മായാമയൂരം – 5 Likeഅടിപൊളി 

മായാമയൂരം 5

Mayaamayuram Part 5 | Author : Kattile Kannan

[ Previous Part ] [ www.kambi.pw ]


 

നന്ദി തുടർന്ന് എഴുതാൻ നിങ്ങൾ നല്കിയ പ്രോത്സാഹനങ്ങൾക്ക് വീണ്ടും ഒരു ഇടവേളയ്ക്കു ശേഷമാണ് എഴുതുന്നത് എന്നറിയാം നിങ്ങളുടെ പ്രോത്സാഹനങ്ങളും വിമർശനങ്ങളും പ്രതീക്ഷിച്ചുകൊണ്ട് അഞ്ചാം ഭാഗത്തിലേക്ക്

 

മായ യാത്ര ക്ഷീണം കാരണം നേരെ ബെഡിലേക്ക് കേറി കിടന്നു. അനൂപ് ഡ്രെസ്സ് മാറ്റി ബെഡിൽ ഇരുന്നു.

 

നീ ഡ്രസ്സ് മാറുന്നില്ലേ ..

 

ഓഹ് എനിക്കെങ്ങും വയ്യ നല്ല ക്ഷീണം ..

 

നിന്റെ ക്ഷീണമൊക്കെ ഞാനിപ്പോ മാറ്റിതരാം മോളേ , അനൂപ് അവൾക്ക് അരികിലേക്ക് നീങ്ങി കിടന്നു. അവന്റെ വിരലുകൾ മായയുടെ മുടിയിഴകളെ തഴുകി

 

ശോ ഒന്ന് അടങ്ങിയിരിക്ക് മായ കൈ തട്ടിമാറ്റി കൊണ്ട് പറഞ്ഞു..

 

ഇത്രേം കാലം ഞാൻ അടങ്ങിയിരുന്നില്ലേ ഇനിയും എന്നെക്കൊണ്ട് പറ്റില്ല മുത്തേ , ആ സംസാരത്തിനൊപ്പം അനൂപിന്റെ ചുണ്ടുകൾ മായയുടെ കവിളിൽ ഒരു ചുടു ചുംബനം സമ്മാനിച്ചു..

 

ശ്ശോ ഇങ്ങരെ കൊണ്ട് എനിക്ക് വയ്യ അനൂപേട്ടാ നാളെ മതി …

 

എന്റെ മുത്തല്ലെ ഒരേ ഒരു റൗണ്ട് എത്ര നാളു കൂടിയാടി പ്ലീസ് മായമോളേ ….

 

ഇനി ഞാൻ ഇവിടെ തന്നെയില്ലേ പിന്നെന്താ..

 

എന്നാലും ഇന്ന് ഒരീസം പോയാൽ പോയതല്ലേ..

 

പോണേൽ പോട്ടെ ന്റെ മോൻ തല്ക്കാലം കിടന്നുറങ്ങ് എന്ന് പറഞ്ഞുകൊണ്ട് മായ പുതപ്പെടുത്ത് അവളെ മുഴുവനായും മൂടി…

 

അവൾക്ക് ചിലപ്പോൾ നല്ല ക്ഷീണം കാണും അല്ലേൽ ഇങ്ങോട്ട് വന്ന് മൂഡാക്കുന്ന ആളാണ് പാവം ഉറങ്ങിക്കോട്ടെ എന്നു കരുതി അനൂപ് പിന്നെ അവളെ നിർബന്ധിക്കാൻ നിന്നില്ല. വളരെ വൈകാതെ തന്നെ ഇരുവരും ഗാഢമായ നിദ്ര പൂണ്ടു..

 

ഇടക്ക് ഞെട്ടിയുണർന്ന മായ ഫോണെടുത്തു നോക്കി സമയം ഏഴ് കഴിഞ്ഞിരിക്കുന്നു.. അവൾ ചാടി എണീറ്റ് അനൂപിനെ കുലുക്കി വിളിച്ചു.

 

അനൂപേട്ടാ എണീക്ക് ഏഴു മണിയായി.. ഓഫീസിൽ പോണ്ടേ ..

 

ഉം.. അനൂപ് തിരിഞ്ഞു കിടന്നുകൊണ്ട് മൂളി

 

 

അനൂപേട്ടാ അനൂപേട്ടാ എണീക്ക്

 

എന്താടി …

 

സമയം എഴ് കഴിഞ്ഞു, ഓഫീസിൽ പോണ്ടേ …

 

ങേ ഞാൻ ആറരയ്ക്ക് അലാറം വച്ചതാണല്ലോ, അവൻ തന്റെ ഫോണെടുത്തു നോക്കി , സമയം അഞ്ചേ നാല്പത്..

 

ഡീ പൊട്ടിക്കാളി നീ എവിടെ ഏഴുമണി ആയെന്നാ പറഞ്ഞേ ..

 

ദേ നോക്ക് ഏഴ് പത്ത്, മായ അവളുടെ ഫോൺ അവന് നേരെ നീട്ടി..

 

എന്റെ പൊന്ന് മായേ ഇത് നാട്ടിലെ സമയമാണ് ദേ നോക്ക് ഇവിടെ നേരം വെളുത്തിട്ടില്ല ..

 

അയ്യോ സോറി അനൂപേട്ടാ..

 

മനുഷ്യന്റെ ഉറക്കോം കളഞ്ഞിട്ട് അവളുടെ ഒരു ചോറി അനൂപ് പിറുപിറുത്തു..

 

ഏട്ടൻ വേണേൽ കുറച്ചു കൂടെ ഉറങ്ങിക്കോ ഞാൻ കഴിക്കാൻ എന്തേലും ഉണ്ടാക്കട്ടെ..

 

അടുക്കളയിലേക്ക് പോകാനിറങ്ങിയ മായയുടെ കൈയ്യിൽ അനൂപ് കയറിപ്പിടിച്ചു, തിരിഞ്ഞ് നോക്കിയ മായക്ക് വശ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു ..

 

എന്താ …. മായ തന്റെ പുരികൾ ഉയർത്തി ചോദിച്ചു..

 

മറുപടിക്ക് പകരം അനൂപ് അവളെ വലിച്ച് കട്ടിലിലേക്കിട്ടു.. നിർഭാഗ്യമെന്നു പറയട്ടെ അവളുടെ തല ചെന്ന് കട്ടിലിലിടിച്ചു.

 

ആ… അമ്മേ… നിലവിളിച്ചു കൊണ്ട് മായ നെറ്റി തടവി എഴുന്നേറ്റു..

 

വേദനയുണ്ടോ ….

 

എയ് ഇല്ല തലയിടിച്ചാൽ നല്ല സുഖല്ലേ …

 

ഈ.. അനൂപ് മായയെ ഇളിച്ചുകാട്ടി

 

അയ്യ നല്ല ഇളി … കൈയ്യിൽ കിട്ടിയ തലയിണ അനൂപിന്റെ നേരെ എറിഞ്ഞ് നെറ്റിയും തടവി മായ അടുക്കളയിലേക്ക് പോകാനൊരുങ്ങി..

 

മായേ.. മായേ..

 

അവൾ തിരിഞ്ഞുനോക്കി

 

എന്താ…

 

ഇംച്ച് ഒന്നൂല…

 

ഒന്നൂലേൽ കിടന്നുറങ്ങ് …

 

ഓഹ് ഉത്തരവ് പോലെ..

 

മായ അടുക്കളയിലേക്ക് നടന്നു.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ അനൂപ് എഴുന്നേറ്റു. മുഖം കഴുകി ഉഫ് നല്ല തണുപ്പ് അവൻ അറിയാതെ പറഞ്ഞു പോയി. ടൗവൽ എടുത്ത് മുഖം തുടച്ചതിന് ശേഷം അടുക്കളയിലേക്ക് നടന്നു..

Leave a Reply

Your email address will not be published. Required fields are marked *