടെ വിളിപ്പിച്ചു ഓരോന്ന് ചോദിക്കും, ആളുടെ നോട്ടവും മൂളലും. എനിക്കങ്ങു പെരു വിരൽന്നു അരിച്ചു കയറും…”

“അഹ്…ചേച്ചിയുടെ വിശേഷം വല്ലതുമുണ്ടോ…”

“ഇല്ല. വല്ലപ്പോഴുമേ ചേച്ചി ലെറ്റർ പോലും അയക്കൂ. എന്റെ വീട്ടിൽ ലാൻഡ്‌ലൈൻ കട്ട് ആയിട്ട് ഒരു വർഷമായി. അച്ഛനും കടക്കാരെ പേടിച്ചു അതിപ്പൊ മാറ്റാനും മറന്നു. എന്നെയും ചേച്ചിയെയും പഠിപ്പിക്കാൻ എടുത്ത കടമാണ്, ഇടക്ക് അച്ഛനൊന്നു ഹോസ്‌പിറ്റലൈസ്‌ഡ്‌ ആകേണ്ടി വന്നു എല്ലാം കൂടെ… ആഹ് കുറേക്കൂടെ നല്ല ജോലി ഞാൻ ട്രൈ ചെയുന്നുണ്ട് കിട്ടിയാൽ…”

“കിട്ടും, ഞാൻ അന്ന് പറഞ്ഞ വിനായക ട്രേഡ് ആൻഡ് ഫിനാൻസ് ലു ക്ലർക്ക് ന്റെ ഒഴിവുണ്ട് , എംഡി എന്റെ ഫ്രണ്ടാണ്. ഞാൻ പറഞ്ഞിട്ടുണ്ട്. നീയൊന്നു പോയി നോക്കു. മറൈൻ ഡ്രൈവ് ന്ന് പക്ഷെ രണ്ടു ബസ് കയറണം അത്രേ ബുദ്ധിമുട്ടു ഉള്ളു…”

“അത് കുഴപ്പമില്ല…”

“എന്ന ഞാൻ നിന്നെ ബോട്ട് ജെട്ടിയിൽ വിടാം വാ…”

11-September-2017 6:30pm
Mahesh’s Guest House.

“എനിക്കറിയാം മഹേഷ്. അന്ന് മൈഥിലിയുടെ ഫോട്ടോ അവൾ ലെറ്റർ ലു വെച്ച് ഇങ്ങോട്ടയച്ചത് മുതലാണ്, നിനക്കീ മാറ്റം!!
ഞാൻ നിനക്ക് എന്ത് തെറ്റാണു ചെയ്തത്?
നിന്റെ കാര്യത്തിൽ എന്തെങ്കിലും കുറവ് ഞാൻ വരുത്തിയിട്ടുണ്ടോ..?”

മുഷിഞ്ഞ സാരിയുടുത്തു കൊണ്ട് പൂട്ടിയിട്ട മുറിയുടെ ജനലിൽ നിന്നും മാധുരി കെഞ്ചികൊണ്ടിരുന്നു. ഒട്ടും കരുണയില്ലാതെ, മഹേഷ് ചുണ്ടിലൊരു കൊടും ക്രൂരമായ ചിരിയുമായി മധുരിയെ നോക്കി പുകയൂതി.

“നീയുടനെ മരിച്ചു പോകും, മാധുരി….എനിക്ക് നിന്നെ കൊന്നേ പറ്റൂ… മാധുരി. നിന്നെ എനിക്ക് ജീവനായിരുന്നു, പക്ഷെ പ്രസവത്തിനു ശേഷം നിന്നെ ഒന്നിനും കൊള്ളില്ല, നീ ഇവിടെയുള്ള ജോലിയും ചെയ്തു ഒരു മൂലയിൽ വേണേൽ കഴിഞ്ഞ മതിയെന്ന് എനിക്ക് ചിന്തിക്കാമായിരുന്നു…
എനിക്ക് മൈഥിലി അല്ലെങ്കിൽ, ആരെ വേണമെങ്കിലും കെട്ടാം…പക്ഷെ അവളെ എനിക്ക് വേണം, മാധുരി…”

“മഹേഷ്, പ്ലീസ്. അവൾക്കൊരാളെ ഇഷ്ടമാണ്, അടുത്ത തവണ വരുമ്പോ അച്ഛനോട് ഇതേ പറ്റി സംസാരിക്കാൻ എന്നോട് പറഞ്ഞിട്ടുണ്ട്….നീഅവളുടെ ജീവിതം കൂടെ ഇല്ലാതാക്കരുത്…”

“നോ നോ നോ…… മൈഥിലിയെ ആദ്യമെനിക്ക് വേണം… അവളെ സ്നേഹത്തോടെ വാത്സല്യത്തോടെ എനിക്ക് നുകരണം……നീ ഇല്ലാതായാൽ പിന്നെ നിന്റെ തന്ത അവളെ എനിക്ക് തന്നോളും….”

“മഹേഷ്…..”
27-December-2017 10:20AM
Sub Registrar Office, Edappally

“സാക്ഷിയാരാണ്…?!”

“ഞങ്ങൾ രണ്ടു പേര്….”

“അഹ് ഇവിടെ ഒപ്പിടണേ…”

“ആഹ് മോളെ ഇങ്ങു തരൂ ചേച്ചി…” മൈഥിലി വിവാഹ സാരിയിൽ, മഹേഷിന്റെ ഒപ്പം നിന്നുകൊണ്ട് കൺമണിയെ കയ്യിലേക്ക് വാങ്ങി, അയ്യരുടെ കണ്ണുനിറഞ്ഞിരുന്നു.
മഹേഷും മൈഥിലിയും അയ്യരുടെ കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചു.

“എന്റെ മാധുരി മോൾടെ ആഗ്രഹം അത് തന്നെയായിരിക്കും, അവളിപ്പോ മനസുകൊണ്ട് അനുഗ്രഹിക്കുന്നുണ്ടാകും….” കണ്ണ് തുടച്ചുകൊണ്ട് അയ്യർ പറഞ്ഞു.

മൈഥിലിയും ചെറു നനവോടെ കരിമിഴി കണ്ണ് തുടച്ചപ്പോൾ മഹേഷ് അവളെ ചേർത്ത് നെഞ്ചോടു ചേർത്തി. തിരികെ വീട്ടിലേക്ക് മഹേഷിന്റെ കാറിൽ വരുമ്പോ മൈഥിലി അജയനെ കുറിച്ചോർത്തു, അവനെ ചതിക്കാൻ തനിക്ക് ധൈര്യം എങ്ങനെ കിട്ടിയെന്നു അവൾക്കിപ്പോഴും വിശ്വാസം വരുന്നുണ്ടായിരുന്നില്ല. അവൻ തന്നോട് കെഞ്ചിയിരുന്നു. പക്ഷെ അച്ഛന് ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം കഴിക്കാൻ തനിക്കുമെങ്ങനെ കഴിയും. പിന്നെ കണ്മണി…. അവൾക്കൊരു അമ്മയായി മാറാൻ തനിക്കെളുപ്പമാണ്…..മഹേഷിന്റെ തോളിൽ ചാഞ്ഞിരുന്നുകൊണ്ട് അവന്റെ കൈകോർത്തു പിടിക്കുമ്പോ മഹേഷ് മൈഥിലിയുടെ കവിളിൽ പതിയെ തലോടി ആശ്വസിപ്പിച്ചു.

13-September-2016 3:45PM
Noida, U.P

“ഇല്ല മഹേഷ്, എനിക്ക് കുഴപ്പമൊന്നുമില്ല….”

“നീയൊന്നു മിണ്ടാതിരിക്ക് മാധുരി, നമുക്ക് ഹോസ്പിറ്റലിൽ പോകാം…”

Leave a Reply

Your email address will not be published. Required fields are marked *