മായ ലീലകൾ
Maya Leelakal | Author : Maya
ഹായ്.. എന്റെ പേര് മായ ഞാൻ ഇവിടെ പുതിയതാണ്.. ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. കഥയിലേക് വരാം..
ഒരു ആൺകുട്ടി വേണം എന്നുള്ള ആഗ്രഹത്താൽ അച്ഛന്റെയും അമ്മയുടെയും മൂന്നാമത്തെ പുത്രി ആയിട്ടാണ് ഞാൻ ജനിക്കുന്നത്..
മൂന്നാമത്തെത്തും പെൺകുട്ടി ആയതോടുകൂടി അവര് പരിപാടി അവിടംകൊണ്ട് നിർത്തി.. കൂടാതെ ആൺകുട്ടി ജനിച്ചിരുന്നേൽ ഇടാൻ വച്ചിരുന്ന വിഷ്ണു എന്ന പേരിന്റെ കൂടെ മായ കൂടി ചേർത്ത് വിഷ്ണുമായ എന്ന പേരും നൽകി. അതോടൊപ്പം ഒരു കാര്യം കൂടി അവർ തീരുമാനിച്ചു ഇവളെ ഒരു ആൺകുട്ടിയെപ്പോലെ തന്റെടി ആയി വളർത്തുക എന്നതായിരുന്നു അത്..
അവരുടെ തീരുമാനം ശരിവെക്കുമ്പോലെ തന്റെടി ആയി തന്നെയാണ് ഞാൻ വളർന്നത്.. ചെറുപ്പം മുതലേ അങ്ങനെ ഒരു സ്വാതന്ത്ര്യം തന്നതിനാൽ ആൺകുട്ടികളെപ്പോലെ വേഷം ധരിക്കാനും മുടി വെട്ടി നടക്കാനുമൊക്കെയാണ് ഞാനും ഇഷ്ടപ്പെട്ടിരുന്നത്.. പോരാത്തതിന് കൂട്ട് ആൺകുട്ടികളോടൊപ്പം ആയിരുന്നു..
വിമൽ, മനു, മഹേഷ്, രാഹുൽ ഇവരായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഞങ്ങൾ ഒരു ഗാങ് ആയിരുന്നു.. എന്നെ ഒരു ആൺകുട്ടി ആയിട്ട് തന്നെയാണ് അവന്മാര് കണ്ടിരുന്നത് അതിനാൽ എന്നോട് ഒന്നും മറയ്ക്കില്ലായിരുന്നു..
അവരുടെ കൂടെ കൂടിയതിൽ പിന്നെ എന്നിൽ ഉണ്ടായിരുന്ന നാണത്തിന്റെയും മാനത്തിന്റെയും അവസാന കണിക കൂടി നഷ്ടപ്പെട്ടു.. അങ്ങനെ അടിച്ചു പൊളിച്ചു നടന്നു കോളേജ് ലൈഫ് കഴിഞ്ഞു എന്റെ ചേച്ചിമാർ രണ്ടും കെട്ടി..
ഞാനും വിമലും ഒഴികെ ഉള്ള സുഹൃത്തുക്കൾ വിദേശത്തു ജോലി തേടി പോയി.. ഞങ്ങൾ നാട്ടിൽ തെണ്ടി തിരിഞ്ഞു ട്രിപ്പ് ഉം പോയി വെള്ളവും അടിച്ചു നടന്നു..
വർഷങ്ങൾ റോക്കറ്റ് പോലെ കടന്ന് പോയി പ്രായം 30 അടുക്കാറായി. വീട്ടിൽ കല്യാണത്തിന് വേണ്ടി നിർബന്ധിക്കുന്നുണ്ടേലും ഞാൻ ഓരോന്നും പറഞ്ഞു എല്ലാം മുടക്കികൊണ്ടിരിക്കുന്നു.. എന്നെ ഇങ്ങനെ തോന്നിയപോലെ ജീവിക്കാൻ വിട്ടതിൽ അമ്മ ഇപ്പോൾ അച്ഛനെ കുറ്റപ്പെടുത്തുന്നു.. എന്നും വഴക്കും ബഹളവും ഒക്കെ..
ഞാൻ മടുത്തു വീട് വിട്ട് പോയാലോന്നു വരെ ആലോചിച്ചു.. ആകെ ഉള്ള ആശ്വാസം വിമൽ ആണ് അവനോട് സംസാരിക്കുന്നത് മാത്രം ആണ് ഇപ്പോഴുള്ള ഒരു സമാധാനം..
അവന്റെയും വീട്ടിൽ കല്യാണം ആലോചനകൾ തുടങ്ങി അങ്ങനെ ഇരിക്കെ ഒരു ദിവസം കല്യാണത്തെപ്പറ്റി ഒക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിൽ “എന്നാ പിന്നെ നിനക്ക് എന്നെ കെട്ടിക്കൂടെ” എന്ന് തമാശ ആയിട്ട് ഞാൻ അവനോട് ചോദിച്ചു.. അതുകേട്ടു അവൻ പൊട്ടി ചിരിച്ചു.. കൂടെ ഞാനും..
എന്നിട്ട് അതങ്ങു വിട്ടു.. പിന്നീട് അവന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ഉണ്ടായി അവനു 30 വയസായി എന്നെക്കാൾ ഏതാനും മാസത്തെ മൂപ്പുണ്ട്.. അവൻ എന്റെ കാര്യം വീട്ടിൽ പറഞ്ഞു..
അവന്റെ വീട്ടുകാർക് അധികം എതിർപ്പുണ്ടായിരുന്നില്ല. ഞാൻ ഇടയ്ക്കിടയ്ക്ക് സ്വന്തം വീട് പോലെ കേറി ചെല്ലാറുള്ളതാണ് അവിടെ.. അവർക്ക് വല്യ ഇഷ്ടം ആണ് എന്നെ അതുകൊണ്ട് തന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.. അവർ ആലോചന ആയിട്ട് മുന്നോട്ട് വന്നു..
എന്റെ വീട്ടുകാർക്കും സമ്മതം. അവർ എന്നോട് ചോദിച്ചു ഞാൻ ഒരു ഷോക്കിൽ ആരുന്നു.. അവൻ ഇത് സീരിയസ് ആയിട്ട് എടുക്കുമെന്ന് വിചാരിച്ചതല്ല.. എന്ത് ചെയ്യണമെന്നറിയാതെ ഞാനും കുഴഞ്ഞു..
പിന്നീട് ആലോചിച്ചു ഏതേലും അറിയാത്തവരെ കെട്ടി ജീവിതം തുലയ്ക്കുന്നതിലും ഭേദം ഇതാണെന്ന്. എല്ലാർക്കും ഇഷ്ടമായതോടെ അത് ഉറപ്പിച്ചു.. ഞങ്ങളുടെ തീരുമാന പ്രകാരം വലിയ ഫങ്ക്ഷന് ഒന്നും നടത്താതെ കല്യാണം നടത്തി..
കല്യാണത്തിന്റെ അന്ന് ആണ് ആദ്യമായി സാരീ ഉടുത്തു പുറത്തിറങ്ങുന്നത്. ഞാൻ വളരെ discomfort ആയിരുന്നു. അങ്ങനെ ഒരു സ്വപ്നം പോലെ കല്യാണം വരെ എത്തി..
ഇപ്പൊൾ ഞാൻ വിമലിന്റെ വീട്ടിലിരിക്കുവാണ്. അവന്റെ വീട്ടിൽ അച്ഛൻ അമ്മ ചേച്ചി ആണുള്ളത്. ചേച്ചിയെ നേരത്തെ കെട്ടിച്ചു അവര് ഫാമിലി ആയിട്ട് UK ഇൽ ആണ്. കല്യാണത്തിന് വന്നില്ല. ചേച്ചി പ്രെഗ്നന്റ് ആയിരിക്കുവാന്. അമ്മ ഉടനെ അങ്ങോട്ട് പോകും. കല്യാണം പെട്ടെന്ന് നടത്താൻ അതും ഒരു കാരണം ആണ്.
